MATHEMATICS

Senin, 05 September 2011

സംസ്ഥാന അധ്യാപക പുരസ്ക്കാരങ്ങള്‍ 2011

2011 സെപ്റ്റംബര്‍ 5 ലെ അധ്യാപകദിനാചരണത്തില്‍ മികച്ച അധ്യാപകനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബില്‍ നിന്നും മാത്​സ് ബ്ലോഗ് ടീമംഗവും പാലക്കാട് കെ.ടി.എം.എച്ച്.എസിലെ മുന്‍ പ്രധാനഅധ്യാപകനുമായ രാമനുണ്ണി മാഷ് ഏറ്റു വാങ്ങുന്നു.

ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 പേര്‍ക്കും സെക്കന്‍ഡറി വിഭാഗത്തില്‍ 13 പേര്‍ക്കുമാണ് പുരസ്‌കാരം ലഭിക്കുക. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഓരോ ജില്ലയില്‍ നിന്നും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവര്‍: അവാര്‍ഡ് ജേതാക്കള്‍ക്ക് ദേശീയ അധ്യാപകദിനമായ സപ്തംബര്‍ 5 ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ മന്ത്രി പി. കെ. അബ്ദുറബ്ബ്, ഡി.പി.ഐ. ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ത്തയ്ക്ക് മാതൃഭൂമിക്ക് കടപ്പാട്.

അവാര്‍ഡ് ജേതാക്കള്‍

ഫോട്ടോ വലുതായി കാണാന്‍ ചിത്രത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.

സെക്കന്‍ഡറി വിഭാഗം:
കൊല്ലം - പ്രസന്നകുമാരി അമ്മ. കെ. സി, എച്ച്.എസ്.എ., വിവേകാനന്ദ എച്ച്. എസ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്.
പത്തനംതിട്ട - ജോര്‍ജ് വര്‍ഗീസ്, എച്ച്. എം. എം. ജി. എം. എച്ച്. എസ്. എസ്, തിരുവല്ല.
ആലപ്പുഴ - സി. കെ. ശശികല, എച്ച്. എം., ഗവണ്‍മെന്റ് എച്ച്.എസ്., പൊള്ളേത്തായ് ആലപ്പുഴ.
കോട്ടയം - പി. എ. ബാബു, എച്ച്. എം., സെന്റ് ജോര്‍ജ്‌സ് വി. എച്ച്. എസ്. എസ്, കൈപ്പുഴ.
ഇടുക്കി - ജോസഫ് ജോണ്‍, എച്ച്. എം., സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. കരിമന്നൂര്‍, തൊടുപുഴ.
എറണാകുളം - ആര്‍. സുഷമകുമാരി, എച്ച്. എസ്. എ., ഗവ. എച്ച്. എസ്. എസ്. ഫോര്‍ ഗേള്‍സ്, എറണാകുളം.
തൃശ്ശൂര്‍ - എ. ജെ. സാനി, എച്ച്. എം., സെന്റ് ആന്റണീസ്, എച്ച്. എസ്. എസ്., മാള.
പാലക്കാട് - ഹസന്‍. കെ., എച്ച്. എം., കല്ലടി അബുഹാജി എച്ച്. എസ്. എസ്. കോട്ടോപാടം, മണ്ണാര്‍ക്കാട്.
മലപ്പുറം - ഡോ. അബ്ദുല്‍ബാരി. എന്‍. എച്ച്. എസ്. എ, പി. ടി. എം. എച്ച്. എസ്. എസ്. താഴേക്കോട്, പെരിന്തല്‍മണ്ണ.
കോഴിക്കോട് - പി. എം. പദ്മനാഭന്‍, എച്ച്. എം. സാന്‍സ്‌ക്രിറ്റ് എച്ച്. എസ്, വട്ടോളി, കോഴിക്കോട്.
വയനാട് - സുരേന്ദ്രന്‍ തച്ചോളി, ഡ്രായിങ് ടീച്ചര്‍, ഡബ്ല്യു. ഒ. എച്ച്. എസ്. എസ്, പിണങ്ങോട്.
കണ്ണൂര്‍ - കെ. ആര്‍. നിര്‍മല, എച്ച്. എസ്. എ., ജി. എച്ച്. എസ്., അവോലി, കണ്ണൂര്‍.
കാസര്‍കോട് - സി. എച്ച്. ഗോപാലഭട്ട്, എച്ച്. എം., എച്ച്. എച്ച്. എസ്. ഐ. ബി, സ്വാംജിസ് എച്ച്. എസ്. എസ്., എഡനീര്‍.
പ്രൈമറി വിഭാഗം
തിരുവനന്തപുരം- വേണുഗോപാല്‍ പി. എസ്, എച്ച്. എം, ഗവ. യു. പി. എസ്., പറക്കല്‍, വെഞ്ഞാറമൂട്.
കൊല്ലം - കെ. ഷംസുദ്ദീന്‍, എച്ച്. എം., ഗവ. എസ്. എന്‍. ടി. വി. എസ്. കെ. ടി. യു. പി. സ്‌കൂള്‍, പുന്നക്കുളം, കരുനാഗപ്പള്ളി.
പത്തനംതിട്ട - കെ. ശ്രീകുമാര്‍, എച്ച്. എം., ഗവ. എല്‍. പി. എസ്., കലഞ്ഞൂര്‍.
ആലപ്പുഴ - അബ്ദുള്‍ ലത്തീഫ്. ടി. എ, എച്ച്. എം., നടുവത്തുല്‍ ഇസ്ലാം യു. പി. സ്‌കൂള്‍, പൂച്ചക്കല്‍, ചേര്‍ത്തല.
കോട്ടയം - മേരിക്കുട്ടി സേവ്യര്‍, പി. ഡി. ടീച്ചര്‍, ഗവ. എല്‍. പി. എസ്., മുടിയൂര്‍ക്കര, ഗാന്ധിനഗര്‍, കോട്ടയം.
ഇടുക്കി - സെലിഗുറെന്‍ ജോസഫ്, എച്ച്. എം., ഇന്‍ഫന്റ് ജീസസ്, എല്‍. പി. എസ്, ആലകോട്, കലയന്താനി, തൊടുപുഴ.
എറണാകുളം - എം. സി. അമ്മിണി, പി. ഡി., ടീച്ചര്‍, ഗവണ്‍മെന്റ് ഫിഷറീസ് യു. പി. എസ്, ഞാറക്കല്‍, എറണാകുളം.
തൃശ്ശൂര്‍ - രാമകൃഷ്ണന്‍. എം. എസ്., യു. പി. എസ്. എ., ജി. എച്ച്. എസ്. എസ്., എരുമപ്പെട്ടി, തൃശ്ശൂര്‍.
പാലക്കാട് - തോമസ് ആന്റണി, എച്ച്. എം., എ. യു. പി. സ്‌കൂള്‍, കല്ലടിക്കോട്.
മലപ്പുറം - കെ. പി. ചാത്തന്‍, എച്ച്. എം., ജി.എം.പി. എല്‍.സ്‌കൂള്‍ പരപ്പനങ്ങാടി.
കോഴിക്കോട്-ടി.ജെ.സണ്ണി,എച്ച്.എം. എസ്. എച്ച്. യു. പി. സ്‌കൂള്‍, തിരുവമ്പാടി.
വയനാട് - എസ്. രാധാകൃഷ്ണന്‍, എച്ച്. എം., ഗവ. എല്‍. പി. എസ്, ചെട്ടിയാലത്തൂര്‍, ചീരാല്‍.
കണ്ണൂര്‍ - ഗീത കൊമ്മേരി, എച്ച്. എം., ശ്രീനാരായണ വിലാസം എല്‍. പി, സ്‌കൂള്‍, വെള്ളായി, മുതിയങ്ങ.
കാസര്‍കോട് - ഗിരീഷ് ജി. കെ, ഹിന്ദി ടീച്ചര്‍, കെ. കെ. എന്‍. എം. എ. യു. പി. സ്‌കൂള്‍, ഒലട്ട്.

എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും മാത്​സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍

തുടങ്ങിയത് അരനൂറ്റാണ്ട് മുമ്പ്  : അധ്യാപനം മാധവന്‍മാഷിന് എന്നും ആവേശം


              സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം 1947 ആഗസ്ത് 14ന് അധ്യാപകജോലിയില്‍ പ്രവേശിച്ച മേപ്പയ്യൂരിലെ പാറേമ്മല്‍ മാധവന്‍മാഷ് ഇന്നും അധ്യാപനത്തില്‍ നിര്‍വൃതി കണ്ടെത്തുകയാണ്. 1947 മുതല്‍ 84 വരെയുള്ള 37 വര്‍ഷത്തെ ദീര്‍ഘമായ അധ്യാപന ജീവിതത്തിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന തന്റെ മുമ്പില്‍ സംശയങ്ങളുമായി കുട്ടികളെത്തുമ്പോള്‍ മാധവന്‍മാഷിന് എന്തെന്നില്ലാത്ത സന്തോഷം. അധ്യാപനവും അധ്യാപന രീതികളും പാടേ മാറിയെങ്കിലും അറിവ് തേടിയെത്തുന്ന വിദ്യാര്‍ഥികളെ ഈ ഗുരുനാഥന്‍ ഒരിക്കലും തിരിച്ചയയ്ക്കാറില്ല. തനിക്കറിയാവുന്നത് അവര്‍ക്ക് പകര്‍ന്നുകൊടുക്കുക -ഇതേപ്പറ്റി മാധവന്‍ മാസ്റ്റര്‍ക്ക് ഇത്രയേ പറയാനുള്ളൂ.

അധ്യാപകരെ കിട്ടാന്‍ പ്രയാസമനുഭവപ്പെട്ടിരുന്ന 1946-47 കാലത്ത് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ടി.ടി.സി. കോഴ്‌സ് തുടങ്ങിയിരുന്നു. ഇക്കാലത്താണ് മാധവന്‍മാസ്റ്റര്‍ ടി.ടി.സി. കഴിയുന്നത്. പ്രശസ്ത സാഹിത്യകാരന്‍ തായാട്ട് ശങ്കരന്‍, പ്രമുഖ വോളിബോള്‍ താരം കെ. നാരായണന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭരും തന്നോടൊപ്പം ട്രെയിനിങ്ങിന് ഉണ്ടായിരുന്നത് മാധവന്‍മാസ്റ്റര്‍ ഓര്‍ക്കുന്നു.

ഉടനെതന്നെ കല്പത്തൂര്‍ എ.യു.പി. സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറി. അന്ന് കിട്ടിയ ആദ്യത്തെ ശമ്പളം വെറും 45 രൂപ. ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മേപ്പയ്യൂരില്‍ ഗവ. ഹൈസ്‌കൂള്‍ തുടങ്ങുന്നത്. അതിനിടെ പ്രൈവറ്റായി ഇംഗ്ലീഷ് ബിരുദം സമ്പാദിച്ച മാധവന്‍മാസ്റ്റര്‍ നാട്ടില്‍ ഹൈസ്‌കൂള്‍ വന്ന സാഹചര്യത്തിലാണ് ബി.ടി.(ഇന്നത്തെ ബി.എഡ്) കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചത്. ബി.ടി.പാസ്സായി 1960ല്‍ മേപ്പയ്യൂര്‍ ഗവ.ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്നു.

ഇവിടെയുള്ള അധ്യാപക ജീവിതത്തിനിടെ മാധവന്‍ മാസ്റ്ററുടെ മുമ്പിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കടന്നുപോയി. ഇംഗ്ലീഷ് വ്യാകരണത്തില്‍ പ്രത്യേക പ്രാവീണ്യമുള്ള ഈ അധ്യാപകനെക്കുറിച്ച് കുട്ടികള്‍ക്ക് പറയാനുള്ളത് നല്ലതുമാത്രമായിരുന്നു. കുട്ടികള്‍ തരുന്ന ആദരവും ബഹുമാനവുമാണ് തന്റെജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്പാദ്യമെന്ന് മാധവന്‍ മാസ്റ്റര്‍ പറയുന്നു.

ഇംഗ്ലീഷില്‍ സംശയം തീര്‍ക്കാനും അപേക്ഷ തയ്യാറാക്കാനുമെല്ലാം നാട്ടുകാര്‍ക്ക് ആശ്രയം മാധവന്‍ മാസ്റ്ററായിരുന്നു.

ഇദ്ദേഹത്തിന്റെ അഞ്ച്‌സഹോദരങ്ങളും അധ്യാപകരായിരുന്നു. ഒരു മകനും അധ്യാപകനാണ്. 85-ാംവയസ്സിലും പൂര്‍ണ ആരോഗ്യവാനായിരിക്കുന്നതിന് കാരണവും തന്റെ അധ്യാപനജീവിതത്തിന്റെ പുണ്യമായിരിക്കുമെന്നാണ് ഈ ഗുരുനാഥന്‍ കരുതുന്നത്.
(മാതൃഭൂമി 5-9-2011)

Tidak ada komentar:

Posting Komentar