MATHEMATICS

Minggu, 17 Maret 2013

Chemistry A Plus Winner


വേറിട്ട വഴികളിലൂടെ ചിന്തിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. വെട്ടിത്തെളിക്കപ്പെട്ട പാതയിലുടെ കടന്നു പോകാന്‍ ആര്‍ക്കും സാധിക്കും. സ്വന്തമായി പാത വെട്ടിത്തെളിക്കുമ്പോഴാണ് നാം വ്യത്യസ്തരാകുന്നതും മാറ്റങ്ങള്‍ക്ക് കാരണക്കാരാകന്നതും. ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു കൂടുമെന്നും അതു പുതിയ കൂട്ടുകെട്ടിനും ഉത്പന്നങ്ങള്‍ക്കും കാരണമാകുമെന്നും ശാസ്ത്രം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിരത്തുന്നു.

മാത്‍സ് ബ്ലോഗ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്കാണ് വഴിയൊരുക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗണിതശാസ്ത്രം ഒരുക്കത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്. ഗണിതശാസ്ത്രം ഒരുക്കത്തിന് ഉത്തരങ്ങള്‍ തയ്യാറാക്കിയ ടീമിലെ അധ്യാപകരുടെ ഉണര്‍വ് ഞങ്ങള്‍ക്കും ഏറെ പ്രചോദനമായി. മാത്​സ് ബ്ലോഗിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ലഭിക്കുന്ന resources പരിഗണിക്കുമ്പോള്‍ എന്നെ പോലുള്ള അദ്ധ്യാപകര്‍ ഇത്രയെങ്കിലും സഹായിച്ചില്ലെങ്കിലോ എന്ന ആമുഖത്തോടെയാണ് സപ്പോര്‍ട്ടിങ് ടീമിലെ അംഗമായ സിന്ധു ടീച്ചര്‍ മൂന്നു യൂണിറ്റിനാണ് ഉത്തരമെഴുതിത്തന്നത്. അതുപോലുള്ള അധ്യാപകരാണ് മാത്​സ് ബ്ലോഗിന്റെ ശക്തി.

അത്തരത്തിലൊരു നൂതന ഉത്പന്നമാണ് നമ്മുടെ ഇന്നത്തെ പോസ്റ്റ്. എറണാകുളത്തെ 'എ പ്ലസ് ക്ലിനിക്കി'ലെ കെമിസ്ട്രി റിസോഴ്സ് അധ്യാപകനായ ചോറ്റാനിക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ അധ്യാപകനായ ബെന്നി സാര്‍ എ പ്ലസ് വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടു കൊണ്ട് ഒരുക്കിയ ചോദ്യാവലികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുവാന്‍ സാധ്യതയുള്ള ഈ പഠനസഹായി അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.
ചുവടെയുള്ള ലിങ്കില്‍ നിന്നും കെമിസ്ട്രി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download Chemistry A+ Winner Question Bank

Tidak ada komentar:

Posting Komentar