MATHEMATICS

Rabu, 04 Juli 2012

ഐ.ടി പാഠം രണ്ട് - ക്ലാസ് നോട്ട്സും വര്‍ക്ക്ഷീറ്റും (Updated)

പത്താംക്ലാസ്സിലെ 'മിഴിവാര്‍ന്ന ചിത്രലോകം' എന്ന ആദ്യപാഠം ജോണ്‍സാറിന്റെ മിഴിവാര്‍ന്ന അവതരണത്തോടെ തുടങ്ങി, നിധിന്‍ജോസ് സാറിന്റെ ആകര്‍ഷകമായ വീഡിയോയിലൂടെയും സുഹൃത്ത് റഷീദ് ഓടയ്ക്കലിന്റെ നോട്ടുകളിലൂടെയും വികസിച്ച് കേരളത്തിലെ അധ്യാപകസമൂഹം ആവേശത്തോടെ ഏറ്റുവാങ്ങിയത് നാം കണ്ടു. വര്‍ക്ക്ഷീറ്റ് മുഴുവന്‍ ഇംഗ്ലീഷിലാക്കിത്തന്ന സുഹൃത്ത് ജോമോന്‍സാറിനും ഈ പോസ്റ്റിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഒരു പോസ്റ്റ് അത് പബ്ലിഷ് ചെയ്യുമ്പോള്‍ ഒരിയ്ക്കലും പൂര്‍ണ്ണമാകുന്നില്ല. കമന്റുകളും കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുമ്പോഴേ ഈ കൂട്ടായ്മയുടെ ഗുണഫലം നമുക്ക് അനുഭവപ്പെടുകയുള്ളൂ. ജോണ്‍സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ചുവടെ കൊടുത്തിട്ടുണ്ട്. GVHSS Kondotty യിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ക്ലാസ് നോട്സ് പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇത് തിയറി ക്ലാസില്‍ നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. നോക്കുമല്ലോ.


ജോണ്‍സാര്‍ (എച്ച്ഐബിഎസ് വരാപ്പുഴ)തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ്

വര്‍ക്ക് ഷീറ്റിന്റെ ഇംഗ്ലീഷ് രൂപാന്തരം (ജോമോന്‍ ജോണി സാര്‍ - കെപിഎംഎച്ച്എസ് പൂത്തോട്ട)

ക്ലാസ് നോട്സ്
Prepared By - റഷീദ് ഓടക്കല്‍, GVHSS Kondotty)
ചോദ്യരൂപങ്ങളെക്കുറിച്ചുള്ള ധാരണ കഴിഞ്ഞപോസ്റ്റിലൂടെ കിട്ടിക്കാണുമല്ലോ..? എങ്കില്‍ പിന്നെ ഈ പോസ്റ്റിലെ മാതൃകാചോദ്യങ്ങള്‍ കമന്റിലൂടെ മുഴുമിപ്പിക്കരുതോ..?

Tidak ada komentar:

Posting Komentar