MATHEMATICS

Minggu, 29 Januari 2012

ജിയോജെബ്ര ബേസ്ഡ് എസ് എസ് എല്‍ സി മോഡല്‍ ചോദ്യപേപ്പറും..!


പാലക്കാട് ടീം തയ്യാറാക്കിയ കുറേ നല്ല ചോദ്യങ്ങള്‍, പരിശീലന പേപ്പര്‍, റിവിഷന്‍ പാക്കേജ് എന്നിവയാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം .പാഠപുസ്തകത്തിന്റെ രണ്ടാംഭാഗം ചര്‍ച്ചചെയ്യുന്നതിന്റെ ആവശ്യകത മാന്യസുഹ്യത്തുക്കള്‍ കമന്റിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗമാണ് ഇന്ന് പരിഗണിക്കുന്നത്. സൂചകസംഖ്യകള്‍ എന്ന യൂണിറ്റിന്റെ തുടര്‍ച്ചയായി ഈ പാഠഭാഗത്തെ കാണാം. സൂചകാക്ഷങ്ങളുപയോഗിച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്തുന്ന രീതി ഇതിനകം കുട്ടികള്‍ മനസിലാക്കിയിരിക്കും. അകലം, വര, വരയുടെ ചരിവ്, വരയുടെ സമവാക്യം എന്നിവയുടെ ബീജഗണിത ഭാഷ്യമാണ് ഈ പാഠത്തിലുള്ളത്. രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലം കണ്ടെത്താന്‍ ഒരു സൂത്രവാക്യം അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സൂത്രവാക്യം ഉപയോഗിക്കാതെ തന്ന അകലം കാണാന്‍ പൈതഗോറസ് തത്വം ഉപയോഗിച്ചാല്‍ മതി. അത് ഇതിനകം കുട്ടികള്‍ അഭ്യസിച്ചിരിക്കും. ജ്യാമിതിയെ ബീജഗണിതവുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ് പാഠപുസ്തകത്തില്‍ സൂത്രവാക്യം ചേര്‍ത്തിരിക്കുന്നത്.

വരയുടെ ചരിവ് വര x അക്ഷവുമായി ഉണ്ടാക്കുന്ന കോണിന്റെ tan അളവാകുന്നത് നമുക്ക് തിരിച്ചറിയാം. എന്നാല്‍ വരയിലെ ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ ഉപയോഗിച്ച് ചരിവ് കാണാന്‍ സാധിക്കുമെന്ന് ഇവിടെ കാണിക്കുന്നു. ചരിവ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന വിവിധ പ്രശ്നങ്ങള്‍ ഈ പാഠഭാഗത്തുണ്ട്. പാഠത്തിന്റെ അവസാനഭാഗത്ത് രേഖയുടെ സമവാക്യവും ചേര്‍ത്തിരിക്കുന്നു. (2,3) എന്ന ബിന്ദുവില്‍ ഖണ്ഡിക്കുന്ന രണ്ട് വരകളുടെ സമവാക്യം എഴുതുന്നത് ​എങ്ങനെയെന്ന് ഒരു കുട്ടി ചോദിച്ചു. ഒരു രേഖയുടെ സമവാക്യം ​എഴുതാന്‍ രണ്ട് കാര്യങ്ങള്‍ ആവശ്യമാണല്ലോ. എന്നാല്‍ x അക്ഷത്തിനു സമാന്തരമായ ഒരു വരയാണ്  y= 3 എന്നതെന്ന വസ്തുതയും, y അക്ഷത്തിനു സമാന്തരമാണ്  x=2 എന്ന വരയും എ​ന്നറിഞ്ഞാല്‍ ഈ വരകള്‍ (2,3) ല്‍ ഖണ്ഡിക്കുമെന്ന് മനസിലാക്കാം. മറ്റൊരു കുട്ടി ചോദിക്കുന്നു. രണ്ട് വരകളുടെ സമവാക്യങ്ങള്‍ തന്നിരുന്നാല്‍ അവ ലംബവരകളാണോ എന്ന് എങ്ങനെ തീരുമാനിക്കാം? ചരിവുകളുടെ ഗുണനഫലം -1 ആണെന്ന വസ്തുത നേരിട്ട് പ്രയോഗിച്ചാല്‍ മതിയോ ? അത് സൈഡ് ബോക്സില്‍ ഉണ്ടല്ലോ? ഈ വരകള്‍ കൂട്ടിമുട്ടന്ന ബിന്ദു കണ്ടെത്താമല്ലോ? ഓരോ വരകളിലെയും മറ്റോരു ബിന്ദു കൂടി കണ്ടെത്തി പൈതഗോറസ് തത്വം പ്രയോഗിച്ചാല്‍ മതിയോ ? ഇത്തരം ഒത്തിരി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കാം. അതെല്ലാം ചര്‍ച്ചചെയ്യാന്‍ ഈ പോസ്റ്റ് ഒരു നിമിത്തമാകുമെന്ന് കരുതുന്നു.
പരിശീലന ചോദ്യപേപ്പര്‍ ‍
റിവിഷന്‍ പാക്കേജ് (തുടരും)
പാലക്കാട് ടീം തയ്യാറാക്കിയ ജ്യാമിതിയും ബീജഗണിതവും ചോദ്യങ്ങള്‍

സുരേഷ് ബാബു സര്‍ തയ്യാറാക്കിയ ജിയോജെബ്ര ബേസ്ഡ് എസ് എസ് എല്‍ സി മോഡല്‍ ചോദ്യപേപ്പറും..!

Tidak ada komentar:

Posting Komentar