MATHEMATICS

Selasa, 20 Maret 2012

ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )


ഐടി തിയറി-പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും ടി.എച്ച്.എസ്.എല്‍.സി ഐടി-ഗണിതശാസ്ത്ര മോഡല്‍ ചോദ്യപേപ്പറുകളുമാണ് ഇന്നത്തെ വിഭവങ്ങള്‍. ആമുഖമായി മറ്റൊന്നു കൂടി പറയട്ടെ. മോഡല്‍ എക്സാമിനേഷന്‍ കഴിയാന്‍ ഇനി രണ്ടു പരീക്ഷകള്‍ മാത്രം. മാത്​സ് കൂടാതെ മറ്റു വിഷയങ്ങളുടെ കൂടി പരിശീലന ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മാത്​സ് ബ്ലോഗിനെ സമീപിക്കുന്നുണ്ട്. സമാന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോലും ഞങ്ങള്‍ക്ക് മെയില്‍ ലഭിക്കുന്നുണ്ട്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശകരുമായ അധ്യാപകര്‍ വിചാരിച്ചാല്‍ അവരെയെല്ലാം സഹായിക്കാനാകും. എസ്.സി.ഇ.ആര്‍.ടി ചോദ്യബാങ്കില്‍ നിന്നല്ലാത്ത ചോദ്യങ്ങളാണ് ഇനി നമുക്ക് വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ളവരേയും ശരാശരിക്കാരേയുമടക്കം എല്ലാ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളേയും തൃപ്തിപ്പെടുത്താനാകും വിധത്തിലുള്ള ചോദ്യപേപ്പറുകളായാല്‍ അവ തയ്യാറാക്കുന്നവര്‍ക്കും സംതൃപ്തിയായിരിക്കും. കഴിവുള്ളവരെ സമൂഹം തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു വേദി കൂടിയാകുമത്. ചോദ്യബാങ്കുകളും മറ്റും തയ്യാറാക്കുന്നവരുടെ കൂട്ടത്തിലേക്ക് ബ്ലോഗ് കുടുംബാംഗങ്ങള്‍ എത്തപ്പെടുകയാണെങ്കില്‍ അത് ഞങ്ങള്‍ക്കുണ്ടാക്കുന്ന സന്തോഷം ചെറുതായിരിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. സന്മനസ്സും സന്നദ്ധതയുമുള്ളവര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി hariekd@gmail.com എന്ന വിലാസത്തിലേക്കോ mathsblogteam@gmail.com എന്ന വിലാസത്തിലേക്കോ മെയില്‍ അയക്കുമല്ലോ. ഐടി തിയറി,പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും മാത്​സ്,ഐടി ചോദ്യപേപ്പറുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഗണിതശാസ്ത്രവും ഐടി പരീക്ഷയുമാണ് ഇനി കഴിയാനുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയെന്ന ലക്ഷ്യത്തിലേക്ക് ഇനി മൂന്നാഴ്ച മാത്രം. അതിനിടയില്‍ ഫെബ്രുവരി 22 ബുധനാഴ്ചയോടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുകയായി. ഈ മൂന്നു പരീക്ഷകള്‍ക്കും സഹായകമാകുന്ന ചില മെറ്റീരിയലുകളാണ് ഇതോടൊപ്പമുള്ളത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി.ഐ.എച്ച്.എസിലെ സി.കെ മുഹമ്മദ് സാര്‍ അയച്ചു തന്ന ഐടി പ്രാക്ടിക്കല്‍ പരീക്ഷാ സഹായി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി രണ്ടു മീഡിയത്തിലും നോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നത് ഒരു പ്രത്യേകതയാണ്. വടകര പുതുപ്പണം ജെ.എന്‍.എം ഹയര്‍സെക്കന്ററി സ്ക്കൂളിലെ എസ്.ഐ.ടി.സിയായ സി.കെ ആനന്ദ് കുമാര്‍ സാര്‍ ഒരു ഐടി തിയറി പരിശീലനചോദ്യപേപ്പര്‍ അയച്ചു തന്നിട്ടുണ്ട്. അതും ഈ പോസ്റ്റിലെ ഡൗണ്‍ലോഡില്‍ കാണാന്‍ കഴിയും. കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ.ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനായ വി.എ നസീര്‍ സാര്‍ ഈ വര്‍ഷത്തെ മോഡല്‍ ടി.എച്ച്.എസ്.എല്‍.സി ഗണിത ശാസ്ത്ര പരീക്ഷയുടേയും ഐടി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവയെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download IT Practical Notes
Malayalam Medium | English Medium

Click here to Download IT Theory Notes
(Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)


IT Theory - a Sample Question Paper
(Prepared By Anand Kumar. C.K, JNM Govt. HSS Puduppanam, Vatakara)

THSLC 2012 Model

Click here to download Mathematics Question Paper

Information Technology (Theory) Question Paper

Tidak ada komentar:

Posting Komentar