MATHEMATICS

Senin, 18 April 2011

എട്ടാം ക്ലാസ്സ് കാരെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ വിളിക്കുന്നു...!


കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്നുള്ള നസീര്‍ മാഷെയും എസ്എസ്എല്‍സി ശാസ്ത്രവിഷയങ്ങളുടെ പരിശീലനത്തിന് അദ്ദേഹം നല്കിയ അവസരോചിതമായ സഹായങ്ങളേയും വായനക്കാര്‍ മറന്നുകാണില്ലല്ലോ..? തന്റെ സ്വന്തം തട്ടകമായ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് നമ്മെ ആകര്‍ഷിക്കുകയാണ് ഇപ്രാവശ്യം കക്ഷി! അക്കാഡമികപഠനത്തോടൊപ്പം സാങ്കേതികതകൂടി സമന്വ യിപ്പിച്ച് 'പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവു'മെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ സുന്ദരസ്വപ്നത്തിന്റെ മകുടോദാഹരണമായി മാറിയ (മാറേണ്ട) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നസീര്‍ സാര്‍ വിസ്തരിക്കുന്നത്....വായിച്ചോളൂ...

ഏഴാം ക്ലാസ് പാസായവര്‍ക്ക് കേരളത്തിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്നലെ പുറത്തിറങ്ങി. ഈ മാസം പതിനൊന്നാം തിയതി മുതല്‍ അതത് സ്കൂളുകളില്‍ നിന്നും അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും ലഭിച്ചുതുടങ്ങും. പൂരിപ്പിച്ച അപേക്ഷ തിരിച്ചെത്തിക്കേണ്ട അവസാന ദിവസം മെയ് മാസം ഏഴിനാണ്.പത്തു ദിവസങ്ങള്‍ക്കുശേഷം മെയ് 17ന് രാവിലെ പത്തുമണിമുതല്‍ പതിനൊന്നേ മുപ്പതുവരെ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയിലൂടെയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപ്ലിക്കേഷന്‍ ഫീസ് 10 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം റിസര്‍വേഷന്‍ ഉണ്ട്.
ഓരോ ജില്ലയിലേയും സ്കൂളുകളേതൊക്കെയെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങിയ ഈ വര്‍ഷത്തെ പ്രോസ്പെക്ടസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫോറം ഇവിടെയുണ്ട്.

Tidak ada komentar:

Posting Komentar