![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFibqVTlru7w9w94QvIJGfTGcs3OK0TU97xbCD9MCFoNrFAS2lw4h_qV63-e8Z6J6J0l5ZjmcGK2hjFg2h355sU5kAgUshOmBgwNwba4Aoq230bA0Oc-uy9ozY6sjIFSwqCgmcavM6YU8/s400/Ktoon.jpg)
സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ സംസ്ഥാന വ്യാപകമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ കോഴ്സ് നടക്കുകയാണല്ലോ. സ്വതന്ത്രസോഫ്റ്റ്വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. കെ.ടൂണിനെക്കുറിച്ചുള്ള വിശദമായ ഒരു പഠനസഹായിയാണ് മുഹമ്മദ് മാസ്റ്റര്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കെ-ടൂണ്‍ ഡൗണ്‍ലോഡ് ചെയ്യാം. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപകാരപ്രദമാകുന്ന മികച്ച ലേഖനമാണിതെന്ന് നിസ്സംശയം പറയാം. ദയവായി ഇടപെടൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.
Applications → Graphics → Ktoon 2D animation toolkit എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറക്കുക. File മെനുവില്‍ New Project Click ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ പ്രൊജക്ടിന്റെ പേര്, FPS(Frame per Second)എന്നിവ നല്‍കുക. FPS '6' നല്‍കിയാല്‍ മതിയാവും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwRBFtXcdgB3H-EngpjCBr66sNYE99YVLoVoBPDAJwx361OkPJlESPPCW3FHCX03i-gL6WBqikzloU0uZnADnxLvRSdfO1EDf-7mAFj5cngfsg_vV6_RzMYq3myQeSk48c0mD0dJh33yw/s400/k+toon_html_1ae31916.png)
തുറന്നു വരുന്ന പ്രതലത്തില്‍ പെന്‍സില്‍ ടൂള്‍ സെലക്ട് ചെയ്ത് ചിത്രം വരക്കുക.കൈയ്യെടുക്കാതെ ചിത്രം വരക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. കളര്‍ ഫില്‍ ചെയ്യാന്‍ Fill color tool സെലക്ട് ചെയ്യുക.ആവശ്യമായ കളര്‍ സെലക്ട് ചെയ്ത് വരച്ച ചിത്രത്തിന്നകത്ത് ക്ലിക്ക് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqo0dXBeUD3sWUG9bkWrIQykj1pDm6wc6Bm4QeEXPRcj_s8nEeR1yOO1JS5HO3J110VLGSAZNnClmjxMcRlbTmVLQrhc2LrW-sRcFleAYw82jFv9bpC7PQHe5WaYF9lyjJsUc72Mc89yg/s400/snapshot1.png)
ഇപ്പോള്‍ നിങ്ങള്‍ ചിത്രം വരച്ചത് ഒന്നാമത്തെ ഫ്രെയിമിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണേ.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilZGPIVUZ8t7lEVizaN3fSKwqdtcYPHEVhpBRIs7P656JiRKH2wuyQAtlKnDo28HP2LVVqpirEyyFeI-4CmVbQsMrDNzUgW9VbIfYUPFUPgTMLxtvtP9P8zwo6PaJTdlBavWO9oCeRUe0/s400/snapshot2.png)
ഇനി ഒന്നാമത്തെ ഫ്രയിമില്‍ മൗസ് പോയിന്റര്‍ വച്ച് മൗസില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Copy Frame എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം രണ്ടാമത്തെ ഫ്രെയിം ക്ലിക്ക് ചെയ്ത് ഫ്രെയിം ആക്ടീവ് ആക്കിയതിന് ശേഷം അവിടെ തന്നെ റൈറ്റ് ക്ലിക്ക് ചെയ്ത് Paste in Frameഎന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoXey6mAou9MBT-BN7qNsezaNMC5qJzwxAkXofjljVbAbKnMzMxMvVCb3AWUfxidbn-amKviSGxCUH74S7oZh5cQg3546DSZ3T6eTBKoHlVdkB23ol_r_TC1Gq3yiFD6ntbKcfimZKR3k/s400/snapshot3.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9dz3x-6gECTdegNMzKd8mEAJwr3mVeeCBTrhPEo36gGuY9HatC0DP-A7TVsjAsE0g2dQ-wVlxyQAu0A1DN5YbewZaCFZ2rbi1_TTLof_AsxTKpyDMRAvboqIdiaTrAtYL0zTgRywxqpY/s400/snapshot4.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg77DVYI5ldFFAx2d8iu9q-wFbihspJVE9UJ9He06At7FTk0JVy5FSxVuO1fplF6CsV0hQqnFLZr1R-niHRoOL_XWiVFE10udHSbZczUsLH4K63cfKLiC9k3HIkTbyRa5kRIzcwHDPjhjQ/s400/snapshot5.png)
പ്രൊജക്ട് ഇടക്കിടക്ക് സേവ് ചെയ്യാന്‍ മറക്കരുത്. (File → Save Project → Save)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEwHCuS1N2ocIshxa0a8Bt6VCRdYMylzJilNhEPktRq3A1bzhzGuhtMZr2xsNn-hZtuVuNvBtiwulic_7acrXKmGzHVJTQ2pMKodEtWxrTLGrkY5dM_ioaAlgIhzfHNFmvz_3hpAIGKRw/s400/snapshot6.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWrzCaxZl-jnNHZ66oLyCrPK701E55m-WNHQ_unb-KpaOj_za1zk4ioO-qdXTmBAtOm0YVqe11pB12g9zi2FJs3Aa8jFSbt7LXmVkMggAm5KkdeChvA4Q_aZzA2LKuUTL4lAtzOhDS_hA/s400/snapshot7.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3mTpzjOrYkNvsICP0GoJhvwznsq2c29cMOHFlrjV9T4UWhL-NLds3wbIReRUza_dhqmHEjfisJAPkRBgeXEmYZ43uAdMOxzz54VHJo737kUz6iNZm6fCwgEGsVq60sEldm1i1AJ4eCxs/s400/snapshot8.png)
പ്രൊജക്ട് സേവ് ചെയ്തതിന് ശേഷം അനിമേഷന്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് പ്രൊജക്ട് Play ചെയ്യിച്ച് നോക്കൂ. അനിമേഷന്‍ തൃപ്തികരമാണെങ്കില്‍ പ്രൊജക്ട് AVIഫയല്‍ ആയി എക്സ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.ഇതിന്നായി File → Export Project → Video Formats → AVI Video → Scene 1 → Nex → Save എന്ന രീതിയില്‍ സേവ് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjovknpq4BOubykHItTvxu6PyFfdqN7n6zDQ6ZiT0Q6yzk1H-FEZ6bwtVyXTePcaRvVJrI1YV9tZu38Jy_fHvJA3urnDP_pQoNTGm1CcazEDRaIWM_1LNQgyLgL7jSaPXA9Z8viq3ZcfOw/s400/snapshot9.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOtJk0FvMmdXXCZb4jgEkHOJ2NWu-A2U4S1P9lwiTC3dk4H8hUP8YIm5t1E6wJufDoQD17x3cSsKxvqeZD-ER7fxi2tRduBeuByCsMVAu681fUspmoq0WSp3n4MBnF3_lsqd-03Qzb_zo/s400/snapshot10.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirWxoViMuCccRAdFfpCPLBqFxETrzTw2444uLXdtUt03D1oUnNYY0fwgbbvqLrLUisP5K6Qm2qDOwbSA7CYYcuEZDsKiNHhgP98GcCekycbZXyJ0ozYRNIozNqiBpvGSuKO70NKjRkElY/s400/snapshot11.png)
കെ ടൂണില്‍ നമുക്കുണ്ടായ ചെറിയൊരു ബുദ്ധിമുട്ട് ചിത്രം വരക്കുന്നതിനായിരുന്നു.ഇതിന് നമുക്ക് ജിമ്പ് സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താം. Applications → Graphics → Gimp Image Editor എന്ന ക്രമത്തില്‍ ജിമ്പ് തുറക്കാം. File മെനുവില്‍ New ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ബോക്സില്‍ Width,Height എന്നിവ ടൈപ്പ് ചെയ്ത് കൊടുക്കണം.ഇവിടെ ശ്രദ്ധിക്കേണ്ടത് കെ ടൂണിലെ പ്രൊജക്ടിന് നാം നല്‍കിയ അതേ Widthഉം, Height ഉം ആയിരിക്കണം നല്‍കേണ്ടത്. ഇവ യഥാക്രമം 520, 380 ആയിരിക്കും. ഇപ്പോള്‍ നമുക്ക് ലഭിച്ച കാന്‍വാസില്‍ ആദ്യം വേണ്ടത് ഒരു പശ്ചാത്തല ചിത്രമാണ്. Paint Brush Tool, Pencil Tool, Smudge Tool എന്നിവ ഉപയോഗിച്ച് മനോഹര മായൊരു ചിത്രം തയ്യാറാക്കുക. ഈ ചിത്രം PNG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. (File → Save → landscape.png). കെ ടൂണ്‍ സോഫ്റ്റ് വെയറിലേക്ക് ഈ ചിത്രം Import ചെയ്യുന്ന ക്രമം: Insert Bitmap ക്ലിക്ക് ചെയ്ത് ആവശ്യമായ ചിത്രം സെലക്ട് ചെയ്ത് Open ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഈ ചിത്രം ആവശ്യമായ ഫ്രെയിമുകളിലേക്ക് “Copy”, ”Paste”ചെയ്യുക. പശ്ചാത്തല ചിത്രത്തിനു മുകളില്‍ അനിമേറ്റ് ചെയ്യിക്കേണ്ട ചിത്രങ്ങള്‍ ജിമ്പില്‍ വരക്കുമ്പോള്‍ അല്‍പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. File മെനുവില്‍ New ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന കാന്‍വാസില്‍ ഒരു പുതിയ ലെയര്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഇതിനായി Layer മെനുവില്‍ New Layer ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ലെയറിലാണ് ചിത്രം വരക്കേണ്ടത്.ചിത്രം വരച്ചതിന് ശേഷം ബാക്ക്ഗ്രൗണ്ട് ലെയര്‍ ഡിലിറ്റ് ചെയ്ത് PNG ഫോര്‍മാറ്റില്‍ ചിത്രം സേവ് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbrMF1t1AfNERWEulgaa0fZiBGOnFxelgyF31t59QmnYfFZWfb15MLVN17845MbdD75qOfcYcsnY7CJFxRSbZMiPcW1wodT2gBhd5_o1R2VTyhSXn3BtBZdKfTqGZlaqxFF1EQ0_4zuZc/s400/snapshot12.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRw6YOu_weKF5CTKVQA00CaiS0bdm0SVQKbMkIAaH4q3kMiKWx36uIvUDg9SfpeMlonOdr12885XkoUPTYRq2ptTKjJM5atFbNs-qcGO-G_lGnuNCa_89fJYqrVZrlHU4yylFPzv-64D8/s400/snapshot13.png)
കെ ടൂണിന്റേയും ജിമ്പിന്റേയും സഹായത്തോടെ നാം തയ്യാറാക്കി എക്സ്പോര്‍ട്ട് ചെയ്തെടുത്ത സീനുകള്‍ (വീഡിയോ ഫയലുകള്‍)ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററിന്റെ കൂടി സഹായത്തോടെ കൂട്ടിച്ചേര്‍ത്ത് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ഭംഗിയാക്കാം. Applcations → Sound & Video → Open Shot Video Editor എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറക്കുക. പ്രൊജക്ട് ആദ്യം തന്നെ സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍ Project profile DV PAL സെലക്ട് ചെയ്യുക. File → Import Filesല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വീഡിയോ ഫയലുകള്‍ Import ചെയ്യുക. വീഡിയോ ഫയലുകള്‍ ഓരോന്നായി ടൈം ലൈനിലേക്ക് ഡ്രാഗ് ചെയ്യുക.ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ സംഗീതവും ശബ്ദവും ഉള്‍പ്പെടുത്തി പ്രൊജക്ട് എക്സ്പോര്‍ട്ട് ചെയ്യുക. Profile DVD, Target DVD-PAL, Video profile DV-PAL Quality High എന്ന രീതിയില്‍ പ്രൊജക്ട് എക്സ്പോര്‍ട്ട് ചെയ്യുക.
ഈ ഹെല്‍പ് ഫയലിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Tidak ada komentar:
Posting Komentar