എറണാകുളത്തെ കടമക്കുടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും സര്‍വ്വോപരി ഞങ്ങളുടെ പ്രിയ സുഹൃത്തുമായ മുരളീധരന്‍ സാറിന്റെ മകനാണ് അഭയ് കൃഷ്ണ. നോര്‍ത്ത് പറവൂരിലെ കരിമ്പാടം ഡിഡി ഹൈസ്കൂളിലാണ് ഒമ്പതാം ക്ലാസ്സുകാരനായ അഭയ് പഠിക്കുന്നത്. ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നാലുദിവസം കൊണ്ട് നേടിയ വൈഭവം ഉപയോഗിച്ച് അഭയ് തയ്യാറാക്കിയ ഒരു അനിമേഷന്‍ ചിത്രം ഒന്നു കണ്ടുനോക്കൂ....
കൊള്ളാം അല്ലേ..?"ഈ പരിശീലനം കുട്ടികള്‍ക്ക് മാത്രമേയുള്ളോ? ഞങ്ങള്‍ക്കും ഇത് പഠിക്കാന്‍ എന്തു ചെയ്യണം? മാത്സ് ബ്ലോഗിന് സഹായിച്ചു കൂടേ?" കഴിഞ്ഞദിവസം നടന്ന എസ്.ഐ.ടി.സി. വര്‍ക്ക്ഷോപ്പില്‍ കുറേപ്പേരില്‍ നിന്നും ഉയര്‍ന്നുവന്ന ചോദ്യമാണ്! നമ്മെ ജിയോജെബ്ര പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എറണാകുളത്തെ മാസ്റ്റര്‍ ട്രൈനര്‍ സുരേഷ്ബാബുസാറോട് സൂചിപ്പിച്ചതേയുള്ളൂ. മണിക്കൂറുകള്‍ക്കകം സാറിന്റെ മെയില്‍ എത്തി.
ഇതാ..
IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu 10.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെ ങ്കില്‍ KTooN സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്.Applications --> Graphics --> KTooN:2D Animation Toolkit എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
Step 1. Close Tip of the day window
Step 2. File --> New --> New project.
Create a new project എന്ന പേരോടുകൂടിയ ഒരു ചെറിയ ജാലകം തുറന്നു വരും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ (Project name, Author, Dimension, Options) നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ( FPS - frames per second. കാര്‍ട്ടൂണ്‍ സിനിമകള്‍ സാധാരണയായി 12 fps ഉം സാധാരണ സിനിമകള്‍ 24 fps ഉം ആണ് എടുക്കാറുള്ളത്. ) ഇപ്പോള്‍ വന്നിരിക്കുന്ന ജാലകം ശ്രദ്ധിക്കൂ.
ചെറിയ ഒരു ആനിമേഷന്‍ തയ്യാറാക്കിനോക്കാം. 3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് വേണ്ടതെങ്കില്‍ pencil ടൂളെടുത്ത് Workspace ല്‍ ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുക. Color Palette ല്‍ നിന്നും ആവശ്യമായ നിറം സെലക്ട് ചെയ്ത് Internal fill ടൂളുപയോഗിച്ച് ചിത്രത്തിന് നിറം നല്കാം.
വരച്ചിരിക്കുന്ന ചിത്രം താഴെ കാണുന്ന രീതിയിലാകാം.
ഇപ്പോള്‍ നാം വരച്ചിരിക്കുന്നത് Frame 1 ലാണ്. ( Right sidebar ന്റെ Exposure sheet ലെ Scene 1 ന്റെ Layer 1 ലെ Frame 1 സെലക്ട് ആയി നില്‍ക്കുന്നത് കാണുന്നതിലൂടെ ഇത് മനസ്സിലാക്കാം.)
3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് നമുക്ക് വേണ്ടത്. ഒരു സെക്കന്റില്‍ 12 ഫ്രെയിമുകളുടെ ചലനം എന്നാണ് നമ്മള്‍ എടുത്തിരിക്കുന്നത്. അതിനാല്‍ 3 സെക്കന്റില്‍ 36 ഫ്രെയിമുകളാണ്. ചലിക്കേണ്ടത്. അതുകൊണ്ട് ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തിനെ 36 ഫ്രെയിമുകളിലേക്ക് കൊണ്ടുവരണം.
Right click on the 1st Frame → Copy frame → Select 2nd Frame → Right click → Paste in frame
Select 3rd Frame → Right click → Paste in frame
Select 4th Frame → Right click → Paste in frame
…...................
…...................
Select 32nd Frame → Right click → Paste in frame
ഇപ്പോള്‍ 36 ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലെ ചിത്രം വന്നിട്ടുണ്ടാകും.
ഇപ്പോള്‍ നാം കാണുന്നത് മുപ്പത്തിയാറാമത്തെ ഫ്രെയിമാണ്. ( മുപ്പത്തിയാറാമത്തെ ഫ്രെയിമാണ് സെല്ക്ടായി നില്‍ക്കുന്നത്. ) ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ മുപ്പത്തിയാറാമത്തെ ഫ്രെയിമില്‍ വരെയുള്ള പക്ഷിയെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും എന്നതിനെക്കുറിച്ച ഒരു ധാരണയുണ്ടായിരിക്കണം.
ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ നാം Frame 12 ലും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame 24 ലും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame36 ലും എത്തിയിരിക്കും. അതാനാല്‍ ഈ മൂന്നു ഫ്രെയിമകളെ Key Frames എന്നു പറയാം.
ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിച്ചതിനുശേഷം Modules മെനുവിലെ Animation ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയിലെ play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അനിമേഷന്റെ ഒരു preview കാണാം. വീണ്ടും Modules മെനുവിലെ Drawing (Illustration) ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ എത്തിയാല്‍ ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ഫ്രെയിമുകള്‍ ഉള്‍പ്പെടുത്താനും മറ്റും സാധിക്കും.
തയ്യാറാക്കിയ അനിമേഷനെ Export ചെയ്യല്‍
File → Export Project → Video Formats → AVI Video or OGV Video or..... → Next → Scene 1 → Using the arrow mark transfer Scene 1 to the right side → Next → Save.
Home ഫോള്‍ഡറില്‍ അനിമേഷന്‍ video file വന്നിട്ടുണ്ടാകും.(ചെയ്തുകൊണ്ടിരിക്കുന്ന ഫയല്‍ ഇടയ്ക്കിടെ സേവ് ചെയ്യാന്‍ മറക്കരുത്. )
ഈ പിഡിഎഫ് ഫയല്‍ പ്രിന്റെടുത്ത് പഠിച്ചുതുടങ്ങിക്കോ..അപ്പോഴേക്കും അടുത്ത പാഠവുമായി സുരേഷ് സാര്‍ എത്തും, നിശ്ചയം.

Tidak ada komentar:
Posting Komentar