MATHEMATICS

Tampilkan postingan dengan label മാത്​സ് ബ്ലോഗ് ഒരുക്കം. Tampilkan semua postingan
Tampilkan postingan dengan label മാത്​സ് ബ്ലോഗ് ഒരുക്കം. Tampilkan semua postingan

Senin, 26 Agustus 2013

Std X - Biology - Chapters 1,2 & 3 Study Notes

ഒന്നാം പാദവാര്‍ഷിക പരീക്ഷയടുക്കുന്നു.. അധ്യാപകര്‍ തിരക്കു പിടിച്ചു പാഠഭാഗങ്ങള്‍ തീര്‍ക്കുന്ന കാഴ്ചയാണ് സ്കൂളുകളില്‍..പല അധ്യയന ദിനങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് പലരും..

ഈ അവസരങ്ങളില്‍ ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം. ഈ അവസരത്തിലാണ് മനോഹരമായ നോട്ടുകള്‍ തയാറാക്കി തരുന്ന ഇബ്രാഹിം സാറിനെയും റഷീദ് ഓടക്കല്‍ സാറിനെയും ജോണ്‍ സാറിനെയും ഒക്കെ ഓര്‍മ്മിച്ചു പോകുന്നത്..

ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസിലെ ആദ്യ മൂന്നു യൂണിറ്റുകളുടെ നോട്ടുകള്‍ - ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും തയാറാക്കി അയച്ചു തന്നിരിക്കുന്നത് റഷീദ് ഓടക്കല്‍ സാറാണ്. ഒരു പൂര്‍ണ്ണ പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കുട്ടികളെ സഹായിക്കേണ്ടവരായ അധ്യാപകര്‍ അതിനു മടിക്കില്ലെന്ന വിശ്വാസത്തോടെ റഷീദ് ഓടക്കല്‍ സാറിന്റെ നോട്സിലേക്ക്

Biology Notes

Std X

Unit 1 : English Medium - Malayalam Medium

Unit 2 : English Medium - Malayalam Medium

Unit 3 : English Medium - Malayalam Medium

Model Question Paper(Both Mediums)

Jumat, 05 Juli 2013

Std X - English - Unit 1

മുന്‍പ് നമ്മുടെ കമന്റ് ബോക്സില്‍ ചൂടേറിയ ഒരു ചര്‍ച്ച നടക്കവെ പത്താം ക്ലാസിലെ ഒരു പാഠഭാഗം കടന്നു വന്നിരുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് സാഹിത്യകാരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനായ ശ്രീ.ആര്‍.കെ നാരായന്റെ 'Father's Help' എന്ന കഥയിലെ സ്വാമി എന്ന കുട്ടിയുടെ സ്കൂള്‍ പഠനക്കാലത്തെ ഒരു അനുഭവമാണ് ആ കമന്റില്‍ സൂചിപിപ്പിക്കപ്പെട്ടത്. അന്നു നാം ചര്‍ച്ച ചെയ്ത അതേ പാഠഭാഗത്തെ കുറിച്ചുള്ള പഠനസഹായിയാണ് ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകനായ മാത്യു സാര്‍ അവതരിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകാന്‍ സ്വാമിക്കു മടിയാണ്. ചെറിയൊരു നുണ പറഞ്ഞു കളയാം സ്വാമി തീരുമാനിച്ചു. തലവേദന എന്ന ആ നുണ അമ്മയുടെ അടുത്ത് ഏറ്റു.. എന്നാല്‍ അച്ഛനാകട്ടെ,തീരെ അടുക്കുന്നില്ല. സ്വാമിയെ സ്കൂളില്‍ വിട്ടേ അടങ്ങൂ എന്ന വാശിയിലാണ് അച്ഛന്‍. സ്വാമിക്കു സ്കൂളില്‍ പോകാന്‍ സാധിക്കുകയുമില്ല..സ്കളില്‍ പോയേ മതിയാകൂ എന്ന് അച്ഛനും.. ഈ സാഹചര്യത്തില്‍ സ്വാമി മറ്റൊരു നുണ പറഞ്ഞു. തല്‍കാലത്തെ രക്ഷപെടലിനു വേണ്ടി സ്വാമി പറഞ്ഞ നിര്‍ദ്ദോഷം എന്നു കരുതാവുന്ന ആ നുണ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കാണ് സ്വാമിയെ നയിച്ചത്...

സ്വാമിയുടെ ഈ അനുഭവത്തെ വിവരിക്കുന്ന ഇംഗ്ലീഷിലെ ആദ്യ പാഠമായ 'Father's Help' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഈ പഠനസഹായില്‍ പാഠഭാഗത്തിന്റെ ചുരുക്കം, രചയിതാവായ ആര്‍.കെ. നാരായണനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, പാഠഭാഗത്തിലെ ചോദ്യങ്ങളുടെ ഉത്തരസൂചികകള്‍, പാഠഭാഗത്തില്‍ നിന്നും വരാവുന്ന 'comprehension questions' എന്നിവ ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷിലെ ആദ്യ പാഠവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യ മേഖലകളും സാര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു പൂര്‍ണ്ണതയുള്ള പഠനസഹായിയായി ഇതിനെ മാറ്റുന്നു.
ഇംഗ്ലീഷ് വിഷയത്തെ നമ്മുടെ കുട്ടികള്‍ക്ക് ഏറെ എളുപ്പമാക്കാന്‍ ഈ പഠനസഹായി തീര്‍ച്ചയായും ഉപകരിക്കം

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഈ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

Rabu, 20 Maret 2013

മാത്​സ് ബ്ലോഗ് ഒരുക്കം - ബയോളജി (Updated)

റിവിഷന്‍ പോസ്റ്റുകള്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ക്രോളിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം ബ്ലോഗില്‍ ഇട്ടിരുന്നു. വിവിധ വിഷയങ്ങളുടെ ഒട്ടേറെ പ്രയോജനപ്രദമായ നോട്സ് അതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കു ലഭിച്ചു. അതില്‍ ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും അതിനു പിന്നിലെ അധ്വാനം കൊണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം - ബയോളജി) സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ബയോളജി നോട്സ്. എല്ലാ പാഠങ്ങളുടെയും സംഗ്രഹമാണ് അദ്ദേഹം തയാറാക്കി അയച്ചു തന്നിരിക്കുന്നത്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഇവയടങ്ങിയ മെയില്‍ അറ്റാച്ച്മെന്റ് ലഭിച്ചതും എത്രയും വേഗം അതു പ്രസിദ്ധീകരക്കണമെന്നായിരുന്നു ആഗ്രഹം. വിവിധ കാരണങ്ങളാല്‍ ഒരല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ അദ്ദേഹത്തിന്റെ നോട്സിലേക്ക്.
Biology Notes English Medium

Biology Notes Malayalam Medium

Explanations Through Pictures

Unit 1 & 2 - Nervous System

Unit 1 - Sense Organs

Unit 3 - Endocrine Glands

Unit 4 - Excretions

Unit 5 - Micro Organisms

Unit 6 - Defence and Treatment

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ പ്രദീപ് സര്‍ (പ്രദീപ് കണ്ണങ്കോട്), സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ബയോളജി റിവിഷന്‍ നോ‌ട്സിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Minggu, 17 Maret 2013

Chemistry A Plus Winner


വേറിട്ട വഴികളിലൂടെ ചിന്തിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. വെട്ടിത്തെളിക്കപ്പെട്ട പാതയിലുടെ കടന്നു പോകാന്‍ ആര്‍ക്കും സാധിക്കും. സ്വന്തമായി പാത വെട്ടിത്തെളിക്കുമ്പോഴാണ് നാം വ്യത്യസ്തരാകുന്നതും മാറ്റങ്ങള്‍ക്ക് കാരണക്കാരാകന്നതും. ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു കൂടുമെന്നും അതു പുതിയ കൂട്ടുകെട്ടിനും ഉത്പന്നങ്ങള്‍ക്കും കാരണമാകുമെന്നും ശാസ്ത്രം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിരത്തുന്നു.

മാത്‍സ് ബ്ലോഗ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്കാണ് വഴിയൊരുക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗണിതശാസ്ത്രം ഒരുക്കത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്. ഗണിതശാസ്ത്രം ഒരുക്കത്തിന് ഉത്തരങ്ങള്‍ തയ്യാറാക്കിയ ടീമിലെ അധ്യാപകരുടെ ഉണര്‍വ് ഞങ്ങള്‍ക്കും ഏറെ പ്രചോദനമായി. മാത്​സ് ബ്ലോഗിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ലഭിക്കുന്ന resources പരിഗണിക്കുമ്പോള്‍ എന്നെ പോലുള്ള അദ്ധ്യാപകര്‍ ഇത്രയെങ്കിലും സഹായിച്ചില്ലെങ്കിലോ എന്ന ആമുഖത്തോടെയാണ് സപ്പോര്‍ട്ടിങ് ടീമിലെ അംഗമായ സിന്ധു ടീച്ചര്‍ മൂന്നു യൂണിറ്റിനാണ് ഉത്തരമെഴുതിത്തന്നത്. അതുപോലുള്ള അധ്യാപകരാണ് മാത്​സ് ബ്ലോഗിന്റെ ശക്തി.

അത്തരത്തിലൊരു നൂതന ഉത്പന്നമാണ് നമ്മുടെ ഇന്നത്തെ പോസ്റ്റ്. എറണാകുളത്തെ 'എ പ്ലസ് ക്ലിനിക്കി'ലെ കെമിസ്ട്രി റിസോഴ്സ് അധ്യാപകനായ ചോറ്റാനിക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ അധ്യാപകനായ ബെന്നി സാര്‍ എ പ്ലസ് വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടു കൊണ്ട് ഒരുക്കിയ ചോദ്യാവലികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുവാന്‍ സാധ്യതയുള്ള ഈ പഠനസഹായി അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.
ചുവടെയുള്ള ലിങ്കില്‍ നിന്നും കെമിസ്ട്രി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download Chemistry A+ Winner Question Bank

Sabtu, 16 Maret 2013

മാത്സ് ബ്ലോഗ് ഒരുക്കം -ഫിസിക്സ് & കെമിസ്ട്രി

റിവിഷന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം മാത്സ് ബ്ലോഗ് എടുക്കുന്നത് കഴിഞ്ഞ ഡിസംബര്‍ മാസമാണ്. എങ്ങിനെയാവും ഇതു നടപ്പാക്കുക എന്നതിനെപറ്റി ചെറിയൊരാശങ്ക ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള പഠനസഹായികള്‍ ലഭിക്കുമോ എന്നതായിരുന്നു അതില്‍ ഒന്നാമത്തെ ആശങ്ക. ഏതാനും ചില വിഷയങ്ങളുടെ പഠനസഹായികള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കാന്‍ അല്‍പം മടിച്ചു നില്‍ക്കുകയായിരുന്നു. എല്ലാ വിഷയങ്ങളുടെയും ആവട്ടെ എന്നായിരുന്നു അപ്പോള്‍ കരുതിയത്. ചുവടെ നല്‍കിയിരിക്കുന്നത് ഒരു ഫിസിക്സ് കെമിസ്ട്രി പഠനസഹായിയാണ്. നിങ്ങള്‍ക്കവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

മാത്​സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി ഒരുക്കം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ പഠനസഹായികളുടെ ഒഴുക്കായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് പ്രസിദ്ധീകരിച്ചത്.

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ ഒരു പഠനസഹായി പോലും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. ഫിസിക്സ്,കെമിസ്ട്രി അധ്യാപകരോട് ആരോടെങ്കിലും ആവശ്യപ്പെട്ടാലോ എന്നൊരു അഭിപ്രായം വന്നെങ്കിലും ഹരിസാറാണ് പറഞ്ഞത്.. വേണ്ട..ആരെങ്കിലും അയച്ചു തരുന്നെങ്കില്‍ തരട്ടെ.. അല്ലാതെ വേണ്ട..സംശയത്തോടെ ഞങ്ങള് നെറ്റി ചുളിച്ചു..

കിട്ടും സാര്‍..ഉറപ്പ്..ഹരിസാര്‍ ശുഭപ്രതീക്ഷ കൈവിട്ടില്ല.. .

ആ ഉറപ്പില്‍ വിശ്വസിച്ചു കാത്തിരുന്ന ഞങ്ങളെ കാത്ത് ഫിസിക്സ് കെമിസ്ടി വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള നൗഷാദ് സാറിന്റെ ഒരു സിപ്പ് ഫയലെത്തി.അതിലുള്ളത് എന്തെല്ലാമാണെന്ന് അറിയണ്ടേ..?

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള ഫ്രീലാന്‍സ് ടീച്ചറായ നൗഷാദ് സാര്‍ അയച്ചു തന്ന സിപ്പ് ഫയലിലുണ്ടായിരുന്ന വിഭവങ്ങളാണിവ.

ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളുടെ ഈ റിവിഷന്‍ സഹായികള്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയം വേണ്ട

Physics Revision Tips (English Medium)

Physics Revision Tips (Malayalam Medium)

Chemistry Revision Tips (English Medium)

Chemistry Revision Tips (Malayalam Medium)

SSLC Quick Revision Questions for Maths Teachers


ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായപ്പെട്ട ഒരു പഠനസഹായിയായിരുന്നു സതീശന്‍ സാര്‍ തയ്യാറാക്കിയതെന്ന് എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഒരേ സ്വരത്തില്‍ സമ്മതിക്കുമെന്ന് തീര്‍ച്ച. ഈ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളും അതില്‍ ഗണിതശാസ്ത്രം ഒരുക്കത്തിന്റെ ഉത്തരങ്ങളും ഏവരും കണ്ടു കാണും. ഇതെല്ലാം പഠിപ്പിക്കുന്നത് കൂടാതെ ഓരോ വിഷയത്തിലും നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വട്ട റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ ചോദ്യങ്ങള്‍ ഇതാ.. പാഠപുസ്തകത്തിലെ എല്ലാ കരിക്കുലം ഒബ്ജക്ടീവ്സിലൂടെയും (പഠനലക്ഷ്യങ്ങള്‍) കടന്നു പോകുന്ന തരത്തിലാണ് ജോണ്‍ സാര്‍ ഈ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗണിതശാസ്ത്രവിഭാഗം അധ്യാപകര്‍ ഈ ചോദ്യങ്ങള്‍ നേരത്തേ ചെയ്തു നോക്കുകയും പിന്നീടിത് മാത്​സ് സ്പെഷല്‍ ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പാഠപുസ്തകത്തിലൂടെയുള്ള ഒരു സഞ്ചാരമാകും അത്. കുട്ടികളെ പാഠഭാഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതിന് ഇതിലും നല്ലൊരു മാര്‍ഗമുണ്ടെന്ന് തോന്നുന്നില്ല. എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അല്പം കഠിനനിലവാരത്തിലുള്ളതും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലുള്ളതുമായ ചോദ്യങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി ഈ ചോദ്യങ്ങള്‍ അല്പം ലളിതമായ ചോദ്യങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അധ്യാപകര്‍ ആദ്യം പരിശീലിച്ച ശേഷം കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്നാണ് തോന്നുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്താം.

Maths Blog Quick Revision Questions
Prepared By John.P.A, Maths Blog Team

Jumat, 15 Maret 2013

മാത്സ് ബ്ലോഗ് ഒരുക്കം - Social Science (Updated with Time Line & Maps))

നൗഷാദ് എന്ന പേര് മെയില്‍ ഇന്‍ബോക്സില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ആവേശത്തോടെയാണ് തുറന്നത്. മുന്‍പ് ഫിസിക്സ് കെമിസ്ട്രി നോട്ടുകള്‍ തയാറാക്കി അയച്ചതു പോലെ വിസ്മയിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സാമൂഹ്യപാഠവുമായി ബന്ധപ്പെട്ട ഒരു മികച്ച പഠനസഹായിയുമായാണ് നൗഷാദ് സാറും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. പരപ്പനങ്ങാടി എസ്.എം.എച്ച്.എസ്.എസി ലെ അന്‍വര്‍ സാര്‍, തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ അബ്ദുള്‍ നാസര്‍ സാര്‍, ചെമ്മാട് ഗുരുകുലം കോച്ചിംഗ് സെന്റെറിലെ റസീന ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സാമൂഹ്യ ശാസ്ത്രം പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റ്.

സാമൂഹ്യശാസ്ത്രം കുട്ടികള്‍ക്ക് പേടിസ്വപ്നമാകുന്നുവോ എന്ന് പല അധ്യാപകരും സംശയിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട വന്നപ്പോള്‍ സാമൂഹ്യശാസ്ത്രം പത്രത്താളുകളില്‍ ഇടം പിടിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം ക്ലാസുകാരെ ആശങ്കപ്പെടുത്തിയതില്‍ ഒരു പങ്ക് ഇപ്പോഴും അവരില്‍ നില നില്‍ക്കുന്നു. ഈ ആശങ്കയ്ക്ക് ഒരു അറുതി വരുത്താല്‍ അധ്യാപകരും മറ്റും ഏറെ പണിപ്പെടുന്ന ഈ വേളയില്‍ ഒരു കൈത്താങ്ങായി മാറുവാന്‍ ഈ നോട്ടുകള്‍ക്ക് തീര്‍ച്ചയായും കഴിയും താഴെയുള്ള ലിങ്കില്‍ നിന്നും സാമൂഹ്യപാഠം നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ നമ്മുടെ ഡൗണ്‍ലോഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു ശ്രദ്ധിച്ചു കാണുമല്ലോ.

Click here for SS Revision Tips.

Time Line - Simplified

Maps

Vijayasopanam

Selasa, 12 Maret 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഹിന്ദി

നിസ്വാര്‍ത്ഥമായ ഒരു സേവനമാണ് അധ്യാപനം. അതില്‍ എന്റേത് നിന്റേത് എന്ന ഭാവത്തിനു സ്ഥാനമില്ല. വിദ്യാഭ്യാസ സംബന്ധമായ ബ്ലോഗുകളെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മികച്ച വിജയമാണ്. അതു തങ്ങളിലൂടെ മാത്രമാവണമെന്ന വാശി നമ്മള്‍ ബൂലോകവാസികള്‍ക്കൊന്നും ഇല്ല താനും.. അതിരുകള്‍ മായ്ച്ചു കൊണ്ടുള്ള ഒരു കൂടിച്ചേരലിന് നാമിവിടെ സാക്ഷ്യം വഹിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഗുണവശങ്ങള്‍ക്കുള്ള മികച്ച ഉദാഹരമാണ് ഈ അപൂര്‍വ സംഗമം. ഹിന്ദിസഭ കൊട്ടാരക്കര, ഹിന്ദി വേദി മലപ്പുറം, ചിരാഗ് കണ്ണൂര്‍ എന്നീ മൂന്നു ബ്ലോഗുകള്‍ ഒത്തു ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി അധ്യാപകര്‍ക്കും വേണ്ടി നാല്‍പ്പത്തിരണ്ടു പേജുള്ള आसरा എന്നു പേരുള്ള ഒരു പഠനസഹായി ഒരുക്കിയിരിക്കുകയാണ്. കൊല്ലം കൊട്ടാരക്കര സദാനന്ദപുരം ജി.എച്ച്.എസ്.എസിലെ ജി.സോമശേഖരന്‍ സാറും മലപ്പുറം താനൂര്‍ ദേവധാര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ജയ്ദീപ് സാറും കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രവി സാറും ആണ് മേല്‍പ്പറഞ്ഞ മൂന്നു ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ പഠനസഹായിയുടെ ഗുണമേന്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മാത്‌സ് ബ്ലോഗുമായി സഹകരിക്കാന് ഇവര്‍ പ്രകടിപ്പിച്ച താല്പര്യത്തിന് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.. ഒപ്പം ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കായി സമഗ്രമായ ഒരു ഹിന്ദി പഠനസഹായി ഒരുക്കാന്‍ അവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഈ പഠനസഹായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഹിന്ദി പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ പഠനസഹായിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് ടേമുകളിലെ ചോദ്യപ്പേപ്പറുകളെ അടിസ്ഥാനമാക്കി വിശദമായൊരു വിശകലനമാണ് ആദ്യഭാഗത്ത്. വിശകലനത്തിനൊപ്പം തന്നെ നാല് യൂണിറ്റുകളിലേയും ചോദ്യശേഖരവുമുണ്ട്. ഗദ്യവും പദ്യവുമായി പാഠപുസ്തകത്തിന് പുറത്തു നിന്നുള്ള ചോദ്യങ്ങളും ഒട്ടേറെ വ്യാകരണ ചോദ്യമാതൃകകളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ആസരാ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here for Hindi Notes
ഇവ വായിച്ചു നോക്കി അഭിപ്രായങ്ങള്‍ എഴുതാന്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഇത്തരം പഠനസഹായികള്‍ തയ്യാറാക്കുന്നവര്‍ക്ക് തുടര്‍ന്നും ഇത്തരം സംരംഭങ്ങളിലേര്‍പ്പെടാന്‍ താല്പര്യമുണ്ടാകുകയുള്ളുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാത്സ് ബ്ലോഗ് ഒരുക്കം - ഇംഗ്ലീഷ്

കോട്ടയം ജില്ലയിലെ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ശ്രീ രാജീവ് ജോസഫ് സര്‍, തന്റെ ഇംഗ്ലീഷ് ബ്ലോഗിലൂടെ കുറേ നാളുകളായി വിലപ്പെട്ട ധാരാളം വിഭവങ്ങള്‍ അധ്യാപകലോകത്തിനും വിദ്യാര്‍ത്ഥിലോകത്തിനുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ..? ഇംഗ്ലീഷിന്റെ ഒരുക്കത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേറേയൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്....
ഇംഗ്ലിഷ് ബ്ലോഗില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം പോസ്റ്റുകളിലേയ്ക്കും ഉള്ള ലിങ്കുകള്‍ എല്ലാം ഒന്നിച്ച് ഒരിടത്ത് നല്‍കിയിരിക്കുകയാണ് ഈ പോസ്റ്റില്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ ?

English



SSLC Orukkam 2013 - English

SCERT Question Bank Aug.2011 English Std.X

Summary of all prose lessons

Comprehension Qs from Prose and Poems

Images in the poems in Std. X English text book

SSLC 2013 - Summary of three prose chapters and tips for two poems of Std.X English

SSLC 2013 - ENGLISH - Adapted Resource Material for the Empowerment of Scholastically Backward Students

8-in-one download for - SSLC English

Std 10 Revision Test Series - All Units 

SSLC-2013 - Tips to prepare profile-diary-notice-letter etc. 

Question paper for a test from Std.X - Unit III

DIET Kasargode - Class Test Series 

Palakkad District Panchayat - Vijayasree Module for Std.X English

Niravu - A collection of SSLC Worksheets

Sample Questions prepared by K.J.Shibu Kallada, GGHSS Balussery, Kozhikkode

Sample Question English Aug.2011 Std.X  

How to prepare comprehension questions from the newspapers we read...

Christmas Exam Question Papers (English only)

Phrasal Verbs and 101 examples of Onomatopoeia 

Std. X Unit III Chapter II Tea-shops in Malayalam  'TEA-SHOPS IN MALAYALAM CINEMA' SLIDESHOW WITH MOV...

Minggu, 10 Maret 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഇംഗ്ലീഷ് - 2 Updated with more study materials

ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മാത്‌സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ ഒരുമിച്ച് ലഭ്യമാക്കുകയായിരുന്നു ആ പോസ്റ്റിലൂടെ ചെയ്തത്. ഇന്നു പ്രസിദ്ധീകരിക്കുന്നതും ഒരു ഇംഗ്ലീഷ് പോസ്റ്റാണ്. ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ ആദ്യ നാലു ഭാഗം ചോദ്യങ്ങള്‍ comprehension questions എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.വിവിധ യൂണിറ്റുകളിലെ ഗദ്യഭാഗങ്ങളും പദ്യഭാഗങ്ങളും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അവയില്‍ ഉണ്ടാവുക. ഈ വിഭാഗത്തില്‍ വരാന്‍ സാധ്യതയുള്ള , എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ചോദ്യബാങ്കിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തയാറാക്കി അയച്ചിരിക്കുന്നത് എസ്.ആര്‍.ജി അംഗം കൂടിയായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മുണ്ട്യാപ്പള്ളി സി എം എസ് ഹൈസ്കൂളിലെ ജോണ്‍സന്‍ സാറാണ്.താഴെയുള്ള ലിങ്കില്‍ നിന്നും അതിന്റെ ഒ.ഡി.പി ഫോര്‍മാറ്റും പിഡിഎഫും ഡൗണ്‍ലോഡ് ചെയ്ത്ടുക്കാം. ഇതോടൊപ്പം Finishing Touch എന്ന പേരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പുറത്തിറക്കിയ പഠനസഹായിയും നല്‍കിയിരിക്കുന്നു.

Click here for the odp file of comprehension questions of English

Click here for the pdf of comprehension questions of English

Click here for the odp of solved questions of Std X Poems

Click here for the pdf of solved questions of Std X Poems

Click here for the print layout copy of comprehension questions

Study Materials on various discourses

Conversation

Diary

Editing

Letter Writing

Missing Words

Notice

Phrasal Verbs

Profile

Report

Reported Speech

Unfamiliar Passage

Word Pyramid

Finishing Touch A material Prepared by State Institute for English, Thrissur

Jumat, 01 Maret 2013

To get A+ for Mathsഅതെ, മാത്​സിന് എ പ്ലസ് നേടാന്‍ (Updated with Eng. Medium)

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയില്‍ ഒരു വിദ്യാഭ്യാസജില്ലയില്‍ ഗണിതശാസ്ത്രത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ട കുട്ടികളെ ഒരുമിച്ച് കൂട്ടുക. അവര്‍ക്ക് നഷ്ടമായ എ പ്ലസ് തിരിച്ചു പിടിക്കുന്നതിനായി വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം തേടുക. ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി കുട്ടികള്‍ക്ക് എ പ്ലസ് നേടുന്നതിനാവശ്യമായ പഠനതന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കുക. കേരളവിദ്യാഭ്യാസചരിത്രത്തിലെ അപൂര്‍വ്വമായൊരു ഏടായിരിക്കുമിത്. സാധാരണഗതിയില്‍ ഇത്തരത്തിലൊരു ബൃഹത് പദ്ധതിക്ക് അധികമാരും മുന്‍കൈയ്യെടുക്കാറില്ല. എന്നാല്‍ എറണാകുളത്ത് ഇത് സംഭവിച്ചു. എറണാകുളം ഡി.ഇ.ഒ ശ്രീ.സി.രാഘവന്‍ മുന്‍കൈയ്യെടുത്ത് ഈ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും അധിക പിന്തുണ നല്‍കാനായി ആറ് ഗണിതാധ്യാപകരെ നിയോഗിച്ചു. അവര്‍ ഈ കുട്ടികള്‍ക്ക് വേണ്ടി ഓരോ യൂണിറ്റുകളിലേയും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടു വന്ന് പങ്കുവെച്ചു. പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഏടുകളിലൂടെ ഒരു പ്രദക്ഷിണം. ഗണിതശാസ്ത്രം കൂടാതെ സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി. ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നതിനായി എത്തിയ വെണ്ണല ഗവ ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ.ഹരിഗോവിന്ദ് എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ക്ലാസുകള്‍ നയിച്ച ജലജ ടീച്ചറും ഗണിതശാസ്ത്രപരിഷത്തിന്റെ മികച്ച ഗണിതാധ്യാപികയ്ക്കുള്ള പുരസ്ക്കാരം നേടിയ രാജി ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഇത് പ്രയോജനപ്പെടുമല്ലോയെന്നു കരുതി മാത്‍സ് ബ്ലോഗ് ഇത് പങ്കുവെക്കട്ടെ. പ്രശ്നങ്ങളും സംശയങ്ങളുമെല്ലാം കമന്റിലൂടെ പങ്കുവെക്കാം.

എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നമ്മുടെ കൂട്ടത്തിലെ അധ്യാപകര്‍ ചില പഠനസാമഗ്രികള്‍ ഒരുക്കിയിട്ടുണ്ടാകും. വിശാലാടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവ പങ്കു വെക്കാന്‍ മാത്‍സ് ബ്ലോഗ് അവസരമൊരുക്കുന്നു. ഏതു വിഷയത്തെ ആസ്പദമാക്കിയാണെങ്കിലും നിങ്ങളൊരുക്കിയ പഠനസാമഗ്രികള്‍ മാത്​സ് ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരിക. നമുക്ക് അവ പ്രസിദ്ധീകരിക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും ഹരിഗോവിന്ദ് സാറും ജലജ ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

A+ Questions from all units - Malayalam Version
Prepared By Hari Govind, Resource Group, Ernakulam

A+ Questions from all units - English Version (Updated)
Prepared By Vijayakumar M D, THS Kanjirappally

Second Degree Equations and Polynomials
Prepared By Jalaja, Resource Group, Ernakulam

Circles and Tangents
Prepared By Raji. V.G, Resource Group, Ernakulam

Rabu, 27 Februari 2013

SSLC maths ourkkam 2013 answersഐകമത്യം മഹാബലം

ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പരോപകാരം ഏതു വിധത്തിലുമാകാം. അതൊരു മുഴുവന്‍ സമയ പ്രവര്‍ത്തനമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ നമ്മുടെ മനസ്സ് ആ വിധത്തില്‍ പരുവപ്പെടേണ്ടിയിരിക്കുന്നു. ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്കായി നമുക്കു മാറ്റി വെക്കാനാകുമല്ലോ. ക്ലാസ് മുറികളുടെ നാലു ചുവരുകള്‍ക്കപ്പുറത്തേക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അന്വേഷണാത്മകമനോഭാവമുള്ള ഒരു ശിഷ്യവൃന്ദത്തെ ലോകത്തിന്റെ പല കോണുകളില്‍ സൃഷ്ടിക്കാനും കഴിയുന്ന സാഹചര്യമാണ് വിവരസാങ്കേതിക വിദ്യ ഇന്ന് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു പദ്ധതിക്കാണ് മാത്​സ് ബ്ലോഗ് ഈയാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം ഒരുക്കം - 2013 ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങള്‍ വേണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഒറ്റയടിക്ക് ഒരാളെക്കൊണ്ട് ഉത്തരമെഴുതാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ ഈ ആവശ്യം ബ്ലോഗിലൂടെ ഉന്നയിക്കുകയായിരുന്നു. ഒരു യൂണിറ്റ് ഒരാള്‍ തയ്യാറാക്കുകയാണെങ്കില്‍ പതിനൊന്നു പേര്‍ വിചാരിച്ചാല്‍ ഈ പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഉത്തരമാകുമല്ലോയെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെയാണ് ഈ യൂണിറ്റുകള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളെഴുതി പ്രസിദ്ധീകരിക്കാന്‍ മാത്‍സ് ബ്ലോഗിനായത്.

വിചാരിച്ചതിനേക്കാളപ്പുറത്തേക്ക് നല്ല പ്രതികരണമായിരുന്നു അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിച്ചത്. വിദ്യാര്‍ത്ഥികളും സ്ക്കൂള്‍ അധ്യാപകരും മാത്രമല്ല, ഫ്രീലാന്‍സ് അധ്യാപകരടക്കമുള്ളവര്‍ ഉത്തരങ്ങളെഴുതാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരേയും ഈ സംരംഭത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചില്ല. സേവനസന്നദ്ധത പുലര്‍ത്തിയവരെ ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ത്തന്നെ ചുമതലയേല്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം. തയ്യാറാക്കേണ്ടത് ഗണിതശാസ്ത്രത്തിന്റെ ഉത്തരങ്ങളാണെന്നതു കൊണ്ടും സമയപരിമിതികൊണ്ടും സ്വന്തം കൈപ്പടയില്‍ത്തന്നെ ഉത്തരങ്ങള്‍ എഴുതിത്തയ്യാറാക്കിയാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ലാടെക്കില്‍ ചെയ്തവരും പുറമേ നിന്ന് ഡി.ടി.പി ചെയ്യിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരോരോരുത്തരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. യൂണിറ്റ് ക്രമത്തില്‍ ചോദ്യോത്തരങ്ങള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. ഇതാണ് ശരിയെന്ന് മാത്​സ് ബ്ലോഗോ മാത്​സ് ബ്ലോഗിന്റെ ഒരുക്കം 2013 സപ്പോര്‍ട്ടിങ്ങ് ടീമോ വാശിപിടിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കാം. അത്തരം കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.

Unit 1. സമാന്തരശ്രേണികള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 2. വൃത്തങ്ങള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 3. രണ്ടാം കൃതി സമവാക്യങ്ങള്‍
തയ്യാറാക്കിയത്: പ്രദീപന്‍, കോഴിക്കോട് വളയം സ്ക്കൂള്‍
Unit 4. ത്രികോണമിതി
തയ്യാറാക്കിയത്: കെ.ജി ഹരികുമാര്‍, കെ.പി.എം.എച്ച്.എസ് എടവനക്കാട്
Unit 5. ഘനരൂപങ്ങള്‍
തയ്യാറാക്കിയത്: ശ്രീജ എം.കെ, ഗ്രേസി മരിയ, ഷാജി സെബാസ്റ്റ്യന്‍, രാജുപോള്‍.എ, അബ്ദുള്‍ ജലീല്‍‍. എ (ഗണിതവിഭാഗം അധ്യാപകര്‍, പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്ററി സ്ക്കൂള്‍)
Unit 6. സൂചകസംഖ്യകള്‍
തയ്യാറാക്കിയത്: വിപിന്‍ മഹാത്മ, ഗവ.വി.എച്ച്.എസ്, കടക്കല്‍
Unit 7. സാധ്യതകളുടെ ഗണിതം
തയ്യാറാക്കിയത്: ലതീഷ് പുതിയേടത്ത്, ജി.എച്ച്.എസ്.എസ്, കടന്നപ്പള്ളി
Unit 8. തൊടുവരകള്‍
തയ്യാറാക്കിയത്: മുരളീധരന്‍, ജി.എച്ച്.എസ് ചാലിശ്ശേരി
Unit 9. ബഹുപദങ്ങള്‍
തയ്യാറാക്കിയത്: റെജി ചാക്കോ, ഫ്രീലാന്‍സ് ടീച്ചര്‍
Unit 10. ജ്യാമിതിയും ബീജഗണിതവും
തയ്യാറാക്കിയത്: സതീശന്‍. എന്‍.എം, പറളി ഹൈസ്ക്കൂള്‍
Unit 11. സ്ഥിതി വിവരക്കണക്ക്
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍

Selasa, 19 Februari 2013

മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം 2


വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.
ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു സഹകരിക്കുന്ന മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന പിന്തുണയാണ് ഓരോ പുതിയ പോസ്റ്റുകള്‍ ഒരുക്കുമ്പോഴും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.

മലയാളവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മുന്‍പ് മലയാളവുമായി ബന്ധപ്പെട്ട രമേശന്‍ പുന്നത്തിരിയന്‍ സാര്‍ തയാറാക്കിയ നോട്സ് ഉള്‍പ്പെടുത്തിയ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ആ നോട്സില്‍ ചേര്‍ക്കാതിരുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍ഗോട്ടെ മോഡല്‍ റസിഡണ്ട്സ് സ്കൂളിലെ അധ്യാപകന്‍, പഴയ പോസ്റ്റുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അഹമ്മദ് ഷെറീഫ് കുരുക്കള്‍ സാര്‍ തയാറാക്കിയ നോട്ടുകളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരീക്ഷയ്ക്കു തയാറെടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈ നോട്സ് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും
Click here to download Malayalam Notes.

Selasa, 22 Januari 2013

മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം


സാധാരണ രണ്ടു ദിവസത്തെ എങ്കിലും ഇടവേളകളിലാണ് മാത്സ് ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാറ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളും പ്രസിദ്ധീകരിക്കാറുണ്ട്. റിവിഷന്‍ പോസ്റ്റുകള്‍ക്കായുള്ള വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഒരുക്കി ഡേറ്റ് നിശ്ചയിച്ചു ഷെഡ്യൂള്‍ ചെയ്യുകയാണ് പലപ്പോഴും ചെയ്യാറ്. ഈ മാസം ആ പ്ലാനിംഗ് വിജയകരമായി നടത്താന്‍ സാധിച്ചില്ല എന്നത് ഒരല്‍പം സന്തോഷത്തോടെ(?) അറിയിക്കട്ടെ..

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിവിഷന്‍ പോസ്റ്റുകള്‍ ക്ഷണിച്ചു കൊണ്ടുള്ള സ്ക്രോളിംഗിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഈ സന്തോഷത്തിനു കാരണം. ഒട്ടേറെ പഠനസഹായികള്‍ അതുമായി ബന്ധപ്പെട്ടു ലഭിച്ചു. ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്തയിലാണ് ഞങ്ങളിപ്പോള്‍.

മലയാളം വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മലയാളത്തിലെ വിവിധ പാഠങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഈ പഠന സഹായി ഒരുക്കിയിരിക്കുന്നത് കാസര്‍ഗോഡ് ഷിറിയ ജി.എച്ച്.എസ്.എസിലെ രമേശന്‍ സാറാണ്. ഇതു തയാറാക്കുന്നതിനു വേണ്ടി രമേശന്‍ സാര്‍ എടുത്ത പ്രയത്നം ഈ പഠനസഹായിയിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. മലയാളം അദ്ധ്യാപകര്‍ കണ്ടു വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കമന്റിലൂടെ നടത്തുമെന്നും സര്‍വ്വോപരി ഇതു കുട്ടികളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ ഈ പഠനസഹായി നിങ്ങളുടെ മുന്നിലേക്ക്...
Click here to Download Malayalam Notes

Senin, 21 Januari 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 1 (With English Version)

അല്പം മുമ്പാണ് ഷാജി സാര്‍(ഹരിതം) ഈ മാതൃകാചോദ്യങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത്. പലരും പലവട്ടം ചോദിച്ചതായതു കൊണ്ട്, പിന്നെ സമയവും നാളുമൊന്നും നോക്കിയില്ല. അങ്ങ് പ്രസിദ്ധീകരിക്കുന്നു.
IT Theory Questions Malayalam Medium | English Medium
Prepared by Shaji sir & John Sir

Click here to download Sample IT Theory questions
Prepared By Shaji Sir, Haritham

Click here for IT Theory and Practical Questions - English Medium
Prepared by Mathew Mullamchira,St.Mary's GHS, Cherthala

Click here for IT Practical Model Questions - English Medium
Prepared by Younus Saleem M,Nibras English Medium School,Moonniyur , Chemmad

Click here to download IT Practical Questions
Prepared by മുരളിമാഷ് ജി.വി.എച്ച്.എസ്സ്.എസ്സ്. വട്ടേനാട്, പാലക്കാട്


Click here to download IT Theory Model Questions - English Medium
Prepared by Younus Saleem,Nibras English Medium School ,Moonniyur


Std X Malayalam Medium Theory Questions Prepared By IT@School

IT Practical Questions & answers Prepared by Jose Abraham Sir

Jumat, 18 Januari 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 2

വിവരവിനിമയശാസ്ത്രം പുതിയ കാഴ്ചപ്പാടിലൂടെ കുട്ടികളിലെത്തിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആദ്യ വര്‍ഷമാണ്.എട്ട്,ഒന്‍പത് ക്ലാസുകളില്‍ ഇത് നടത്തിയിരുന്നെങ്കിലും ഒരു പൊതുപരീക്ഷയുടെ എല്ലാ ഗൗരവത്തോടെയും സമീപിക്കുന്നത് ഇതാദ്യം.പാഠപുസ്തകത്തിന്റെ സൂഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് തയ്യാറാക്കിയ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഇതിനകം കുട്ടികള്‍ പരിശീലിച്ചിരിക്കും . എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ആയാസരഹിതമായിരിക്കുമോ വരുന്നICT പരീക്ഷ?
കുട്ടികളുടെയും അവരെ പഠിപ്പിക്കുന്നവരുടെയും മനസില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വളരെ കുറച്ചു കുട്ടികള്‍ക്കുമാത്രമാണ് സ്വന്തമായി വീട്ടില്‍ സിസ്റ്റം ഉള്ളത്. ബാക്കിയുള്ള മഹാഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്ക്കൂളിലെ പഠനം മാത്രമാണ് .എല്ലാ പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വേണ്ടത്ര സമയമെടുത്ത് പരിശീലിക്കാന്‍ സത്യത്തില്‍ സാധിക്കുന്നുണ്ടോ? നമ്മുടെ പ്രധാനവിഷയത്തിന്റെ പ്രാധാന്യം ചോര്‍ന്നുപോകാതെ ചെയ്യുന്ന അഡീഷണല്‍ വര്‍ക്കായിരിക്കും ICT അധ്യാപനം.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള കുറേ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനഘട്ടങ്ങഴും ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . പരീക്ഷാസമയത്ത് സമര്‍പ്പിക്കേണ്ട വര്‍ക്ക് ഷീറ്റ് മാതൃകയില്‍ തന്നെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് .കഴിഞ്ഞ രണ്ട് പരീക്ഷകള്‍ക്കായി തന്ന CD യിലെ ചോദ്യമാതൃക തുടരാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട് .ഈ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രാക്ടിക്കല്‍ പരീക്ഷ വിജയകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Click here for practical questions and Answers

Senin, 14 Januari 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി -3

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തെ ആധാരമാക്കി മാത്സ് ബ്ലോഗ് മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ അധ്യ​യനത്തിനും അതു പോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായി ബ്ലോഗിനു വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ഐ.ടി പരീക്ഷയുടെ പ്രാക്ടിക്കല്‍/തിയറി ചോദ്യങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിലിരിക്കുമ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണിമൂലി സി കെ എച്ച് എസ് സ്കൂളിലെ അധ്യാപികയായ കെ ഹൗലത്ത് ടീച്ചര്‍ പത്താം ക്ലാസ് പാഠപുസ്തകത്തിലെ 'നമുക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ശേഖരം അയച്ചു തന്നത്. ചോദ്യങ്ങള്‍ പകര്‍ത്തി വയ്ക്കുക മാത്രമല്ല, ഓരോ ചോദ്യ​വും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ നോട്സിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല അധ്യാപകരും അവരവരുടെ സ്കൂളുകളില്‍ ചെയ്യുന്നതാണെങ്കിലും അവ പങ്കു വയ്ക്കാനുള്ള മനസ് അധികം പേരിലും കാണാറില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രം. ആ അവസ്ഥ മാറി തങ്ങളുടെ കൈയ്യിലുള്ള പഠനസഹായികള്‍ പങ്കു വയ്ക്കാന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇതു പ്രചോദനമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ആ നോട്സ് നിങ്ങള്‍ക്കു മുന്നിലേക്ക്..
Click here for the Notes on Website Creation (Malayalam Version)

Click here for the Notes on Website Creation (English Version)- Prepared by Rajeev Joseph Sir

Click here for the Notes on System Information

Click here for the Notes on Stellerium

** വിവിധ പോസ്റ്റുകളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആവശ്യപ്പെട്ടു കൊണ്ട് ധാരാളം മെയിലുകളും കമന്‍റുകളും മാത്സ് ബ്ലോഗിലേക്ക് വരുന്നണ്ട്. ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ കഴിയുന്ന/താല്‍പര്യമുള്ള അധ്യാപകര്‍ക്ക് ബ്ലോഗുമായി ബന്ധപ്പെടാവുന്നതാണ്. മെയില്‍ വിലാസം - mathsblogteam@gmail.com

Rabu, 09 Januari 2013

മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad
Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)

Senin, 26 November 2012

ICT പഠനം : പത്താംക്ലാസ് വര്‍ക്കുകള്‍

അങ്ങനെ പത്താംക്ലാസിലെ ആദ്യത്തെ പ്രാക്ടിക്കല്‍ പരീക്ഷ സമംഗളം പൂര്‍ത്തിയായി. പരിഭവങ്ങളുടെയും ഉത്കണ്ഠകളുടെയും ദിവസങ്ങളായിരുന്നു. പാച്ചുകളും അനുഭവസാക്ഷ്യങ്ങളുമായി ഒത്തിരി പേര്‍ മാത്​സ് ബ്ലോഗില്‍ ഒത്തുചേര്‍ന്നു. സംഘപഠനത്തിന്റെയും സഹവര്‍ത്തിത്വപഠനത്തിന്റെയും അര്‍ത്ഥം ശരിക്കും മനസിലായത് അപ്പോഴാണ്. സത്യത്തില്‍ ഇനിയുള്ള ദിവസങ്ങളാണ് ശരിക്കും അധ്യാപകരുടെ പരീക്ഷാനാളുകള്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചെറിയ ചെറിയ ചോദ്യങ്ങള്‍ തയ്യാറാക്കി സമയബന്ധിതമായി പരിശീലിപ്പിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുകയുള്ളൂ. രണ്ടുപാഠങ്ങള്‍ തിയറിയായി പറഞ്ഞുകൊടുക്കുകയും സൗകര്യങ്ങളൊരുക്കി കാണിക്കുകയും വേണം. 'വിവരങ്ങള്‍ പങ്കുവെയ്ക്കാം', 'കമ്പ്യൂട്ടര്‍ എന്ന യന്ത്രം' എന്നീ പാഠങ്ങളാണ് അവ. അതില്‍ ഒരു പാഠത്തിന്റെ കുറിപ്പുകള്‍ താഴെ ലിങ്കായി ചേര്‍ത്തിട്ടുണ്ട്.

തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഇവ സഹായിക്കുമെന്ന് കരുതാം.
Click here for theory notes of Networking

ഇനി പ്രാക്ടിക്കല്‍ പരിശീലനത്തെക്കുറിച്ചു പറയട്ടെ. ഏഴുപാഠഭാഗങ്ങളില്‍ നിന്നും പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇങ്ക് സ്ക്കേപ്പ്, സ്പ്രെഡ് ഷീറ്റ്, ക്യൂജിസ്, പൈത്തണ്‍, ടൂപ്പി 2D മാജിക്ക്, സ്റ്റെല്ലേറിയം, കെ ടെക് ലാബ്, ജിയോജിബ്ര എന്നീ സോഫ്റ്റ് വെയറുകളും വെബ് പേജ് നിര്‍മ്മാണവും (html , KampoZer) പരിശീലിപ്പിക്കണം. 20 വര്‍ക്ക് ഷീറ്റുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവ ചോദ്യങ്ങള്‍ മാത്രമാണ്. പ്രിന്റെടുത്ത് ഓരോ സിസ്റ്റത്തിനും ഒരു കോപ്പിവീതം വെച്ച് കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ ഭംഗിയായി പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ട്. മൂന്നു വര്‍ക്ക് ഷീറ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു. ബാക്കിയുള്ളവ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം
Practice practical Work 1
Practice Practical Work 2
Practice Practical Work 3