![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYcfOJ-kRp98QpvZ_wq2bfpxiFSUKmlaM1i_eCYOhe4Xxvho8bVnhq-9_y-UMCS8hDTZ48K4HdAS7Cqw31jvMsdl9zCQitFIYu0dPBgafWGP2yVIflqohEpDiYiHIcW4et-h6xMXvxMFs/s400/Text++book.jpg)
രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. 150 രൂപയുടെ നാണയങ്ങള്‍ ഇറക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ ചിഹ്നം ഇപ്പോള്‍ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ യൂണിക്കോഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. യുണീക്കോഡ് സ്റ്റാന്‍ഡേഡ്സിന്റെ അംഗീകാരം ലഭിക്കാത്തതു കൊണ്ടുതന്നെ ഇതിനായി തയ്യാറാക്കിയ പ്രത്യേക ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ക്ക് ഈ ചിഹ്നം ദൃശ്യമാവുകയില്ല. ഇപ്പോള്‍ പല വെബ്സൈറ്റുകളിലും ഈ ചിഹ്നം കാണാന്‍ കഴിയുമെങ്കിലും അതിനെ ഒരു ചിത്രമാക്കി മാറ്റിയാണ് വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ഡോളര്‍ ചിഹ്നത്തെ ഉപയോഗിക്കുന്നതു പോലെ കമ്പ്യൂട്ടറില്‍ രൂപയുടെ ചിഹ്നത്തെ ഫോണ്ട് രൂപത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. യൂണിക്കോഡ് സ്റ്റാന്റേഡ്സ് അതോറിറ്റി അംഗീകരിച്ച് യുണീക്കോഡ് ലിസ്റ്റില്‍പ്പെടുത്തുന്നതോടെ കീബോര്‍ഡിലെ കീകള്‍ ഉപയോഗിച്ചു തന്നെ സാധാരണപോലെ ഈ ചിഹ്നം ഉപയോഗിക്കാനും സാധിക്കും. ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും ധനമന്ത്ര ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. രൂപയുടെ ചിഹ്നത്തെക്കുറിച്ച് ഒരല്പം കൂടി പറയട്ടെ.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കിയത്.യു.എസ് ഡോളര്‍($), യൂറോപ്യന്‍ യൂറോ(€), ബ്രിട്ടീഷ് പൌണ്ട് സ്‌റ്റര്‍ലിംഗ്(£), ജാപ്പനീസ് യെന്‍(¥) എന്നിവയ്‌ക്കാണ് ഇപ്പോള്‍ ചിഹ്നമുള്ളത്. ഇവയുള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യന്‍ രൂപയും എത്തുകയാണ്. ഇതില്‍ പൗണ്ട് സ്‌റ്റെര്‍ലിങ് മാത്രമാണ് നോട്ടുകളില്‍ അച്ചടിക്കുന്നത്. ഇന്ത്യന്‍ രൂപയ്‌ക്ക് സ്വന്തമായി ചിഹ്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദേവനാഗരി ലിപിയിലെ र യും റോമന്‍ ലിപിയിലെ 'R' ഉം ചേര്‍ന്നതാണ് ഈ പുതിയ ചിഹ്നം.
ബോംബെ ഐ.ഐ.ടി യില്‍ നിന്നും പോസ്‌റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്ത ഈ ചിഹ്നം കഴിഞ്ഞ ജൂലൈയിലാണ് ക്യാബിനറ്റ് അംഗീകരിച്ചത്. ഐ.ഐ.ടി ഗുവഹാത്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്. മൂവായിരത്തോളം ഡിസൈനുകള്‍ കിട്ടിയതില്‍ നിന്നും അഞ്ചെണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ നിന്നും അദ്ദേഹത്തിന്റെ ചിഹ്നം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഇന്ത്യന്‍ ദേശീയ പതാകയെ അടിസ്ഥാനമാക്കിയാണ് ഈ ചിഹ്നത്തിനു രൂപം കൊടുത്തതെന്നു അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുകളിലും താഴെയുമുള്ള വരകളും നടുക്കുള്ള വെള്ളഭാഗവും ത്രിവര്‍ണ്ണ പതാകയെ സൂചിപ്പിക്കുന്നു. സമാന്തരമായ രേഖകള്‍ ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായുള്ള സമ്പദ് വ്യവസ്ഥയില്‍ തുലനം (balance) നിലനിര്‍ത്തുന്നതിനെ സൂചിപ്പികുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു ആഗോള മുഖം നല്‍കാന്‍ ഇതിനു കഴിയുമെന്നു കരുതപ്പെടുന്നു.എന്നാല്‍ ഇന്ത്യന്‍ നോട്ടിലോ നാണയങ്ങളിലോ ഈ ചിഹ്നം പതിപ്പിക്കാന്‍ ഇതു വരെ തീരുമാനിച്ചില്ല.
ഇലക്‌ട്രോണിക്ക് അച്ചടി മാധ്യമങ്ങളില്‍ അച്ചടിക്കാനും പ്രദര്‍ശിപ്പിക്കാനും ഉള്ള സൌകര്യം കണക്കിലെടുത്ത് യൂണീകോഡ് നിലവാരത്തിലായിരിക്കും ഇത് പുറത്തിറങ്ങുക. അന്താരാഷ്‌ട്ര തലത്തില്‍ വിനിമയം ചെയ്യുന്നതിന് ഈ യൂണികോഡ് നിലവാരം ഏറെ സഹായകമാവും. കംപ്യൂട്ടര്‍ കീബോര്‍ഡിലും മറ്റും സ്ഥാനം പിടിക്കുന്നതോടെ ഇന്ത്യന്‍ സംസ്‌കാരവും തനതു സവിശേഷതകളും ആഗോള തലത്തില്‍ പ്രതിഫലിപ്പികാന്‍ ഈ ചിഹ്നത്തിനു കഴിയും. അതിനു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തീര്‍ച്ചയായും നമുക്ക് അഭിമാനാര്‍ഹം തന്നെ.
ഡോളര്‍ ചിഹ്നം കീബോര്‍ഡില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. മറ്റ് ചിഹ്നങ്ങള്‍ക്കുള്ള എച്ച്.ടി.എം.എല്‍ കോഡുകള്‍ യുണീക്കോഡില്‍ ലഭ്യമാണ് താനും. അവയിങ്ങനെ
British Pound (£)- £ or £
Japanese Yen (¥) - ¥ or ¥
EURO (€)- € or €
Tidak ada komentar:
Posting Komentar