അങ്ങനെ പത്താംക്ലാസിലെ ആദ്യത്തെ പ്രാക്ടിക്കല്‍ പരീക്ഷ സമംഗളം പൂര്‍ത്തിയായി. പരിഭവങ്ങളുടെയും ഉത്കണ്ഠകളുടെയും ദിവസങ്ങളായിരുന്നു. പാച്ചുകളും അനുഭവസാക്ഷ്യങ്ങളുമായി ഒത്തിരി പേര്‍ മാത്സ് ബ്ലോഗില്‍ ഒത്തുചേര്‍ന്നു. സംഘപഠനത്തിന്റെയും സഹവര്‍ത്തിത്വപഠനത്തിന്റെയും അര്‍ത്ഥം ശരിക്കും മനസിലായത് അപ്പോഴാണ്. സത്യത്തില്‍ ഇനിയുള്ള ദിവസങ്ങളാണ് ശരിക്കും അധ്യാപകരുടെ പരീക്ഷാനാളുകള്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചെറിയ ചെറിയ ചോദ്യങ്ങള്‍ തയ്യാറാക്കി സമയബന്ധിതമായി പരിശീലിപ്പിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുകയുള്ളൂ. രണ്ടുപാഠങ്ങള്‍ തിയറിയായി പറഞ്ഞുകൊടുക്കുകയും സൗകര്യങ്ങളൊരുക്കി കാണിക്കുകയും വേണം. 'വിവരങ്ങള്‍ പങ്കുവെയ്ക്കാം', 'കമ്പ്യൂട്ടര്‍ എന്ന യന്ത്രം' എന്നീ പാഠങ്ങളാണ് അവ. അതില്‍ ഒരു പാഠത്തിന്റെ കുറിപ്പുകള്‍ താഴെ ലിങ്കായി ചേര്‍ത്തിട്ടുണ്ട്.
തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ഇവ സഹായിക്കുമെന്ന് കരുതാം.
Click here for theory notes of Networking
ഇനി പ്രാക്ടിക്കല്‍ പരിശീലനത്തെക്കുറിച്ചു പറയട്ടെ. ഏഴുപാഠഭാഗങ്ങളില്‍ നിന്നും പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഇങ്ക് സ്ക്കേപ്പ്, സ്പ്രെഡ് ഷീറ്റ്, ക്യൂജിസ്, പൈത്തണ്‍, ടൂപ്പി 2D മാജിക്ക്, സ്റ്റെല്ലേറിയം, കെ ടെക് ലാബ്, ജിയോജിബ്ര എന്നീ സോഫ്റ്റ് വെയറുകളും വെബ് പേജ് നിര്‍മ്മാണവും (html , KampoZer) പരിശീലിപ്പിക്കണം. 20 വര്‍ക്ക് ഷീറ്റുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇവ ചോദ്യങ്ങള്‍ മാത്രമാണ്. പ്രിന്റെടുത്ത് ഓരോ സിസ്റ്റത്തിനും ഒരു കോപ്പിവീതം വെച്ച് കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ ഭംഗിയായി പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ട്. മൂന്നു വര്‍ക്ക് ഷീറ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു. ബാക്കിയുള്ളവ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം
Practice practical Work 1
Practice Practical Work 2
Practice Practical Work 3

Tidak ada komentar:
Posting Komentar