MATHEMATICS

Minggu, 15 Januari 2012

SSLC മാര്‍ച്ച് 2012 ഗണിതശാസ്ത്രം ഒന്ന് (updated)


ഈ വര്‍ഷത്തെ പത്താംക്ലാസ് പൊതുപരീക്ഷയ്ക്കുള്ള പരിശീലന ചോദ്യപേപ്പറും വിശകലനവും ഇന്ന് പ്രസിദ്ധീകരിക്കുകയാണ്. (ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ലഭിച്ച, വയനാട് ജില്ലയിലെ പരിയ ജി.എച്ച്.എസ്.എസിലെ മുരളീധരന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ കൂടി ചുവടെ ഉള്‍പ്പെടുത്തിയിട്ടുണ്ട് മാതൃകാ ചോദ്യങ്ങള്‍ കൂടുതല്‍ പേരില്‍ നിന്നും പ്രതീക്ഷിക്കുന്നു.) ഉത്തരങ്ങള്‍ എഴുതുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു ഫയലായി നല്‍കിയിട്ടുണ്ട് . നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്‍തുടരാതിരിക്കുന്നതാണ് നല്ലത്. കാരണം ഓരോ ചോദ്യവും കുട്ടി സ്വയം ചിന്തിച്ച് സ്വന്തമായ കാഴ്ചപ്പാട് രൂപീകരിച്ച് മുന്നേറുന്നതാണ് ഏറ്റവും അഭികാമ്യം . പരമാവധി മേഖലകളെ സ്പര്‍ശിച്ചുകൊണ്ടാ​ണ് ചോദ്യങ്ങള്‍ ഇട്ടിരിക്കുന്നത് . എങ്കിലും ചില മേഖലകള്‍ വിട്ടുപോയിട്ടുണ്ട് . സമാന്തരശ്രേണിയില്‍ ഉള്ള പ്രധാന മേഖലകള്‍ നോക്കാം . ശ്രേണി , സംഖ്യാശ്രേണി , സമാന്തരശ്രേണി എന്ന ക്രമത്തില്‍ തന്നെയാണ് പഠനം തുടങ്ങുന്നത് .അങ്ങനെ വിവിധ സാഹചര്യങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന സമാന്തരശ്രേണികളെ വിശകലനം ചെയ്ത് മുന്നേറുമ്പോള്‍ അത് സമാന്തരശ്രേണിയെക്കുറിച്ചുള്ള സ്വതന്ത്രമായ പഠനമായി പുരോഗമിക്കുന്നു.

സംഖ്യകളെക്കുറിച്ചുള്ള പഠനമായല്ല മറിച്ച് സംഖ്യാപാറ്റേണുകളില്‍ അന്തര്‍ലീനമായിരിക്കുന്ന ഗണിതസൗന്ദര്യം ബീജഗണിതപ്രയോഗത്താല്‍ സാമാന്യവല്‍ക്കരിക്കുകയും മറ്റു സാഹചര്യങ്ങളിലേയ്ക്ക് പകരുകയമാണ് ചെയ്യുന്നത് . അതുകൊണ്ട് തന്നെ ശ്രേണിയുടെ നേര്‍രൂപം അഥവാ ബീജഗണിതരൂപം വളരെ പ്രധാനപ്പെട്ടതാണ്.

-117 , -112 , -107 ... എന്ന സമാന്തരശ്രേണിയുടെ ​എത്രാമത്തെ പദമാണ് ആദ്യമായി ഒരു പോസിറ്റീവ് സംഖ്യ ആകുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഏറ്റവും എളുപ്പം നേര്‍രൂപത്തെക്കുറിച്ചുള്ള ചിന്തയാണ്. സമാന്തരശ്രേണികളുടെ തനതായ പ്രത്യേകതകള്‍ കണ്ടെത്തുന്നതിന് ബീജഗണിതരൂപം പഠിതാവിന് സഹായകരമാകും.
എണ്ണല്‍സംഖ്യകള്‍ രൂപീകരിക്കുന്ന സംഖ്യാശ്രേണികളാണ് മറ്റോരു പഠനവിഷയം . അതില്‍ നിന്നാണ് സമാന്തരശ്രേണിയുടെ പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള രീതി ആവിഷ്ക്കരിച്ചിരിക്കുന്നത്.തുക കണക്കാക്കല്‍ ശ്രേണിയുടെ പ്രായോഗീകതലമാണ്. ധാരാളം ചോദ്യങ്ങള്‍ ചെയ്ത് പരിശീലിക്കേണ്ടതാണ്.ചില ചോദ്യങ്ങള്‍ മറ്റോരു പോസ്റ്റിന്റെ ഭാഗമായി തന്നിരുന്നു. അവ വീണ്ടും ഇവിടെ ചേര്‍ക്കുകയാണ് .
ഈ പോസ്റ്റില്‍ ഒരു ചോദ്യപേപ്പര്‍ , അതിന്റെ ഇംഗ്ലിഷ് പരിഭാഷ , ഉത്തരങ്ങളിലേയ്ക്കുള്ള വഴികള്‍ , സമാന്തരശ്രേണിയിലെ ചില മുന്‍ചോദ്യങ്ങള്‍ ​എന്നിവയാണ് നല്‍കിയിരിക്കുന്നത് . ഇവ പരമാവധി നമ്മുടെ കു്ട്ടികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പരിശീലന ചോദ്യപേപ്പര്‍ ഒന്ന് SSLC 2012
ഉത്തരസൂചനകള്‍ ,വിശകലനങ്ങള്‍
കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണി ചോദ്യങ്ങള്‍
സമാന്തരശ്രേണി
Model paper prepared by Muralidharan sir , GHSS Pariya , Wayanad

Tidak ada komentar:

Posting Komentar