ടി.പി.എഫ്.പിയ്ക്കും എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിക്കുമായി രണ്ടു തരം mysql കളാണ് ഉപയോഗിക്കുന്നത്. ഒന്ന് സ്റ്റോപ്പ് ചെയ്ത ശേഷമേ അടുത്ത mysql ഉപയോഗിക്കാനാവൂ. അതു തന്നെയാണ് ഇതിനു പിന്നിലെ ലോജിക്കും. സച്ചിന്‍ സാര്‍ കമന്റായി നല്‍കിയ ഈ കമാന്റുകള്‍ പ്രാധാന്യം കണക്കിലെടുത്താണ് ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത്.
Step-1
ടി.പി.എഫ്.പി ഡാറ്റ തിരിച്ചെടുക്കാന്‍ ആദ്യം എ ലിസ്റ്റ് സോഫ്റ്റ്വെയര് സ്റ്റോപ്പ് ചെയ്യണം. അതിനായി ടെര്‍മിനലില്‍
sudo /etc/init.d/mysql stop എന്ന് ടൈപ്പ് ചെയ്യുക.
(ഇവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നതാകും ഉചിതം)
ഈ സമയം താഴെ കാണുന്ന പോലൊരു മെസ്സേജ് വരുന്നത് കാണാം.
* Stopping MySQL database server mysqld [ OK ]
Step-2
ഇനി നമുക്ക് ടി.പി.എഫ്.പി സോഫ്റ്റ്വെയര് തുറക്കാന്‍ വേണ്ടി ടെര്‍മിനലില്‍
sudo /opt/lampp/lampp start ടൈപ്പ് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ താഴെ കാണുന്നതു പോലെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
Starting XAMPP for Linux 1.7.3a...
XAMPP: Starting Apache with SSL (and PHP5)...
XAMPP: Starting MySQL...
XAMPP: Starting ProFTPD...
XAMPP for Linux started.
തുടര്‍ന്ന് ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ http://localhost/sports/config.php എന്ന വരി ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ ടി.പി.എഫ്.പിയുടെ ഹോം പേജ് തുറന്നു വരും. login ചെയ്താല്‍ കായികക്ഷമതാ പരിപാടിക്കു വേണ്ടി നാം ടൈപ്പ് ചെയ്ത മുഴുവന്‍ ഡാറ്റയും കാണാനാകും.
തിരിച്ച് എങ്ങനെ നമുക്ക് എ ലിസ്റ്റ് സോഫ്റ്റ്വെയറില് പ്രവേശിക്കണമെങ്കിലോ?
അതിനായി ആദ്യം ടി.പി.എഫ്.പിയുമായി ബന്ധപ്പെട്ട mysql പ്രോഗ്രാം ക്ലോസ് ചെയ്യേണ്ടേ? ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo /opt/lampp/lampp stop
താഴെ കാണുന്ന പോലെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുക.
Stopping XAMPP for Linux 1.7.3a...
XAMPP: Stopping Apache with SSL...
XAMPP: Stopping MySQL...
XAMPP: Stopping ProFTPD...
XAMPP stopped.
SSLC Data entry സോഫ്റ്റ്വെയര് പ്രവര്‍ത്തിപ്പിക്കാന്‍ ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്റ് നല്‍കണം.
sudo /etc/init.d/mysql start
ഈ സമയം ടെര്‍മിനലില്‍ ഇങ്ങനെ കാണാന്‍ കഴിയും
* Starting MySQL database server mysqld [ OK ]
* Checking for corrupt, not cleanly closed and upgrade needing tables.
ഇനി Desktopലുള്ള Dist ഫോള്‍ഡറിലെ SSLCApp.jar എന്ന ഫയലില്‍ Right click ചെയ്ത് Open with Sun Java 6 Runtime -ല്‍ click ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യാവുന്നതേയുള്ളു.വീണ്ടും കായികക്ഷമതാ സോഫ്റ്റ്വെയര് തുറക്കണമെങ്കില്‍ പ്രക്രിയ ആദ്യം മുതല്‍ ആരംഭിക്കാം.
SSLC എ ലിസ്റ്റ് സോഫ്റ്റ്വെയറില് നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റ സ്പ്രെഡ്ഷീറ്റിലേക്ക് കൊണ്ടു വരുന്ന വിധത്തെപ്പറ്റി ഹസൈനാര്‍ സാറിന്റെ കമന്റ്
- Export (sslcxxxxxcns.txt)ചെയ്ത ഫയലിനെ Gnumeric ല്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നത് പോലെ ഉബുണ്ടുവിലെ calc (open office 3.2 വേര്‍ഷന്‍) ലും സാധിക്കും.
- എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ കിട്ടുന്ന text ഫയലില്‍ Rightclick ചെയ്യുക.
- >Open with- other Application-Openoffice.org spreadsheet എന്ന ക്രമത്തില്‍ തുറക്കുക
- അപ്പോള്‍ കാണുന്ന text import വിന്‍ഡോയില്‍ Seperated by എന്നതില്‍ എല്ലാ ടിക്ക് മാര്‍ക്കുകളും കളഞ്ഞ് Other ടിക്ക് ചെയ്ത് $ ചിഹ്നം നല്‍കി OK നല്കുക.
- ചില സെല്ലുകളില്‍ കോഡുകള്‍ കാണാം. ഈ കോഡിനെ Find & Replace (Cntrl+F) വഴി ആവശ്യമായവ Replace ചെയ്യാം.
- സ്പ്രെഡ് ഷീറ്റായിത്തന്നെ സേവ് ചെയ്യുക
Tidak ada komentar:
Posting Komentar