2012-13 S.S.L.C മോഡല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . ആദ്യം കണക്ക് തന്നെയാകട്ടെ .മാത്സ്ബ്ലോഗിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റുവിഷങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പതിവുപോലെ ഉത്തരങ്ങള്‍ അയച്ചുതരുമെന്ന് അറിയാം . അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത് . നിലവാരമുള്ള നല്ല ചോദ്യങ്ങളാണ് മോഡല്‍ പേപ്പറിലുള്ളത് എന്ന് കരുതാം . ചില കുഴപ്പങ്ങള്‍ കാണുന്നുമുണ്ട് . ഉദാഹരണമായി അന്തര്‍വൃത്ത നിര്‍മ്മിതി തന്നെ.രണ്ട് വശങ്ങളും ഉള്‍ക്കോണുമാണ് നിശ്ചിത ആകൃതി പരിമിതപ്പെടുത്തുന്ന ത്രികോണനിര്‍മ്മിതിക്കുവേണ്ടത് . നാലാംചോദ്യം സൈദ്ധാന്തികമായി തെളിയിക്കാന്‍ പറ്റുന്നവര്‍ ചുരുക്കം . ചെയ്യുന്നവര്‍ A+ ന് അര്‍ഹര്‍ തന്നെ . ഉദാഹരങ്ങളിലൂടെ നിഗമനത്തിലെത്തുന്ന രീതി തുടര്‍ന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല കാരണം അങ്ങനെയാണല്ലോ പ്രോജക്ടുകളുടെ ഘടനയും സമീപനവും .എന്നാല്‍ തിയറിറ്റിക്കലായ രീതിയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉചിതമെന്ന് കുട്ടി തിരിച്ചറിയോണ്ടത് അത്യാവശ്യമാണ് . ആദ്യത്തെ ചോദ്യം തുറന്ന ചോദ്യം തന്നെ . 6 , 12 , 18 --- എന്ന് എഴുതിയവരാണ് കൂടുതല്‍ . അതുനിര്‍ബന്ധമില്ലെന്നും പൊതുവ്യത്യാസം 6 ആയി നിജപ്പെടുത്തുന്ന ഏതോരു ശ്രേണിയും ശരിയാണെന്ന് കു്ുട്ടി അറിയേണ്ടതുണ്ട് .മാധ്യവും മധ്യമവും കുട്ടിക്ക് ആശ്വാസം നല്‍കുന്നു. നിര്‍മ്മിതി ഇപ്പോള്‍ കുട്ടിക്ക് പരിചിതം തന്നെ. 15(A) , 21എന്നിവ പുതിയതുതന്നെ. ഇനി ഉത്തരസൂചികയെക്കുറിച്ചു് ഒരു വാക്ക് . രണ്ട് പേജില്‍ ഒരുക്കി latex ലാണ് തയ്യാറാക്കിയത് . പരിശോധിച്ച് അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ .
Mathematics Answers (Malayalam Medium) Prepared By P.O.Sunny, G.H.S.Thodiyoor
Mathematics Answers (English Medium) Prepared By John.P.A, Maths Blog Admin
English Answers Prepared By K J Shiby, Kalladayil, GGHSS Balussery, Kozhikode
Physics Answer key Prepared by Shabeer V, Valillapuzha
Physics Answers Prepared By Shaji, GHSS Pallickalattingal
Tidak ada komentar:
Posting Komentar