"വീഡിയോ എഡിറ്റിംഗ് മികവു കൊണ്ട് ശ്രദ്ധേയനായ ഒമ്പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ട് തുടങ്ങട്ടെ. അനന്തനെ പോലുള്ളവര്‍ അധ്യാപകസമൂഹത്തിന് പ്രചോദനമാകുന്നു." ഗോപകുമാര്‍ സാറിന്റെ ഈ വാക്കുകള്‍ കേവലം മുഖസ്തുതിയല്ലെന്നും ഉള്ളില്‍ത്തട്ടിയുള്ളതാണെന്നതിനും തെളിവായി ഈ വീഡിയോ മാത്രമല്ല ഞങ്ങള്‍ നിരത്തുന്നത്. സ്വന്തം സ്ക്കൂളിലെ കുട്ടികള്‍ക്കു വേണ്ടി അദ്ദേഹം ഐടിക്ക് വര്‍ക്കു ഷീറ്റുകള്‍ വരെ തയ്യാറാക്കിക്കൊടുക്കുന്നു എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ അധ്വാനത്തെപ്പറ്റിയും ആത്മാര്‍ത്ഥതയെപ്പറ്റിയും മാത്സ് ബ്ലോഗ് കൂടുതല്‍ വീശദീകരിക്കേണ്ടതില്ലല്ലോ.
"Ubuntu വില്‍ ലഭ്യമായ വീഡിയോ എഡിറ്ററായ Kdenlive ല്‍ തലകുത്തിമറിയാന്‍ തുടങ്ങിയത് സുരേഷ് സാറിന്റെ ജിയോജിബ്ര പോസ്റ്റിന് ശേഷമാണ്. പോസ്റ്റിനെ ആധാരമാക്കി ഒരു വീഡിയോ ടൂട്ടോറിയല്‍ തയ്യാറാക്കലായിരുന്നു ലക്ഷ്യം. പക്ഷെ സോഫ്റ്റ് വെയറിലുള്ള സൗകര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല, അതിനാല്‍ തൃപ്തനായിട്ടുമില്ല.അതിന് അദ്ദേഹം ഉദാഹരണങ്ങളും നിരത്തുന്നു.
1.Kenlivenല്‍ Text Titles ഉള്‍പ്പെടുത്തുമ്പോള്‍ ആകെ നല്കാന്‍ പറ്റുന്ന effect Type writer എന്നത് മാത്രമാണ്. മറ്റ് effects ഉണ്ടോ എന്നറിയില്ല.
2.അതുപോലെ ഒരു ഓഡിയോ ക്ലിപ്പ് ചേര്‍ത്താല്‍ അതിന്റെ volume Adjust ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ കാത്തരിക്കുകയാണ്, മലപ്പുറത്തെ പ്രദീപ് സാര്‍ ഹസൈനാര്‍ സാര്‍ , ഹക്കീം സാര്‍ ഇവരുടെ ആരുടെയെങ്കിലും ഒരു ലിനക്സ് അധിഷ്ഠിത വീഡിയോ എഡിറ്ററിനെക്കുറിച്ചുള്ള ഒരു പോസ്റ്റ്.
അതിനാല്‍ പൂര്‍ണമായും ലിനക്സില്‍ ചെയ്യണം എന്ന ആഗ്രഹം മാറ്റി വെച്ച് ടൈറ്റിലുകള്‍ ചേര്‍ക്കാന്‍ മാത്രം വിന്റോസ് ഉപയോഗിച്ചുകൊണ്ട് Kdenlive ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്." സാറിന്റെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്. ഏതായാലും ഇതൊരു തുടക്കം മാത്രമാകട്ടെ. ജിയോജിബ്ര കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടത് ഒരു ആവശ്യമായിത്തീര്‍ന്നിരിക്കുന്ന ഈ ഘട്ടത്തില്‍ പ്രത്യേകിച്ചും!
തുടക്കക്കാര്‍ക്ക് ഈ ജിയോജിബ്ര വീഡിയോ ട്യൂട്ടോറിയല്‍ ഒരു സഹായകമാകുമെന്നതില്‍ സംശയിക്കാനില്ല. സംശയങ്ങള്‍ ചോദിക്കൂ. കൂടുതല്‍ അറിയാവുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കൂ.
Tidak ada komentar:
Posting Komentar