ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പരോപകാരം ഏതു വിധത്തിലുമാകാം. അതൊരു മുഴുവന്‍ സമയ പ്രവര്‍ത്തനമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ നമ്മുടെ മനസ്സ് ആ വിധത്തില്‍ പരുവപ്പെടേണ്ടിയിരിക്കുന്നു. ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്കായി നമുക്കു മാറ്റി വെക്കാനാകുമല്ലോ. ക്ലാസ് മുറികളുടെ നാലു ചുവരുകള്‍ക്കപ്പുറത്തേക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അന്വേഷണാത്മകമനോഭാവമുള്ള ഒരു ശിഷ്യവൃന്ദത്തെ ലോകത്തിന്റെ പല കോണുകളില്‍ സൃഷ്ടിക്കാനും കഴിയുന്ന സാഹചര്യമാണ് വിവരസാങ്കേതിക വിദ്യ ഇന്ന് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു പദ്ധതിക്കാണ് മാത്‍സ് ബ്ലോഗ് ഈയാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം ഒരുക്കം - 2013 ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങള്‍ വേണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഒറ്റയടിക്ക് ഒരാളെക്കൊണ്ട് ഉത്തരമെഴുതാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ ഈ ആവശ്യം ബ്ലോഗിലൂടെ ഉന്നയിക്കുകയായിരുന്നു. ഒരു യൂണിറ്റ് ഒരാള്‍ തയ്യാറാക്കുകയാണെങ്കില്‍ പതിനൊന്നു പേര്‍ വിചാരിച്ചാല്‍ ഈ പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഉത്തരമാകുമല്ലോയെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെയാണ് ഈ യൂണിറ്റുകള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളെഴുതി പ്രസിദ്ധീകരിക്കാന്‍ മാത്‍സ് ബ്ലോഗിനായത്.
വിചാരിച്ചതിനേക്കാളപ്പുറത്തേക്ക് നല്ല പ്രതികരണമായിരുന്നു അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിച്ചത്. വിദ്യാര്‍ത്ഥികളും സ്ക്കൂള്‍ അധ്യാപകരും മാത്രമല്ല, ഫ്രീലാന്‍സ് അധ്യാപകരടക്കമുള്ളവര്‍ ഉത്തരങ്ങളെഴുതാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരേയും ഈ സംരംഭത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചില്ല. സേവനസന്നദ്ധത പുലര്‍ത്തിയവരെ ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ത്തന്നെ ചുമതലയേല്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം. തയ്യാറാക്കേണ്ടത് ഗണിതശാസ്ത്രത്തിന്റെ ഉത്തരങ്ങളാണെന്നതു കൊണ്ടും സമയപരിമിതികൊണ്ടും സ്വന്തം കൈപ്പടയില്‍ത്തന്നെ ഉത്തരങ്ങള്‍ എഴുതിത്തയ്യാറാക്കിയാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ലാടെക്കില്‍ ചെയ്തവരും പുറമേ നിന്ന് ഡി.ടി.പി ചെയ്യിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരോരോരുത്തരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. യൂണിറ്റ് ക്രമത്തില്‍ ചോദ്യോത്തരങ്ങള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. ഇതാണ് ശരിയെന്ന് മാത്‍സ് ബ്ലോഗോ മാത്‍സ് ബ്ലോഗിന്റെ ഒരുക്കം 2013 സപ്പോര്‍ട്ടിങ്ങ് ടീമോ വാശിപിടിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കാം. അത്തരം കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.
Unit 1. സമാന്തരശ്രേണികള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 2. വൃത്തങ്ങള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 3. രണ്ടാം കൃതി സമവാക്യങ്ങള്‍
തയ്യാറാക്കിയത്: പ്രദീപന്‍, കോഴിക്കോട് വളയം സ്ക്കൂള്‍
Unit 4. ത്രികോണമിതി
തയ്യാറാക്കിയത്: കെ.ജി ഹരികുമാര്‍, കെ.പി.എം.എച്ച്.എസ് എടവനക്കാട്
Unit 5. ഘനരൂപങ്ങള്‍
തയ്യാറാക്കിയത്: ശ്രീജ എം.കെ, ഗ്രേസി മരിയ, ഷാജി സെബാസ്റ്റ്യന്‍, രാജുപോള്‍.എ, അബ്ദുള്‍ ജലീല്‍. എ (ഗണിതവിഭാഗം അധ്യാപകര്‍, പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്ററി സ്ക്കൂള്‍)
Unit 6. സൂചകസംഖ്യകള്‍
തയ്യാറാക്കിയത്: വിപിന്‍ മഹാത്മ, ഗവ.വി.എച്ച്.എസ്, കടക്കല്‍
Unit 7. സാധ്യതകളുടെ ഗണിതം
തയ്യാറാക്കിയത്: ലതീഷ് പുതിയേടത്ത്, ജി.എച്ച്.എസ്.എസ്, കടന്നപ്പള്ളി
Unit 8. തൊടുവരകള്‍
തയ്യാറാക്കിയത്: മുരളീധരന്‍, ജി.എച്ച്.എസ് ചാലിശ്ശേരി
Unit 9. ബഹുപദങ്ങള്‍
തയ്യാറാക്കിയത്: റെജി ചാക്കോ, ഫ്രീലാന്‍സ് ടീച്ചര്‍
Unit 10. ജ്യാമിതിയും ബീജഗണിതവും
തയ്യാറാക്കിയത്: സതീശന്‍. എന്‍.എം, പറളി ഹൈസ്ക്കൂള്‍
Unit 11. സ്ഥിതി വിവരക്കണക്ക്
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Tampilkan postingan dengan label ഒരുക്കം. Tampilkan semua postingan
Tampilkan postingan dengan label ഒരുക്കം. Tampilkan semua postingan
Rabu, 27 Februari 2013
Rabu, 16 Januari 2013
ഒരുക്കം 2013 SSLC ORUKKAM
മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
Rabu, 22 Februari 2012
വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും
പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി അതതുമേഖലകളിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? പാഠഭാഗങ്ങള്‍ ഇന്ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്പന. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൌണ്‍ലോഡു ചെയ്ത് പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇതാ, വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.പത്താം ക്ളാസിലെ ഭാഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൌണ്ട്ഡൌണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.
ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.
Senin, 21 Maret 2011
എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം

പത്താംക്ലാസ് സാമൂഹ്യശാസ്ത്രപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ചോദ്യങ്ങള്‍ തയ്യാറാക്കിയത് നോര്‍ത്ത് പറവൂര്‍ സമൂഹം സ്ക്കൂളിലെ വസന്തലക്ഷ്മിടീച്ചറാണ്.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള DRG അംഗമാണ് .പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ തീര്‍ച്ചയായും ഉപകരിക്കും.സാമൂഹ്യശാസ്ത്രം പോലുള്ള വിഷയങ്ങള്‍ പഠിക്കുമ്പോള്‍ വിവിധ ചിന്താഗതികള്‍ വിലയിരുത്തുന്ന പലതരം ചോദ്യങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് പരന്നവായന മാത്രം മതിയായിരുന്ന ഈ വിഷയം പുതിയ സമീപനത്തില്‍ വിശകലനത്തിനും,വിചിന്തനത്തിനും,അപഗ്രഥനത്തിനും ഇടമുള്ള ഒരു ശാസ്ത്രവിഷയമായി മാറി.എന്നാല്‍ ഭൗതീകശാസ്ത്രത്തിന്റെ,ഗണിതത്തിന്റെ തരത്തിലുള്ള പഠനം പോരാതെവരുന്നു ഈ വിഷയത്തിന് .സാമൂഹ്യാപഗ്രഥനം,വായിച്ചുണ്ടാക്കിയ അറിവിന്റെ സ്വയം വിമര്‍ശനം,സ്വന്തമായ ഒരു അഭിപ്രായം രൂപീകരിക്കല്‍ എന്നിവ ആവശ്യമാണ്.ആ അര്‍ഥത്തില്‍ ഭാഷാപഠനത്തിന്റെ ആസ്വാദനതലത്തോടാണ് സാമൂഹ്യശാസ്ത്രത്തിന് കൂടുതല്‍ അടുപ്പം.കുട്ടികളെ രാജ്യസ്നേഹികളും,മാറുന്നലോകത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയുന്നവരുമാക്കുന്ന ക്ലാസ് മുറികളാണ് പുതിയ പഠനസമീപനം
പ്രതീക്ഷിക്കുന്നത് .
സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പാഠഭാഗങ്ങളുമായി ചേര്‍ത്തുനിറുത്തി ചോദ്യങ്ങളാക്കുന്നത് സാധാരണമാണ്. പുതിയ വികസനചിന്തകള്‍ രാജ്യപുരോഗതിക്ക് എത്രമാത്രം പ്രയോജനംചെയ്യുമെന്ന് പത്താംക്ലാസുകാരനോട് ചോദ്യരൂപത്തില്‍ ചോദിക്കുമ്പോള്‍ അവന്റെ ചിന്താഗതികള്‍ സ്വതന്ത്രവും സ്വാഭാവികവുമായ തനിമയോടെ അവതരിപ്പിക്കാനുള്ള അവസരമാണ് കിട്ടുന്നത്. വെറുതെ എന്തെങ്കിലുമൊക്കെ വായിച്ചുപോകുന്ന കുട്ടികള്‍ക്ക് പരീക്ഷാസമയത്ത് കൃത്യതയുള്ള ഉത്തരങ്ങള്‍ എഴുതാന്‍ കഴിയാതെ പോകുന്നു. വായിക്കുന്ന കാര്യങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും , സൂചനകള്‍ ഒന്നൊന്നായി ഓര്‍ത്തുവെയ്ത്തുകയും , അവ മനസിലിട്ട് പാകപ്പെടുത്തി ഉത്തരങ്ങളാക്കുകയും ചെയ്യണം. താഴെ ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നപേപ്പറിന് ഉത്തരമെഴുതിനോക്കുമല്ലോ? ആ ഉത്തരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ച് നന്നാക്കുമല്ലോ?
Click here to get PDF paper
കോഴിക്കോടുള്ള പത്താംക്ലാസ് വിദ്യാര്‍ഥി നിഹാല്‍ എ സലീം തയ്യാറാക്കിയ ടൈംലൈന്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Senin, 14 Maret 2011
' English Dossier ' ഫ്രം Lakshadweep

'ഇതിന്റെ ഒരു ലിങ്ക് ബ്ലോഗില്‍ ചേര്‍ക്കാമോ ' എന്നു ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മാത്‍സ് ബ്ലോഗിന്റെ ഇന്‍ബോക്സില്‍ വന്ന ഒരു മെയിലാണ് ഈ പോസ്റ്റിന് ആധാരം. 'പല സഹായികളില്‍ ഒന്ന്' എന്ന മുന്‍വിധിയായിരുന്നു അയച്ചു കിട്ടിയ ഇംഗ്ലീഷ് പരീക്ഷാ സഹായിയുടെ പി.ഡി.എഫ് കോപ്പി തുറക്കുമ്പോളും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ആ പി.ഡി.എഫ് വായിച്ച്, അതിനു പിന്നലെ അദ്ധ്വാനം മനസ്സിലാക്കിയപ്പോള്‍ വെറുമൊരു ലിങ്കില്‍ ഒതുക്കേണ്ടതല്ല ഇത് എന്ന പൊതു അഭിപ്രായത്തില്‍ ഞങ്ങള്‍ എത്തിച്ചരുകയായിരുന്നു. ഈ ഇംഗ്ലീഷ് പഠനസഹായിയില്‍ എന്തെല്ലാമാണ് ഉള്ളതെന്നല്ലേ..?
പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് തുടക്കം എന്നതില്‍ തുടങ്ങുന്നു ഈ സഹായിയുടെ വ്യത്യസ്തത. പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങള്‍ ഓരോ പാഠത്തില്‍ നിന്നും തെരഞ്ഞെടുത്ത് അതിനെ നേരിടേണ്ടതെങ്ങിനെ എന്നു വിശദീകരിച്ചിരിക്കുകയാണ് ഇതില്‍ ആദ്യം. Essay, Paragraph questions - എന്നിവയെ നേരിടേണ്ടതെങ്ങിനെ, ചോദ്യങ്ങള്‍ എങ്ങിനെയെല്ലാമാണ് വരുന്നത്, അവയ്ക്ക് പ്രതീക്ഷിക്കുന്ന ഉത്തരങ്ങളുടെ മാതൃക എങ്ങിനെയാണ് എന്നതും ചേര്‍ത്തിരിക്കുന്നു.
ആദ്യം ഗദ്യ ഭാഗവും പിന്നീട് പദ്യഭാഗവുമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഹെല്‍പ്പ് ബോക്സില്‍ പദ്യഭാഗത്തു നിന്നും ചോദിക്കാവുന്ന Figures of Speech, Rhyme Scheme, Alliteration, Assonance എന്നിവയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
ഓരോ തരത്തിലുമുള്ള ചോദ്യങ്ങളെ നേരിടേണ്ട രീതികളെ കുറിച്ചു വിശദീകരിച്ചിരിക്കുന്നു എന്നിടത്താണ് ഈ സഹായി വ്യത്യസ്തമാകുന്നത്. മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍, ഒരുക്കം, തുടങ്ങി വിവിധ ശ്രോതസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
ഗ്രാമറിലെ Preposition, Articles, Error correction, Phrasal verbs തുടങ്ങിയവയെ കുറിച്ചും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ Conversation, Speech, Letter, Notice, Diary, Report, Placard/Slogan, Profile..തുടങ്ങിയ Discourse കളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ഈ വര്‍ഷത്തെ ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഇതൊരു റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രയോജനമാണ് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന ഈ മികച്ച പഠനസഹായി തയാറാക്കിയത് ലക്ഷദ്വീപിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്റെറി സ്കൂള്‍, മിനിക്കോയിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ അബ്ദുള്‍ ഹക്കീം മാഷാണ്.
മിനിക്കോയിയിലെ ഡെപ്യൂട്ടി കളക്ടറായ രജനീഷ് കുമാര്‍ സിംഗ് 'ഇംഗ്ലീഷ് ഡോസിയര്‍' എന്ന ഈ 38 പേജുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രമാണ് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
Click here to download English Dossier
Senin, 17 Januari 2011
ഒഴിവാക്കിയ പാഠഭാഗങ്ങളും ഒരുക്കം-2011 ഉം

2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ പഠനബാഹുല്യം കണക്കിലെടുത്ത് ഓരോ വര്‍ഷവും ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതനുസരിച്ച് താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കി.
- ഇംഗ്ളീഷ് : King Lear (from Supplementary Reader- Evergreen Tales).
- ഗണിതം : പോളിനോമിയലുകള്‍ (പൂര്‍ണ്ണമായും ഒഴിവാക്കി), ട്രിഗണോമെട്രി (8.6, 8.7, 8.8 Heights and distance).
- സാമൂഹ്യശാസ്ത്രം : ആധുനിക വിപ്ളവങ്ങള്‍ (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം രണ്ട്), ആധുനിക കേരളം (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം ഒമ്പത്), വന്‍കരകളുടെയും സമുദ്രങ്ങളുടെയും രൂപീകരണം (സാമൂഹ്യശാസ്ത്രം രണ്ട് അധ്യായം മൂന്ന്), അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ (സാമൂഹ്യ ശാസ്ത്രം രണ്ട് അധ്യായം 10)
2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഒരുക്കം-2011 വിഷയക്രമത്തില്‍ താഴെയുള്ള ലിങ്കുകളില്‍ നിന്നും ക്ലിക്ക് ചെയ്തെടുക്കാം. അതിനായി തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Langganan:
Postingan (Atom)



