ചരിത്രപ്രാധാന്യമുള്ള നാടാണ് നിളാതീരത്തുള്ള തിരുനാവായ. ഗണിതപരമായും തിരുനാവായയ്ക്ക് പ്രാധാന്യമുണ്ട്. പല കേരളീയ ഗണിതശാസ്ത്രജ്ഞരും തങ്ങളുടെ കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കുവച്ചിരുന്നത് നിളാതീരത്തു നടന്നിരുന്ന ഗണിതസദസ്സുകളിലായിരുന്നു. തിരുനാവായില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കമഹോത്സവത്തില്‍ എല്ലാ മേഖലകളിലേയും പ്രഗല്ഭര്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എ ഡി ഏഴാം നൂറ്റാണ്ടില്‍ തിരുനാവായില്‍ വച്ചു നടന്ന മാമാങ്കമഹോത്സവത്തിലാണ് അനേകം നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരമുള്ള ജ്യോതിഷഗണിത രീതിയായ പരഹിതസമ്പ്രദായം അംഗീകരിച്ചത്. ആര്യഭടീയഗണിതത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി എ ഡി 683 ല്‍ ഹരിദത്തനാണ് ഈ രീതീക്ക് രൂപം നല്കിയത്.
തിരുനാവായ വീണ്ടും ഒരു ഗണിതശാസ്ത്രമാമാങ്കത്തിനായി ഒരുങ്ങുന്നു. ആദികാലങ്ങളില്‍ ഗണിതശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് മാമാങ്കത്തില്‍ പങ്കെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഗണിതത്തില്‍ കഴിവും അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്താനാണ് മാമാങ്കം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലയില്‍ നടത്തി വരുന്ന പ്ര വര്‍ത്തനങ്ങളടെ തുടര്‍ച്ചയാണ് ഇത്.
ഗണിതശാസ്ത്ര ബോധനത്തിലെ പൊള്ളുമിടങ്ങള്‍ കണ്ടെത്തുക, പരിഹാരം ആരായുക എന്നത് ഗണിതശാസ്ത്ര മാമാങ്കത്തിന്റെ ലക്ഷ്യ ങ്ങളിലൊന്നാണ്. ഈ ലക്ഷ്യ ത്തോടേ മലപ്പുറം ജില്ലയിലെ മൂന്നു വിദ്യാഭ്യാസജില്ലകളിലും പാലക്കാട് ഡയറ്റിലെ അധ്യാപകനായ ശ്രീ നാരായണനുണ്ണിയുടെ നേതൃത്വത്തില്‍ ഗണിതാദ്ധ്യാപകര്‍ക്കായി എകദിന ശില്പശാല നടത്തി പൊള്ളുമിടങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തി. ശില്പശാലയോടനുബന്ധിച്ച് ഗണിതശാസ്ത്ര മാമാങ്കം എന്ന് എന്തിന്, കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം , ഇന്റര്‍പ്ളെ ബിറ്റ് വീന്‍ അനാലിസിസ് ആള്‍ജിബ്ര & ജ്യോമട്രി, സമകാലിക ഗണിതം ബീജഗണിതം മുതല്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി. ഡോ. എം. പി. പരമേശ്വരന്‍, ഡോ. പി.ടി. രാമചന്ദ്രന്‍, ഡോ. എം. ജെ. പരമേശ്വരന്‍ (ഡയറക്ടര്‍, കേരള സ്ക്കൂള്‍ ഓഫ് മാത്തമാറ്റിക്സ്), ജാതവേദന്‍( CUSAT) ഇവരാണ് സെമിനാര്‍ അവതരിപ്പിച്ചത്. കുട്ടികളില്‍ നിന്ന് പൊള്ളുമിടങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുന്നതിനു വേണ്ടി വിവിധ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ജ്യാമിതീയ നിര്‍മിതികള്‍ ശില്പശാല നടത്തി. ശില്പശാലയ്ക്ക് രശ്മിദാസ് (ആര്‍ക്കിടെക്ട്), ബാലന്‍ (എന്‍ജിനീയര്‍), ബെന്നി അധ്യാപകന്‍, ഗവ. ഹൈസ്ക്കൂള്‍ പുലാങ്കോട് എന്നിവര്‍ നേതൃത്വം നല്കി.
ഗണിതത്തില്‍ കഴിവും അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തുക, കോഴിക്കോട് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ സഹായത്തോടെ ഈ കുട്ടികള്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്കുക, കേരളത്തിനകത്തും പുറത്തുമുള്ള ഗണിതശാസ്ത്ര വിദഗ്ദരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള പാഠ്യപദ്ധതിയില്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍ 25നു അഭിരുചി പരീക്ഷ നടത്തും.
2010 മെയ് 8,9 തിയതികളിലായി തിരുനാവായില്‍ വച്ചു നടത്തുന്ന ഗണിതശാസ്ത്രമാമാങ്കത്തില്‍ പ്രധാനമായും മൂന്നു തലങ്ങളിലുള്ള സംവാദങ്ങളാണ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഗണിതശാസ്ത്ര വിദഗ്ദര്‍ അഭിരുചി പരീക്ഷയിലൂടെ കണ്ടെത്തുന്ന കുട്ടികളുമായും പൊള്ളുമിടങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അധ്യാപകരുമായും ഗവേഷണത്തില്‍ താല്പര്യം വളര്‍ത്തുന്നതിന് ഗവേഷണതല്പരരായ വിദ്യാര്‍ഥികള്‍ ,അധ്യാപകര്‍ എന്നിവരുമായും സംവദിക്കും.
തൂണിലും തുരുമ്പിലും ഗണിതം കാണാന്‍ കഴിയുന്ന രീതിയില്‍ ഗണിതമാമാങ്കനഗരിയാകെ അലങ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍
Tidak ada komentar:
Posting Komentar