Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Jumat, 17 Desember 2010
ഇ-രീതി ക്ലിക്ക്ഡ്!
(ഇതുവരെ 79 സബ്മിഷനുകള്‍ ലഭിച്ചതായി ടീച്ചര്‍ അറിയിച്ചിരിക്കുന്നു. പ്രതികരിച്ച ഏവര്‍ക്കും നന്ദി.ഗവേഷണാനന്തരം കണ്ടെത്തലുകള്‍ പങ്കുവെയ്ക്കാമെന്നും ടീച്ചര്‍ അറിയിച്ചിരിക്കുന്നു. കുറച്ചുകൂടി സബ്മിഷനുകള്‍ പ്രതീക്ഷിക്കുന്നു.)
മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ഈയടുത്ത ദിവസം വന്ന ഒരു മെയിലാണ് വള്ളിപുള്ളി വിടാതെ താഴേ കൊടുത്തിരിക്കുന്നത്. ഷഹന ടീച്ചര്‍ക്കുള്ള വ്യക്തിപരമായ ഒരു സഹായം എന്നതിലുപരി, ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപകരുടെയിടയില്‍ നിന്ന് വിവരശേഖരണം നടത്തുവാന്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരേയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ സ്ഥിരമായി കയറിയിറങ്ങുന്ന ഈ ബ്ലോഗിനെ വിശ്വസിച്ചേല്‍പ്പിച്ച ടീച്ചര്‍ക്ക് നന്ദി പറയുന്നു.
ഞാന്‍ മാത്സ് ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകയാണ്. എന്റെ പേര് ഷഹന എ സലാം. ജനിച്ചത് എറണാകുളം ജില്ലയിലെ പറവൂരില്‍. ഇപ്പോള്‍ അധ്യാപകനായ ഭര്‍ത്താവിനോടും മൂന്നു മക്കളോടുമൊപ്പം തൃശൂര്‍ ജില്ലയിലെ അഴീക്കോട് താമസിക്കുന്നു. മൂത്തകുന്നം എസ്.എന്‍.എം. ട്രൈനിംഗ് കോളേജിലെ എം.എഡ്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായി ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഡസര്‍ട്ടേഷന്‍ വിഷയം 'കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ കിട്ടുകയാണെങ്കില്‍ ഗവേഷണം മെച്ചപ്പെടുത്താന്‍ കഴിയുമല്ലോ?
ഈ അവസരത്തിലാണ് മാത്സ് ബ്ലോഗിനെ ഓര്‍മ്മ വന്നത്. ധാരാളം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. മാത്രമല്ലാ, ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ മാതൃക അനുവര്‍ത്തിക്കാന്‍ ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകുമല്ലോ?ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പ്രതികരണങ്ങളാണ് വേണ്ടത്. സഹായിക്കുമല്ലോ..?ഒരു കാര്യം, നാല്‍പത്തിയഞ്ച് ചോദ്യങ്ങളുണ്ടെങ്കിലും വെറും അഞ്ചു മിനിറ്റില്‍ താഴേ മതി ക്ലിക്ക് ചെയ്ത് സബ്മിറ്റു ചെയ്യാന്‍! മറ്റൊരു പ്രധാന കാര്യം, നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഗവേഷണാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന എന്റെ ഉറപ്പ് നിങ്ങള്‍ക്ക് നൂറു ശതമാനവും വിശ്വസിക്കാമെന്നുള്ളതാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോം സബ്മിറ്റ് ചെയ്താല്‍ മാത്രം മതി.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar