നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..?
അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.
Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Tampilkan postingan dengan label surprise posts. Tampilkan semua postingan
Tampilkan postingan dengan label surprise posts. Tampilkan semua postingan
Selasa, 12 Maret 2013
Senin, 18 Februari 2013
SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും
പ്രശ്നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ പരിഹരിക്കാനാകാത്തതൊന്നുമില്ല. പ്രത്യേകിച്ച് അവ കമന്റുചെയ്യാനും,അറിയുന്ന പരിഹാരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായാല്‍.
മിക്കയിടങ്ങളിലും ഇന്നലെ ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയായിക്കാണണം.ഈ പോസ്റ്റില്‍ SSLC ഐടി പ്രാക്ടിക്കല്‍ പരീക്ഷ തീരുന്നതുവരെ തല്‍സംബന്ധിയായ ചോദ്യോത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷേ അവ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിക്കരുത്.നിങ്ങളുടെ ജില്ലയിലുള്ള ഹെല്‍പ്പ്ഡെസ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ് ശരി.
പ്രശ്നം : "സാറേ...ട്രൈനിങ് നടത്തിയപ്പോള്‍ ഞങ്ങളോടു പറഞ്ഞത് പുതിയൊരു യൂസറെ ക്രിയേറ്റ് ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാണ്. അതുപ്രകാരം ചെയ്യേം ചെയ്തു. ഇപ്പോഴാണറിയുന്നത് (യൂസര്‍ഗൈഡ്)ഡീഫാള്‍ട്ട് യൂസറീത്തന്നെ വേണോന്ന്! പ്രശ്നാവ്വോ..?"
പരിഹാരം : ഡീഫാള്‍ട്ട് യൂസറില്‍ തന്നെ ഇന്‍സ്റ്റലേഷന്‍ ചെയ്ത് പരീക്ഷ നടത്തിയാല്‍,ഫോള്‍ഡറുകള്‍ കാണാത്തതുപോലുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും
പ്രശ്നം : പല സിസ്റ്റങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications-> Accessories -> SSLC Model Examination 2013 എന്നാണ് കാണുന്നത്! ഐക്കണും തഥൈവ!! എന്തു ചെയ്യും?
പരിഹാരം : ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്തു നോക്കീട്ടും ശരിയായില്ലെങ്കില്‍ ഒഎസ് റീ ഇന്‍സ്റ്റാള്‍ ചെയ്ത് ശ്രമിക്കുക. (ഹെല്‍പ്പ് ഡെസ്കില്‍ നിന്നും അറിഞ്ഞത്)
Jumat, 08 Februari 2013
ഐ.ടി - മാതൃകാ ചോദ്യങ്ങള്‍ (by IT@School) (for std VIII, IX, X)
മാത്സ് ബ്ലോഗിനു കഴിഞ്ഞ ജനുവരി മാസം ലഭിച്ചത് പത്തു ലക്ഷത്തിലേറെ സന്ദര്‍ശനങ്ങളാണ്. അതില്‍ മുഖ്യ പങ്കു വഹിച്ചത് ഐ.ടി യുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. ഐ.ടി യ്ക്കായി മാത്സ് ബ്ലോഗിനെ മാത്രം ആശ്രയിക്കുന്ന അധ്യാപകരുണ്ടെന്നാണ് വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ക്കു മനസ്സിലാകുന്നത്.
ഐ.ടി ചോദ്യശേഖരമാണ് ഈ പോസ്റ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമായും ഐ.ടി @ സ്കൂള്‍ ഹൈസ്കൂള്‍ ക്ലാസുകളിലേക്കായി പുറത്തിറക്കിയ ചോദ്യ ബാങ്കില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്.
ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഈ ചോദ്യശേഖരം ഏറെ സഹായകരമാകും എന്നതില്‍ സംശയമില്ല.
** എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അയച്ചു തന്ന അധ്യാപകര്‍ക്കെല്ലാമുള്ള നന്ദി രേഖപ്പെടുത്തട്ടെ. പരീക്ഷ തീരുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതാണ്
Question Bank by IT@school
Std X Malayalam Medium
First Terminal Examination
Std VIII English Medium | Malayalam Medium
Std IX English Medium | Malayalam Medium
Std X English Medium | Malayalam Medium
Click here for ICT Theory Notes - Malayalam
Click here for ICT Theory Notes - English
ഐ.ടി ചോദ്യശേഖരമാണ് ഈ പോസ്റ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമായും ഐ.ടി @ സ്കൂള്‍ ഹൈസ്കൂള്‍ ക്ലാസുകളിലേക്കായി പുറത്തിറക്കിയ ചോദ്യ ബാങ്കില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്.
ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഈ ചോദ്യശേഖരം ഏറെ സഹായകരമാകും എന്നതില്‍ സംശയമില്ല.
** എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അയച്ചു തന്ന അധ്യാപകര്‍ക്കെല്ലാമുള്ള നന്ദി രേഖപ്പെടുത്തട്ടെ. പരീക്ഷ തീരുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതാണ്
Question Bank by IT@school
Std X Malayalam Medium
First Terminal Examination
Std VIII English Medium | Malayalam Medium
Std IX English Medium | Malayalam Medium
Std X English Medium | Malayalam Medium
Click here for ICT Theory Notes - Malayalam
Click here for ICT Theory Notes - English
Senin, 10 Desember 2012
ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!
(ഇക്കഴിഞ്ഞ ദിവസം തുറന്ന പരീക്ഷാഭവന്റെ വെബ്‌പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചതിനുശേഷം മാത്രം തിരുത്തലുകള്‍ വരുത്തുക. പരീക്ഷാഭവനിലെ സിസ്റ്റം മാനേജരുടെ നിര്‍ദ്ദേശങ്ങളാണ് ആധികാരികം.)
സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ-ലിസ്റ്റ് പ്രിന്റൗട്ട് സ്കൂളുകളില്‍ ഇത്തവണ ലഭ്യമാകില്ല.
പിന്നെ എന്താണ് ചെയ്യേണ്ടത്? പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്‌വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..!
തെറ്റുകള്‍ പരിശോധിച്ച് ശരിയാക്കുന്നതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തത്തില്‍ എസ്ഐടിസി ചെയ്യേണ്ടതുണ്ട്. അതെന്താണെന്നല്ലേ..?
സ്കൂള്‍ ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ട്രെയിനിങ്ങില്‍ പറഞ്ഞുതന്ന യൂസര്‍ നേമും പാസ്‌വേഡും ഉപയോഗിച്ച് കയറിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റണം. കുറഞ്ഞത് എട്ട് കേരക്ടേഴ്സ് ഉള്ളതും ഒരു ഇംഗ്ലീഷ് കേപ്പിറ്റല്‍ ലെറ്റര്‍, ഒരു സ്മാള്‍ ലെറ്റര്‍, ഒരു ഡിജിറ്റ് എന്നിവ നിര്‍ഡന്ധമായും അടങ്ങിയിരിക്കണം ഈ പാസ്‌വേഡ്. പ്രധാനാധ്യാപകനും എസ്ഐടിസിയും ഇത് നഷ്ടപ്പെടാത്ത വിധം സൂക്ഷിക്കേണ്ടതുണ്ട്.
ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ തുറന്നുവരുന്ന പേജിലെ Examination എന്ന ലിങ്കിനു കീഴില്‍ SSLC ക്ലിക്ക് ചെയ്ത് Registration->Regular ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് view Details കൊടുക്കുമ്പോള്‍ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ഇത് പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി save ചെയ്യുക. PCN/ARC/CC/BT വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ regular വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ Delete ചെയ്യുക. ഫോട്ടോ വന്നിട്ടില്ലെങ്കില്‍ താഴേയുള്ള Browse ബട്ടണുപയോഗിച്ച് കണ്ടെത്തി അപ്‌ലോഡ് ചെയ്യുക. കുട്ടികളുടെ Medium of instructions /First Lang/Second Language എന്നിവ ശരിയായി വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
Registration->ARC/CC/BT ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission no. നല്‍കുമ്പോള്‍ ലഭിക്കുന്ന Blank formല്‍ ആ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും Upload ചെയ്യുക.
Registration->PCN ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ജാലകത്തില്‍ അവസാനമെഴുതിയ പരീക്ഷാനമ്പര്‍,ബാച്ച്,വര്‍ഷം എന്നിവ നല്‍കുമ്പോള്‍ കിട്ടുന്ന ജാലകത്തിലെ പ്രസക്തമായ വിഷയത്തിന്റെ ചെക് ബോക്സ് ചെക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് Save ചെയ്യുക.
Regular വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓരോന്നായെടുത്ത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പു വരുത്തി Save ചെയ്ത വിവരങ്ങള്‍ 17 ആം തീയ്യതി Confirm ചെയ്യേണ്ടതുണ്ട്. ഓരോരുത്തരായി മാത്രമേ കണ്‍ഫേം ചെയ്യാന്‍ കഴിയൂ.
Confirm ചെയ്തതിനു ശേഷം Report->Regular ക്ലിക്ക് ചെയ്യുമ്പോള്‍ A4/A3 വലുപ്പത്തില്‍ മുഴുവന്‍ കുട്ടികളുടേയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് HM സ്കൂളില്‍ സൂക്ഷിക്കണം.
ARC/CC/BT/PCN വിഭാഗങ്ങളുടേയും കണ്‍സോളിഡേറ്റഡ് വിവരങ്ങള്‍ പ്രിന്റൗട്ടെടുത്ത് HM ഒപ്പുവെച്ച് സ്കൂള്‍ സീലും വെച്ച് 18 ആം തീയ്യതിയോടെ നിങ്ങളുടെ DEOയില്‍ എത്തിക്കണം. Reportല്‍ കുട്ടികളുടെ എണ്ണം, വിവരങ്ങള്‍ എന്നിവയില്‍ പിശകുകള്‍ കണ്ടാല്‍ അതേ ഫോര്‍മാറ്റില്‍ എഴുതിത്തയ്യാറാക്കിയ Report, HMന്റെ കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
29ആം തീയ്യതി Statements->Qn paper statement ക്ലിക്ക് ചെയ്ത് ലഭിക്കുന്ന Statementവെരിഫൈ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തി ഒപ്പിട്ട് സീല്‍ ചെയ്ത് DEOയില്‍ സമര്‍പ്പിക്കണം.
ഈ Statementല്‍ പിശകുണ്ടെങ്കില്‍ അത് കറക്ട് ചെയ്ത് കാര്യകാരണസഹിതം കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
കുട്ടികളുടെ SSLC കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാന്‍ കൃത്യമായി വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്ത് റിപ്പോര്‍ട്ടുകളെടുക്കാവൂ. ഇത് ഉറപ്പാക്കേണ്ടത് അതത് പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജെഡിടി ഇസ്ലാം ഹൈസ്കൂളിലെ എസ്ഐടിസിയായ ശ്രീ സി കെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍
സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ-ലിസ്റ്റ് പ്രിന്റൗട്ട് സ്കൂളുകളില്‍ ഇത്തവണ ലഭ്യമാകില്ല.
പിന്നെ എന്താണ് ചെയ്യേണ്ടത്? പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്‌വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..!
തെറ്റുകള്‍ പരിശോധിച്ച് ശരിയാക്കുന്നതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തത്തില്‍ എസ്ഐടിസി ചെയ്യേണ്ടതുണ്ട്. അതെന്താണെന്നല്ലേ..?
സ്കൂള്‍ ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ട്രെയിനിങ്ങില്‍ പറഞ്ഞുതന്ന യൂസര്‍ നേമും പാസ്‌വേഡും ഉപയോഗിച്ച് കയറിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റണം. കുറഞ്ഞത് എട്ട് കേരക്ടേഴ്സ് ഉള്ളതും ഒരു ഇംഗ്ലീഷ് കേപ്പിറ്റല്‍ ലെറ്റര്‍, ഒരു സ്മാള്‍ ലെറ്റര്‍, ഒരു ഡിജിറ്റ് എന്നിവ നിര്‍ഡന്ധമായും അടങ്ങിയിരിക്കണം ഈ പാസ്‌വേഡ്. പ്രധാനാധ്യാപകനും എസ്ഐടിസിയും ഇത് നഷ്ടപ്പെടാത്ത വിധം സൂക്ഷിക്കേണ്ടതുണ്ട്.
ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ തുറന്നുവരുന്ന പേജിലെ Examination എന്ന ലിങ്കിനു കീഴില്‍ SSLC ക്ലിക്ക് ചെയ്ത് Registration->Regular ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് view Details കൊടുക്കുമ്പോള്‍ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ഇത് പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി save ചെയ്യുക. PCN/ARC/CC/BT വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ regular വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ Delete ചെയ്യുക. ഫോട്ടോ വന്നിട്ടില്ലെങ്കില്‍ താഴേയുള്ള Browse ബട്ടണുപയോഗിച്ച് കണ്ടെത്തി അപ്‌ലോഡ് ചെയ്യുക. കുട്ടികളുടെ Medium of instructions /First Lang/Second Language എന്നിവ ശരിയായി വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
Registration->ARC/CC/BT ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission no. നല്‍കുമ്പോള്‍ ലഭിക്കുന്ന Blank formല്‍ ആ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും Upload ചെയ്യുക.
Registration->PCN ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ജാലകത്തില്‍ അവസാനമെഴുതിയ പരീക്ഷാനമ്പര്‍,ബാച്ച്,വര്‍ഷം എന്നിവ നല്‍കുമ്പോള്‍ കിട്ടുന്ന ജാലകത്തിലെ പ്രസക്തമായ വിഷയത്തിന്റെ ചെക് ബോക്സ് ചെക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് Save ചെയ്യുക.
Regular വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓരോന്നായെടുത്ത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പു വരുത്തി Save ചെയ്ത വിവരങ്ങള്‍ 17 ആം തീയ്യതി Confirm ചെയ്യേണ്ടതുണ്ട്. ഓരോരുത്തരായി മാത്രമേ കണ്‍ഫേം ചെയ്യാന്‍ കഴിയൂ.
Confirm ചെയ്തതിനു ശേഷം Report->Regular ക്ലിക്ക് ചെയ്യുമ്പോള്‍ A4/A3 വലുപ്പത്തില്‍ മുഴുവന്‍ കുട്ടികളുടേയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് HM സ്കൂളില്‍ സൂക്ഷിക്കണം.
ARC/CC/BT/PCN വിഭാഗങ്ങളുടേയും കണ്‍സോളിഡേറ്റഡ് വിവരങ്ങള്‍ പ്രിന്റൗട്ടെടുത്ത് HM ഒപ്പുവെച്ച് സ്കൂള്‍ സീലും വെച്ച് 18 ആം തീയ്യതിയോടെ നിങ്ങളുടെ DEOയില്‍ എത്തിക്കണം. Reportല്‍ കുട്ടികളുടെ എണ്ണം, വിവരങ്ങള്‍ എന്നിവയില്‍ പിശകുകള്‍ കണ്ടാല്‍ അതേ ഫോര്‍മാറ്റില്‍ എഴുതിത്തയ്യാറാക്കിയ Report, HMന്റെ കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
29ആം തീയ്യതി Statements->Qn paper statement ക്ലിക്ക് ചെയ്ത് ലഭിക്കുന്ന Statementവെരിഫൈ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തി ഒപ്പിട്ട് സീല്‍ ചെയ്ത് DEOയില്‍ സമര്‍പ്പിക്കണം.
ഈ Statementല്‍ പിശകുണ്ടെങ്കില്‍ അത് കറക്ട് ചെയ്ത് കാര്യകാരണസഹിതം കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
കുട്ടികളുടെ SSLC കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാന്‍ കൃത്യമായി വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്ത് റിപ്പോര്‍ട്ടുകളെടുക്കാവൂ. ഇത് ഉറപ്പാക്കേണ്ടത് അതത് പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Jumat, 10 Agustus 2012
പി എഫ് ലോണ്‍ സഹായി
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,അധ്യാപകര്‍ക്കും പലപ്പോഴും തങ്ങളുടെ പ്രോവിഡണ്ട് ഫണ്ടില്‍ (GPF/KASEPF)നിന്നും വായ്പ എടുക്കേണ്ടതായി വരാറുണ്ടല്ലോ..? അത് ആലോചിക്കുന്നതുമുതല്‍ ട്രഷറിയില്‍ നിന്നും തുക ലഭിക്കുന്നതുവരേയുള്ള കാലയളവില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല, പ്രത്യേകിച്ച് എയിഡഡ് സ്കൂളുകളിലും മറ്റും. ഫോമുകളൊക്കെ വാങ്ങി ക്ലാര്‍ക്കിനെ ഏല്‍പിക്കണം. അദ്ദേഹത്തിന്റെ സൗകര്യം പോലെ പൂരിപ്പിച്ച് പല ഫോമുകളിലേക്ക് തെറ്റാതെ പകര്‍ത്തി എഴുതണം, മേലധികാരി എഇഒ/ഡിഇഒ യ്ക്ക് ഫോര്‍വേഡ് ചെയ്യണം, ഇനി തുക കൂടുതലോ NRA ആണെങ്കിലോ? മേല്‍ ആപ്പീസിലേക്ക് വീണ്ടും പോണം, അവിടുത്തെ സൗകര്യങ്ങള്‍ക്കനുസരിച്ച് പല സെക്ഷന്‍ കറങ്ങി ഉത്തരവായി തിരിച്ചെത്തണം, ബില്‍ എഴുതി ട്രഷറിയിലെത്തിക്കണം....എന്തിനേറെപ്പറയുന്നൂ, മാതാവിന്റെ അസുഖത്തിന് അപേക്ഷിച്ചയാള്‍ക്ക് മരിച്ച്, ആണ്ടിനെങ്കിലും കിട്ടിയാല്‍ കിട്ടി!
ഇനി ഫോമുളെല്ലാം തയ്യാറാക്കുന്ന ജോലി വളരെ എളുപ്പം. സഹായിക്കാനെത്തുന്നത് ഇടുക്കി ഐടി@സ്കൂളിലെ ബഹുമാന്യ സുഹൃത്ത് റോയ് സാറാണ്. സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉബുണ്ടുവില്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിച്ച് ശരവേഗത്തില്‍ എല്ലാ ഫോമുകളും നമുക്ക് റെഡിയാക്കി പ്രന്റടുക്കാം..!GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv.) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.
Easy PF Calculator 1.0
User Guide
GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
Easy PF Calculator – TA 1.1
Easy PF Calculator – NRA 1.1
User Guide
പിന്‍കുറി :NRA വായ്പയ്ക്ക് വേണ്ടിയുള്ള സഹായിയുടെ പണിപ്പുരയിലാണ് റോയ്സാര്‍. അത് ഉടനേതന്നെ നമുക്ക് പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയറിനകത്തെ ഹെല്‍പ്പ് ഫയലിനുള്ളിലുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്കും ഇതുപോലുള്ള സഹായികള്‍ രൂപപ്പെടുത്താവുന്നതും മറ്റുള്ളവര്‍ക്ക് കൈമാറാവുന്നതുമുള്ളൂ. പക്ഷേ..?
ഇനി ഫോമുളെല്ലാം തയ്യാറാക്കുന്ന ജോലി വളരെ എളുപ്പം. സഹായിക്കാനെത്തുന്നത് ഇടുക്കി ഐടി@സ്കൂളിലെ ബഹുമാന്യ സുഹൃത്ത് റോയ് സാറാണ്. സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉബുണ്ടുവില്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിച്ച് ശരവേഗത്തില്‍ എല്ലാ ഫോമുകളും നമുക്ക് റെഡിയാക്കി പ്രന്റടുക്കാം..!GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv.) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.
Easy PF Calculator 1.0
User Guide
GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
Easy PF Calculator – TA 1.1
Easy PF Calculator – NRA 1.1
User Guide
പിന്‍കുറി :NRA വായ്പയ്ക്ക് വേണ്ടിയുള്ള സഹായിയുടെ പണിപ്പുരയിലാണ് റോയ്സാര്‍. അത് ഉടനേതന്നെ നമുക്ക് പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയറിനകത്തെ ഹെല്‍പ്പ് ഫയലിനുള്ളിലുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്കും ഇതുപോലുള്ള സഹായികള്‍ രൂപപ്പെടുത്താവുന്നതും മറ്റുള്ളവര്‍ക്ക് കൈമാറാവുന്നതുമുള്ളൂ. പക്ഷേ..?
Kamis, 24 Maret 2011
SEMIS Data Online..മാര്‍ച്ച് മുപ്പതിനകം!

ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും കൃത്യമായ വിവരങ്ങള്‍ ഈ സൈറ്റില്‍ മാര്‍ച്ച് 30 നകം അപ്‌ലോഡ് ചെയ്യേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും , അതിനുള്ള ട്രൈനിങ്ങും ഇതിനോടകം എല്ലാ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ക്കും ലഭിച്ചുകാണുമെന്ന് കരുതുന്നു. വിവിധ സെഷനുകളിലായി ജില്ലാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18 നും (ഗവണ്‍മെന്റ്, എയിഡഡ്) 21 നും (സിബിഎസ്സി,ഐസിഎസ്സി ആദിയായവ..) വലിയ പ്രാധാന്യത്തോടെ ക്ലാസുകള്‍ നടക്കുകയുണ്ടായി. ഏഴാം ക്ലാസുകാര്‍ക്കുള്ള യുഎസ്എസ് സ്ക്രീനിങ് ടെസ്റ്റ് 18 ല്‍ നിന്നും 25 ലേക്ക് മാറ്റിവെച്ചതില്‍ നിന്നും ഈ സംരംഭത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്താണ് ഇതിന്റെ ഇത്രയും വലിയ പ്രാധാന്യം?
കഴിഞ്ഞവര്‍ഷവും ഇതേ പരിപാടി സ്കൂളുകളില്‍ നിന്നും അപ്‌ലോഡ് ചെയ്തതായിരുന്നു. എന്നാല്‍, വേണ്ടത്ര പ്രാധാന്യം മനസ്സിലാക്കാതിരുന്നതുകൊണ്ടോ, ശരിയായരീതിയിലുള്ള പരിശീലനത്തിന്റെ അഭാവം കൊണ്ടോ അവിടെ കിട്ടിയ പല സ്കൂളുകളുടേയും ഡാറ്റ അബദ്ധജടിലമായിപ്പോവുകയും, അതുമൂലം നമുക്ക് തലകുനിക്കേണ്ട അവസ്ഥ വരികയുമുണ്ടായി. ഇത്തവണ അതാവര്‍ത്തിക്കരുതെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ തീവ്ര പരിശീലനത്തിനുള്ള മുഖ്യ ഹേതു. പൊതുവിദ്യാഭ്യാസരംഗത്ത് നിസ്തുലവും നിസ്വാര്‍ഥവുമായ സേവനങ്ങശാല്‍ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞ മാത്സ് ബ്ലോഗിന്, ഈ വിഷയത്തിലും ഒഴിഞ്ഞുമാറി നില്ക്കാന്‍ കഴിയില്ലല്ലോയെന്ന ചിന്തയില്‍ നിന്നാണ് ഈ പോസ്റ്റിന്റെ ഉത്ഭവം.
സംസ്ഥാനത്തെ ഏതാണ്ടെല്ലാ വിഭാഗം സ്കൂളുകളുടേയും സെമിസ് സ്കൂള്‍കോഡ് ഇവിടെയുണ്ട്. .ഏതെങ്കിലും സ്കൂളുകളുടെ പേര് ലിസ്റ്റിലില്ലായെങ്കില്‍, ആ വിവരം ഐടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ഇനീഷ്യലൈസ് ചെയ്യാവുന്നതേയുള്ളൂ. പ്രസ്തുത സൈറ്റില്‍ നിന്നും 29 പേജുകളുള്ള ഈ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് കൃത്യമായി പൂരിപ്പിച്ചു വെക്കുക. സ്കൂളുകള്‍ക്കുള്ള പാസ്വേഡുകള് 21 ന് ലഭ്യമാക്കാമെന്നും സ്കൂള്‍വൈസായാണ് ഡാറ്റാ എന്റ്റി നടത്തേണ്ടതെന്നുമായിരുന്നൂ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ സ്കൂള്‍ തലത്തിലുള്ള ഡാറ്റാ എന്റ്റി നടത്താനുള്ള പ്രയാസം മൂലം ഇത്തവണയും ജില്ലാതലത്തിലുള്ള ലോഗിന്‍ രീതി തന്നെ അവലംബിക്കാമെന്നാണ് ഏറ്റവും അവസാനമായി അറിയാന്‍ കഴിഞ്ഞത്. അതിനുള്ള ജില്ലാതല പാസ്‌വേഡ് ഐടി@സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ഡാറ്റാ എന്റ്റി സംബന്ധിച്ച സംശയങ്ങളൊക്കെ ട്രൈനിങ്ങ് ക്ലാസില്‍ വെച്ച് ദുരീകരിച്ചിട്ടുണ്ടാകുമല്ലോ..? എങ്കിലും ഇവിടെ താഴേ കമന്റു ചെയ്താല്‍ കഴിയാവുന്ന സഹായങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍, ഈ സംരംഭത്തിന്റെ ഇമെയിലിലേക്കോ (rmsakerala@gmail.com), മുഖ്യ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സെലീനാമാഡത്തിന്റെ ഇമെയിലിലേക്കോ (saleenazubair@gmail.com) ഒരു സന്ദേശമയക്കാവുന്നതേയുള്ളൂ.
ഏതെങ്കിലും പ്രധാനാധ്യാപികയ്ക്ക് ട്രൈനിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍, അത്തരക്കാര്‍ ദിനേന പത്രം നോക്കുക. ഈ മാസം 28 നോ 29നോ ജില്ലാതലത്തില്‍ ലൂസേഴ്സ് ട്രൈനിങ്ങ് നടത്താന്‍ ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു.
ശ്രദ്ധിക്കുക
വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായി സ്കൂള്‍ ലിനക്സിലും ഉബുണ്ടുവിലും "ഓപ്പറ" എന്ന വെബ് ബ്രൗസറോ മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനായ മൈന്സ്ഫീല്ഡോ (മോസില്ല ഫയര്‍ഫോക്സ് 4.0)യോ വേണം.www.opera.com ല്‍ ഉബുണ്ടു വേര്‍ഷനുകള്‍ക്കനുയോജ്യമായ ഓപറ ഡൗണ്‍ലോഡ് ചെയ്യാം..!ഓപറ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ www.opera.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്വെയറാണ് ഓപ്പറ.
Jumat, 11 Maret 2011
പള്ളിയറ, സെഞ്ച്വറിയുടെ നിറവില്‍..!

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ലില്ലിടീച്ചര്‍ തന്ന 'കണക്കിലെ കളികള്‍' എന്ന സമ്മാനപുസ്തകമാണ് ക്ലാസിലെ ശരാശരിക്കാരനായിരുന്ന എനിയ്ക്കു കിട്ടിയ ആദ്യ സമ്മാനം. ആ പുസ്തകവും അതിന്റെ രചയിതാവിന്റെ പേരുമൊക്കെ അന്നേ ഹൃദിസ്ഥമാക്കിയതായിരുന്നു. കണക്കിനോട് അല്പമെങ്കിലും ഇഷ്ടം തോന്നാനുള്ള കാരണം ഒരുപക്ഷേ അവിടെ നിന്നായിരിക്കണം!
ആരംഭകാലം മുതല്‍ തന്നെ നമ്മുടെ ബ്ലോഗിന്റെ ഏറ്റവും പ്രധാനപ്പെട്ട അഭ്യുദയകാംക്ഷിയായി ഞങ്ങള്‍ക്ക് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്ന, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയായ ശ്രീ പള്ളിയറ ശ്രീധരന്‍ സാറിന്റെ ഏറ്റവും പുതിയതും നൂറാമത്തേതുമായ "സെഞ്ച്വറി"യാണ് ഈ പോസ്റ്റ് തയ്യാറാക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്. ഏകദേശം മൂന്നാഴ്ചകള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ കമ്പനിയാപ്പീസില്‍ നിന്നും ഭംഗിയായി പൊതിഞ്ഞ് കിട്ടിയ പാക്കറ്റ് അഴിച്ചുനോക്കിയപ്പോഴാണ് 'ശ്രീ നിസ്സാറിന് (മാത്സ് ബ്ലോഗ്)സ്നേഹപൂര്‍വ്വം'എന്നെഴുതി താഴേ ഒപ്പുവെച്ച കനപ്പെട്ട ഈ സമ്മാനം ലഭിച്ചത്. രണ്ടുവര്‍ഷത്തിലേറെയായി ഉറക്കമിളച്ചും അശ്രാന്തപരിശ്രമം ചെയ്തും മാത്സ് ബ്ലോഗ് നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ ടീമംഗങ്ങള്‍ക്കുമായി പങ്കുവെക്കേണ്ട ആദ്യ സമ്മാനം. (ഇനി, ഈ ബ്ലോഗെഴുത്തിലൂടെ നിങ്ങള്‍ക്കെന്താണ് 'നേട്ട'മെന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് ഒന്നുമില്ലെന്നുള്ള ഉത്തരത്തിന് പ്രസക്തിയില്ലാതായി.)
ഈ വരുന്ന മാര്‍ച്ച് 14ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് ശ്രീ.പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്യുന്ന 'സെഞ്ച്വറി'യുടെ ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ശ്രീ.ജോര്‍ജ്ജ് ഓണക്കൂര്‍ ആണ്. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ശ്രീ. പി.കെ. സുഭാഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ശ്രീ ഡി. വിനയചന്ദ്രന്‍ സര്‍വ്വശ്രീ.ഡോക്ടര്‍ അജിത് പ്രഭു, റൂബിന്‍ ഡിക്രൂസ്, വി.കെ. ജോസഫ്, സതീഷ്ബാബു പയ്യന്നൂര്‍, ...എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. നമുക്കെല്ലാവര്‍ക്കും സാറിന്റെ പ്രത്യേക ക്ഷണം ഉണ്ട് കേട്ടോ..!
സെഞ്ച്വറി എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം 100 അധ്യായങ്ങളിലായി രസകരമായി വായിച്ചുപോകാവുന്ന 192 പേജുകളുള്ള ഒരു കൊച്ചു പുസ്തകം. 'ലീലാവതി' മുതല്‍ 'സുഹൃത്സംഖ്യകള്'വരെ നാം കേട്ടിട്ടുള്ളതും അല്ലാത്തതുമായ ഗണിതസമസ്യകളും വിശേഷങ്ങളും രസകരമായി വായിച്ചുപോകാവുന്ന വിധം അണിനിരത്തിയിട്ടുണ്ട് അദ്ദേഹം. ആധുനികഗണിതത്തിന്റെ മര്‍മ്മങ്ങളറിഞ്ഞുള്ള യാതൊരു പുതുമയും അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാനില്ലായെന്ന വിമര്‍ശകരുടെ ആരോപണങ്ങളെ തെല്ലും ഗൗനിക്കാതെ, കുട്ടികളടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ ഗണിതത്തോടുള്ള വിരക്തി അകറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായി ഈ പുസ്തകത്തെ കാണാനാണ് പുസ്തകം നമ്മോട് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ ജീനിയസ് ബുക്സ് പ്രസിദ്ധീകരിച്ച 'സെഞ്ച്വറി'ക്ക് 120രൂപയാണ് വിലയിട്ടിരിക്കുന്നത്.
Minggu, 27 Februari 2011
ഒന്നാം സ്ഥാനത്ത് 'കൂട്ടക്കനി'

സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകള്‍ പങ്കുവെയ്ക്കുന്നതിന് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ വിജയികളെ നിശ്ചയിക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ 28 തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നൂറിലധികം സ്‌കൂളുകള്‍ ആദ്യഘട്ടത്തില്‍ മത്സരിച്ചിരുന്നു. ഇതില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് സ്‌കൂളുകള്‍ ആണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്. സി ഡിറ്റ്, ഐ.ടി.@ സ്‌കൂള്‍, എസ്.ഐ.ഇ.ടി., ദൂരദര്‍ശന്‍, വിക്ടേഴ്‌സ് ചാനല്‍, എന്നിവയുടെ സഹകരണത്തോടെയാണ് ഷോ നടത്തുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍, പഠനമികവ്, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസ, സാമൂഹിക ഇടപെടല്‍, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-സാഹിത്യ-ശാസ്ത്രമേഖലകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുന്നത്. ഐ.ടി അറ്റ് സ്‌കൂളിനോടൊപ്പം എസ്.എസ്.എ, എസ്.ഐ.ഇ.ടി എന്നിവയും 'ഹരിതവിദ്യാലയം' റിയാലിറ്റിഷോയില്‍ സഹകരിക്കുന്നുണ്ട്. അവസാനറൗണ്ടില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 15 ലക്ഷംരൂപ, രണ്ടാംസ്ഥാനത്തിന് 10 ലക്ഷം, മൂന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം എന്നിങ്ങനെ സമ്മാനമായി ലഭിക്കും. മറ്റ് സ്‌കൂളുകള്‍ക്ക് ഒരുലക്ഷംരൂപ വീതവും ലഭിക്കും.നാലുമണി മുതല്‍ ആറുമണിവരെ നടക്കുന്ന ഗ്രാന്റ് ഫൈനലില്‍ എം.ടി.വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ദൂരദര്‍ശനും വിക്ടേഴ്‌സ് ചാനലും റിയാലിറ്റിഷോ സംപ്രേഷണംചെയ്യുന്നുണ്ട്. ഇന്നു വൈകീട്ട് 4 മണിമുതല്‍ ദൂരദര്‍ശന്‍ ഫൈനല്‍ മത്സരം ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ഒരുമണിക്കും വൈകീട്ട് ആറുമണിക്കും വിക്ടേഴ്‌സില്‍ പുനഃസംപ്രേഷണം ഉണ്ടാകും.
Rabu, 02 Februari 2011
റോഡ് ഷോ എന്ത്? എങ്ങനെ? വീഡിയോയും ചിത്രങ്ങളും
അധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്ടോപ് / നെറ്റ്ബുക്ക് വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള 'റോഡ്ഷോ' (പ്രദര്‍ശനം) എന്താണെന്നും എങ്ങനെയാണെന്നും കണ്ട് മനസ്സിലാക്കാനാകുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ വിഡീയോ കാണാന്‍ കഴിയും. ഫെബ്രുവരി നാലാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലക്കാര്‍ക്കു വേണ്ടിയുള്ള ബുക്കിങ്ങോടുകൂടെ ഇടപ്പള്ളി റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ (ആര്‍ട്ടിസ്റ്റ് ഹാള്‍) ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലക്കാര്‍ക്കും അവരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പ്രദര്‍ശന ഷെഡ്യൂളിനെക്കുറിച്ചും റോഡ്ഷോയിലേക്ക് ബുക്കിങ്ങിനായി പോകുന്ന അധ്യാപകര്‍ കൊണ്ടു പോകേണ്ട രേഖകളെപ്പറ്റിയും താഴെ സൂചിപ്പിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. റോഡ് ഷോയുടെ ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ഐടി@സ്ക്കൂള്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള ലാപ്ടോപും നെറ്റ്ബുക്കും നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അവസരമൊരുക്കുന്ന പ്രദര്‍ശനമാണ് റോഡ് ഷോ. എല്ലാ ജില്ലയിലും എവിടെയെങ്കിലും ഒരിടത്തായിരിക്കും പ്രദര്‍ശനം സംഘടിപ്പിക്കുക. എറണാകുളത്ത് ഓരോ സബ്ജില്ലയിലേയും അധ്യാപകര്‍ക്ക് സമയക്രമം തീരുമാനിച്ചിട്ടുണ്ടായിരുന്നു. ടൈം ഷെഡ്യൂള്‍ അനുസരിച്ച് ഓരോ സബ്ജില്ലയിലേയും അധ്യാപകര്‍ റോഡ്ഷോ (പ്രദര്‍ശനസ്ഥലം) നടക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ എല്ലാ സബ്ജില്ലയിലെയും അധ്യാപകര്‍ക്കു വേണ്ടി ഐടി@സ്ക്കൂളിന്റെ പ്രൊജക്ട് ഓഫീസില്‍ ആയിരുന്നു റോഡ്ഷോ സംഘടിപ്പിക്കപ്പെട്ടത്. പ്രദര്‍ശനഹാളിനു മുന്നിലെ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഫോം നല്‍കി ജില്ലാ കോഡിനേറ്ററെക്കൊണ്ട് അപേക്ഷയില്‍ (അനെക്സര്‍ 3) സാക്ഷ്യപ്പടുത്തി ടോക്കണ്‍ വാങ്ങി. വിപ്രോ, ചിരാഗ്, എച്ച്.സി.എല്‍ തുടങ്ങിയ കമ്പനികളുടെ ലാപ്ടോപ്പും നെറ്റ്ബുക്കും പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഓരോ കമ്പനികളുടേയും സ്റ്റാള്‍ സന്ദര്‍ശിക്കുന്നതിനും സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള സ്പെസിഫിക്കേഷനിലുള്ള അവരുടെ ഉല്പന്നം ഉപയോഗിച്ചു നോക്കുന്നതിനും കമ്പനിയുടെ റെപ്രസന്റേറ്റീവുകളോട് സംസാരിച്ച് അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവസരമുണ്ടായിരുന്നു. അവരുടെ സ്പെസിഫിക്കേഷന്‍ പ്രിന്റ് ചെയ്തത് നമുക്ക് നല്‍കുകയും ചെയ്യും. ഐടി@സ്ക്കൂളുമായി ഉടമ്പടിയുള്ളതു കൊണ്ടു തന്നെ മൂന്ന് കമ്പനികളുടേയും ഉല്പന്നത്തിന് ഒരേ വിലയായിരിക്കും. ലാപ്ടോപ്പിലും നെറ്റ് ബുക്കിലും എഡ്യു-ഉബുണ്ടു ലോഡ്ചെയ്തിട്ടുണ്ടാകും. കണ്ട് ഇഷ്ടപ്പെട്ട ഉല്പന്നം ഏത് കമ്പനിയുടേതാണോ അവരുടെ കൗണ്ടറില്‍ 1500 രൂപ അടച്ച് ഉല്പന്നം ബുക്കു ചെയ്യാം. ഓണ്‍ലൈനായി ബുക്കു ചെയ്തപ്പോള്‍ ഉള്ള ഉല്പന്നം തന്നെ വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നമുക്ക് ഏതൊന്ന് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.






- ഉല്പന്നം ആരുടെ പേരിലാണോ വാങ്ങുന്നത് അവര്‍ നേരിട്ട് ചെന്ന് ഒപ്പിട്ടു കൊടുക്കണം. പകരക്കാരനെ വിടാന്‍ സാധിക്കില്ലെന്ന് ചുരുക്കം. അതു കൊണ്ട് തന്നെ ഒരു സ്ക്കൂളിലെ എല്ലാ അപേക്ഷകളുമായി ഒരാള്‍ ചെന്നാല്‍ സമ്മതിക്കുകയുമില്ല.
- സര്‍ക്കുലറിലെ അനക്സര്‍ 3) പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയതും അതിന്റെ രണ്ട് കോപ്പിയും, നിങ്ങളുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഐഡി കാര്‍ഡിന്റെ കോപ്പിയും റോഡ്ഷോയ്ക്ക് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം.
- അപേക്ഷ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍കി ജില്ലാ കോഡിനേറ്ററുടെ സാക്ഷ്യപ്പെടുത്തലോടെ ഒപ്പിട്ട് ടോക്കണ്‍ വാങ്ങുകയും വേണം.
- ഓണ്‍ലൈനില്‍ ബുക്കു ചെയ്യാത്തവര്‍ക്കും ഈ രജിസ്ട്രേഷന്‍ കൗണ്ടറില്‍ അപേക്ഷ നല്‍കി ഡോക്കിറ്റ് നമ്പര്‍ വാങ്ങാം.
- എല്ലാം കണ്ട് ബോധ്യപ്പെട്ട് ബുക്കു ചെയ്യണമെന്നു തോന്നിയാല്‍ 1500 രൂപ കമ്പനിയുടെ ക്യാഷ് കൗണ്ടറില്‍ അടച്ച് രശീത് വാങ്ങണം. ഉല്പന്നം നമുക്കു ലഭിക്കുന്ന സമയം (മാര്‍ച്ച് മാസത്തോടെയായിരിക്കുമെന്നു കരുതാം) ബാക്കി നല്‍കേണ്ട തുകയുടെ ഡി.ഡിയോടൊപ്പം ഈ രശീത് കൂടി കാണിക്കണമത്രേ. അത് കൊണ്ട് രശീതി സൂക്ഷിച്ചു വെച്ചേ പറ്റൂ.
- ഒരാള്‍ക്ക് നെറ്റ്ബുക്ക്, ലാപ്ടോപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ബുക്കു ചെയ്യാന്‍ കഴിയൂ.
- ബുക്ക് ചെയ്ത ശേഷം ഉത്പ്പന്നം വേണ്ടെന്നു വെച്ചാല്‍ 1500 രൂപ തിരികേ ലഭിക്കുന്നതല്ല
- 8,9,10 ന് മലപ്പുറം,പത്തനംതിട്ട,കാസര്‍കോഡ്
- മലപ്പുറം ജില്ലയിലെ റോഡ്ഷോ-സബ്ജില്ല, സമയക്രമം അനുസരിച്ച്
Venue : DRC, Malappuram
8-2-11
MELATTUR - 10 AM.
WANDOOR - 11.30 AM
NILAMBUR - 2 PM
TANUR - 3 PM
AREACODE 4 PM
9-2-11
TIRUR - 9.30 AM.
PARAPPANANGADI - 11 AM.
KUTTIPPURAM - 12 AM.
EDAPPAL - 2 PM
PONNANI - 3 PM
VENGARA - 4 PM
10-2-11
PERINTHALMANNA - 9.30 AM
MANKADA - 11 AM.
MANJERI - 12 AM.
KIZHSEERI - 2 PM
KUNDOTTY - 3 PM.
MALAPPURAM - 4 PM - 12,13,14 ന് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്
- കോഴിക്കോട് ജില്ലയിലെ റോഡ്ഷോ-സബ്ജില്ല, സമയക്രമം അനുസരിച്ച്
Venue :IT@SCHOOL PROJECT OFFICE,CIVIL STATION, CALICUT
12-02-2011 SATURDAY
KOYILADY 09.30 AM
MELADI 09.30 AM
VATAKARA 11.30 AM
CHOMBALA 11.30 AM
THODANNUR 11.30 AM
NADAPURAM 02.00 PM
KUNNUMMEL 02.00 PM
13-02-2011 SUNDAY
KUNNAMANGALAM 09.30 AM
MUKKAM 09.30 AM
PERAMBRA 12.00 NOON
THAMARASSERI 12.00 NOON
BALUSSERI 02.30 PM
KODUVALLY 02.30 PM
14-02-2011 MONDAY
KOZHIKODE CITY 09.30 AM
KOZHIKODE RURAL 12.00 NOON
FEROKE 12.00 NOON
CHEVAYUR 02.30 PM - 16,17,18 ന് കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍
- 19,20,21 ന് ആലപ്പുഴ, കോട്ടയം, വയനാട്
Minggu, 23 Januari 2011
SSLC സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയര് ഇന്‍സ്റ്റലേഷന്‍

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായും സി.ഇ മാര്‍ക്ക് എന്റ്റിയുമായും ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചതു പോലെ, ഈ വര്‍ഷത്തെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങള്‍ കാണുകയാണെങ്കിലോ, എളുപ്പവഴികള്‍ മനസ്സില്‍ തോന്നുകയാണെങ്കിലോ അക്കാര്യം കമന്റിലൂടെ സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും.കേവലം സ്റ്റെപ്പുകള്‍ യാന്ത്രികമായി ചെയ്യുന്നതിനേക്കാളപ്പുറം ഓരോ കമാന്റും എന്തെല്ലാം ജോലികള്‍ ചെയ്യുന്നു എന്നു കൂടി അധ്യാപകര്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ വിശദമായ സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.
ഈ വര്‍ഷത്തെ ഏക പ്രത്യേകത, നെറ്റ്വര്‍ക്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സംവിധാനം കൂടി ഒരുക്കിയിരിക്കുന്നുവെന്നതാണ്. (വളരെയധികം കുട്ടികളുള്ള സ്കൂളുകള്‍ക്ക് ഗുണം ചെയ്യുന്ന ഈ രീതിയുടെ വിശദമായ സ്റ്റെപ്പുകള്‍ സിഡിയിലുണ്ട്.)
എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി വലിയ രീതിയിലുള്ള വ്യത്യാസമൊന്നും സി.ഇ ഡാറ്റാ എന്‍ട്രി ഇന്‍സ്റ്റലേഷന്‍ കാണാനില്ല. അതുകൊണ്ടു തന്നെ സി.ഇ ഡാറ്റാ എന്‍ട്രി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കമാന്റുകള്‍ തെറ്റിപ്പോകുമെന്ന് സംശയമുണ്ടെങ്കില്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള കമാന്റ് കോപ്പിയെടുത്ത് ടെര്‍മിനലില്‍ അവശ്യഘട്ടങ്ങളില്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും. ഏറ്റവും എളുപ്പമായി തോന്നിയത്, കഴിഞ്ഞ എ-ലിസ്റ്റ് ഡാറ്റാ എന്റ്റി നടത്തിയ ഉബുണ്ടു സിസ്റ്റത്തില്‍ ഇതും ചെയ്യാന്‍ ശ്രമിക്കലാണ്.
(ഇതില്‍ ചെയ്താലുള്ള ഗുണം, ആവശ്യമായ mysql പാക്കേജുകള്‍ സിസ്റ്റത്തിലുള്ളതുകൊണ്ട് അതിന്റെ ഇന്‍സ്റ്റലേഷന്റെ ആവശ്യമില്ലായെന്നതാണ്. നേരിട്ട് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോകാം)
സ്റ്റെപ്പ് 1: mysql നിങ്ങളുടെ സിസ്റ്റത്തില്‍ ഉണ്ടോയെന്ന് എങ്ങനെ അറിയാം?
1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.
mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം. അപ്പോള്‍ ഇനി Mysql ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്റ്റെപ്പ് ചെയ്യേണ്ടതില്ല.
mysql ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
വെളുത്ത ചതുരമാണ് കാണുന്നതെങ്കില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള സിസ്റ്റത്തിലെ ടെര്‍മിനലില്‍
എന്ന് നല്‍കി എന്റര്‍ ചെയ്യുക. റൂട്ട് പാസ് വേഡ് ചോദിക്കും, അത് നല്‍കണം.
ഇന്‍സ്റ്റലേഷനിടയില്‍ അവസാനം mysql പാസ് വേഡായി root എന്നും നല്‍കണം. മുകളില്‍ പറഞ്ഞ സ്റ്റെപ്പുകളെല്ലാം ഭംഗിയായി ചെയ്തു കഴിഞ്ഞെങ്കില്‍ My Sql ഇന്‍സ്റ്റലേഷന്‍ അവസാനിച്ചു.
സ്റ്റെപ്പ് 2: mysql ലേക്ക് ലോഗിന്‍ ചെയ്യുന്നതിന്
mysql പ്രോഗ്രാമിലേക്ക് root എന്ന് യൂസര്‍ നെയിമും root എന്ന് പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യാം. അതിന്, സിഡിയിലുള്ള Without Network എന്ന ഫോള്‍ഡറിലെ Dist എന്ന ഫോള്‍ഡര്‍ മാത്രം Desktopലേക്ക് കോപ്പി ചെയ്യുക. തുടര്‍ന്ന്
Applications->Accessories->Terminal തുറന്ന് പ്രോംപ്റ്റില്‍
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.എന്റര്‍ അടിക്കുമ്പോള്‍
ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>
സ്റ്റെപ്പ് 3: Mysql ല്‍ SSLC CEക്കു വേണ്ടി പുതിയൊരു Database
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് mysql>എന്നതിനു ശേഷം പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക
ആ സമയം താഴെ പറഞ്ഞിരിക്കുന്ന പ്രകാരം ഡാറ്റാ ബേസ് ക്രിയേറ്റ് ചെയ്യപ്പെട്ടു എന്നു പറഞ്ഞു കൊണ്ടുള്ള output ലഭിക്കും.
mysql> create database sslc_ce;
Query OK, 1 row affected (0.02 sec)
mysql>
exit എന്നടിച്ച് എന്റര്‍ ചെയ്ത് mysql അബോര്‍ട്ട് ചെയ്ത് (Ctrlഉം cയും അടിച്ചാലും മതി!)Terminal ക്ലോസ് ചെയ്യുക.
സ്റ്റെപ്പ് 4 : എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനം
Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
അവിടെ എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക.
കുറച്ചധികം സമയം കാത്തിരിക്കുക.(ഏതാണ്ട് രണ്ടുമിനിറ്റോളം!) ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി
debian:~/Desktop/dist# mysql -u root -proot sslc_ce<sslc_ce.sql;
Debain:~/Desktop/dist#
എന്നു വന്നു നില്‍ക്കും.
സ്റ്റെപ്പ് 5 : പ്രോഗ്രാം റണ്‍ ചെയ്യാം
Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.jar എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ execute as a program ടിക് ചെയ്ത് കൊടുക്കുക.
തുടര്‍ന്ന് SSLCApp.jar റൈറ്റ് ക്ലിക്ക് ചെയ്ത് Open with Sun Java runtime 6.0 കൊടുക്കുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.
(ഇനി, നിങ്ങള്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഗ്നൂ/ലിനക്സ് 3.2 വിലാണെങ്കില്‍ സഹായകരമായ പോസ്റ്റ് ഇവിടെയുണ്ട്)
നെറ്റ് വര്‍ക്കിലൂടെയുള്ള SSLC CE installation steps
for Ubuntu - Gnu LInux, Prepared by Binu, Kollam
Jumat, 17 Desember 2010
ഇ-രീതി ക്ലിക്ക്ഡ്!

(ഇതുവരെ 79 സബ്മിഷനുകള്‍ ലഭിച്ചതായി ടീച്ചര്‍ അറിയിച്ചിരിക്കുന്നു. പ്രതികരിച്ച ഏവര്‍ക്കും നന്ദി.ഗവേഷണാനന്തരം കണ്ടെത്തലുകള്‍ പങ്കുവെയ്ക്കാമെന്നും ടീച്ചര്‍ അറിയിച്ചിരിക്കുന്നു. കുറച്ചുകൂടി സബ്മിഷനുകള്‍ പ്രതീക്ഷിക്കുന്നു.)
മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ഈയടുത്ത ദിവസം വന്ന ഒരു മെയിലാണ് വള്ളിപുള്ളി വിടാതെ താഴേ കൊടുത്തിരിക്കുന്നത്. ഷഹന ടീച്ചര്‍ക്കുള്ള വ്യക്തിപരമായ ഒരു സഹായം എന്നതിലുപരി, ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപകരുടെയിടയില്‍ നിന്ന് വിവരശേഖരണം നടത്തുവാന്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരേയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ സ്ഥിരമായി കയറിയിറങ്ങുന്ന ഈ ബ്ലോഗിനെ വിശ്വസിച്ചേല്‍പ്പിച്ച ടീച്ചര്‍ക്ക് നന്ദി പറയുന്നു.
ഞാന്‍ മാത്സ് ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകയാണ്. എന്റെ പേര് ഷഹന എ സലാം. ജനിച്ചത് എറണാകുളം ജില്ലയിലെ പറവൂരില്‍. ഇപ്പോള്‍ അധ്യാപകനായ ഭര്‍ത്താവിനോടും മൂന്നു മക്കളോടുമൊപ്പം തൃശൂര്‍ ജില്ലയിലെ അഴീക്കോട് താമസിക്കുന്നു. മൂത്തകുന്നം എസ്.എന്‍.എം. ട്രൈനിംഗ് കോളേജിലെ എം.എഡ്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായി ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഡസര്‍ട്ടേഷന്‍ വിഷയം 'കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ കിട്ടുകയാണെങ്കില്‍ ഗവേഷണം മെച്ചപ്പെടുത്താന്‍ കഴിയുമല്ലോ?
ഈ അവസരത്തിലാണ് മാത്സ് ബ്ലോഗിനെ ഓര്‍മ്മ വന്നത്. ധാരാളം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. മാത്രമല്ലാ, ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ മാതൃക അനുവര്‍ത്തിക്കാന്‍ ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകുമല്ലോ?ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പ്രതികരണങ്ങളാണ് വേണ്ടത്. സഹായിക്കുമല്ലോ..?ഒരു കാര്യം, നാല്‍പത്തിയഞ്ച് ചോദ്യങ്ങളുണ്ടെങ്കിലും വെറും അഞ്ചു മിനിറ്റില്‍ താഴേ മതി ക്ലിക്ക് ചെയ്ത് സബ്മിറ്റു ചെയ്യാന്‍! മറ്റൊരു പ്രധാന കാര്യം, നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഗവേഷണാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന എന്റെ ഉറപ്പ് നിങ്ങള്‍ക്ക് നൂറു ശതമാനവും വിശ്വസിക്കാമെന്നുള്ളതാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോം സബ്മിറ്റ് ചെയ്താല്‍ മാത്രം മതി.
Rabu, 20 Oktober 2010
ഇലക്ഷന്‍: പെട്ടി വാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെ
ഇലക്ഷന്‍ ചൂടിന്റെ പാരമ്യത്തില്‍ കേരളത്തിലെ നാടും നഗരവും തിളച്ചുമറിയുമ്പോള്‍, അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം, അതിന്റെ സുഗമമായ പൂര്‍ത്തീകരണത്തിനായുള്ള അസാനഘട്ട തയ്യാറെടുപ്പുകളിലാണ്. വോട്ടെടുപ്പ് ജോലിയും, വോട്ടെണ്ണല്‍ ജോലിയും (ചില ഭാഗ്യവാന്മാര്‍ക്ക് രണ്ടും!) ഉത്തരവുകളായി വന്നു കഴിയുകയോ വന്നുകൊണ്ടിരിക്കുകയോ ആണ്. ഒരുപാട് തെരഞ്ഞെടുപ്പുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ 'തങ്ങളിതൊക്കെ എത്ര കണ്ടതാ..' എന്ന ഭാവത്തിലും, ആദ്യമായി ഈ ജോലി കിട്ടിയവര്‍, പ്രത്യേകിച്ച് പ്രിസൈഡിങ്ങ് ആപ്പീസര്‍മാരായവര്‍, ഒട്ടൊരു ആശങ്കയിലുമാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. 'പണ്ടോറ'യുടെ പെട്ടി പോലെ ഫോമുകളും കവറുകളും അതിനുള്ളില്‍ കവറുകളും പിന്നേയും കവറുകളുമൊക്കെയായി കാക്കത്തൊള്ളായിരം ഫോമുകളും കവറുകളും കൈകാര്യം ചെയ്യുന്നിടത്ത് അല്പം കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു ബൂത്തുകാര്‍ എല്ലാം തീര്‍ത്ത് ബസ്സുമായി കാത്തു വലയുമ്പോഴും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ കൈനോട്ടക്കാരെപ്പോലെ ചീട്ടുകളും നിരത്തി 'ബ്ലിംഗസ്യാ'നില്‍ക്കേണ്ടി വരുമെന്നത് മൂന്നരത്തരം!ചില ഡൗണ്‍ലോഡുകള്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ളത് വായിച്ചു നോക്കണം. പരീക്ഷക്കു പോകുമ്പോഴുള്ള ഷോട്ട് നോട്സ് ഒരോടിച്ചു നോട്ടത്തിന് സഹായിക്കുന്നതു പോലെ ഇതോടൊപ്പമുള്ള ഡൗണ്‍ലോഡുകള്‍ നിങ്ങളെ സഹായിക്കുമെന്നു തീര്‍ച്ച!
ഇത്തരുണത്തിലാണ് മാത്സ് ബ്ലോഗ് അതിന്റെ ചിരപരിചിത ധര്‍മ്മവുമായി പതിവുപോലെ രംഗത്തെത്തിയിരിക്കുന്നത്. ഒട്ടൊരു ശ്രദ്ധയും, അല്പം മുന്നൊരുക്കവുമുണ്ടെങ്കില്‍ ഈ ജോലി പാല്പായസം പോലെ മധുരതരമാക്കാമെന്നാണ് ചിരപരിചിതര്‍ പറയുന്നത്. ഉസ്മാന്‍ സാറും, കൃഷ്ണദാസ് സാറും ഷാജിദാസ് സാറും ഭാമടീച്ചറുമെല്ലാം തങ്ങളുടെ പരിചയസമ്പത്ത് പകര്‍ന്നുതരാന്‍ രംഗത്തുണ്ട്.
സി.ആര്‍. മുരളീധരന്‍ സാര്‍ അയച്ചുതന്ന വിജയപ്രകാശ് തയ്യാറാക്കിയ മലയാളത്തില്‍ എഴുതി സ്കാന്‍ ചെയ്ത ഫയലും പി.ഡിഎഫായി മുകളിലെ ഫോള്‍ഡറില്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നറിയാമല്ലോ. എങ്കിലും മെഷീനെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയഒരു പ്രസന്റേഷന്‍ ഇതോടൊപ്പം നല്‍കുന്നു. നോക്കുമല്ലോ.
ഇതോടൊപ്പം തന്നെ പാലക്കാട് വല്ലപ്പുഴ ഹൈസ്കൂളിലെ ഞങ്ങളുടെ സുഹൃത്ത് സുഷേണ്‍. എം സാര്‍ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് മാത്സ് ബ്ലോഗിലേക്ക് ഒരു മെയില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് ഈ മെയിലിലെ വിവരങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം. അതിന്റെ പി.ഡി.എഫ് കോപ്പി മുകളിലെ സിപ് ഫോള്‍ഡറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Packet – 1(Statutory Cover)
1.വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകര്‍പ്പ് ഉള്‍ക്കൊള്ളുന്ന കവര്‍
2.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറുകള്‍ ഉള്‍പ്പടെ ഉപയോഗിക്കപ്പെട്ട ബാലറ്റ് പേപ്പറുകളുടെ കൗണ്ടര്‍ഫോയില്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
3.ഒപ്പിട്ടതും എന്നാല്‍ ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം ഉള്‍ക്കൊള്ളുന്ന കവറുകള്‍
4.ഉപയോഗിക്കപ്പെടാത്ത ബാലറ്റ്പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം ഉള്‍ക്കൊള്ളുന്ന കവറുകള്‍
5.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറും 23നമ്പര്‍ ഫോറത്തിലുള്ള ടെന്റേര്‍ഡ് വോട്ടുകളുടെ ലിസ്റ്റും ഉള്‍ക്കൊള്ളുന്ന കവറുകള്‍
6.നടപടിക്രമം ലംഘിച്ച് റദ്ദാക്കപ്പെട്ട ബാലറ്റ് പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
7.മറ്റ് റദ്ദാക്കപ്പെട്ട ബാലറ്റ്പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
Packet – 2 (Non Statutory Cover)
1.അടയാളപ്പെടുത്താത്ത വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്
2.10 നമ്പര്‍ ഫോറത്തില്‍ പോളിങ്ങ് ഏജന്റുമാരെ നിയമിച്ചുകൊണ്ടുള്ള കത്തുകള്‍ ഉള്‍ക്കൊള്ളുന്ന കവര്‍
3.24 നമ്പര്‍ ഫോറത്തില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന കവര്‍
4.22 നമ്പര്‍ ഫോറത്തില്‍ അന്ധരോ അവശതയുള്ളവരോ ആയ സമ്മതിദായകരുടെ ലിസ്റ്റും 36(1)ന്റെ സഹായികളുടെ പ്രഖ്യാപനങ്ങളും ഉള്‍ക്കൊള്ളുന്ന കവര്‍.
5.ചാലഞ്ച് വോട്ടിന്റെ രസീത്ബുക്കും പണവും ഉള്‍ക്കൊള്ളുന്ന കവര്‍ (മുദ്രവെച്ചത്)
6.ഉപയോഗിക്കാത്തതും കേടുപാടുകളുള്ളതുമായ പേപ്പര്‍സീലുകള്‍ ഉള്‍ക്കൊള്ളുന്ന കവര്‍
Packet – 3
1.പ്രിസൈഡിംഗ് ഓഫീസറുടെ കൈപ്പുസ്തകം
2.ബാലറ്റ് പേപ്പര്‍ വേര്‍പെടുത്താനും പെട്ടിയില്‍ തള്ളിവിടാനും ഉപയോഗിക്കുന്ന ലോഹക്കഷ്ണങ്ങള്‍
3.മഷിക്കുപ്പി
4.സെല്‍ഫ് ഇങ്കിംഗ് പാഡുകള്‍
5.മെറ്റല്‍ സീല്‍ (പ്രിസൈഡിംഗ് ഓഫീസറുടെ)
6.റബ്ബര്‍ സീല്‍ (പോളിംഗ് സ്റ്റേഷന്റെ തിരിച്ചറിയല്‍ അടയാളമുള്ളത്)
7.ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സീലുകള്‍
8.മഷി ഇറക്കിവെക്കുന്ന കപ്പ്
Packet – 4 (ബാക്കി സാധനങ്ങള്‍)
മുദ്ര വെയ്ക്കേണ്ട കവറുകള്‍
1.ബാലറ്റു പേപ്പര്‍ അക്കൗണ്ടുകള്‍
2.പേപ്പര്‍സീല്‍ അക്കൗണ്ട്
3.പ്രിസൈഡിംഗ് ഓഫീസറുടെ പ്രഖ്യാപനങ്ങള്‍
4.പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി
5.വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകര്‍പ്പ്
6.ഉപയോഗിച്ച കൗണ്ടര്‍ഫോയിലുകള്‍
7.ഒപ്പിട്ടതും എന്നാല്‍ ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പര്‍
8.ഉപയോഗിക്കപ്പെടാത്ത ബാലറ്റ്പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം
9.നടപടിക്രമം ലംഘിച്ച് റദ്ദാക്കപ്പെട്ട ബാലറ്റ് പേപ്പര്‍
10.വാങ്ങുകയും വോട്ട്ചെയ്യാതെ തിരികെ നല്‍കപ്പെട്ടിട്ടുള്ളതുമായ ബാലറ്റ് പേപ്പര്‍
11.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറും 23നമ്പര്‍ ഫോറത്തിലുള്ള ടെന്റേര്‍ഡ് വോട്ടുകളുടെ ലിസ്റ്റും
12.തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ്
തിരിച്ചു കൊടുക്കേണ്ട സാധനങ്ങള്‍ (ക്രമത്തില്‍)
1.മുദ്രവെച്ച ബാലറ്റ് പെട്ടി
2.ഉപയോഗിക്കാത്ത ബാലറ്റ് പെട്ടി
3.ബാലറ്റ് പേപ്പര്‍ അക്കൗണ്ട് അടങ്ങുന്ന കവര്‍
4.പേപ്പര്‍സീല്‍ അക്കൗണ്ടുകള്‍
5.പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറി ഉള്ളടങ്ങുന്ന കവര്‍
6.പ്രിസൈഡിങ്ങ് ഓഫീസറുടെ പ്രഖ്യാപനങ്ങള്‍ ഉള്ളടങ്ങുന്ന കവറുകള്‍
7.സ്റ്റാറ്റ്യൂട്ടറി കവറുകള്‍ അടങ്ങുന്ന കവര്‍ (കവര്‍ - 1)
8.നോണ്‍ സ്റ്റാറ്റ്യൂട്ടറി കവറുകള്‍ അടങ്ങുന്ന കവര്‍ (കവര്‍ - 2)
9.എട്ടിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവര്‍ (കവര്‍ - 3)
10.നാലാമത്തെ കവര്‍
പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകള്‍
തിരഞ്ഞെടുപ്പിന്റെ തലേദിവസം
1.ടീമിനെ കണ്ടെത്തുക. റിപ്പോര്‍ട്ട് ചെയ്യുക
2.സാധനങ്ങള്‍ ഏറ്റു വാങ്ങുക. ഒത്തുനോക്കി പരിശോധിക്കുക. ഒപ്പിട്ടുകൊടുക്കുക.
3.ബൂത്ത് തയ്യാറാക്കുക.
4.പോളിംഗ് ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി വീതിച്ചു കൊടുക്കുക
5.നോട്ടീസ് തയ്യാറാക്കുക
6.പെട്ടി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എടുത്തുവെക്കുക (പെട്ടി, പേപ്പര്‍സീല്‍, കാര്‍ഡ്ബോര്‍ഡ്,അഡ്രസ്‍ടാഗ് 2, മെറ്റല്‍സീല്‍, അരക്ക്, വേസ്റ്റ് പേപ്പര്‍, അഡ്രസ് ലേബല്‍, നൂല്‍)
7.കവറുകള്‍ തയ്യാറാക്കുക
1.ബാലറ്റ് പേപ്പര്‍ അക്കൗണ്ട് - മൂന്നെണ്ണം
2.പേപ്പര്‍സീല്‍ അക്കൗണ്ട്
3.ഡിക്ലറേഷന്‍ - 3+3
4.ഡയറി (പോസ്റ്റല്‍ ബാലറ്റിന്റെ എണ്ണം എടുക്കുക)
5.കവര്‍ 1, കവര്‍ 2, കവര്‍ 3, കവര്‍ 4 എന്നിവയ്ക്കും അവയിലിടേണ്ട കവറുകള്‍ക്കും അഡ്രസ് എഴുതുക.
6.ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എഴുതുക
7.അക്വിറ്റന്‍സ് എഴുതി ഒപ്പിടുവിക്കുക
8.ബാലറ്റുകള്‍ സീല്‍ ചെയ്യുക
തിരഞ്ഞെടുപ്പുദിവസം
A. വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്
1.ബാലറ്റുകള്‍ 200 എണ്ണം വീതം ഒപ്പിടുക
2.ഏജന്റ്മാര്‍ക്ക് പാസ് കൊടുക്കുക (പത്താം നമ്പര്‍ ഫോറത്തിലുള്ളതും സ്ഥാനാര്‍ത്ഥി നല്‍കുന്നതുമായ ഒരു
നിയമനക്കത്ത് വാങ്ങിവെക്കണം. പോളിംഗ് ഏജന്റ് പൂരിപ്പിച്ച് നമ്മുടെ മുമ്പില്‍വെച്ച് ഒപ്പിടണം. നിയമനക്കത്ത് സൂക്ഷിച്ച് വെച്ച് വരണാധികാരിക്ക് നല്‍കേണ്ടതാണ്.)
3.ബാലറ്റ്പേപ്പറിന്റെ സീരിയല്‍ നമ്പര്‍ (From ..... To) ഏജന്റുമാര്‍ക്ക് കാണിച്ചുകൊടുക്കുക
4.ബാലറ്റ് ക്രമം തെറ്റിച്ച് വെക്കുക
5.ബാലറ്റ്പേപ്പറിന്റെ ക്രമനമ്പറും സീരിയല്‍ നമ്പറും എഴുതിയെടുക്കുക
6.ബാലറ്റ്പെട്ടി ഏജന്റുമാരെ പരിശോധിക്കാന്‍ അനുവദിക്കുക. അഡ്രസ് ടാഗ് ഇടുക
7.പേപ്പര്‍സീല്‍ നമ്പര്‍ എഴുതിയെടുക്കുക. പേപ്പര്‍സീലില്‍ പ്രിസൈഡിംഗ് ഓഫീസര്‍ (പോളിംഗ്ഏജന്റുമാരും)
ഒപ്പിട്ടു സീല്‍ വെക്കുക. ഉറപ്പിക്കുക. പച്ചനിറമുള്ളഭാഗത്ത് തിരിച്ചറിയല്‍ സീല്‍ (റബ്ബര്‍സീല്‍)വെക്കുക. പെട്ടി അടച്ച് സീല്‍ വെക്കുക.
8.പ്രഖ്യാപനം വായിക്കുക, ഒപ്പിടുക, ഏജന്റുമാരെ ഒപ്പിടുവിക്കുക. തുടര്‍ന്ന് 7 മണിക്ക് പോളിംഗ് ആരംഭിക്കുക
B. വോട്ടിംഗ് ആരംഭിച്ചതിനുശേഷം
1.പേപ്പര്‍സീല്‍ ഫോറം പുരിപ്പിച്ച് ഒപ്പിട്ട് കവറിലാക്കുക.
2.ഒപ്പിടുവിച്ച പ്രഖ്യാപനം കവറിലാക്കുക.
3.ഓരോ മണിക്കൂറിലും എണ്ണം എടുക്കുക
4.അഞ്ചു മണിക്ക് വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആള്‍ മുതല്‍ മുന്നോട്ട് ക്രമനമ്പര്‍ കൊടുക്കുക
C. വോട്ടിംഗ് അവസാനിച്ചതിനുശേഷം
1.പ്രഖ്യാപനം വായിക്കുക, ഒപ്പിടുക, ഏജന്റുമാരെ ഒപ്പിടുവിക്കുക. കവറില്‍ സൂക്ഷിക്കുക
2. പെട്ടി അടച്ച് സീല്‍ ചെയ്ത് കവറില്‍ പൊതിയുക. സീല്‍ ചെയ്യുക ക്യാന്‍വാസ്ബാഗില്‍ ഇട്ട് Label, Address Tag ഇവ വെച്ച് സീല്‍ ചെയ്യുക
3.ഡയറി പൂര്‍ത്തിയാക്കുക
4.ബാലറ്റ്പേപ്പര്‍ അക്കൗണ്ടുകള്‍ തയ്യാറാക്കി കവറിലിടുക. ഏജന്റുമാര്‍ക്ക് കോപ്പി നല്‍കി രസീത് വാങ്ങുക.
5.കവര്‍ 1, കവര്‍ 2, കവര്‍ 3, കവര്‍ 4 എന്നിവ തയ്യാറാക്കുക
6.കളക്ഷന്‍ സെന്ററില്‍ക്കൊടുത്ത് രശീതി കൈപ്പറ്റണം.
ഇനി നിങ്ങളുടെ സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ആവാം. നമ്മുടെ ഹോംസ് സാര്‍ അടക്കമുള്ള പരിചയസമ്പന്നരുടെ മറുപടികള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്താ റെഡിയല്ലേ..? ഒരു കാര്യം കൂടി. ഇതെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! ഈ വര്‍ഷം പറയുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കൂടി തയ്യാറാകണേ.
Kamis, 14 Oktober 2010
എ-ലിസ്റ്റ് ഡാറ്റാ എന്റ്റി !
എസ്.എസ്.എല്‍.സി എ-ലിസ്റ്റ് ഡാറ്റാ-എന്റ്റി സോഫ്റ്റ്വെയര് ഇന്‍സ്റ്റലേഷന്റെ സമയമായിരിക്കുകയാണല്ലോ..?
സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡാറ്റാ എന്റ്റി തീര്‍ത്ത് കുറ്റമറ്റതാക്കി അപ്‌ലോഡ് ചെയ്യേണ്ടത് നവംബര്‍ ഒന്നിനു മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നാം നല്കിയ സഹായം ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടതായി അറിയിച്ചിരുന്നു. ഇത്തവണയും സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വിലാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.എന്നാല്‍, പിന്നീട് ഉബുണ്ടുവിലും ചെയ്യാന്‍ സമ്മതം ലഭിച്ചു. സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 ല്‍ കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് കാര്യമായ യാതൊരു മാറ്റവും ഇന്‍സ്റ്റലേഷന്‍ സംബന്ധമായി ഇല്ലതന്നെ! എങ്കിലും സംശയങ്ങള്‍ സ്വാഭാവികം തന്നെ. ഭാഗ്യത്തിന്, നമ്മുടെ രണ്ടു ബ്ലോഗ് ടീമംഗങ്ങളായ മാസ്റ്റര്‍ ട്രൈനേഴ്സ് ( നിസാര്‍ മാഷും ശങ്കരന്‍ മാഷും) യഥാക്രമം എറണാകുളം, കാസര്‍ഗോഡ് എന്നീ വിദ്യാഭ്യാസ ജില്ലകളെ പ്രതിനിധീകരിച്ചും, ജയദേവന്‍ മാഷ് ആലുവയെ പ്രതിനിധീകരിച്ചും ഇതിന്റെ ട്രൈനര്‍മാരായുണ്ട്. കൂടാതെ,ഹസൈനാര്‍ സാര്‍, പ്രദീപ് മാട്ടറ, സജിമോന്‍ തുടങ്ങിയ മാസ്റ്റര്‍ ട്രെയിനേഴ്സും എന്നും നമ്മോടൊപ്പമുണ്ടല്ലോ..? ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളോ തിരുത്തുകളോ ആവശ്യമെങ്കില്‍ കമന്റ് ചെയ്യുമല്ലോ. ഇനി സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം നോക്കൂ........
Step 1
MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം.
Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്വെയര് നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.
1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.
mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.
ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.
ലിനക്സ് 3.2 വിന്റെ സെക്കന്റ് സിഡി ഡ്രൈവിലിട്ട് Edit-Add CD Rom വഴി add ചെയ്യണം.
ശേഷം mysql ല്‍ തുടങ്ങുന്ന ആ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.
Step 2
സോഫ്റ്റ്വെയര് സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.
ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>
പാസ്‌വേഡ് കൊടുക്കാം
SET PASSWORD FOR root@localhost=PASSWORD('root');എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD('root');
Query OK, 0 rows affected (0.00 sec)
mysql>
ഇതിന് മുന്‍പെങ്ങാന്‍ sslc എന്ന പേരില്‍ ഒരു Database Mysql ല്‍ ഉണ്ടെങ്കില്‍ Deleteചെയ്തേ പറ്റൂ
drop database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>
ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.
അതു കൊണ്ട് തന്നെ mysql പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് Abort ചെയ്യാം
ഇതിനായി കണ്‍ട്രോള്‍ C അമര്‍ത്തുക
output ആയി aborted എന്നു വന്നിട്ടുണ്ടാകും.
ഇനി Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.
അവിടെ mysql -u root -proot sslc<sslc_db.sql
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി Debain:~/Desktop/dist# എന്നു വന്നു നില്‍ക്കും.
സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. (Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ 3 ഉം 4 ഉം steps ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.)
dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin
എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക.
ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്കണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)
ആ ഫയലില്‍ Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking...
Checksumming...
Extracting...
കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue.....
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.
സ്റ്റെപ്പ് 4
ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar
ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.
സ്റ്റെപ്പ് 5
Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.
ബാക്ക് അപ്
ഓരോ ദിവസവും എന്റര്‍ ചെയ്യുന്ന data യുടെ backup താഴെ പറയുന്ന രീതിയില്‍ എടുത്ത് വക്കാവുന്നതാണ്. ഒരു ഫോള്‍ഡര്‍ create ചെയ്ത് അത് ടെര്‍മിനലില്‍ തുറന്ന് താഴെ പറയുന്ന command type ചെയ്താല്‍ മതി. Ex:- day1 എന്ന ഫോള്‍ഡറിലേക്ക് backup എടുക്കണമെങ്കില്‍ Right Click on the Folder - open in terminal- ല്‍ താഴേ കാണുന്ന command type ചെയ്യുക.
mysqldump -u root -proot sslc>day1.sql എന്റര്‍ അടിക്കുക.
ഉബുണ്ടുവില്‍
സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം മുവാറ്റുപുഴ എം.ടി.സി. സജിമോന്‍ സാറിന്റെ ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഗീതാസുധി ടീച്ചറുടെ മാര്‍ഗം ഇവിടെ
Sabtu, 03 April 2010
300,000 Page Hits!
മൂന്നുലക്ഷത്തിന്റെ നിറവിലാണ് നമ്മള്‍ ഇപ്പോള്‍. ഇതോരു കൂട്ടായ്മയുടെ വിജയമാകുമ്പോള്‍ സംത്യപ്തിയേറെയാണ്. പുതിയ സന്ദര്‍ശകര്‍, പുതിയ അനുഭവങ്ങള്‍, പുതിയ പാഠങ്ങള്‍........കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി നല്‍കാന്‍ കഴിഞ്ഞ ചോദ്യങ്ങളും,പഠന പ്രവര്‍ത്തനങ്ങളും, പിന്നെ അവയുടെ തുടര്‍ച്ചയായി കമന്റ് ബോക്സില്‍ നിറഞ്ഞ ചര്‍ച്ചകളും ഒത്തിരി പ്രയോജനകരമായിരുന്നെന്ന് നാം തിരിച്ചറിഞ്ഞു. മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്നവരും തെളിമയുള്ള ചിന്തകളുമായി നമുക്കൊപ്പം ചേര്‍ന്നപ്പോള്‍ അത് അംഗീകാരത്തിന്റെ അടയാളമായി. ഗണിത ബ്ലോഗിന്റെ മുഖം മാറുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പുതിയ വിദ്യാഭ്യാസ ചിന്തകളില്‍ കുട്ടിയുടെ സമഗ്രവളര്‍ച്ചയ്ക്കു വിഷയാധിഷ്ഠിത പഠനത്തേക്കാള്‍ , വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രീതീശാസ്ത്രമാണ് (Methodology) അഭികാമ്യം . അധ്യാപകന്‍ നേരിടുന്ന പുതിയ വെല്ലുവിളികളും ഇതുതന്നെയത്രേ. കുട്ടികളുടെ തെളിഞ്ഞ ചിന്തകള്‍ (ഹിത, അമ്മു, ഗായത്രി, അനൂപ് , ധനുഷ് .) അധ്യാപകര്‍ക്കു പുതിയ പാഠങ്ങള്‍ പകര്‍ന്നുതരുന്നു എന്നത് ഒരനുഗ്രഹം തന്നെ. അവരുടെ പരിഭവങ്ങളും ,പിണക്കങ്ങളും ഒരു ലക്ഷ്യത്തിലേയ്ക്കുള്ളതായതിനാല്‍ അംഗീകരിക്കപ്പെടേണ്ടതുമാണ്. ലക്ഷങ്ങളേക്കാള്‍ വലുത് ലക്ഷ്യങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ഈ യാത്രയില്‍ കഴിവുള്ള എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഇനിയിതാ, ജോണ്‍മാഷിന്റെ വക ഒരു ചോദ്യം.............
ഭൂമിയിലെ ഗ്രാവിറ്റി മൂലമുള്ള ത്വരണത്തിന്റെ(acceleration due to gravity) 1 / 6 ആണല്ലോ ചന്ദ്രനില്‍. 2 മീറ്റര്‍ പൊക്കമുള്ള ഒരു പോള്‍വാള്‍ട്ടര്‍ 5 മീറ്റര്‍ പൊക്കമുള്ള ഒരു ക്രോസ് ബാര്‍ ഭൂമിയില്‍ തരണം ചെയ്യും.അയാള്‍ക്ക് ചന്ദ്രനില്‍ ഏകദേശം എത്ര പൊക്കത്തില്‍ ചാടാന്‍ കഴിയും?
Minggu, 21 Maret 2010
ഇന്ത്യാവിഷന്‍ കണ്ടില്ലേ..?
ഇന്ത്യാവിഷന്‍ ചാനലിലെ മാത്സ് ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍മാഷിന്റേയും ഭാമടീച്ചറിന്റേയും എസ്.എസ്.എല്‍.സി ഗണിതപരീക്ഷാദിന പ്രത്യേക ഫോണ്‍ഇന്‍ പരിപാടി കണ്ടില്ലേ? ഒരുപാട് പരിമിതികള്‍ക്കിടയിലും, വളരെ നന്നായെന്നാണ് പൊതുവിലുള്ള അഭിപ്രായം. എങ്കിലും, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കായി, അവര്‍ കാത്തിരിക്കുകയാണ്. ഭാവിയില്‍, ഇത്തരം പരിപാടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവ ഉപകരിക്കുമല്ലോ..!ഇനി, പരിപാടി കാണാന്‍ സാധിക്കാത്തവര്‍ക്കായി, അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭംഗിയായി എഡിറ്റുചെയ്ത്, എത്രയും വേഗം 'In News'പേജില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. തത്കാലം, ചില ദൃശ്യങ്ങള്‍ മാത്രം താഴേയുള്ള യൂ-ട്യൂബ് വിന്റോയില്‍ പ്ലേ ചെയ്ത് കാണുക.ഈ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് തന്ന, എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ എന്‍.എം. മുഹമ്മദ് സബീര്‍ മാഷിന് നന്ദി.
SSA യ്ക്ക് പകരം RMSA സ്ക്കൂളുകളിലേക്ക്
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പോസ്റ്റാണിത്. പുതുതായി വരുത്തിയ മാറ്റങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിച്ചിട്ടു വേണം ഡാറ്റാ എന്‍ട്രി നല്‍കാന്‍. ഈ വര്‍ഷത്തോടെ നമ്മുടെ എസ്.എസ്.എ. പദ്ധതി വിടപറയുകയാണല്ലോ? പകരമായി 9, 10, 11, 12 ക്ലാസ്സുകളെ ക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) വരികയാണ്. അതിന്റെ പ്രാരംഭ നടപടികള്‍ക്കായി എല്ലാ സ്കൂളുകളുടേയും മുഴുവന്‍ വിവരങ്ങളും സമയബന്ധിതമായി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഈ മാസം 30 നു മുമ്പായി വേണം അപേലോഡിങ്ങ് നടത്തേണ്ടത്. ഏതാണ്ടെല്ലാ വിവരങ്ങളും നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്ലോഡിങ്ങിന്റെ എളുപ്പത്തിനായി, ആദ്യം നമ്മുടെ ബ്ലോഗില്‍ ഡൗണ്‍ലോഡില്‍ നല്‍കിയിരിക്കുന്ന ഡാറ്റാ കാപ്ചറിങ്ങ് ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍ നന്ന്.രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമഗ്ര വിവരശേഖരണം നടത്തുന്നു. ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, സ്‌പെഷ്യല്‍ സ്‌കൂള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് തുടങ്ങിയ സ്‌കൂളുകള്‍ പദ്ധതിയുടെ പരിധിയില്‍ വരും. പുതിയ ക്ലാസ്സ്മുറികള്‍ നിര്‍മ്മിക്കുക, സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യല്‍, വൈദ്യുതീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, അധ്യാപക പരിശീലനം തുടങ്ങിയ കാര്യങ്ങളെല്ലാം എട്ടാംക്ലാസ്സുമുതല്‍ പ്ലസ്ടു തലം വരെയുള്ള സ്‌കൂളുകള്‍ക്ക് മാധ്യമിക് ശിക്ഷാ അഭിയാന്‍ വഴി ലഭിക്കും. ഇതിന്റെ ആദ്യപടിയായാണ് അത്തരം സ്‌കൂളുകളുടെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും വിവരശേഖരണം തുടങ്ങിയിട്ടുള്ളത്. ഇനി RMSA ഡാറ്റാ എന്‍ട്രിക്ക് ആവശ്യമായ ഓപ്പറ എന്ന ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും ഡാറ്റാ എന്‍ട്രിയിലെ പൊതുസംശയങ്ങളെപ്പറ്റിയും തുടര്‍ന്നു വായിക്കാം. (Read More ല്‍ ക്ലിക്ക് ചെയ്യൂ)
മാധ്യമിക് ശിക്ഷാ അഭിയാന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ ആവശ്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഫെബ്രുവരി 27 നകം ഓണ്‍ലൈനായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. സ്ക്കൂള്‍ ലിനക്സ് വഴി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായി "ഓപ്പറ" എന്ന വെബ് ബ്രൗസര്‍ വേണം. ബ്ലോഗിന്റെ ഡൗണ്‍ലോഡില്‍ നിന്നോ ഇവിടെ നിന്നോ ഓപ്പറ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്വെയറാണ് ഓപ്പറ. മോസില്ലയുടെ പല വേര്‍ഷനുകളിലും ഈ സൈറ്റ് തുറക്കാമെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം അതേപടി അനുസരിക്കുന്നതാണ് ഉചിതം.
- 99 ശതമാനം സ്ക്കൂളുകളും ഈ ഈ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനീഷ്യലൈസേഷന്‍ എന്ന സ്റ്റെപ്പ് അവരാരും ചെയ്യേണ്ടതില്ല. പദ്ധതിക്കു കീഴില്‍ വരുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ 8-2-2010 എന്ന തിയതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സ്കൂളുകള്‍ മാത്രം ഇനിഷ്യലൈസ് ചെയ്താല്‍ മതി. അതിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇനിഷ്യലൈസേഷന്‍ പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ല സെലക്ട് ചെയ്ത് ബ്ളോക്ക് , വില്ലേജ്, എന്നിവ ചെക്ക് ചെയ്യണം. ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കണം. സ്കൂളിന്റെ പേര് ഇല്ലെങ്കില്‍ കൂട്ടി ചേര്‍ക്കണം മുന്‍പ് വിവരങ്ങള്‍ നല്‍കിയിട്ടുള്ള സ്കൂളുകളുടെ പേര് ഉണ്ടായിരിക്കും. ഇവിടെ നിന്നും ആ സ്കൂളിന്റെ കോഡ് ലഭിക്കും . ഈ കോഡുപയോഗിച്ച് വിവരങ്ങള്‍ നല്‍കാം.
- സ്കൂളുകളുടെ വിവരങ്ങള്‍ നല്‍കുന്നതിന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ സ്കൂളുകള്‍ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം വിവരങ്ങള്‍ നല്‍കണം.
മാപ്പിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ക്കൂളുകള്‍ ലോഗിന്‍ ചെയ്യുന്ന വിധം
LINK FOR DATA ENTRY : www.semisonline.net - ഓരോ ജില്ലയിലേയും സ്ക്കൂളുകള്‍ അതാത് ജില്ലാ അടിസ്ഥാനത്തിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. മെനുവില്‍ നിന്നും Data Entry ക്ലിക്ക് ചെയ്ത് ലഭിക്കുന്ന വിന്‍ഡോയില്‍ നിന്നും Data Entry by District Level ക്ലിക്ക് ചെയ്ത് Data entry പാസ് വേഡും യൂസര്‍ നെയിമും നല്‍കി ലോഗിന്‍ ചെയ്യണം. അതിനാവശ്യമായ യൂസര്‍നെയിമും പാസ്വേഡുമെല്ലാം പരിശീലനപരിപാടിയില്‍ ഐ.ടി @സ്ക്കൂള്‍ വഴി ലഭിക്കും. ബ്ലോക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്ത് എന്റര്‍ ചെയ്ത് ഇടതു വശത്ത് display ചെയ്യുന്ന സ്കൂള്‍ ലിസ്റ്റില്‍ നിന്നും സ്കൂള്‍ സെലക്ട് ചെയ്യാം. DATA ENTRY FORM ന്റെ വിവിധ പേജുകളിലേക്ക് പോകുന്നതിന് ഇവിടെ ഓപ്ഷന്‍ ഉണ്ട്. ആദ്യമായി വിവരങ്ങള്‍ നല്‍കുന്നവര്‍ Proceed ക്ലിക്ക് ചെയ്ത് മുന്‍പോട്ട് പോയാല്‍ മതി. എല്ലാ പേജുകളും തുറന്ന് സേവ് ചെയ്യണം.
- സ്കൂള്‍ ഇനിഷ്യലൈസ് ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് ജനറേറ്റ് ചെയ്യും. ലോഗിന്‍ വിന്‍ഡോയില്‍ സ്കൂള്‍ കോഡ് നല്‍കിയും വിവരങ്ങള്‍ നല്‍കാം.
- സ്കൂള്‍ കോഡിലെ ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാന കോഡും അടുത്ത രണ്ടക്ഷരങ്ങള്‍ ജില്ലാ കോഡും തുടര്‍ന്ന് രണ്ടക്കങ്ങള്‍ ബ്ലാക്ക് കോഡ് ,രണ്ടക്കങ്ങള്‍ വില്ലേജ് കോഡ് അവസാന മൂന്നക്കങ്ങള്‍ സ്കൂള്‍ കോഡ് എന്നിങ്ങനെയായിരിക്കും
ഉദാ: ജി.എച്ച്.എസ്സ്.എസ്സ്. കുണ്ടംകുഴി 32103007001 - മെനുവില്‍ നിന്നും Initialize ക്ലിക്ക് ചെയ്ത് Initialization Password നല്‍കി Administrator ആയി ലോഗിന്‍ ചെയ്യണം.
- Panchayath /ward, Village /Town/ City എന്നിവ ഓരോന്നായി Initialize ചെയ്യാം. തുറന്നു വരുന്ന ലിസ്റ്റില്‍ ഇല്ലാത്തത് Add Button വഴി ഉള്‍പ്പെടുത്തണം.സ്കൂള്‍ Initialize ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ പേരില്ലെങ്കില്‍ Add button ഉപയോഗിച്ച് ഉള്‍പ്പെടുത്തണം. ഇവിടെ 6 character പാസ് വേഡ് നല്‍കണം
- ഒന്നാം പേജില്‍ സീരിയല്‍ നമ്പര്‍ നല്‍കേണ്ടതില്ല.
- Name of village/Town/city എന്നത് വില്ലേജാണ് ഉദ്ദേശിക്കുന്നത്.
- സ്കൂള്‍ അഡ്രസ്സും പിന്‍ കോഡും കൃത്യമായി നല്കണം.
- രണ്ടാം പേജില്‍ Staus and Source of funding of the school- ഗവണ്മന്റ് സ്കൂളുകള്‍ക്ക് 1 ഉം എയിഡഡ് സ്കൂളുകള്‍ക്ക് 4ഉം അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് 5 ഉം ആയിരിക്കും.
- Children with special needs- Blind /Deaf
- Page 3 Number of sections എന്നത് ഡിവിഷനുകളാണുദ്ദേശിക്കുന്നത്.
- Language code – ഫോമിനോടൊപ്പമുള്ള Instructions കാണുക.
- OEC വിഭാഗത്തെ OBC യോടൊപ്പം ചേര്‍ത്താല്‍ മതി.
- Repeaters -രണ്ടാം വര്‍ഷം അതേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളാണ്.
- Page 5 ല്‍ Arts വിഷയം - Humanities subjects ആണ്.
- ഒരു സ്കൂളിന് ഒരു പേജ് applicable അല്ലെങ്കിലും തുറന്ന് സേവ് ചെയ്യണം.
- Page 10 -40% ന് മുകളില്‍ ഫിസിക്കല്‍ ഡിസ് എബിലിറ്റിയുള്ള കുട്ടികളുടെ വിവരങ്ങള്‍
- Page -10 -- 12b യും 17 a യും Tally യാകണം.
- 14 എന്ന കോളത്തില്‍ 14 വയസ് തികഞ്ഞ കുട്ടികളുടെ വിവരങ്ങളാണ് വേണ്ടത്.
- ഹെഡ്മാസ്റ്റര് ഉള്‍പ്പടെയുള്ള teaching staff ന്റെ വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടത്
- Regional language – Malayalam/Kannada/Tamil
- അധ്യാപകരുടെ വിവരങ്ങള്‍ SSA യ്ക്ക് നല്‍കിയ ശേഷമുള്ള 2/3rd നല്‍കണം
NB: പരിശീലനം കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ നല്‍കുന്നത് പൂര്‍ത്തിയാക്കണം
Kamis, 18 Februari 2010
SSLC IT PRACTICAL EXAM - 2010
ഈ വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മാനുവലായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ കമാന്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. മുന്‍ പരീക്ഷകളിലെല്ലാം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത് ഈ കമാന്റ് നിര്‍ദ്ദിഷ്ട രീതിയില്‍ റണ്‍ ചെയ്യിക്കുമ്പോഴേക്കും പഴയ പരീക്ഷകള്‍ ഓട്ടോമാറ്റിക് ആയി അണ്‍ ഇന്‍സ്റ്റാള്‍ ആകുന്നതുമെല്ലാം അത്ഭുതത്തോടെ നമ്മള്‍ കണ്ടു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ബ്ലോഗ് ടീമിലെ പല അംഗങ്ങള്‍ക്കും എസ്.എസ്.എല്‍.സി ഇന്‍സ്റ്റലേഷന്‍ കമാന്റ് ഉടനെ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫോണ്‍കോളുകള്‍ വന്നിരുന്നു. അധ്യാപകരുടെ ആവശ്യം മനസ്സിലാക്കി ഒട്ടും വൈകാതെ തന്നെ 3.2, 3.8 വേര്‍ഷനുകളിലേക്കാവശ്യമായ കമാന്റുകള്‍ അദ്ദേഹം അയച്ചു തന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കമാന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. 3.2,3.8 എന്നിവയ്ക്കു വേണ്ടിയുള്ള കമാന്റുകള്‍ ലിങ്കില്‍ ഉള്ള സിപ്പ്ഡ് ഫോള്‍ഡറില്‍ ഉണ്ട്.
Rabu, 17 Februari 2010
SSLC - Maths Model Examination 2010
കാത്തുകാത്തിരുന്ന മാത്തമാറ്റിക്സ് ഗണിതശാസ്ത്ര പരീക്ഷ അങ്ങനെ കടന്നു പോയി. ആവരേജുകാരെയും നിലവാരം പുലര്‍ത്തുന്നവരേയും തുണച്ച ഒരു പരീക്ഷയായിരുന്നു ഇത്തവണത്തേത്. പല ചോദ്യങ്ങളെല്ലാം ശരാശരിക്കാരെ സന്തോഷിപ്പിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്നവരെ ലക്ഷ്യമിട്ടും ചോദ്യങ്ങളുണ്ടായിരുന്നു. പല ചോദ്യങ്ങളും തുറന്ന ചോദ്യങ്ങളാണ്. ഉദാഹരണമായി ഒന്നാമത്തെ ചോദ്യം നോക്കുക. രണ്ടാമത്തെ ചോദ്യം സാധാരണ ചോദിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ദ്വിമാനസമവാക്യം രൂപീകരിക്കുന്ന സാഹചര്യം എഴുതാനാവശ്യപ്പെടുന്നു. എന്നാല്‍ പതിനേഴാം ചോദ്യത്തില്‍ ഒരു സംശയം ബാക്കി. ഒരു ശ്രേണിയ്ക്കല്ലേ പൊതുവ്യത്യാസമുള്ളത്. അല്ലാതെ ഒരു പദത്തില്‍ എത്ര പൊതുവ്യത്യാസം എന്നത് യുക്തിക്ക് നിരക്കുന്നതാണോയെന്ന് പലരും ഫോണില്‍ വിളിച്ചു ചോദിച്ചിരുന്നു. ആകെ എത്ര പൊതുവ്യത്യാസം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുവ്യത്യാസങ്ങളുടെ തുകയാണോ? 21-ം ചോദ്യത്തില്‍ പലമേഖലകളിലും വന്ന ചോദ്യപേപ്പറുകളില്‍ CD സ്പര്‍ശരേഖ അല്ല. നമ്മുടെ ബ്ലോഗില്‍ വന്ന 100 ചോദ്യങ്ങള്‍, റിവിഷന്‍ മൊഡ്യൂള്‍ എന്നിവയില്‍ പലതും മോഡല്‍ എക്സാം പേപ്പറിലെ ചോദ്യങ്ങളുമായി അടുത്ത് ബന്ധമുള്ളവയാണ്. 1, 5, 6, 8, 9, 11, 12, 13, 15, 16, 18, 19, 20 എന്നീ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങളുമായി വൈകീട്ട് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒപ്പം, മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറും പ്രസിദ്ധീകരിക്കും. കേരളത്തിലെ അധ്യാപകര്‍ ഈ പരീക്ഷയെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാനാണ് ഈ പോസ്റ്റ്. ഇതില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ. ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്നവരടക്കമുള്ള പലരും അഭിപ്രായങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനാല്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതുന്നത് ഭാവിയില്‍ നമുക്ക് ഗുണകരമാകുമെന്നതില്‍ സംശയമില്ല. താഴെയുള്ള ഡൗണ്‍ലോഡില്‍ നിന്നും ആന്‍സര്‍ കീ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.Click here for Download the Answer Key for SSLC Model 2010 (Maths)
Click here for Model Question Paper
Click here for Answer sheet prepared by John sir
Langganan:
Postingan (Atom)




