നമുക്കൊരു വെബ്സൈറ്റ് എന്ന ICT പാഠഭാഗത്തുനിന്നും ചില പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും പ്രസിദ്ധീകരിക്കുകയാണ് . മുന്‍പ് പ്രസിദ്ധീകരിച്ച പാഠങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മാത്സ് ബ്ലോഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സന്തോഷം അറിയിക്കുന്നു.
വെബ് പേജ് തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഫയല്‍ ഘടന തിരിച്ചറിയുക, Relative Path , Absolute path എന്നിവ തിരിച്ചറിയുക, വെബ് പേജുകളില്‍ ചലച്ചിത്രം, ശബ്ദം എന്നിവ ഉപയോഗിക്കാനുള്ള ശേഷി നേടുക, KompoZer സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കാനും ആകര്‍ഷണീയമാക്കാനുമുള്ള കഴിവ് നേടുക, സ്ക്കൂള്‍ ലാബിലെ എല്ലാസിസ്റ്റത്തിലും കിട്ടുന്ന വിധം വെബ് പേജുകള്‍ ക്രമീകരിക്കുന്നതിന് പ്രപ്തരാക്കുക, വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് വെബ് സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയാണ് പഠനലക്ഷ്യങ്ങള്‍. വെബ് പേജ് നിര്‍മ്മാണത്തിനാവശ്യമായ ഏതാനും ടാഗുകള്‍ മുന്‍ക്ലാസുകളില്‍ പരിചയപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ടാഗുകള്‍ മനസിലാക്കുന്നതിനും, കമ്പോസര്‍ എന്ന പുതിയ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുന്നതിനും പത്താംക്ലാസ് പാഠപുസ്തകം പ്രാധാന്യം നല്‍കുന്നു. ഇതേക്കുറിച്ച് ജോണ്‍ സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റും പഠനക്കുറിപ്പുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇന്റെര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന പേജുകളാണ് വെബ്പേജുകള്‍.ധാരാളം വെബ്പേജുകള്‍ ചേര്‍ത്ത് നെറ്റില്‍ ഒരുക്കിയിരിക്കുന്ന വിവരസഞ്ചയമാണ് വെബ്സൈറ്റ് . എച്ച് ടി എം എല്‍ (HyperText Markup Language) എന്ന പ്രോഗ്രാംഭാഷയില്‍ വെബ്പേജ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രോഗ്രാം എഴുതുകയാണ് ആദ്യപടി .ഇത്തരം ഒരു പ്രോഗ്രാമിന് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ശീര്‍ഷകഭാഗവും ബോഡി ഭാഗവും . ലളിതമായ ഒരു പ്രോഗ്രാം താഴെ കൊടുത്തിരിക്കുന്നു. എച്ച് .ടി . എം . എല്‍ ടാഗുകള്‍ നേരിട്ട് ഉപയോഗിക്കാതെ വെബ് പേജുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണ് എച്ച് ടി എം എല്‍ എഡിറ്ററുകള്‍. KampoZer , Quanta Plus എന്നിവ എച്ച് ടി എം എല്‍ എഡിറ്ററുകളാണ്. പേജുകള്‍ മെച്ചപ്പെടുത്താനും ടാഗുകള്‍ തിരുത്താനും ഇതില്‍ സാധിക്കും.
ഐടി@സ്ക്കൂള്‍ ഉബുണ്ടുവില്‍ Application --- Internet --- KampoZer എന്ന ക്രമത്തിലാണ് കമ്പോസര്‍ സ്ഫോഫ്റ്റ്‌വെയര്‍ തുറക്കുന്നത്. ഒരു വെബ്സൈറ്റ് തുറന്നുവരുമ്പോള്‍ ആദ്യം കാണുന്ന പേജാണ് ഹോം പേജ് എന്ന് അറിയാമല്ലോ. ആ വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന പേജുകളെക്കുറിച്ചും, ഉള്ളടക്കത്തെക്കുറിച്ചും ഹോം പേജില്‍ വ്യക്തമാക്കിയിരിക്കും. പ്രധാനചിത്രം, ലിങ്കുകള്‍, പ്രധാന അറിയിപ്പുകള്‍,, സൈറ്റിനെക്കുറിച്ചുള്ള പൊതുവിവരണങ്ങള്‍ എന്നിവ ഹോം പേജില്‍ ഉണ്ടായിരിക്കും. നാം തയ്യാറാക്കിയ ഹോം പേജ് നമ്മുടെ സിസ്റ്റത്തില്‍ തന്നെയുള്ള ഫയല്‍ സിസ്റ്റത്തിലെ var – www എന്ന ഫോള്‍ഡറില്‍ കോപ്പിചെയ്യണം. തുടര്‍ന്ന് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ localhost/filename.html കൊടുത്ത് എന്റെര്‍ ചെയ്താല്‍ വെബ്സൈറ്റ് കാണാം.
ഇവിടെ ഒരു പ്രശ്നമുള്ളത് സാധാരണ യൂസറില്‍ നിന്നുകൊണ്ട് ഫയല്‍സിസ്റ്റത്തിലെ var --- www യിലേയക്ക് മറ്റൊരു ഫയല്‍ പ്രവേശിക്കില്ല എന്നതാണ്. അപ്പോള്‍ സാധാരണ യൂസറിന് പെര്‍മിഷന്‍ നല്‍കണം . Terminal ല്‍ sudo nautilus എടുക്കുക അവിടെ നിന്നുകൊണ്ട് ഫയല്‍ സിസ്റ്റത്തിലെ var www ല്‍ പേസ്റ്റ് ചെയ്യാം നെറ്റ്‌വര്‍ക്ക് ചെയ്ത കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ഒരെണ്ണം സെര്‍വര്‍ ആയി കണക്കാക്കാം. ഒരേ സമയം പല പ്രോഗ്രാമുകളും പലര്‍ക്കായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറാണ് സെര്‍വര്‍.. സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കമ്പ്യൂട്ടറുകളാണ് ക്ലയിന്റ് കമ്പ്യുട്ടറുകള്‍. നെറ്റ് വര്‍ക്കില്‍ അംഗമായിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനും ഓരോ IP അഡ്രസ് ഉണ്ടാകും. സെര്‍വറില്‍ ഒരു വെബ് പേജ് സേവ് ചെയ്തു എന്നു കരുതുക. മറ്റൊരു സിസ്റ്റത്തിന്റെ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ serverIP/filename.html എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്ത് പേജ് കാണാം.
ഈ പാഠത്തിന്റെ പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
നമുക്കൊരു വെബ്സൈറ്റ് പഠനക്കുറിപ്പുകള്‍
വര്‍ക്ക്ഷീറ്റ് മാതൃക
നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ.
Tidak ada komentar:
Posting Komentar