MATHEMATICS

Rabu, 24 Agustus 2011

ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍



എന്‍.ബി സുരേഷ് മാഷിന്റെ മെയിലിലെ ലിങ്കില്‍ നിന്നുമാണ് പെരുമ്പാവൂര്‍ സ്വദേശിനിയും ഇപ്പോള്‍ റിയാദില്‍ അധ്യാപികയുമായ ഷീബ രാമചന്ദ്രന്റെ വെള്ളരിപ്രാവ് എന്ന ബ്ലോഗിലേക്ക് ചെല്ലാനിടയായത്. ബ്ലോഗിലെ പോസ്റ്റുകളിലൊന്നില്‍ കണ്ട അനിതരസാധാരണവും കൗതുകജന്യവുമായ ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. നമ്മുടെ അധ്യാപകരും ആ ചിത്രങ്ങള്‍ കാണുന്നത് നന്നായിരിക്കുമെന്നു തോന്നിയതിനാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഉടനടി അവ ഷീബ ടീച്ചര്‍ നമുക്ക് അയച്ചു തരികയുമുണ്ടായി. ചുവടെ നല്‍കിയിരിക്കുന്ന, തികച്ചും പ്രകൃതിയോട് ഇടചേര്‍ന്ന് നില്‍ക്കുന്ന, ആ അത്യാധുനിക വിദ്യാലയത്തിന്റെ 29 ചിത്രങ്ങള്‍ നമ്മെ ആകര്‍ഷിക്കുമെന്നു തീര്‍ച്ച. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.



"ഗുരുകുല വിദ്യാഭ്യാസം"...ആ പഴയ വിദ്യാ "അഭ്യസന" രീതിയെ ആര്‍ഷ ഭാരതം കൈവിട്ടിരിക്കുന്നു. ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു. ലോകോത്തര പ്രഥമ സര്‍വകലാശാലകള്‍ ആയ നളന്ദയും ..തക്ഷശിലയും ഉയര്‍ത്തിപ്പിടിച്ച ആ മൂല്യങ്ങള്‍..., സൈന്ധവലിപിയുടെ കാണാകാഴ്ചകള്‍...സിന്ധുനദിയുടെസംസ്കാര-സമന്വയങ്ങള്‍...മോഹന്ജദാരോ ...ഹാരപ്പന്‍ മുദ്രകളുടെ അന്തര്‍ലീന തത്ത്വ സംഹിതകള്‍... അവയെല്ലാം ഇന്ന് ഗതകാല സ്മരണകള്‍ മാത്രം.



അന്ന് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഭാരതീയ വിദ്യാലയങ്ങളില്‍ (സരസ്വതീ ക്ഷേത്രങ്ങളില്‍) നിന്നുയര്‍ന്നത്‌ അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്.അറിവിന്‍റെ ആ വഴിവിളക്കുകള്‍ ഇന്ന് കേവലം ദീപ "സ്തംഭം" മഹാശ്ചര്യം ആയി മാറിയിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...നിലംപൊത്താറായ ചുമരുകള്‍....ഒന്ന് കാറ്റടിച്ചാല്‍ പറന്നു പോകുന്നമേല്‍കൂരകള്‍. ഇതാണ് പല സമകാലിക ഭാരത വിദ്യാഭ്യാസ സ്ഥാപനങ്ങളും



പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ... ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട കലാലയം..ഈ "ഹരിത വിദ്യാലയ"ത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം.





















































(Pic-Courtesy-Gmail)

Tidak ada komentar:

Posting Komentar