Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Senin, 04 Oktober 2010
8,9,10 മാത്സ്, ഫിസിക്സ് മോഡല്‍ ചോദ്യപേപ്പറുകള്‍ (Updated)
പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നവമ്പര്‍ ഒന്നു മുതല്‍ പതിനൊന്നാം തീയതി വരെയാണല്ലോ പരീക്ഷ. കുട്ടികളും അധ്യാപകരുമെല്ലാം പരീക്ഷാ ചൂടിലേക്ക് വന്നു തുടങ്ങി. ക്ലസ്റ്ററുളില്‍ ചോദ്യപേപ്പറുകള്‍ (Model Qn Papers) ഉണ്ടാക്കലും ഒരു അജണ്ടയായിരുന്നു. എത്ര മാത്രം ചോദ്യപേപ്പറുകള്‍ പരിചയപ്പെടുന്നുവോ അത്രയും കുട്ടിക്ക് പരീക്ഷ നന്നായെഴുതാനാകുമെന്ന കാര്യം നമുക്ക് നന്നായറിയാവുന്നതാണ്. പക്ഷെ ടെക്സ്ററ് മാറി വന്ന ഒന്‍പതാം ക്ലാസിലൊന്നും പഴയ ചോദ്യപേപ്പറുകള്‍ക്ക് സാധ്യതയില്ലല്ലോ. ഇത് കണ്ടറിഞ്ഞു കൊണ്ടു തന്നെ പത്താം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ഗണിതം (Mathematics), ഊര്‍ജ്ജതന്ത്രം (Physics) എന്നിവയുടെ ഓരോ മാതൃകാപേപ്പറുകള്‍ ഈ പോസ്റ്റിനോടൊപ്പം നല്‍കുന്നു. ശരാശരി നിലവാരം പുലര്‍ത്തുന്നവരെയും കൈപിടിച്ചുയര്‍ത്തേണ്ടവരെയും മനസ്സില്‍ കണ്ടുകൊണ്ടുള്ളവയാണ് ചോദ്യങ്ങള്‍. എട്ടാം ക്ലാസ്, പത്താം ക്ലാസ് ഗണിത ചോദ്യപേപ്പറുകളുടെ ഇംഗ്ലീഷ് പേപ്പറും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നും കമന്റ് ബോക്സില്‍ ഇടപെടാറുള്ള ശ്രീജിത്ത് മുപ്ലിയത്തെ നമ്മളില്‍ ഭൂരിഭാഗത്തിനും പരിചയമുണ്ടായിരിക്കുമല്ലോ. അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്നവയാണ് ഈ അഞ്ചു ചോദ്യപേപ്പറുകളും. അതിന് അദ്ദേഹത്തിന് മാത്സ് ബ്ലോഗിന്റെ പേരില്‍ ആത്മാര്‍ത്ഥമായി നന്ദി പറയട്ടെ.
പഠിച്ച മുപ്ലിയം സ്കൂളില്‍ ഏറെ നാള്‍ ഐ.ടി. അധ്യാപകനായി സേവനം അനുഷ്ടിക്കാന്‍ ശ്രീജിത്ത് സാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തി വരികയാണ് അദ്ദേഹം. ഗണിതത്തോടും ഫിസിക്സിനോടും ഏറെ താല്പര്യമുള്ളയാണ് താനെന്ന ആമുഖത്തോടെയാണ് അദ്ദേഹം നമുക്ക് ഈ ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നത്. ആത്മാര്‍ത്ഥമായിത്തന്നെ ചോദ്യങ്ങളെ സമീപിക്കുമല്ലോ. സൂക്ഷ്മനിരീക്ഷണം നടത്തി അവ കുട്ടികളിലേക്കെത്തിക്കണം. അവിടെയാണ് ഈ ജോലി പൂര്‍ത്തിയാകുന്നത്. പിന്നെ തെറ്റുകുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. അഭിപ്രായങ്ങളെഴുതണം. അത് കണ്ടാവും കൂടുതല്‍ പേര്‍ നമുക്ക് അവരുടെ സൃഷ്ടികള്‍ അയച്ചു തരിക. അതിനാല്‍ കമന്റുകള്‍ പ്രതീക്ഷിക്കട്ടെ.
Click here for STD IX : Mathematics , Physics
Click here for STD X : Mathematics , Physics
Click here for Maths English Version : Standard X - Standard IX
Click here for STD VIII Maths : Malayalam , English
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar