MATHEMATICS

Sabtu, 21 Januari 2012

വേങ്ങര തുടക്കം കുറിക്കുന്നു..!


ഐടി@സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഹൈസ്കൂള്‍ക്ലാസ്സുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ എല്‍.പി, യു.പി, ഹയര്‍ സെക്കന്ററികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്‍.പി അധ്യാപകര്‍, പ്രധാനാധ്യാപകര്‍, ഹയര്‍സെക്കന്ററി അധ്യാപകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന ട്രെയിനിങ്ങുകളുടെ തെരക്കിലാണ് വിവിധ ജില്ലകളിലെ ട്രെയിനിങ് സെന്ററുകള്‍. ഐസിടിയുടെ അനന്തസാധ്യതകളുടെ പുതുലോകം തങ്ങള്‍ക്കുമുന്നില്‍ തുറക്കുന്നത് വിസ്മയത്തോടെ കണ്‍കുളിര്‍ക്കെ നോക്കിയിരിക്കുന്ന അധ്യാപകര്‍ക്ക് ഇത് അല്പം നേരത്തേയായില്ലല്ലോയെന്ന പരിഭവം മാത്രം! ഐടി@സ്കൂള്‍ മലപ്പുറം ടീം തയ്യാറാക്കിയ ഉബുണ്ടു ജൂനിയര്‍ ഓപ്പറേറ്റിങ് സിസ്റ്റം ക്ലാസ് മുറികളില്‍ അത്ഭുതം സൃഷ്ടിക്കുന്നത് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടുകൊള്‍ക! ഇത്രയും ഇപ്പോള്‍ എഴുതാനുള്ള കാരണം, മലപ്പുറത്തെ വേങ്ങര ഉപജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ടി കെ അബ്ദുല്‍ റഷീദ് അയച്ചുതന്ന വാര്‍ത്തയും ചിത്രങ്ങളുമാണ്. അതെന്താണെന്നല്ലേ..?

വേങ്ങര ഉപജില്ല എല്‍ പി ഐടി മേള

വേങ്ങര ഉപജില്ലയിലെ എല്‍ പി സ്കൂളുകള്‍ കുട്ടികള്‍ക്കുവേണ്ടി വേങ്ങര ഉപജില്ലയിലെ SITC Forum സംഘടിപ്പിച്ച LP IT Mela 2012 ജനുവരി 20 വെള്ളിയാഴ്ച ക്ലാരി GUPSല്‍ നടന്നു. ശ്രീ.അബ്ദുറഹിമാന്‍രണ്ടത്താണി MLA മേളയുടെഉദ്ഘാടനം നിര്‍വ്വഹിച്ചു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാസര്‍ അദ്ധ്യക്ഷനായിരുന്നു. DIGITAL PAINTING,ENGLISH TYPING, IT QUIZ എന്നിവയായിരുന്നുമത്സര ഇനങ്ങള്‍.

25 സ്കൂളുകളില്‍ നിന്ന് 40 കുട്ടികള്‍പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാന ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ നിര്‍വ്വഹിച്ചു.

Tidak ada komentar:

Posting Komentar