MATHEMATICS

Kamis, 05 Mei 2011

ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു.

ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. ഈ സമയം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിത്രത്തില്‍ കാണുന്നതു പോലെയുള്ള മെസ്സേജ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. നമ്മുടെ അഗ്രിഗേറ്ററുകളിലും ഇതിനു ശേഷം ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് നിരീക്ഷിക്കാം. ഒരു പക്ഷേ പ്രശ്നപരിഹാരത്തിനാകാം ഇത്തരമൊരു അപൂര്‍വ നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങിയത്. എന്തെല്ലാമായിരുന്നു ഈ ദിവസങ്ങളില്‍ സംഭവിച്ചത്? നോക്കാം.

ഈയടുത്ത ദിവസം മാത്​സ് ബ്ലോഗില്‍ നിന്നും ഗൂഗിളിന് ഞങ്ങള്‍ ഒരു പരാതി അയച്ചിരുന്നു. മാത്‌സ് ബ്ലോഗ് ഒരു ഗ്രൂപ്പ് ബ്ലോഗാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഗ്രൂപ്പിലെ ഒരാള്‍ ഒരു ലേഖനം ഡ്രാഫ്റ്റാക്കി വെച്ചാലും ടീമിലെ ഒരാള്‍ക്ക് മാത്രം ഗൂഗിള്‍ ഒരു സൂപ്പര്‍ പവര്‍ കൊടുത്ത പോലെയായിരുന്നു. അദ്ദേഹം എഡിറ്റ് ബട്ടണിലൊന്ന് തൊട്ടാല്‍ മതി പോസ്റ്റ് തയ്യാറാക്കിയ ആളുടെ പേരുമാറി അദ്ദേഹത്തിന്റെ പേരിലേക്കു മാറും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ ഗൂഗിളിന് പരാതി അയച്ചത്. ഇക്കാര്യം മറ്റേതങ്കിലും ഗ്രൂപ്പ് ബ്ലോഗുകാര്‍ ശ്രദ്ധിച്ചിരുന്നുവോ? വിവിധ പ്രശ്നപരിഹാരങ്ങള്‍ക്കിടെ ഇതുകൂടി അവര്‍ പരിഗണിച്ചിട്ടുണ്ടാകുമെന്നും നമുക്കു കരുതാം.

ഗൂഗിളിന്റെ എന്‍ജിനീയര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇന്നലെ വെളുപ്പിന് പന്ത്രണ്ടേ കാലിന് തുടങ്ങിയ പ്രശ്നം പരിഹരിക്കാന്‍ രാത്രി പത്തു കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഫോറങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ്യാന്തരതലത്തിലുള്ള ആക്രോശങ്ങളും പഴിചാരലുകളും പരിദേവനങ്ങളുമെല്ലാം രസകരങ്ങള്‍ തന്നെ. 2011 മെയ് 9 ന് ഇതു പോലൊരു അടച്ചിടല്‍ ഗൂഗിള്‍ നടത്തിയെങ്കിലും 40 മിനിറ്റു കൊണ്ട് പ്രശ്നം പരിഹരിച്ചു വെന്ന് ഗൂഗിളിന്റെ സ്റ്റാറ്റസ് സൈറ്റില്‍ നിന്നു മനസ്സിലാക്കാനായി. ഗൂഗിള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അതല്ല വൈറസ് അറ്റാക്കാണെന്നുമൊക്കെ സ്ഥാപിച്ചു കൊണ്ടുള്ള ഒട്ടേറെ കുറിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വന്നു കൊണ്ടിരുന്നു.

ബ്ലോഗര്‍ പ്രശ്നപരിഹാരം നടത്തുന്നതിന്റെ ഭാഗമായി പതിമൂന്നാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ ബ്ലോഗ് മെയ് 12 അതിരാവിലെയുള്ള അവസ്ഥയിലേക്ക് മാറി. മെയ് പതിനൊന്ന് രാത്രി 8.07 നു (May 11, PDT 7.37am) ശേഷമുള്ള പോസ്റ്റുകള്‍ മുഴുവന്‍ റിമൂവ് ചെയ്തുവെന്നാണ് ഫോറത്തില്‍ രേഖപ്പെടുത്തിക്കണ്ടത്. അതായത് പന്ത്രണ്ടാം തീയതി പ്രസിദ്ധീകരിച്ചിരുന്ന ബ്ലോഗ് പോസ്റ്റുകളും കമന്റുകളുമൊന്നും ഒരു ബ്ലോഗിലും കാണാതായി. പരീക്ഷണാടിസ്ഥാനത്തില്‍ അഗ്രിഗേറ്ററുകളില്‍ നിന്നും ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പോസ്റ്റുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും Sorry, the page you were looking for in the blog --- does not exist. എന്ന അറിയിപ്പാണ് വന്നു കൊണ്ടിരുന്നത്.

ഏതാണ്ട് 2006 മുതല്‍ ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ദുരനുഭവം എന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കാം. കാരണം രാവിലെ ആറുമുതല്‍ ഇലക്ഷന്‍ റിസല്‍ട്ടിന്റെ ലിങ്കുകള്‍ നല്‍കാനായി നിരന്തരപരിശ്രമം നടത്തുകയായിരുന്നു ഞങ്ങള്‍.

Tidak ada komentar:

Posting Komentar