Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Rabu, 21 September 2011
പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍ - അര്‍ജുന്‍ വക..!
ഇന്നലെ വന്ന ഒരു മെയില്‍ വായിക്കുമല്ലോ?
ബഹുമാനപ്പെട്ട സാര്‍,
ഞാന്‍ കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്.പേര് അര്‍ജുന്‍ വിജയന്‍.ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഞാന്‍ തയ്യാറാക്കിയഉത്തരങ്ങള്‍ ഇതോടൊപ്പം അറ്റാച്ചമെന്റായി അയയ്ക്കുന്നു.പ്രസിദ്ധീകരണയോഗ്യമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വളരെ സന്തോഷത്തോടെ തന്നെ അര്‍ജുന്റെ ആഗ്രഹം നിറവേറ്റുന്നു. തുടര്‍ചര്‍ച്ചകളും അനുബന്ധപ്രവര്‍ത്തനങ്ങളും മുന്നോട്ടുനയിക്കാന്‍ നമ്മുടെ ഫിസിക്സ് അധ്യാപകരുണ്ടാകും . ഗീത ടീച്ചറിനും , ഉണ്ണിമാസ്റ്റര്‍ക്കും ബാബുസാറിനും പിന്നെ പാലക്കാട്ടുള്ള വിദ്യാര്‍ഥിസംഘത്തിനും ഇതില്‍ നല്ല താല്പര്യം ഉണ്ടാകും . തീര്‍ച്ച ...
അല്പം ഭൗതീകശാസ്ത്രം തന്നെയാവാം ഇന്നത്തെ പോസ്റ്റ് . കഴിഞ്ഞ ക്ലസ്റ്ററിന് ആലുവായില്‍ ഉയര്‍ന്നുവന്ന ഒരു സംശയം .
ഒരു കല്ല് മുകളിലേയ്ക്കെറിയുന്നു. നിശ്ചിത ഉയരത്തില്‍ എത്തിയശേഷം എറിഞ്ഞ സ്ഥാനത്തുതന്നെ തിരിച്ചെത്തുന്നു. മുകളിലേയക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും താഴെയ്ക്ക് സഞ്ചരിക്കാനെടുക്കുന്ന സമയവും തുല്ലമാണെന്ന് എങ്ങനെ സ്ഥാപിക്കാം
u ആദ്യപ്രവേഗത്തോടെയാണ് എറിയുന്നതെന്ന് കരുതുക. മുകളിലേയ്ക്കുള്ള ദൂരം h ആണെങ്കില്‍ , ആ ഉയരത്തിലെത്തുമ്പോള്‍ പ്രവേഗം പൂജ്യമാകും .
$h = u\times t_1 - \frac{1}{2} \times g \times t^2$
$0 = u - g\times t$
$t_1= \frac{u}{g} $
$t_1$ന്റെ വില ആരോപിച്ചാല്‍
$ h = u \times \frac{u}{g} - \frac{1}{2} \times g \times \frac{u^2}{g^2}$
$ h = \frac{u^2}{g}$
ഇനി താഴോട്ടുള്ള യാത്ര നോക്കാം . സമയം $t_2$ എന്നെടുക്കാം
താഴെയ്ക്കള്ള യാത്രയുടെ ആദ്യപ്രവേഗം 0 ആണ്. ദൂരം h തന്നെയാണ്
$\frac{u^2}{g} = 0 \times t_2 + \frac{1}{2} \times g \times {t_2}^2 $
$ t_2 = \frac{u}{g}$
$t_1 = t_2 $
ഇനി അര്‍ജുന്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ . അര്‍ജുനെ അഭിന്ദിക്കുന്നു. അര്‍ജുന്റെ കൂട്ടുകാര്‍ക്ക് ഇതൊരു മാതൃകയാവട്ടെ .
Click here for the Answers Prepared by Arjun Vijay
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar