MATHEMATICS

Kamis, 26 Januari 2012

പരീക്ഷകളെ ഭയക്കരുത്..

പരീക്ഷയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നു എന്ന ഹാക്കര്‍ ആദിയുടെ കമന്റില്‍ നിന്നാണ് രാമനുണ്ണി സാര്‍ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആ കുട്ടിയുടെ സംശയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥികളുടെ ആവലാതികളെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ പരീക്ഷാക്കാലത്തും കുട്ടികള്‍ ഈ ചോദ്യവുമായി അധ്യാപകരെ സമീപിക്കാറുമുണ്ട്. ഈ ആവലാതിക്ക് അതിന്റേതായ കാരണവുമുണ്ട്. പരീക്ഷ എന്നും കുട്ടികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഈ സമ്മര്‍ദ്ദം പൊതുവെ 3 തരത്തിലാണ്.

1. പഠിച്ചകാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നന്നായി എഴുതാനാവുമോ എന്ന പേടി.
2. പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി .
3. പഠിക്കാനുള്ളതും / പഠിച്ചതിന്നപ്പുറത്തുള്ള കാര്യങ്ങള്‍ പരീക്ഷക്ക് വരുമോ എന്ന പേടി .

ശരിക്കും പറഞ്ഞാല്‍ ഈ 'പേടി'യൊക്കെ പരീക്ഷകള്‍ ഉണ്ടായകാലം മുതല്‍ ഏല്ലാ കുട്ടിയിലും ഉണ്ടായവയും കാലാകാലങ്ങളായി തുടരുന്നവയും തന്നെ. പരീക്ഷകളുടെ രീതിയൊക്കെ പലവട്ടം മാറിയെങ്കിലും ഈ 'പേടി'യുടെ ഘടകം നിലനില്‍ക്കുന്നു; അതും അകാരണമായി. 'അകാരണമായി' എന്നു പറഞ്ഞത് കുറെയൊക്കെ ശരിതന്നെ. 'പേടി'കള്‍ക്ക് പലപ്പോഴും കാരണങ്ങളില്ല. കാര്യങ്ങള്‍ ശാസ്ത്രീയമായി മനസ്സിലാക്കുന്നതോടെ 'പേടി'കള്‍ ഇല്ലതാവും. പരീക്ഷയെകുറിച്ചുള്ള പാഠങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് 'പഠിക്കാനില്ല' എന്നറിയാമല്ലോ. പരീക്ഷയെ അഭിമുഖീകരിക്കുന്നതെങ്ങനെ എന്ന 'പാഠം' കുട്ടി ഒരിക്കലും പഠിക്കുന്നില്ല. നേരേമറിച്ച് പരീക്ഷയെ ഒരു 'പേടി സ്വപ്നമായി പ്രദര്‍ശിപ്പിക്കുന്ന 'പാഠങ്ങള്‍' പഠിപ്പിക്കാനില്ലെങ്കിലും അധ്യാപികയും രക്ഷിതാവും (ഒഴിവ്കിട്ടുമ്പോഴൊക്കെ ) കുട്ടിയെ 'പഠിപ്പി'ക്കുന്നുമുണ്ട്. ഇതിന്റെ ആത്യന്തികഫലം കുട്ടിയില്‍ പരീക്ഷാപ്പേടി നിര്‍മ്മിക്കയുമാകുന്നു.

പഠനത്തിന്റെ തുടര്‍ച്ചയല്ല പരീക്ഷ. ആദ്യം പഠനം; പിന്നെ പരീക്ഷ എന്നൊരു കാലക്രമം ജീവിതത്തിലൊരിടത്തും ഇല്ല. പരിശീലനവും പയറ്റും ഏകകാലത്തിലാണ്`. ജീവിതത്തിലൊരിടത്തും ഇല്ലാത്ത ഒന്ന് സ്കൂളില്‍ മാത്രം [ ആദ്യം പഠനം പിന്നെ പരീക്ഷ എന്നൊരു ക്രമം] ഉണ്ടാകാന്‍ വയ്യ. ശാസ്ത്രീയമായി മനസ്സിലാക്കിയാല്‍ പഠവും പരീക്ഷയും വെവ്വേറെയല്ല എന്നു മനസ്സിലാക്കാം. ഒരു സന്ദര്‍ഭം നോക്കൂ; കുട്ടി ചെറിയ പ്രായത്തില്‍ 1+1= 2 എന്നു പഠിക്കുന്നു. പഠിച്ചുകഴിയുന്നതോടെ ഒരു മിഠായിയും വേറൊരു മിഠായിയും കയ്യിലെത്തുന്നതോടെ അത് രണ്ടുമിഠായികള്‍ എന്ന് മനസ്സിലാക്കുന്നു. ഒരിക്കലും മൂന്ന് മിഠായികള്‍ എന്ന് തോന്നി സൂക്ഷിക്കയോ പങ്കുവെക്കയോ വിലപറയുകയോ ഒന്നും ചെയ്യുന്നില്ല . പഠിച്ചതിന്റെ പരീക്ഷ പഠനത്തോടൊപ്പം സംഭവിക്കുന്നു. ഇത് 1+1 എന്നത്, കത്തെഴുത്തായാലും, സൗരയൂഥസങ്കല്‍പ്പമായാലും , മാധ്യം കാണലായാലും ഒക്കെ ഇതുതന്നെയാണ് സംഭവിക്കുന്നത്. പരീക്ഷക്കുവേണ്ടിയല്ല; ജീവിതത്തിന്ന് വേണ്ടിത്തന്നെയാണ് ആരും പഠിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്കൂളില്‍ മാത്രം പഠനം പരീക്ഷവേണ്ടിയായി കരുതിവരുന്നു എന്നതാണ്` വലിയൊരു അശാസ്ത്രീയത .

മറ്റൊന്ന് പരീക്ഷകളുടെ 'ജന്മസിദ്ധമായ' അശാസ്ത്രീയതകള്‍ നിര്‍മ്മിക്കുന്ന 'പേടി'കള്‍ ഉണ്ട്. അത് പരീക്ഷാ ഹാളിന്റെ അന്തരീക്ഷം, സമയബന്ധനം, [അധികാരികളുടെ] ശക്തമായ നിരീക്ഷണം ഏകാന്തത, എല്ലാ കുട്ടിക്കും ഒരേചോദ്യം, ജയ-പരാജയ സങ്കല്പ്പങ്ങള്‍, തുടര്‍പഠന സാധ്യതകള്‍.... എന്നിങ്ങനെ പലതും അശാസ്ത്രീയവും 'പേടി' ഉല്പ്പാദിപ്പിക്കുന്നതുമാകുന്നു. ഈ പേടികളെയെല്ലാം അതിജീവിച്ച് കടന്നുപോരുന്ന കുട്ടിയെ നാമൊക്കെ എത്രയോ ബഹുമാനിക്കേണ്ടിയിരിക്കുന്നു എന്നതും മറക്കരുത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പൊഴത്തെ നിലയില്‍ പരീക്ഷയും ജയ-പരാജയവും ഒക്കെ യാഥാര്‍ഥ്യം തന്നെ. ഈ യാഥാര്‍ഥ്യത്തില്‍ നിന്നാണ്` ആദ്യം പറഞ്ഞ 3 പേടികള്‍ പരിഹരിക്കേണ്ടതായി വരുന്നത്. ഇതിലേറ്റവും പ്രധാനം ' പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി ' തന്നെയാണ്`. ആദ്യ പേടി - പരിശീലനം, കുട്ടിയുടെ സ്ഥൈര്യം, ലക്ഷ്യബോധം, രക്ഷിതാക്കളുടെ / അധ്യാപികയുടെ പിന്തുണ എന്നിവയില്‍ ഊന്നിയതാണ്`. മൂന്നാം പേടി കുട്ടിയുടെ / അധ്യാപികയുടെ നിയന്ത്രണത്തിലുള്ളതുമല്ലല്ലൊ. അതുകൊണ്ട് ഏറ്റവും വലിയ പേടി ' പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി' തന്നെ.


'നന്നായി പഠിച്ചുതീര്‍ക്കല്‍ ' പല മട്ടിലാണ്`. ഓരോകുട്ടിക്കും ഓരോ രീതിയുണ്ട്.
1. ക്ളാസില്‍ വെച്ചുതന്നെ എല്ലാം നന്നായി മനസ്സിലാക്കുക
2. വീട്ടില്‍ ചെന്ന് അന്നന്നത്തെ അന്നന്ന് പഠിക്കുക
3. പരീക്ഷക്ക് മുന്‍പ് ഒറ്റയടിക്ക് ഒന്നിച്ച് പഠിക്കുക
4. പരീക്ഷത്തലേന്ന് ഉറക്കമിളച്ചിരുന്ന് ഒക്കെ ഒന്നുകൂടി പഠിക്കുക..
എന്നിങ്ങനെ. ഇതെല്ലാം ഓരോ കുട്ടിയുടേയും സാഹചര്യങ്ങളും സ്വഭാവങ്ങളും അടിസ്ഥാനമാക്കി നിര്‍മ്മിച്ചടുക്കുന്നതാണ്`. സ്ഥായിയായി കുട്ടി അനുവര്‍ത്തിക്കുന്ന രീതിതന്നെ ശരി എന്നേ പറയാന്‍ കഴിയൂ. നല്ല ഫലം കിട്ടുന്ന രീതി പിന്തുടരണം. ഇതു പറയാന്‍ കാരണം നിലവിലെ പരീക്ഷ അത്രക്കൊക്കേ ഉള്ളൂ എന്നതുതന്നെ. അതെ, പരീക്ഷ അത്രക്കൊക്കേ ഉള്ളൂ. എല്ലാവരും പറയാറുള്ളത് 'ഈ പരീക്ഷ ജയിക്കാനല്ല; തോല്‍ക്കാനാ പാട്' എന്നല്ലേ. അതെ, തോല്‍ക്കാന്‍ പാടുതന്നെ. ഇതറിയണമെങ്കില്‍ 'ജയിച്ച' ഒരു പത്തുപേരേ കണ്ട് ചോദിച്ചാല്‍ മതി.

'ജയിക്കാന്‍ എളുപ്പമുള്ള ഒരു പരീക്ഷ ' ക്ക് പഠിക്കാനും എളുപ്പം. 'പരീക്ഷ' എങ്ങനെയാണൊ അതിന്നനുസരിച്ചാവുമല്ലോ 'പഠിപ്പ്' . ഇതൊരു സാധാരണയുക്തി മാത്രം. ഈ യുക്തിയാണ് കുട്ടി എങ്ങനെ പഠിച്ചാലും ജയിക്കും എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള ജയത്തിന്ന് ഒരല്‍പ്പം അധികം മെനക്കെടണമെന്നു മാത്രം. ഓരോ വിഷയവും ജയിക്കാനുള്ള സ്കോറ് എത്രയെന്നൊക്കെയുള്ള കണക്ക് ഇവിടെ വിശദീകരിക്കുന്നില്ല. അതില്‍ സി.ഇ. എത്ര ഉണ്ടാവും, പിന്നെ ടി.ഇ. എത്ര എഴുതിയെടുക്കണം.... തുടങ്ങിയ സംഗതികള്‍ ക്ളാസിലൊക്കെ പാട്ടല്ലേ!

പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി ആലോചിച്ചാല്‍ സ്വയം പരിഹരിക്കാവുന്നതല്ലേ? ഓരോ വിഷയത്തിലും എന്തൊക്കെ പഠിക്കാനുണ്ട്, അതിലെന്തെല്ലാം പഠിച്ചു, ഇനി എന്തെല്ലാം ബാക്കി... എന്ന സാധാരണ കണക്കെടുപ്പ് ഏതു സാധാരണ കുട്ടിക്കും ചെയ്യാം. ഇത് ഒരു ലിസ്റ്റ് ഉണ്ടാക്കിയാല്‍ മതി. ലിസ്റ്റില്‍ ' ഓരോ വിഷയത്തില്‍ , ഓരോ പാഠത്തില്‍ എന്തെല്ലാം പഠിക്കാനുണ്ട് ' എന്ന ഭാഗം അധ്യാപികയുടെ സഹായത്തോടെ ചെയ്യേണ്ടതുണ്ട്. ' ഓരോ വിഷയത്തില്‍ , ഓരോ പാഠത്തില്‍ എന്തെല്ലാം പഠിപ്പിക്കാനുണ്ട്? .. അതില്‍ എന്തെല്ലാം പഠിപ്പിച്ചു ? എന്നൊരു ചാര്‍ട്ട് [ സാധാരണയായി ] ടീച്ചറിന്റെ കയ്യില്‍ ഉണ്ടാകുമല്ലോ. ഈ ലിസ്റ്റ് തയ്യാറായാല്‍ പിന്നെ എന്തെല്ലാം പഠിച്ചു , ഇനി എന്തു ബാക്കി എന്നെളുപ്പം മനസ്സിലാക്കാം. അതനുസരിച്ച് കുട്ടിക്ക് മുന്നേറാം. ഒരു ദാഹരണം നോക്കൂ:

കേരളപാഠാവലി [STD- 10]
യൂണിറ്റ് 5 ദേശപ്പെരുമ




പഠിക്കാനുള്ളത്


പഠിച്ചത് / മനസ്സിലാക്കിയത്


അഭിപ്രായം


ആശയം-1


[അ] എഴുതപ്പെട്ട ചരിത്രത്തിന്നപ്പുറം ഓരോ ദേശത്തിനും അതിന്റേതായ സൂക്ഷമ ചരിത്രമുണ്ട്








പ്രവര്‍ത്തനം-1


[അ] ദേശചരിത്രം ഉള്ളടക്കമായ കൃതികള്‍ വായിച്ച് അതിലെ സൂക്ഷചരിത്രം മനസ്സിലാക്കുക


[പാഠഭാഗങ്ങള്‍ വായിക്കണം, സമാനമായ മറ്റു രചനകള്‍ ചിലത് വായിക്കണം ]


വായിച്ചതിനു ശേഷം സൂക്ഷമചരിതം 'കുറിപ്പുകള്‍ ' തയ്യാറാക്കണം (കുറിപ്പ് , കത്ത് , പ്രബന്ധം, വിമര്‍ശനം, വിശകലനം എന്നിങ്ങനെയുള്ളവ )










ആശയം - 2


ജനമനസ്സുകളിലും ജീവിതത്തിലുമാണ്` ആ ചരിത്രം ജീവിക്കുന്നത്





പ്രവര്‍ത്തനം -2


കൃതികളില്‍ പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക അടയാളങ്ങള്‍ തിരിച്ചറിയുന്നു വിശകലനം ചെയ്യുന്നു


[ വിവിധ കൃതികള്‍ വായന, സാംസ്കാരിക അടയാളങ്ങള്‍ വിശകലനം ചെയ്ത് കുറിപ്പുകള്‍ തയ്യാറാക്കല്‍, പ്രബന്ധരചന, പട്ടികപ്പെടുത്തല്‍, ...]











ആശയം- 3


........










ആശയം മനസ്സിലായി

















പാഠഭാഗം മാത്രമേ വായിച്ചിട്ടുള്ളൂ





കുറിപ്പ് എടുത്തു


വിശകലനം ചെയ്യാന്‍ പറ്റുന്നില്ല


കത്ത്, പ്രബന്ധം എന്നിവയിലാക്കാന്‍ അറിയാം








പാഠഭാഗങ്ങള്‍ക്ക് പുറമേ ഒന്നും വായിക്കാനായിട്ടില്ല





സാംസ്കാരിക അടയാളങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് കുറിപ്പ്, പട്ടിക, പ്രബന്ധം എന്നിവ തയ്യാറാക്കിയിട്ടുണ്ട്




















ഒരു പുസ്തകം കൂടി വായിക്കാന്‍ സംഘടിപ്പിക്കണം
































വിശകലനം ചെയ്യാന്‍ വേണ്ടത്ര കഴിവില്ല


ഇതുപോലെ ഓരോ യൂണിറ്റിലും 4-5 ആശയങ്ങളും അവക്കനുസൃതമായ 10-12 പ്രവര്‍ത്തനങ്ങളും ഉണ്ട്. മലയാളത്തിലാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ വ്യവഹാരരൂപങ്ങളാണ്`. വ്യവഹാരരൂപങ്ങളാകട്ടെ ചെറിയക്ളാസുകള്‍ മുതല്‍ ആവര്‍ത്തിച്ചു വരുന്നവയും. മറ്റു വിഷയങ്ങളിലും യൂണിറ്റുകളില്‍ പ്രധാനം ആശയങ്ങള്‍ തന്നെ. പ്രധാനാശയം, ഉപ ആശയങ്ങള്‍ എന്നിങ്ങനെ കാണാം. ഈ ആശയങ്ങളളുടെ പ്രയോഗപരിശീലനം - പ്രാക്ടിക്കല്‍, എന്നിവയാണ്` പ്രധാനമായി ഉള്ളത്. ഇതിലെല്ലാം ഏതെല്ലാം പഠിച്ചു / പഠിക്കണം ; മനസ്സിലായി / മനസ്സിലായില്ല എന്ന്` വകതിരിക്കുന്നതോടെ പഠനം പൂര്‍ത്തിയാവുകയാണ്`. പിന്നെ, പരീക്ഷാപ്പേടി ഇല്ല. പരീക്ഷയെക്കുറിച്ചുള്ള പഠനം കൂടിയാണിത്. പരീക്ഷിക്കപ്പെടുന്നതെന്തെല്ലാം എന്നറിഞ്ഞാല്‍ പിന്നെ പേടി എവിടെ?

വര്‍ഷാദ്യം മുതല്‍ ഈ പ്രക്രിയ ആരംഭിക്കണം. ക്രമമായി ഈ പരിശോധന നടക്കുന്നതിലൂടെ [ എന്തെല്ലാം പഠിക്കാനുണ്ട്? / അതില്‍ എന്തെല്ലാം അറിയാം? / ഇനി എന്തെല്ലാം കൂടി അറിയണം? ] പഠനവും പരീക്ഷയും എളുപ്പമാവുകയാണ്`. പഠനം നടക്കുന്നത് പൂര്‍ണ്ണമായും ക്ളാസ്മുറിയില്‍ത്തന്നെയാണ്`. വീട്ടില്‍ പഠിച്ചതുറപ്പിക്കലും തിരിച്ചറിയലും മാത്രമേ ഉള്ളൂ. പരീക്ഷക്കാകട്ടെ പഠിച്ചതിന്റെ അതിവേഗത്തിലുള്ള ആവര്‍ത്തനവും.

Tidak ada komentar:

Posting Komentar