നമ്മുടെ ബ്ലോഗിന്റെ വായനക്കാരില്‍ ഭൂരിഭാഗം പേരും ലിനക്സ് സംബന്ധമായ പോസ്റ്റുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നവരാണ്. സ്കൂളുകളിലും വീടുകളിലും സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗം വ്യാപകമായതോടുകൂടി തത്സംബന്ധമായ സംശയങ്ങളും കൂടിവരികയാണ്. അതൊക്കെ പരിഹരിക്കുവാന്‍ ഒരു പരിധിവരെ നമുക്ക് സാധിക്കുന്നത്, നമ്മുടെ 'ലിനക്സ് കണ്‍സല്‍ട്ടന്റ്' ആയി വര്‍ത്തിക്കുന്ന ശ്രീ. ഹസൈനാര്‍ മങ്കടയുടെ സജീവസാന്നിദ്ധ്യം കൊണ്ടു മാത്രമാണ്. ഇത്തവണ അദ്ദേഹം നമ്മോടു പറയുന്നത് ഗ്രബ്ബ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ചാണ്. പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഇട്ടിരിക്കുന്ന ഒരു സിസ്റ്റത്തില്‍ ഏതെങ്കിലുമൊരു ഓ.എസ്. റീഇന്‍സ്റ്റാള്‍ ചെയ്യുകയോ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോഴോ ആണ് സാധാരണഗതിയില്‍ ഗ്രബ്ബ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരിക. ഇതിനായി വീണ്ടും ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. അതിനുള്ള മാര്‍ഗത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ...
Tidak ada komentar:
Posting Komentar