റിവിഷന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം മാത്സ് ബ്ലോഗ് എടുക്കുന്നത് കഴിഞ്ഞ ഡിസംബര്‍ മാസമാണ്. എങ്ങിനെയാവും ഇതു നടപ്പാക്കുക എന്നതിനെപറ്റി ചെറിയൊരാശങ്ക ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള പഠനസഹായികള്‍ ലഭിക്കുമോ എന്നതായിരുന്നു അതില്‍ ഒന്നാമത്തെ ആശങ്ക. ഏതാനും ചില വിഷയങ്ങളുടെ പഠനസഹായികള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കാന്‍ അല്‍പം മടിച്ചു നില്‍ക്കുകയായിരുന്നു. എല്ലാ വിഷയങ്ങളുടെയും ആവട്ടെ എന്നായിരുന്നു അപ്പോള്‍ കരുതിയത്. ചുവടെ നല്‍കിയിരിക്കുന്നത് ഒരു ഫിസിക്സ് കെമിസ്ട്രി പഠനസഹായിയാണ്. നിങ്ങള്‍ക്കവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
മാത്സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി ഒരുക്കം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ പഠനസഹായികളുടെ ഒഴുക്കായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് പ്രസിദ്ധീകരിച്ചത്.
ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ ഒരു പഠനസഹായി പോലും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. ഫിസിക്സ്,കെമിസ്ട്രി അധ്യാപകരോട് ആരോടെങ്കിലും ആവശ്യപ്പെട്ടാലോ എന്നൊരു അഭിപ്രായം വന്നെങ്കിലും ഹരിസാറാണ് പറഞ്ഞത്.. വേണ്ട..ആരെങ്കിലും അയച്ചു തരുന്നെങ്കില്‍ തരട്ടെ.. അല്ലാതെ വേണ്ട..സംശയത്തോടെ ഞങ്ങള് നെറ്റി ചുളിച്ചു..
കിട്ടും സാര്‍..ഉറപ്പ്..ഹരിസാര്‍ ശുഭപ്രതീക്ഷ കൈവിട്ടില്ല.. .
ആ ഉറപ്പില്‍ വിശ്വസിച്ചു കാത്തിരുന്ന ഞങ്ങളെ കാത്ത് ഫിസിക്സ് കെമിസ്ടി വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള നൗഷാദ് സാറിന്റെ ഒരു സിപ്പ് ഫയലെത്തി.അതിലുള്ളത് എന്തെല്ലാമാണെന്ന് അറിയണ്ടേ..?
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള ഫ്രീലാന്‍സ് ടീച്ചറായ നൗഷാദ് സാര്‍ അയച്ചു തന്ന സിപ്പ് ഫയലിലുണ്ടായിരുന്ന വിഭവങ്ങളാണിവ.
ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളുടെ ഈ റിവിഷന്‍ സഹായികള്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയം വേണ്ട
Physics Revision Tips (English Medium)
Physics Revision Tips (Malayalam Medium)
Chemistry Revision Tips (English Medium)
Chemistry Revision Tips (Malayalam Medium)
Tidak ada komentar:
Posting Komentar