MATHEMATICS

Rabu, 27 Februari 2013

SSLC maths ourkkam 2013 answersഐകമത്യം മഹാബലം

ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പരോപകാരം ഏതു വിധത്തിലുമാകാം. അതൊരു മുഴുവന്‍ സമയ പ്രവര്‍ത്തനമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ നമ്മുടെ മനസ്സ് ആ വിധത്തില്‍ പരുവപ്പെടേണ്ടിയിരിക്കുന്നു. ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്കായി നമുക്കു മാറ്റി വെക്കാനാകുമല്ലോ. ക്ലാസ് മുറികളുടെ നാലു ചുവരുകള്‍ക്കപ്പുറത്തേക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അന്വേഷണാത്മകമനോഭാവമുള്ള ഒരു ശിഷ്യവൃന്ദത്തെ ലോകത്തിന്റെ പല കോണുകളില്‍ സൃഷ്ടിക്കാനും കഴിയുന്ന സാഹചര്യമാണ് വിവരസാങ്കേതിക വിദ്യ ഇന്ന് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു പദ്ധതിക്കാണ് മാത്​സ് ബ്ലോഗ് ഈയാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം ഒരുക്കം - 2013 ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങള്‍ വേണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഒറ്റയടിക്ക് ഒരാളെക്കൊണ്ട് ഉത്തരമെഴുതാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ ഈ ആവശ്യം ബ്ലോഗിലൂടെ ഉന്നയിക്കുകയായിരുന്നു. ഒരു യൂണിറ്റ് ഒരാള്‍ തയ്യാറാക്കുകയാണെങ്കില്‍ പതിനൊന്നു പേര്‍ വിചാരിച്ചാല്‍ ഈ പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഉത്തരമാകുമല്ലോയെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെയാണ് ഈ യൂണിറ്റുകള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളെഴുതി പ്രസിദ്ധീകരിക്കാന്‍ മാത്‍സ് ബ്ലോഗിനായത്.

വിചാരിച്ചതിനേക്കാളപ്പുറത്തേക്ക് നല്ല പ്രതികരണമായിരുന്നു അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിച്ചത്. വിദ്യാര്‍ത്ഥികളും സ്ക്കൂള്‍ അധ്യാപകരും മാത്രമല്ല, ഫ്രീലാന്‍സ് അധ്യാപകരടക്കമുള്ളവര്‍ ഉത്തരങ്ങളെഴുതാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരേയും ഈ സംരംഭത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചില്ല. സേവനസന്നദ്ധത പുലര്‍ത്തിയവരെ ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ത്തന്നെ ചുമതലയേല്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം. തയ്യാറാക്കേണ്ടത് ഗണിതശാസ്ത്രത്തിന്റെ ഉത്തരങ്ങളാണെന്നതു കൊണ്ടും സമയപരിമിതികൊണ്ടും സ്വന്തം കൈപ്പടയില്‍ത്തന്നെ ഉത്തരങ്ങള്‍ എഴുതിത്തയ്യാറാക്കിയാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ലാടെക്കില്‍ ചെയ്തവരും പുറമേ നിന്ന് ഡി.ടി.പി ചെയ്യിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരോരോരുത്തരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. യൂണിറ്റ് ക്രമത്തില്‍ ചോദ്യോത്തരങ്ങള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. ഇതാണ് ശരിയെന്ന് മാത്​സ് ബ്ലോഗോ മാത്​സ് ബ്ലോഗിന്റെ ഒരുക്കം 2013 സപ്പോര്‍ട്ടിങ്ങ് ടീമോ വാശിപിടിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കാം. അത്തരം കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.

Unit 1. സമാന്തരശ്രേണികള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 2. വൃത്തങ്ങള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 3. രണ്ടാം കൃതി സമവാക്യങ്ങള്‍
തയ്യാറാക്കിയത്: പ്രദീപന്‍, കോഴിക്കോട് വളയം സ്ക്കൂള്‍
Unit 4. ത്രികോണമിതി
തയ്യാറാക്കിയത്: കെ.ജി ഹരികുമാര്‍, കെ.പി.എം.എച്ച്.എസ് എടവനക്കാട്
Unit 5. ഘനരൂപങ്ങള്‍
തയ്യാറാക്കിയത്: ശ്രീജ എം.കെ, ഗ്രേസി മരിയ, ഷാജി സെബാസ്റ്റ്യന്‍, രാജുപോള്‍.എ, അബ്ദുള്‍ ജലീല്‍‍. എ (ഗണിതവിഭാഗം അധ്യാപകര്‍, പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്ററി സ്ക്കൂള്‍)
Unit 6. സൂചകസംഖ്യകള്‍
തയ്യാറാക്കിയത്: വിപിന്‍ മഹാത്മ, ഗവ.വി.എച്ച്.എസ്, കടക്കല്‍
Unit 7. സാധ്യതകളുടെ ഗണിതം
തയ്യാറാക്കിയത്: ലതീഷ് പുതിയേടത്ത്, ജി.എച്ച്.എസ്.എസ്, കടന്നപ്പള്ളി
Unit 8. തൊടുവരകള്‍
തയ്യാറാക്കിയത്: മുരളീധരന്‍, ജി.എച്ച്.എസ് ചാലിശ്ശേരി
Unit 9. ബഹുപദങ്ങള്‍
തയ്യാറാക്കിയത്: റെജി ചാക്കോ, ഫ്രീലാന്‍സ് ടീച്ചര്‍
Unit 10. ജ്യാമിതിയും ബീജഗണിതവും
തയ്യാറാക്കിയത്: സതീശന്‍. എന്‍.എം, പറളി ഹൈസ്ക്കൂള്‍
Unit 11. സ്ഥിതി വിവരക്കണക്ക്
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍

Tidak ada komentar:

Posting Komentar