MATHEMATICS

Jumat, 01 Maret 2013

To get A+ for Mathsഅതെ, മാത്​സിന് എ പ്ലസ് നേടാന്‍ (Updated with Eng. Medium)

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയില്‍ ഒരു വിദ്യാഭ്യാസജില്ലയില്‍ ഗണിതശാസ്ത്രത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ട കുട്ടികളെ ഒരുമിച്ച് കൂട്ടുക. അവര്‍ക്ക് നഷ്ടമായ എ പ്ലസ് തിരിച്ചു പിടിക്കുന്നതിനായി വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം തേടുക. ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി കുട്ടികള്‍ക്ക് എ പ്ലസ് നേടുന്നതിനാവശ്യമായ പഠനതന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കുക. കേരളവിദ്യാഭ്യാസചരിത്രത്തിലെ അപൂര്‍വ്വമായൊരു ഏടായിരിക്കുമിത്. സാധാരണഗതിയില്‍ ഇത്തരത്തിലൊരു ബൃഹത് പദ്ധതിക്ക് അധികമാരും മുന്‍കൈയ്യെടുക്കാറില്ല. എന്നാല്‍ എറണാകുളത്ത് ഇത് സംഭവിച്ചു. എറണാകുളം ഡി.ഇ.ഒ ശ്രീ.സി.രാഘവന്‍ മുന്‍കൈയ്യെടുത്ത് ഈ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും അധിക പിന്തുണ നല്‍കാനായി ആറ് ഗണിതാധ്യാപകരെ നിയോഗിച്ചു. അവര്‍ ഈ കുട്ടികള്‍ക്ക് വേണ്ടി ഓരോ യൂണിറ്റുകളിലേയും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടു വന്ന് പങ്കുവെച്ചു. പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഏടുകളിലൂടെ ഒരു പ്രദക്ഷിണം. ഗണിതശാസ്ത്രം കൂടാതെ സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി. ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നതിനായി എത്തിയ വെണ്ണല ഗവ ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ.ഹരിഗോവിന്ദ് എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ക്ലാസുകള്‍ നയിച്ച ജലജ ടീച്ചറും ഗണിതശാസ്ത്രപരിഷത്തിന്റെ മികച്ച ഗണിതാധ്യാപികയ്ക്കുള്ള പുരസ്ക്കാരം നേടിയ രാജി ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഇത് പ്രയോജനപ്പെടുമല്ലോയെന്നു കരുതി മാത്‍സ് ബ്ലോഗ് ഇത് പങ്കുവെക്കട്ടെ. പ്രശ്നങ്ങളും സംശയങ്ങളുമെല്ലാം കമന്റിലൂടെ പങ്കുവെക്കാം.

എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നമ്മുടെ കൂട്ടത്തിലെ അധ്യാപകര്‍ ചില പഠനസാമഗ്രികള്‍ ഒരുക്കിയിട്ടുണ്ടാകും. വിശാലാടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവ പങ്കു വെക്കാന്‍ മാത്‍സ് ബ്ലോഗ് അവസരമൊരുക്കുന്നു. ഏതു വിഷയത്തെ ആസ്പദമാക്കിയാണെങ്കിലും നിങ്ങളൊരുക്കിയ പഠനസാമഗ്രികള്‍ മാത്​സ് ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരിക. നമുക്ക് അവ പ്രസിദ്ധീകരിക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും ഹരിഗോവിന്ദ് സാറും ജലജ ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

A+ Questions from all units - Malayalam Version
Prepared By Hari Govind, Resource Group, Ernakulam

A+ Questions from all units - English Version (Updated)
Prepared By Vijayakumar M D, THS Kanjirappally

Second Degree Equations and Polynomials
Prepared By Jalaja, Resource Group, Ernakulam

Circles and Tangents
Prepared By Raji. V.G, Resource Group, Ernakulam

Tidak ada komentar:

Posting Komentar