Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Kamis, 15 Juli 2010
എപിക് ഇന്‍ഡ്യന്‍ ബ്രൌസര്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ?
"ഇന്റര്‍നെറ്റ് എക്‌സ്പ്ലോറര്‍, ഗൂഗിള്‍ ക്രോം, മോക്‌സില്ല ഫയര്‍ ഫോക്‌സ് ഗണത്തിലേക്ക് പുതിയൊരു ബ്രൗസര്‍ കൂടി. അതും ഇന്ത്യയില്‍ നിന്ന്... പേര് എപിക്. സ്വതന്ത്ര സോഫ്‌ട്‍വെയറില്‍ അധിഷ്‌ഠിതമായ എപിക് നിരവധി പ്രത്യേകതയോടു കൂടിയാണ് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്‌ബ്രൗസറായ എപ്പിക് ഇന്നലെ മുതല്‍ തന്നെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.
ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററാണ് എപിക്കിന്റെ എടുത്തുപറയത്തക്ക പ്രത്യേകത. ഇന്‍ ബില്‍റ്റ് ആന്റി വൈറസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍ എപ്പിക്ക് ഉപയോഗിക്കുമ്പോള്‍ വേറെ പണം കൊടുത്ത് ആന്റി വൈറസ് സോഫ്‌ട്വേറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ട. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ അനായാസമാണെന്നതാണ് സൈറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്. മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ അനായാസം ടൈപ്പ് ചെയ്യാന്‍ കഴിയും. ഇതിന് മലയാളമോ തമിഴോ അറിയണമെന്നില്ല. പകരം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌താല്‍ മതിയാകും. ഇന്‍ഡിക് എന്നു പറയുന്ന സംവിധാനത്തിലൂടെ സൈറ്റ് സ്വയം ഇത് തിരഞ്ഞെടുക്കുന്ന പ്രാദേശിക ഭാഷയിലേക്ക് അക്ഷരം മാറ്റും. സ്വന്തം ഭാഷയില്‍ ഇമെയില്‍ ചെയ്യുക അനായാസമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. അടിസ്‌ഥാന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഇ മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ബ്രൗസറിന്റെ രൂപകല്‍പ്പന.
ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപിക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. മറ്റ് ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങളാണ് എപിക്കില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാന വാര്‍ത്തകള്‍ ലഭ്യമാകുന്ന ഹോം പേജാണ് മറ്റൊരു സവിശേഷത. സൈഡ് ബാറുകളില്‍ ടെക്‌സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്.
ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്‌റ്റ്വേര്‍ സ്‌ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് എപ്പിക്കിന് പിന്നില്‍. ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ സോഫ്‌ട്വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്‌ടര്‍ ബി.വി. നായിഡു എപിക് പുറത്തിറക്കി. ലോകത്ത് ഇപ്പോള്‍ മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്പ്ലോററാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. സ്വതന്ത്ര സോഫ്‌റ്റ്വേറായ മോസില്ലയില്‍ അധിഷ്‌ഠിതമായാണ് എപിക് നിര്‍മിച്ചിരിക്കുന്നത്.
www.epicbrowser.com എന്ന വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം."
ഒരു ഓണ്‍ലൈന്‍ പത്രം പുറത്തുവിട്ട വാര്‍ത്തയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. രണ്ട് ചോദ്യങ്ങളാണ് മാത്‍സ് ബ്ലോഗിന് ചോദിക്കാനുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോററാണോ? സ്വതന്ത്ര സോഫ്റ്റ്‍വെയറായ മോസില്ലയില്‍ ആഡ് ഓണുകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളാണല്ലോ എപിക്കില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar