കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രാഹുലില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു മെയിലാണ് സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികവേളയില്‍ മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു നല്ല സന്ദേശം ആ വരികളിലുണ്ടെന്നു തോന്നിയതിനാലും സമീപകാല സാഹചര്യങ്ങളോട് യോജിക്കുന്നതിനാലും എഡിറ്റിങ്ങുകളില്ലാതെ ആ ചെറുകത്ത് സ്വാതന്ത്ര്യദിനസന്ദേശമായി പ്രസിദ്ധീകരിക്കട്ടെ. മെയിലിലെ വരികളിലേക്ക്...
ഭാരതം ഇന്ന് അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലോ. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും മേഖലകളില്‍ നമ്മുടേതായ ഒരു സ്ഥാനം ഉറപ്പാക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ചാന്ദ്രദൗത്യവും മറ്റും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയുമാണ്. എങ്കിലും നമ്മുടെ രാജ്യത്തിലെ നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം പേര്‍ ദരിദ്രരായി തുടരുന്നു. ഇതിനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വര്‍ധിച്ചു വരുന്ന അഴിമതിയാണ്.
അഴിമതിയും കൈക്കൂലിയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റണമെങ്കില്‍ ശക്തമായ ഒരു നിയമത്തേക്കാളേറെ നമുക്കാവശ്യം ബോധവല്‍ക്കരണമാണ്. അഴിമതി/കൈക്കൂലി ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ തിന്മയാണെന്ന് പൊതുജനം തിരിച്ചറിയണം. നമ്മുടെ കുഞ്ഞുങ്ങളില്‍ അഴിമതിക്കും അനീതിക്കുമെതിരായ മനോഭാവം വളര്‍ത്തിയെടുക്കണം.
ഇതിനായുള്ള ചുവടുവെയ്പ് എന്ന നിലയില്‍ സ്ക്കൂളുകളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അഴിമതി വിരുദ്ധ സന്ദേശം കൂടെ ഉള്‍പ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ എഴുത്ത് അല്‍പം മുമ്പെ വേണ്ടതായിരുന്നു. വൈകിയതില്‍ ഖേദിക്കുന്നു. എങ്കിലും ഉപേക്ഷ കാണിക്കില്ലെന്ന വിശ്വാസത്തോടെ
Rahul M.,
Pranavam, Kavumthazha,
Koodali, Kannur.
Tidak ada komentar:
Posting Komentar