MATHEMATICS

Minggu, 15 Mei 2011

സമാന്തരശ്രേണി പുതിയ ചോദ്യങ്ങള്‍

പത്താം ക്ലാസിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികളെക്കുറിച്ചുള്ള ആമുഖപോസ്റ്റ് വായിച്ചല്ലോ. ഇനി പത്താം ക്ലാസ് പാഠപുസ്തക നിര്‍മ്മാണ സമിതി ചെയര്‍മാനായ കൃഷ്ണന്‍സാര്‍ അയച്ചുതന്ന ഏതാനും ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. ചോദ്യങ്ങളെല്ലാം സമാന്തരശ്രേണിയില്‍ നിന്നാണ്. പുതിയ പാഠപുസ്തകത്തിന്റെ സത്തയും സമീപനവും ഉള്‍ക്കൊള്ളുന്നവയാണ് ഈ ചോദ്യങ്ങള്‍. ഇവ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൃഷ്ണന്‍സാര്‍ തന്നെ സഹായിക്കാനെത്തുമെന്ന് നമുക്കുകരുതാം. പുതിയ പാഠപുസ്തകത്തില്‍ നിന്നും മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ പുസ്തകരചയിതാക്കളില്‍ നിന്നും ലഭിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. എസ്സ് ആര്‍ ജി, ഡി.ആര്‍ .ജി പരിശീലന സമയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരോടും തന്നെ ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നു. അവരുടെ സഹകരണം നമുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പാഠപുസ്തകത്തിലെ ആദ്യ അധ്യായം പരിശീലിച്ചവര്‍ക്ക് ഈ പോസ്റ്റ് നന്നായിരിക്കും. കൃഷ്ണന്‍സാര്‍ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഈ ചോദ്യങ്ങള്‍ക്കൊപ്പം ചര്‍ച്ചചെയ്യേണ്ട ചില ചോദ്യങ്ങള്‍ അധ്യാപകര്‍ക്കുള്ള ഹാന്റ്ബുക്കിലുണ്ട് . അവ ഓരോന്നായി താഴെ കൊടുത്തിരിക്കുന്നു പോസ്റ്റിലുള്ള നാലാമത്തെ ചോദ്യം H B യില്‍ നിന്നല്ല.

  1. പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ഒരു സമാന്തരശ്രേണിയില്‍ ആനേകം പദങ്ങളുണ്ട് . അവയിലൊരെണ്ണം പൂര്‍ണ്ണവര്‍ഗ്ഗമായാല്‍ പൂര്‍ണ്ണ വര്‍ഗ്ഗങ്ങളായ അനേകം പദങ്ങള്‍ ആ ശ്രേണിയില്‍ ഉണ്ടാകുമെന്ന് സ്ഥാപിക്കുക.ഒരു പൂര്‍ണ്ണവര്‍ഗ്ഗ പദം പോലുമില്ലാത്ത പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ശ്രേണി ഉണ്ടാകുമോ?
  2. 2, 6, 10 ,....142 എന്ന സംഖ്യാശ്രേണിയിലെ പദങ്ങള്‍ ഉപയോഗിച്ച് ഒരു മാന്ത്രീകചതുരം നിര്‍മ്മിക്കുക. മാന്ത്രീകചതുരത്തിന് ഓരോ വരിയിലും നിരയിലും എത്ര കളങ്ങള്‍ വേണം? മാന്ത്രീക ചതുരം നിര്‍മ്മിക്കുക.
  3. ഒരു സര്‍ക്ക്യൂട്ടില്‍ ശ്രേണിയില്‍ ഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചു പ്രതിരോധകങ്ങള്‍ ഇവയാണ്. 1Ω, 2Ω, 3Ω, ..... 15Ω. (യൂണിറ്റ്, Ω = ഓം). സര്‍ക്ക്യൂട്ടില്‍ ഒരു ബാറ്ററിയുണ്ട്. വോള്‍ട്ട് മീറ്റര്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ 3Ω നിടയില്‍ 4 വോള്‍ട്ടും , 12Ω നിടയില്‍ 16 വോള്‍ട്ടും കണ്ടു. 1Ω നിടയിലുള്ള വോള്‍ട്ടത എത്ര? ബാറ്ററിയുടെ emf എത്ര?
  4. അഭിന്നകസംഖ്യകളായ √2 , √3 , √5 എന്നിവ ഒരു സമാന്തരശ്രേണിയിലെ തന്നെ പദങ്ങളാകുമോ? നിങ്ങളുടെ അഭിപ്രായം ഗണിതപരമായി സമര്‍ഥിക്കുക

കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ജോണ്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍

Tidak ada komentar:

Posting Komentar