MATHEMATICS

Tampilkan postingan dengan label chemistry. Tampilkan semua postingan
Tampilkan postingan dengan label chemistry. Tampilkan semua postingan

Minggu, 18 Agustus 2013

Std X - Physics & Chemistry - Unit 3

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന നോട്ടുകളായി ഇബ്രാഹിം സാര്‍ ഒരുക്കുന്ന പഠനസഹായികള്‍ മാറുന്നു എന്നത് ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്​സ് ബ്ലോഗ് ടീം കാണുന്നത്. എല്ലാ വിഷയങ്ങളിലെയും ഓരോ പാഠങ്ങളും തിരിച്ച് അതാതു സമയം പഠനസഹായികള്‍ ഒരുക്കി ബ്ലോഗു വഴി ലഭ്യമാക്കണമെന്ന ഒരു ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് ഓരോ വിഷയത്തിനും പ്രത്യേകം ടീം നിര്‍മ്മിക്കാമെന്നും അതാതു വിഷയത്തിന്റെ നോട്ടുകള്‍ അവരെ കൊണ്ട് ചെയ്യിപ്പിക്കാമെന്നും എല്ലാം ചിന്തിച്ചു... എന്നാല്‍ പിന്നീട് വിവിധ തിരക്കുകളില്‍ പെട്ടതിനാല്‍ ആ ആശയം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ സാധിച്ചില്ല..

മെയിലിലേക്ക് സാധാരണ വരാറുള്ള അനേകം പഠനസഹായികളില്‍ ഒന്ന് എന്നേ ആദ്യം ഇബ്രാഹിം സാറിന്റെ നോട്സിനെ കണ്ടുള്ളു. എന്നാല്‍ അതിന്റെ നിലവാരത്തിലെ മികവും അവ ഒരുക്കുന്നതിനായി സാര്‍ എടുക്കുന്ന പ്രയത്നവും കേരളത്തിലെ അധ്യാപകര്‍ മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീട്. ഓരോ പാഠഭാഗങ്ങളും അധ്യാപകര്‍ക്ക് അധ്യ​യനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസമയത്തും സഹായകമായി മാറുന്ന പഠനസഹായികള്‍ ഒരുക്കണം എന്ന ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചിന്ത വായിച്ചെടുത്ത പോലെ കൃത്യമായി സാര്‍ നോട്സ് ഒരുക്കുകയും അധ്യാപകര്‍ സ്വീകരിക്കുകയും ചെയ്യുന്നു... ഈ മനോഹരമായ നിമിഷങ്ങള്‍ ഒരുക്കുന്നതില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ..

Click here to download Std X Physics Chapter 3

Click here to download Std X Chemistry Chapter 3

Senin, 15 Juli 2013

Std X Physics Chapter 2 & Chemistry Chapter 1 & 2

ഓരോ സമയത്തും മാത്​സ് ബ്ലോഗിനെ അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും അടുപ്പിക്കുന്നതില്‍ ചില വ്യക്തികള്‍/സംരംഭങ്ങള്‍ പ്രത്യേക പങ്കു വഹിക്കാറുണ്ട്. ഒരു കാലത്ത് ഹിതയും കൂട്ടരുമടങ്ങിയ പാലക്കാട് ടീമിന്റെ മാത്​സ് ചോദ്യോത്തരങ്ങളായിരുന്നു, ഹോംസും ബാബു ജേക്കബ് സാറുമടങ്ങിയ ചൂടുള്ള ചര്‍ച്ചകളായിരുന്നു ഒരു കാലത്ത്, കഴിഞ്ഞ എസ്.എസ്.എല്‍.സി കാലത്താകട്ടെ, പഠന സഹായികളായിരുന്നു ആ പങ്ക് വഹിച്ചത്. ഈ വര്‍ഷം വിദ്യാഭ്യാസമേഖലയില്‍ ചലനം സൃഷ്ടിക്കുന്ന പ്രമോദ് മൂര്‍ത്തി സാറിന്റെ സെറ്റിഗാം പരീക്ഷാ സോഫ്റ്റ്​വയെറുകളും ഫിസിക്സ് കെമിസ്ട്രി പഠനസഹായികളുമൊക്കെയാകാം ആ റോളില്‍ എത്താന്‍ പോകുന്നത് എന്നു തോന്നുന്നു. മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാര്‍ തയാറാക്കി നാം പ്രസിദ്ധീകരിച്ച ഫിസിക്സ് ആദ്യ പാഠത്തിന്റെ നോട്സ് ഏറെ ഉപകാരപ്പെട്ടതായി കമന്റുകളില്‍ നിന്നും മനസ്സിലാകുന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ചോദിച്ചു കൊണ്ടും കെമിസ്ട്രി നോട്സ് ആവശ്യപ്പെട്ടു കൊണ്ടും അനേകം മെയിലുകളും ഫോണ്‍ കോളുകളും ലഭിക്കുന്നുണ്ട് എന്നത് ഈ സൂചനയാണ് നല്‍കുന്നത്. ഫിസിക്സിന്റെ രണ്ടാം പാഠമായ വൈദ്യൂത കാന്തിക പ്രേരണത്തെ അടിസ്ഥാനമാക്കിയുള്ള നോട്സ് ഇബ്രാഹിം സാര്‍ അയച്ചു തന്നിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. കെമിസ്ട്രിയുടെ ആദ്യ പാഠമായ വാതകാവസ്ഥ, രണ്ടാം പാഠമായ മോള്‍ സങ്കല്‍പനം എന്നിവയെ കുറിച്ചുളള നോട്സും ഒപ്പമുണ്ട്. പ്രസിദ്ധീകരിക്കാന്‍ അല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ ഇബ്രാഹിം സാറിന്റെ നോട്സിലേക്ക്

Click here for Std X Physics Chapter 2

Click here for Std X Chemistry Chapter 1

Click here for Std X Chemistry Chapter 2

Minggu, 07 Juli 2013

SETIGam Exam Series Maths, Physics and Chemistry

പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. ഇന്‍സ്റ്റലേഷന്റെ വിധമെല്ലാം നേരത്തേ പ്രസിദ്ധീകരിച്ച SETIGam പോസ്റ്റിലുള്ളതു പോലെയാണ്. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.

ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

Click here for SETIGam Physics


കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Chemistry Unit-II

ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Maths Unit-II

Click here to download X Maths Unit-III

Minggu, 17 Maret 2013

Chemistry A Plus Winner


വേറിട്ട വഴികളിലൂടെ ചിന്തിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. വെട്ടിത്തെളിക്കപ്പെട്ട പാതയിലുടെ കടന്നു പോകാന്‍ ആര്‍ക്കും സാധിക്കും. സ്വന്തമായി പാത വെട്ടിത്തെളിക്കുമ്പോഴാണ് നാം വ്യത്യസ്തരാകുന്നതും മാറ്റങ്ങള്‍ക്ക് കാരണക്കാരാകന്നതും. ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു കൂടുമെന്നും അതു പുതിയ കൂട്ടുകെട്ടിനും ഉത്പന്നങ്ങള്‍ക്കും കാരണമാകുമെന്നും ശാസ്ത്രം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിരത്തുന്നു.

മാത്‍സ് ബ്ലോഗ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്കാണ് വഴിയൊരുക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗണിതശാസ്ത്രം ഒരുക്കത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്. ഗണിതശാസ്ത്രം ഒരുക്കത്തിന് ഉത്തരങ്ങള്‍ തയ്യാറാക്കിയ ടീമിലെ അധ്യാപകരുടെ ഉണര്‍വ് ഞങ്ങള്‍ക്കും ഏറെ പ്രചോദനമായി. മാത്​സ് ബ്ലോഗിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ലഭിക്കുന്ന resources പരിഗണിക്കുമ്പോള്‍ എന്നെ പോലുള്ള അദ്ധ്യാപകര്‍ ഇത്രയെങ്കിലും സഹായിച്ചില്ലെങ്കിലോ എന്ന ആമുഖത്തോടെയാണ് സപ്പോര്‍ട്ടിങ് ടീമിലെ അംഗമായ സിന്ധു ടീച്ചര്‍ മൂന്നു യൂണിറ്റിനാണ് ഉത്തരമെഴുതിത്തന്നത്. അതുപോലുള്ള അധ്യാപകരാണ് മാത്​സ് ബ്ലോഗിന്റെ ശക്തി.

അത്തരത്തിലൊരു നൂതന ഉത്പന്നമാണ് നമ്മുടെ ഇന്നത്തെ പോസ്റ്റ്. എറണാകുളത്തെ 'എ പ്ലസ് ക്ലിനിക്കി'ലെ കെമിസ്ട്രി റിസോഴ്സ് അധ്യാപകനായ ചോറ്റാനിക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ അധ്യാപകനായ ബെന്നി സാര്‍ എ പ്ലസ് വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടു കൊണ്ട് ഒരുക്കിയ ചോദ്യാവലികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുവാന്‍ സാധ്യതയുള്ള ഈ പഠനസഹായി അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.
ചുവടെയുള്ള ലിങ്കില്‍ നിന്നും കെമിസ്ട്രി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download Chemistry A+ Winner Question Bank

Sabtu, 16 Maret 2013

THSLC ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പറുകള്‍ 2013

ഇത്തവണ പരീക്ഷാ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും നമ്മു‌ടെ നസീര്‍സാര്‍ സ്കൂളില്‍പോയി തപസ്സിരിക്കുന്നതെന്തിനെന്നറിയോ..?
പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങി സ്കാന്‍ ചെയ്ത് മാത്​സ് ബ്ലോഗിലേക്കയച്ചു തരാന്‍!
എസ്എസ്എല്‍സി കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാകില്ലേ..?നേരത്തേ സൂചിപ്പിച്ചിരുന്നതാണല്ലോ, ഒരേ പാഠഭാഗം തന്നെയാണ് രണ്ടു പരീക്ഷകള്‍ക്കും.

ഇന്ന് ഫിസിക്സ് പരീക്ഷയല്ലേ..?
അതിന്റെ ടിഎച്ച്എസ്എല്‍സി ചോദ്യങ്ങള്‍ മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) ഇംഗ്ലീഷ് മീഡിയം(അരുണ്‍ ബാബുസാര്‍ അയച്ചുതന്നത്)

THSLC Chemistry : മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) | English Medium (Arun Babu Muthuvara)

കണ്ടില്ലേ..?
ബാബൂജേക്കബ് സാര്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.
ചൊവ്വാഴ്ച നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്ക് നസീര്‍ സാര്‍ അയച്ചുതന്ന അവസാനവട്ട ടിപ്പുകള്‍ വായിച്ചോളൂ...


ഫിസിക്സ് പരീക്ഷയ്ക്ക് ഹാളില്‍ കയറും മുമ്പ് തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍

Chapter 5
Resistivity, ജൂള്‍ നിയമം, വൈദ്യുതവിശ്ലേഷണം
Discharge Lamp (അതിലെ വാതകം,നിറം,മെര്‍ക്കുറി ബാഷ്പം etc.)

Chapter 6 & 7
DC Generator, AC Generator(output graph,Split and sliprings etc.)
Transformer (step up, step down, ചുരുളുകളുടെ കനം.)
Self and Mutual Inductions
Microphone & Loud speaker
Fleming's Left hand rule.
പവര്‍ പ്രേക്ഷണം, പ്രസരണനഷ്ടം.
ഗൃഹവൈദ്യുതീകരണം, ത്രീ പിന്‍ പ്ലഗ്ഗ്.
Chapter 8
V=fλ
Infra and ultra sonic
Echo, വലിയ ഹാളുകളില്‍ echo ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍
Doppler effect
ബീറ്റ്, പ്രണോദിത കമ്പനം.
Chapter 9
പ്രാഥമിക ദ്വിതീയ പൂരക വര്‍ണ്ണങ്ങള്‍
മഴവില്ല്
UV, IR, ഫ്ലൂറസെന്റ് പദാര്‍ത്ഥങ്ങള്‍.
വിസരണം, ആകാശത്തിന്റെ നിറം,ഉദയ അസ്തമയ സൂര്യന്‍, ആകാശം etc.
Chapter 10
ഇന്റക്ടറുകള്‍, കപ്പാസിറ്ററുകള്‍
ഡയോഡ്, ഫോര്‍വ്വേഡ് ബയസ്, റിവേഴ്സ് ബയസ്
Rectification - half wave & full wave
transistor (Symbol npn & pnp), IC
Chapter 11
ക്രാന്തി വൃത്തം
നക്ഷത്രങ്ങളുടെ ജനനം,മരണം
സൂര്യഘടന
ഭൂസ്ഥിര, പോളാര്‍ ഉപഗ്രഹങ്ങള്‍
ഞാറ്റുവേല
Chapter 12
CNG, LNG
ബയോമാസ്, ബയോഗ്യാസ്
സോളാര്‍പാനല്‍
ജിയോ തെര്‍മല്‍ ഊര്‍ജ്ജം
ന്യൂക്ലിയര്‍ ഫിഷന്‍.
ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ .

Sabtu, 24 Maret 2012

കെമിസ്ട്രി - ഫിസിക്സ് പഠനസഹായികള്‍

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ ചോദ്യബാങ്കുമാണ്. രണ്ട് മെറ്റീരിയലുകളുടേയും പ്രത്യേകത അവ അയച്ചു തന്നിട്ടുള്ളത് സ്ക്കൂള്‍ അധ്യാപകരല്ലെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവരുടെ സഹായം മാത്​സ് ബ്ലോഗിന് ഏറെ മഹത്തരമായി തോന്നുന്നു. മലപ്പുറം ജില്ലയിലെ ഫ്രീലാന്‍സ് അധ്യാപകരാണ് രണ്ടു പേരും. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് അങ്ങാടിപ്പുറത്ത് ദേവന്‍സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അരുണ്‍ ബാബു സാറാണ് ചോദ്യബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പരപ്പനങ്ങാടിയില്‍ നിന്നുള്ള നൗഷാദ് സാറിന്റെ രസതന്ത്രം നോട്സ് നേരത്തേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. അദ്ദേഹം അയച്ചു തന്ന ഫിസിക്സ് നോട്ട്സാണ് ഈ പോസ്റ്റിലുള്ളത്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മറ്റ് വിഷയങ്ങളെ ആധാരമാക്കിയുള്ള നോട്ടുകള്‍ അയച്ചു തന്നാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
Chemistry SSLC Help
(Noushad, Freelance Teacher, Parappanangadi, Malappuram)
Physics Notes
Prepared By : Noushad, Parappanangadi

Maths Questions (English Medium)
Prepared By : Arun Babu. R, Angadippuram)

Senin, 21 Maret 2011

കെമിസ്ട്രി

പദാര്‍ത്ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം. അതുപോലെ വിദ്യാര്‍ത്ഥികളുടെ ഗുണവും അവരുടെ പഠനനിലവാരവുമെല്ലാം മനസ്സിലാക്കി എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ അല്പം രസവും തന്ത്രവും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഒരു കയ്യെഴുത്തു പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പാണ് ഇതോടൊപ്പമുള്ളത്. ജി.വി.എച്ച്.എസ് എസ് ചോറ്റാനിക്കരയില്‍ നിന്നും കിരണ്‍ബേബി എന്ന അധ്യാപകനാണ് ഇത് മാത്​സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. ശാസ്ത്രവിഭാഗം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ അംഗമായ പി.പി.ബെന്നി സാറാണ് ഈ പി.ഡി.എഫ് പുസ്തകത്തിന്റെ രചയിതാവ്. തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ 21 പേജുള്ള കയ്യെഴുത്ത് പ്രതിയിലുള്ളത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ ടിപ്സു് പരീക്ഷയ്ക്കു തയ്യാറെടുത്ത കുട്ടികള്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലിന് സഹായകമാകും. അതൊടൊപ്പം തന്നെ ഇതു വരെ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ഗണിതചോദ്യപേപ്പറുകളെല്ലാം സമാഹരിച്ചു കൊണ്ട് ജോണ്‍ സാര്‍ തയ്യാറാക്കിയ ഒരു സിപ്പ് ഫയലും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

Click here to Download the Chemistry Notes
Prepared by P.P Benny

ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Sent by Nazeer V.A