MATHEMATICS

Minggu, 13 Februari 2011

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ്


നിങ്ങളുടെ സ്ക്കൂളിന്റെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് ട്രയല്‍ നടത്തി നോക്കിയോ? പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ സ്ക്കൂളുകള്‍ക്കും ഇന്നു കൂടി ട്രയല്‍ നടത്തി നോക്കാം. ഫെബ്രുവരി 16 രാത്രിയോടെ ഇതുവരെ സ്ക്കൂളുകള്‍ ട്രയലിന് നല്‍കിയ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 26 വരെയാണ് യഥാര്‍ത്ഥ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവുക.
2011-12 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്‌തകങ്ങളുടെ ആവശ്യകത ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയമായി. ഓരോ സ്ക്കൂളും അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് (ട്രയല്‍) ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് ഈ വര്‍ഷവും ഇതു കൈകാര്യം ചെയ്യുന്നത്. എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അതു വരുത്താന്‍ ഫെബ്രുവരി 16 വരെ സമയമുണ്ട് എന്നാണ് പത്രക്കുറിപ്പില്‍ കാണുന്നത്. ഫലത്തില്‍ ഫെബ്രവരി പതിനാറു വരെ ട്രയല്‍ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവും എന്നു കരുതാം.സ്‌കൂളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അടുത്തുള്ള സൊസൈറ്റിയിലേക്കാണ് പാഠപുസ്‌തകങ്ങള്‍ എത്തുക. മിക്കവാറും സ്ക്കൂളുകളുടെ സൊസൈറ്റി അതേ സ്ക്കൂള്‍ തന്നെയായിരിക്കും. ഇവിടെ കൊടുത്തിരിക്കുന്ന വിതരണത്തിന്റെ പ്ലാനിങ്ങ് നോക്കിയാല്‍ നിങ്ങളുടെ സൊസൈറ്റി ഏതെന്ന് അറിയാനാവും.
നിങ്ങളുടെ സംശയങ്ങള്‍ ഇവരോടു ചോദിക്കാം
NameRevenue DistrictsMobile Number
Anoop.U.KThiruvananthapuram
Kollam
Pathanamthitta
Kottayam
9995411786
Anas.M.KAlappuzha
Idukki
Ernakualm
Thrisur
9995412786
Suneesh.K Palakkad
Malappuram
Kozhikode
9995413786
Vijith.KWayanad
Kannur
Kasargode
9995414786

രജിസ്ട്രേഷന്‍ നടത്തേണ്ട ചുമതല അതാത് സ്ക്കൂളുകള്‍ക്ക് തന്നെയാണ്. സ്ക്കൂള്‍ രജിസ്ട്രേഷന്‍ നടത്തുന്ന സമയം നിങ്ങളുടെ സ്ക്കൂള്‍ സൊസൈറ്റിയുടെ പേര് കാണുന്നില്ലെങ്കില്‍ kbpscontrolroom@gmail.com എന്ന വിലാസത്തിലേക്ക് പരാതി അയക്കാം. പരാതിയില്‍ റവന്യൂ ജില്ല, സബ്​ജില്ല, സ്ക്കൂളിന്റെ പേര്, സൊസൈറ്റിയുടെ പേര് (രജിസ്റ്റര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതും) തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല, ഈ വിഷയത്തില്‍ അദ്ധ്യാപകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തിയാല്‍ പ്രശ്നപരിഹാരത്തിന് സഹായവും പ്രതീക്ഷിക്കാം.

രണ്ട് സ്റ്റെപ്പുകളാണ് ഇതിനുള്ളത്.

ഒന്ന് : സ്‌കൂള്‍ രജിസ്ട്രേഷന്‍

രണ്ട് : ഓണ്‍ലൈനായി ഇന്‍ഡെന്റ് സമര്‍പ്പിക്കുക

ഒന്നാമത്തെ സ്റ്റെപ്പിലേക്ക് :

  • ആദ്യം http://www.keralabooks.org/ എന്ന സൈററില്‍ പോയി സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം.
  • തുറന്നു വരുന്ന ഹോം പേജില്‍ Online Indent Pilot എന്നതിനോടു ചേര്‍ന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. (അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്താലും മതി.) മുന്‍പ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്ത സ്ഥിതിക്ക് സ്‌കൂള്‍ രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ രജിസ്‌ട്രേഷന്‍ പേജിലെത്തും.
  • തുടര്‍ന്ന്, റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ഉപജില്ല, സൊസൈറ്റിയുടെ പേര് (അതു ലിസ്റ്റില്‍ നിന്നും നോക്കിയെടുക്കണം), സ്‌കൂള്‍ കോഡ്, സ്‌കൂള്‍ ഹെഡ്‌മാസ്റ്ററുടെ പേര്, സ്‌കൂളിന്റെ വിഭാഗം - ഗവണ്‍മെന്റ്, ഏയ്ഡഡ്, അണ്‍ ഏയ്ഡഡ് എന്നിവയില്‍ ഏതാണെന്നതും കൊടുക്കണം.
  • From Standard എന്നിടത്ത് സ്‌കൂളിലെ ഏറ്റവും താഴ്‌ന്ന സ്റ്റാന്‍ഡേഡാണ് നല്‍കേണ്ടത്, To Standard എന്ന സ്ഥലത്ത് സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസും നല്‍കാം.
  • സ്‌കൂളിന്റെ ഇ-മെയില്‍ അഡ്രസും ചേര്‍ക്കണം, കോണ്ടാക്‌ട് അഡ്രസിന്റെ സ്ഥാനത്ത് സ്‌കൂളിന്റെ അഡ്രസാണ് ചേര്‍ക്കേണ്ടത്.
  • ഫോണ്‍ നമ്പര്‍, ഫാക്സ് നമ്പര്‍ (ഉണ്ടെങ്കില്‍ മാത്രം) എന്നിവ സ്‌കൂളിലെ ഔദ്യോഗിക നമ്പറും, മൊബൈല്‍ നമ്പര്‍ നല്‍കേണ്ടിടത്ത് ഹെ‍ഡ്‌മാസ്റ്ററുടെ മൊബൈല്‍ നമ്പറാണ് നല്‍കേണ്ടത്.
  • യൂസര്‍ നെയിമിന്റെ സ്ഥാനത്ത് സ്‌കൂള്‍ കോഡിനോടു ചേര്‍ന്ന ഒരു യൂസര്‍ നെയിം കാണിക്കും.
  • പാസ്‌വേഡ് പക്ഷെ ഉണ്ടാക്കിയെടുക്കണം.
  • ഒരിക്കലും സ്‌കൂള്‍ കോഡ് പാസ്‌വേഡായി നല്‍കരുത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്നതായിരിക്കണം പാസ്‌വേഡ്.തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് പാസ്‌വേഡ് ആവശ്യമാണ് എന്നതിനാല്‍ അത് എവിടെയെങ്കിലും കുറിച്ചു വയ്‌ക്കാന്‍ ശ്രദ്ധിക്കണം.

ഇനി സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യാം.

ഇതിന്റെ പിഡിഫ് കോപ്പി ഇംഗ്ലീഷില്‍

രണ്ടാമത്തെ സ്റ്റെപ്പ് : ഓണ്‍ലൈനായി ഇന്‍ഡെന്റ് സമര്‍പ്പിക്കുന്നത്

  • രജിസ്റ്റര്‍ ചെയ്‌തതിനു ശേഷം യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
  • രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ സ്‌കൂളിനെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ ഹോം പേജില്‍ തന്നെ കാണാന്‍ കഴിയും.
  • മുകളിലെ ബാറില്‍ ഹോം, സ്‌കൂള്‍ ഡീറ്റെയില്‍സ്, ക്ലാസ് ഡീറ്റെയില്‍സ്, ഇന്‍ബോക്‌സ്, റിക്വസ്റ്റ് ഇന്‍ഡെന്റ്, റിപ്പോട്ട്സ്, ചേഞ്ച് പാസ്‌വേഡ്, ലോഗ് ഔട്ട് എന്നീ ബട്ടണുകള്‍ ഉണ്ടാകും.
  • സ്‌കൂള്‍ ഡീറ്റെയില്‍സില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് അടുത്ത പടി.
  • ക്ലാസ് വൈസ് ഡീറ്റെയില്‍സില്‍ 2010 - 11 അദ്ധ്യയന വര്‍ഷത്തെ ഡിവിഷനുകളുടെ എണ്ണവും മൊത്തം കുട്ടികളുടെ എണ്ണവുമാണ് നല്‍കേണ്ടത്.
  • അധികാരികള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ളതാണ് ഇന്‍ബോക്സ്.
  • Request Indent ടാബില്‍ ക്ലിക്ക് ചെയ്‌താണ് സ്‌കൂളിന്റെ ഇന്‍ഡെന്റ് നല്‍കാനാവുക.
  • തീയതി ചേര്‍ക്കേണ്ടിടത്ത് കലണ്ടറില്‍ നിന്നു തന്നെ തീയതി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. തീയതി തെരഞ്ഞെടുത്തതിനു ശേഷമാണ് കുട്ടികളുടെ എണ്ണവും ആവശ്യമുള്ള കോപ്പികളുടെ എണ്ണവും ചേര്‍ക്കേണ്ടത്.
  • ഇവ ചേര്‍ത്തതിനു ശേഷം സബ്മിറ്റ് ഇന്‍ഡെന്റ് ബട്ടണ്‍ ഞെക്കാവുന്നതാണ്.
  • നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം "Request Submitted Successfully" എന്നൊരു സന്ദേശം വന്നു എന്ന് ഉറപ്പാക്കണം. മറ്റു ക്ലാസുകള്‍ക്കും ഇതേ പ്രക്രിയ ആവര്‍ത്തിക്കുക.
  • നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ ഒരിക്കല്‍ കൂടി കാണാനായി 'View Request Indent' ക്ലിക്ക് ചെയ്‌താല്‍ മതി. (റിക്വസ്റ്റ് ഇന്‍ഡെന്റ് മെനുവില്‍ അതുണ്ട്. അതില്‍ നിന്നും ഓരോ സ്റ്റാന്‍ഡേഡായി തെരഞ്ഞെടുത്താല്‍ മതി)
  • എഡിറ്റ് ബട്ടണ്‍ ഞെക്കിയാല്‍ ഒരിക്കല്‍ കൊടുത്ത വിവരങ്ങള്‍ തിരുത്താനാവും. എഡിറ്റ് ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ Edit Request Indent പേജിലാണ് എത്തുക. വേണ്ട മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ഞെക്കുക.
  • നിങ്ങള്‍ സബ്മിറ്റ് ചെയ്‌തതു ശരിയാണെങ്കില്‍ "Updated Successfully" എന്ന മെസേജ് വരും.
  • ഏതെങ്കിലും ഒരു ഭാഗം ഡെലീറ്റ് ചെയ്യണമെങ്കില്‍ ഡെലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ മതി. പക്ഷെ "Deleted Successfully" എന്ന മെസേജ് വന്നു എന്ന് ഉറപ്പാക്കണം.
  • ഹോം പേജില്‍ നിന്നും സ്റ്റാന്‍ഡേഡ് സെലക്ട് ചെയ്‌താല്‍ സ്‌കൂള്‍ നല്‍കിയ ഇന്‍ഡെന്റിന്റെ വിവരങ്ങള്‍ കാണാനാവും.

ഈ വിവരങ്ങളുടെ പി.ഡി.എഫ് കോപ്പി ഇംഗ്ലീഷില്‍

പരാതികള്‍ സമര്‍പ്പിക്കേണ്ട വിലാസത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • മുന്‍ വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തോട് പത്തു ശതമാനം അധികം കൂട്ടി വേണം പുസ്തകങ്ങള്‍ ഓഡര്‍ ചെയ്യാന്‍
  • സ്കൂള്‍ പ്രഥമ അദ്ധ്യാപകര്‍ ഇന്‍ഡെന്റിന്റെ രണ്ടു പ്രിന്റെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. ഇതില്‍ ഒരു കോപ്പി വിദ്യാഭ്യാസ ആഫീസര്‍ ഒപ്പിട്ടു ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തിരികെ നല്‍കും.

Tidak ada komentar:

Posting Komentar