പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തെ ആധാരമാക്കി മാത്സ് ബ്ലോഗ് മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ അധ്യയനത്തിനും അതു പോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായി ബ്ലോഗിനു വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ഐ.ടി പരീക്ഷയുടെ പ്രാക്ടിക്കല്‍/തിയറി ചോദ്യങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിലിരിക്കുമ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണിമൂലി സി കെ എച്ച് എസ് സ്കൂളിലെ അധ്യാപികയായ കെ ഹൗലത്ത് ടീച്ചര്‍ പത്താം ക്ലാസ് പാഠപുസ്തകത്തിലെ 'നമുക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ശേഖരം അയച്ചു തന്നത്. ചോദ്യങ്ങള്‍ പകര്‍ത്തി വയ്ക്കുക മാത്രമല്ല, ഓരോ ചോദ്യവും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ നോട്സിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല അധ്യാപകരും അവരവരുടെ സ്കൂളുകളില്‍ ചെയ്യുന്നതാണെങ്കിലും അവ പങ്കു വയ്ക്കാനുള്ള മനസ് അധികം പേരിലും കാണാറില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രം. ആ അവസ്ഥ മാറി തങ്ങളുടെ കൈയ്യിലുള്ള പഠനസഹായികള്‍ പങ്കു വയ്ക്കാന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇതു പ്രചോദനമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ആ നോട്സ് നിങ്ങള്‍ക്കു മുന്നിലേക്ക്..
Click here for the Notes on Website Creation (Malayalam Version)
Click here for the Notes on Website Creation (English Version)- Prepared by Rajeev Joseph Sir
Click here for the Notes on System Information
Click here for the Notes on Stellerium
** വിവിധ പോസ്റ്റുകളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആവശ്യപ്പെട്ടു കൊണ്ട് ധാരാളം മെയിലുകളും കമന്‍റുകളും മാത്സ് ബ്ലോഗിലേക്ക് വരുന്നണ്ട്. ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ കഴിയുന്ന/താല്‍പര്യമുള്ള അധ്യാപകര്‍ക്ക് ബ്ലോഗുമായി ബന്ധപ്പെടാവുന്നതാണ്. മെയില്‍ വിലാസം - mathsblogteam@gmail.com
Tidak ada komentar:
Posting Komentar