അധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്ടോപ് / നെറ്റ്ബുക്ക് വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള 'റോഡ്ഷോ' (പ്രദര്‍ശനം) എന്താണെന്നും എങ്ങനെയാണെന്നും കണ്ട് മനസ്സിലാക്കാനാകുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ വിഡീയോ കാണാന്‍ കഴിയും. ഫെബ്രുവരി നാലാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലക്കാര്‍ക്കു വേണ്ടിയുള്ള ബുക്കിങ്ങോടുകൂടെ ഇടപ്പള്ളി റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ (ആര്‍ട്ടിസ്റ്റ് ഹാള്‍) ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലക്കാര്‍ക്കും അവരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പ്രദര്‍ശന ഷെഡ്യൂളിനെക്കുറിച്ചും റോഡ്ഷോയിലേക്ക് ബുക്കിങ്ങിനായി പോകുന്ന അധ്യാപകര്‍ കൊണ്ടു പോകേണ്ട രേഖകളെപ്പറ്റിയും താഴെ സൂചിപ്പിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. റോഡ് ഷോയുടെ ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ഐടി@സ്ക്കൂള്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള ലാപ്ടോപും നെറ്റ്ബുക്കും നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അവസരമൊരുക്കുന്ന പ്രദര്‍ശനമാണ് റോഡ് ഷോ. എല്ലാ ജില്ലയിലും എവിടെയെങ്കിലും ഒരിടത്തായിരിക്കും പ്രദര്‍ശനം സംഘടിപ്പിക്കുക. എറണാകുളത്ത് ഓരോ സബ്ജില്ലയിലേയും അധ്യാപകര്‍ക്ക് സമയക്രമം തീരുമാനിച്ചിട്ടുണ്ടായിരുന്നു. ടൈം ഷെഡ്യൂള്‍ അനുസരിച്ച് ഓരോ സബ്ജില്ലയിലേയും അധ്യാപകര്‍ റോഡ്ഷോ (പ്രദര്‍ശനസ്ഥലം) നടക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ എല്ലാ സബ്ജില്ലയിലെയും അധ്യാപകര്‍ക്കു വേണ്ടി ഐടി@സ്ക്കൂളിന്റെ പ്രൊജക്ട് ഓഫീസില്‍ ആയിരുന്നു റോഡ്ഷോ സംഘടിപ്പിക്കപ്പെട്ടത്. പ്രദര്‍ശനഹാളിനു മുന്നിലെ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഫോം നല്‍കി ജില്ലാ കോഡിനേറ്ററെക്കൊണ്ട് അപേക്ഷയില്‍ (അനെക്സര്‍ 3) സാക്ഷ്യപ്പടുത്തി ടോക്കണ്‍ വാങ്ങി. വിപ്രോ, ചിരാഗ്, എച്ച്.സി.എല്‍ തുടങ്ങിയ കമ്പനികളുടെ ലാപ്ടോപ്പും നെറ്റ്ബുക്കും പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഓരോ കമ്പനികളുടേയും സ്റ്റാള്‍ സന്ദര്‍ശിക്കുന്നതിനും സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള സ്പെസിഫിക്കേഷനിലുള്ള അവരുടെ ഉല്പന്നം ഉപയോഗിച്ചു നോക്കുന്നതിനും കമ്പനിയുടെ റെപ്രസന്റേറ്റീവുകളോട് സംസാരിച്ച് അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവസരമുണ്ടായിരുന്നു. അവരുടെ സ്പെസിഫിക്കേഷന്‍ പ്രിന്റ് ചെയ്തത് നമുക്ക് നല്‍കുകയും ചെയ്യും. ഐടി@സ്ക്കൂളുമായി ഉടമ്പടിയുള്ളതു കൊണ്ടു തന്നെ മൂന്ന് കമ്പനികളുടേയും ഉല്പന്നത്തിന് ഒരേ വിലയായിരിക്കും. ലാപ്ടോപ്പിലും നെറ്റ് ബുക്കിലും എഡ്യു-ഉബുണ്ടു ലോഡ്ചെയ്തിട്ടുണ്ടാകും. കണ്ട് ഇഷ്ടപ്പെട്ട ഉല്പന്നം ഏത് കമ്പനിയുടേതാണോ അവരുടെ കൗണ്ടറില്‍ 1500 രൂപ അടച്ച് ഉല്പന്നം ബുക്കു ചെയ്യാം. ഓണ്‍ലൈനായി ബുക്കു ചെയ്തപ്പോള്‍ ഉള്ള ഉല്പന്നം തന്നെ വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നമുക്ക് ഏതൊന്ന് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
- ഉല്പന്നം ആരുടെ പേരിലാണോ വാങ്ങുന്നത് അവര്‍ നേരിട്ട് ചെന്ന് ഒപ്പിട്ടു കൊടുക്കണം. പകരക്കാരനെ വിടാന്‍ സാധിക്കില്ലെന്ന് ചുരുക്കം. അതു കൊണ്ട് തന്നെ ഒരു സ്ക്കൂളിലെ എല്ലാ അപേക്ഷകളുമായി ഒരാള്‍ ചെന്നാല്‍ സമ്മതിക്കുകയുമില്ല.
- സര്‍ക്കുലറിലെ അനക്സര്‍ 3) പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയതും അതിന്റെ രണ്ട് കോപ്പിയും, നിങ്ങളുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഐഡി കാര്‍ഡിന്റെ കോപ്പിയും റോഡ്ഷോയ്ക്ക് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം.
- അപേക്ഷ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍കി ജില്ലാ കോഡിനേറ്ററുടെ സാക്ഷ്യപ്പെടുത്തലോടെ ഒപ്പിട്ട് ടോക്കണ്‍ വാങ്ങുകയും വേണം.
- ഓണ്‍ലൈനില്‍ ബുക്കു ചെയ്യാത്തവര്‍ക്കും ഈ രജിസ്ട്രേഷന്‍ കൗണ്ടറില്‍ അപേക്ഷ നല്‍കി ഡോക്കിറ്റ് നമ്പര്‍ വാങ്ങാം.
- എല്ലാം കണ്ട് ബോധ്യപ്പെട്ട് ബുക്കു ചെയ്യണമെന്നു തോന്നിയാല്‍ 1500 രൂപ കമ്പനിയുടെ ക്യാഷ് കൗണ്ടറില്‍ അടച്ച് രശീത് വാങ്ങണം. ഉല്പന്നം നമുക്കു ലഭിക്കുന്ന സമയം (മാര്‍ച്ച് മാസത്തോടെയായിരിക്കുമെന്നു കരുതാം) ബാക്കി നല്‍കേണ്ട തുകയുടെ ഡി.ഡിയോടൊപ്പം ഈ രശീത് കൂടി കാണിക്കണമത്രേ. അത് കൊണ്ട് രശീതി സൂക്ഷിച്ചു വെച്ചേ പറ്റൂ.
- ഒരാള്‍ക്ക് നെറ്റ്ബുക്ക്, ലാപ്ടോപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ബുക്കു ചെയ്യാന്‍ കഴിയൂ.
- ബുക്ക് ചെയ്ത ശേഷം ഉത്പ്പന്നം വേണ്ടെന്നു വെച്ചാല്‍ 1500 രൂപ തിരികേ ലഭിക്കുന്നതല്ല
- 8,9,10 ന് മലപ്പുറം,പത്തനംതിട്ട,കാസര്‍കോഡ്
- മലപ്പുറം ജില്ലയിലെ റോഡ്ഷോ-സബ്ജില്ല, സമയക്രമം അനുസരിച്ച്
Venue : DRC, Malappuram
8-2-11
MELATTUR - 10 AM.
WANDOOR - 11.30 AM
NILAMBUR - 2 PM
TANUR - 3 PM
AREACODE 4 PM
9-2-11
TIRUR - 9.30 AM.
PARAPPANANGADI - 11 AM.
KUTTIPPURAM - 12 AM.
EDAPPAL - 2 PM
PONNANI - 3 PM
VENGARA - 4 PM
10-2-11
PERINTHALMANNA - 9.30 AM
MANKADA - 11 AM.
MANJERI - 12 AM.
KIZHSEERI - 2 PM
KUNDOTTY - 3 PM.
MALAPPURAM - 4 PM - 12,13,14 ന് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്
- കോഴിക്കോട് ജില്ലയിലെ റോഡ്ഷോ-സബ്ജില്ല, സമയക്രമം അനുസരിച്ച്
Venue :IT@SCHOOL PROJECT OFFICE,CIVIL STATION, CALICUT
12-02-2011 SATURDAY
KOYILADY 09.30 AM
MELADI 09.30 AM
VATAKARA 11.30 AM
CHOMBALA 11.30 AM
THODANNUR 11.30 AM
NADAPURAM 02.00 PM
KUNNUMMEL 02.00 PM
13-02-2011 SUNDAY
KUNNAMANGALAM 09.30 AM
MUKKAM 09.30 AM
PERAMBRA 12.00 NOON
THAMARASSERI 12.00 NOON
BALUSSERI 02.30 PM
KODUVALLY 02.30 PM
14-02-2011 MONDAY
KOZHIKODE CITY 09.30 AM
KOZHIKODE RURAL 12.00 NOON
FEROKE 12.00 NOON
CHEVAYUR 02.30 PM - 16,17,18 ന് കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍
- 19,20,21 ന് ആലപ്പുഴ, കോട്ടയം, വയനാട്
Tidak ada komentar:
Posting Komentar