MATHEMATICS

Tampilkan postingan dengan label IT. Tampilkan semua postingan
Tampilkan postingan dengan label IT. Tampilkan semua postingan

Kamis, 07 Februari 2013

IT Model Examination Help


പ്രിയ സുഹൃത്തേ,
Model IT പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മനസിലാക്കുന്നു.പ്രശ്നങ്ങള്‍ മനസ്സിലാക്കി,SSLC ഐടി പരീക്ഷയ്ക്കു മുമ്പ് പരിഹരിക്കാന്‍ ഐടി@സ്കൂള്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിനെ സഹായിക്കുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രശ്നം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില പ്രശ്നങ്ങള്‍ അധ്യാപകര്‍ സ്വയം പരിഹരിച്ചതെങ്ങനെയെന്നും ഇവിടെ നിന്നും മനസ്സിലാക്കാം.


ചില പ്രശ്നങ്ങളും പരിഹാരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്നു വായിക്കാം.

ചോദ്യം:- പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ നടത്തി കഴിഞ്ഞ് ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect user name/passwordഎന്ന message വരുന്നു.
ഉത്തരം:- Computer–>File System –>opt –>lampp –>var –>mysql എന്ന രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു ഫയലുകള്‍) delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.
ചോദ്യം :Stellarium വിന്റോ മിനിമൈസ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
ഉത്തരം :F11 key ഉപയോഗിച്ചു നോക്കൂ. full screen mode മാറും അപ്പോള്‍ മിനിമൈസ് ചെയ്യാം

ചോദ്യം : ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ്, പരീക്ഷ നടത്തുമ്പോഴാണ് Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകള്‍ കാണാതിരിക്കുകയോ, കാലിയായിരിക്കുകയോ ആയി ശ്രദ്ധയില്‍ പെട്ടത്. എന്തുചെയ്യും?
ഉത്തരം : Computer->File System->usr->share->itexam->Documents_images എന്ന ഫോള്‍ഡറിനകത്ത് ഒളിച്ചിരിക്കുന്ന അവരെ എടുത്ത് ഹോമിലേക്ക് ഇട്ടാല്‍ മതി. അല്ലെങ്കില്‍ സിപ്പ് ചെയ്ത Exam_Documents, Images10 എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.



ചോദ്യം ലോഡ് ചെയ്യാത്ത പ്രശ്നത്തിന് ഒരു പരിഹാരം
ലോഡ് ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ ചെയ്യുക. തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ cancel ചെയ്യുക. ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം ആവര്‍ത്തിക്കില്ല.


ചോദ്യം : റ്റുപ്പി 2D മാജിക്കില്‍ ഒരു കുട്ടി ചെയ്ത വര്‍ക്ക് സേവായിക്കഴിഞ്ഞാല്‍ അടുത്ത കുട്ടി എടുക്കുമ്പോള്‍ പൂര്‍ത്തിയായ വര്‍ക്കായിരിക്കും വരുന്നത് . എന്തുചെയ്യണം ? ഉത്തരം : ഹോമില്‍ നിന്നും Exam Documents ഡിലീറ്റ് ചെയ്യുക. Computer->File System->usr->share->itexam->Documents_imagesഎന്നതില്‍ Exam Documents Right Click ചെയ്ത് sent to Home കൊടുക്കുക . എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് മാത്‌സ് ബ്ലോഗില്‍ മാത്‌സ് ബ്ലോഗ്-ഒരുക്കം എന്ന പേരില്‍ വിവിധ വിഷയങ്ങളില്‍ ഒട്ടേറെ പഠനസഹായികള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സോഷ്യല്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും നമ്മുടെ അധ്യാപകര്‍ പഠനസഹായികള്‍ അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ സന്തോഷം തോന്നിയത് മൂന്നു ഹിന്ദി ബ്ലോഗുകളുടെ കൂട്ടായ്മയില്‍ 'ആസര' എന്ന ഒരു പ്രൊഡക്ട് തയ്യാറായത് കണ്ടപ്പോഴാണ്. വിശാലമായ ഒരു മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ സമയം ചെലവഴിച്ച് സങ്കുചിത മന‍ഃസ്ഥിതി വെടിഞ്ഞ് വിശാലമായ ലക്ഷ്യത്തോടെ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടു വരാന്‍ കഴിയൂ. അതുകൊണ്ടു തന്നെ പഠനസഹായികള്‍ തയ്യാറാക്കി അയച്ചു തന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. ഇതെല്ലാം നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും സസന്തോഷം സ്വീകരിച്ചുവെന്നാണ് സന്ദര്‍ശനങ്ങളുടെ സ്റ്റാറ്റിറ്റിക്സ് പരിശോധിച്ചപ്പോഴാണ് ഞങ്ങള്‍ക്കു് മനസ്സിലായത്. കാരണം, ജനുവരി മാസത്തില്‍ മാത്രം നമുക്ക് ലഭിച്ചത് പത്തുലക്ഷം ഹിറ്റുകള്‍ക്ക് മുകളിലാണ്. മാത്‍സ് ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു അത്. ഐടി പരീക്ഷ ലക്ഷ്യമിട്ട് ഒട്ടേറെ തിയറി-പ്രാക്ടിക്കല്‍ സഹായികള്‍ നാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും നമ്മുടെ വായനക്കാര്‍ക്ക് ഏറെ സഹായകമായെന്ന് പ്രതികരണങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തായാലും ഇനി പരീക്ഷാ നാളുകളാണ്. എസ്.എസ്.എല്‍‍.സി ഐടി മോഡല്‍ എക്സാമിനേഷന്‍ ഫെബ്രുവരി എട്ടിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നമുക്ക് ഏവര്‍ക്കും ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തിയറി- പ്രാക്ടിക്കല്‍ പരീക്ഷകളെല്ലാം ഒരുമിച്ചാണ് നടക്കുന്നത്. പരീക്ഷകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഇന്‍സ്റ്റലേഷന്‍ ഗൈഡും ചുവടെ നല്‍കിയിരിക്കുന്നു. മോഡല്‍ എക്സാമിനേഷന് ആവശ്യമായ ഫോറങ്ങളും സ്കോര്‍ ഷീറ്റും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫോമും ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

1. സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ് കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗിക്കേണ്ടതാണ്.

3. എഡ്യൂഉബുണ്ടു 10.04, 10.12 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,

2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.

3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ് സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

4. പരീക്ഷക്കിടക്ക് ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo /opt/lampp/lampp restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.

സ്കൂള്‍ രജിസ്ട്രേഷന്‍ സമയത്ത് രജിസ്റ്റര്‍ നമ്പര്‍ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സ്കൂളില്‍ 10A യില്‍ 41 കുട്ടികളും 10B യില്‍ 37 കുട്ടികളും ഉണ്ടെന്ന് കരുതുക.
രജിസ്റ്റര്‍ നമ്പര്‍ നല്കേണ്ട ജാലകത്തില്‍ from ല്‍ 990101 ഉം to ല്‍ 990141 ഉം നല്കി save ചെയ്തശേഷം ,from ല്‍ 990201 ഉം to ല്‍ 990237 ഉം നല്കി വീണ്ടും save ചെയ്യുക. എത്ര ഡിവിഷന്‍ ഉണ്ടെങ്കിലും ഇങ്ങനെ നല്കാം.
എസ്. സാംബശിവന്‍
സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്
ഐടി@സ്കൂള്‍, തിരുവനന്തപുരം

സിസ്റ്റം ഡേറ്റ് തെറ്റായിക്കിടക്കുന്ന സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്വേഡ് എടുക്കുകയില്ലത്രെ! ശരിയാക്കിയതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി,എടുത്തുകൊള്ളും
പി എന്‍ സജിമോന്‍, മാസ്റ്റര്‍ ട്രെയിനര്‍

IT Model Examination 2013- Circular

User Guide for IT Model Exam

Directions

Form for Examination Schedule


Form for System allotment


Score Sheet

Feed Back form for Students

Forms in Spread Sheet
Sent by KC Babu, SIHS Ummathur

Minggu, 06 Januari 2013

നമുക്കൊരു വെബ് പേജ് ICT - 10

നമുക്കൊരു വെബ്സൈറ്റ് എന്ന ICT പാഠഭാഗത്തുനിന്നും ചില പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും പ്രസിദ്ധീകരിക്കുകയാണ് . മുന്‍പ് പ്രസിദ്ധീകരിച്ച പാഠങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മാത്​സ് ബ്ലോഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സന്തോഷം അറിയിക്കുന്നു.
വെബ് പേജ് തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഫയല്‍ ഘടന തിരിച്ചറിയുക, Relative Path , Absolute path എന്നിവ തിരിച്ചറിയുക, വെബ് പേജുകളില്‍ ചലച്ചിത്രം, ശബ്ദം എന്നിവ ഉപയോഗിക്കാനുള്ള ശേഷി നേടുക, KompoZer സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കാനും ആകര്‍ഷണീയമാക്കാനുമുള്ള കഴിവ് നേടുക, സ്ക്കൂള്‍ ലാബിലെ എല്ലാസിസ്റ്റത്തിലും കിട്ടുന്ന വിധം വെബ് പേജുകള്‍ ക്രമീകരിക്കുന്നതിന് പ്രപ്തരാക്കുക, വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് വെബ് സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയാണ് പഠനലക്ഷ്യങ്ങള്‍. വെബ് പേജ് നിര്‍മ്മാണത്തിനാവശ്യമായ ഏതാനും ടാഗുകള്‍ മുന്‍ക്ലാസുകളില്‍ പരിചയപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ടാഗുകള്‍ മനസിലാക്കുന്നതിനും, കമ്പോസര്‍ എന്ന പുതിയ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുന്നതിനും പത്താംക്ലാസ് പാഠപുസ്തകം പ്രാധാന്യം നല്‍കുന്നു. ഇതേക്കുറിച്ച് ജോണ്‍ സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റും പഠനക്കുറിപ്പുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഇന്റെര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന പേജുകളാണ് വെബ്പേജുകള്‍.ധാരാളം വെബ്പേജുകള്‍ ചേര്‍ത്ത് നെറ്റില്‍ ഒരുക്കിയിരിക്കുന്ന വിവരസഞ്ചയമാണ് വെബ്സൈറ്റ് . എച്ച് ടി എം എല്‍ (HyperText Markup Language) എന്ന പ്രോഗ്രാംഭാഷയില്‍ വെബ്പേജ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രോഗ്രാം എഴുതുകയാണ് ആദ്യപടി .ഇത്തരം ഒരു പ്രോഗ്രാമിന് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ശീര്‍ഷകഭാഗവും ബോഡി ഭാഗവും . ലളിതമായ ഒരു പ്രോഗ്രാം താഴെ കൊടുത്തിരിക്കുന്നു. എച്ച് .ടി . എം . എല്‍ ടാഗുകള്‍ നേരിട്ട് ഉപയോഗിക്കാതെ വെബ് പേജുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണ് എച്ച് ടി എം എല്‍ എഡിറ്ററുകള്‍. KampoZer , Quanta Plus എന്നിവ എച്ച് ടി എം എല്‍ എഡിറ്ററുകളാണ്. പേജുകള്‍ മെച്ചപ്പെടുത്താനും ടാഗുകള്‍ തിരുത്താനും ഇതില്‍ സാധിക്കും.

ഐടി@സ്ക്കൂള്‍ ഉബുണ്ടുവില്‍ Application --- Internet --- KampoZer എന്ന ക്രമത്തിലാണ് കമ്പോസര്‍ സ്ഫോഫ്റ്റ്‌വെയര്‍ തുറക്കുന്നത്. ഒരു വെബ്സൈറ്റ് തുറന്നുവരുമ്പോള്‍ ആദ്യം കാണുന്ന പേജാണ് ഹോം പേജ് എന്ന് അറിയാമല്ലോ. ആ വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന പേജുകളെക്കുറിച്ചും, ഉള്ളടക്കത്തെക്കുറിച്ചും ഹോം പേജില്‍ വ്യക്തമാക്കിയിരിക്കും. പ്രധാനചിത്രം, ലിങ്കുകള്‍, പ്രധാന അറിയിപ്പുകള്‍,, സൈറ്റിനെക്കുറിച്ചുള്ള പൊതുവിവരണങ്ങള്‍ എന്നിവ ഹോം പേജില്‍ ഉണ്ടായിരിക്കും. നാം തയ്യാറാക്കിയ ഹോം പേജ് നമ്മുടെ സിസ്റ്റത്തില്‍ തന്നെയുള്ള ഫയല്‍ സിസ്റ്റത്തിലെ var – www എന്ന ഫോള്‍ഡറില്‍ കോപ്പിചെയ്യണം. തുടര്‍ന്ന് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ localhost/filename.html കൊടുത്ത് എന്റെര്‍ ചെയ്താല്‍ വെബ്സൈറ്റ് കാണാം.

ഇവിടെ ഒരു പ്രശ്നമുള്ളത് സാധാരണ യൂസറില്‍ നിന്നുകൊണ്ട് ഫയല്‍സിസ്റ്റത്തിലെ var --- www യിലേയക്ക് മറ്റൊരു ഫയല്‍ പ്രവേശിക്കില്ല എന്നതാണ്. അപ്പോള്‍ സാധാരണ യൂസറിന് പെര്‍മിഷന്‍ നല്‍കണം . Terminal ല്‍ sudo nautilus എടുക്കുക അവിടെ നിന്നുകൊണ്ട് ഫയല്‍ സിസ്റ്റത്തിലെ var www ല്‍ പേസ്റ്റ് ചെയ്യാം നെറ്റ്‌വര്‍ക്ക് ചെയ്ത കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ഒരെണ്ണം സെര്‍വര്‍ ആയി കണക്കാക്കാം. ഒരേ സമയം പല പ്രോഗ്രാമുകളും പലര്‍ക്കായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറാണ് സെര്‍വര്‍.. സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കമ്പ്യൂട്ടറുകളാണ് ക്ലയിന്റ് കമ്പ്യുട്ടറുകള്‍. നെറ്റ് വര്‍ക്കില്‍ അംഗമായിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനും ഓരോ IP അഡ്രസ് ഉണ്ടാകും. സെര്‍വറില്‍ ഒരു വെബ് പേജ് സേവ് ചെയ്തു എന്നു കരുതുക. മറ്റൊരു സിസ്റ്റത്തിന്റെ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ serverIP/filename.html എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്ത് പേജ് കാണാം.

ഈ പാഠത്തിന്റെ പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
നമുക്കൊരു വെബ്സൈറ്റ് പഠനക്കുറിപ്പുകള്‍
വര്‍ക്ക്ഷീറ്റ് മാതൃക
നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ.

Minggu, 05 Agustus 2012

എട്ടാംക്ലാസ് ICT പാഠങ്ങള്‍

രാജീവ് ജോസഫ് , ജിംജോ ജോസഫ് എന്നീ അദ്ധ്യാപകര്‍ തയ്യാറാക്കിയ എട്ടാംക്ലാസ് IT പാഠങ്ങളാണ് ഇന്നത്തെ പോസ്റ്റ്. എട്ടാംക്ലാസിലെ പാഠങ്ങള്‍ക്കും പത്തിലേതുപോലെ നോട്ടുകള്‍ വേണമെന്ന പലരുടെയും ആവശ്യമാണ് ബഹുമാന്യരായ രണ്ട് അധ്യാപകര്‍ നിറവേറ്റിയത് . ബ്ലോഗ് ടീമിന്റെ പേരില്‍ അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നു.

ഭാവി തലമുറയെ നേര്‍വഴിക്ക് നടത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നമുക്ക്, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടത് വിജ്ഞാന സമ്പാദനത്തിനും വിനിമയത്തിനും ഇന്ന് വളരെ അത്യാവശ്യമാണ്. മാത്രമല്ല നമ്മുടെ ചുറ്റുപാടും സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വൈവിധ്യമുള്ളതും രസകരവുമായ അനുഭവങ്ങളിലൂടെ അറിവിന്റെ നിര്‍മാണം നടക്കുന്നതിനും വിവര സാങ്കേതിക വിദ്യ ഏറെ സഹായകമാണ്.


കേവലം സാങ്കേതിക വിദ്യാ പഠനം മാത്രമായി ചുരുക്കുന്ന തരത്തിലല്ല ഇപ്പോഴത്തെ നമ്മുടെ ഐ.ടി. പാഠപുസ്തകങ്ങള്‍. മറിച്ച് ഐ.റ്റി.യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പഠനപ്രക്രിയയുടെ ഗുണമേന്മ മൊത്തത്തില്‍ വര്‍ദ്ധിപ്പിക്കുവാനും സ്വയം പഠനത്തിനു സഹായിക്കുന്ന തരത്തിലുമാണ് അവ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ചിത്രരചനാ പരിശീലനത്തിനായി GIMP, സമയ മേഖലകള്‍ മനസ്സിലാക്കാന്‍ Sunclock, ഏറ്റവും ഉപകാരപ്രദമായ Word Processor, വിജ്ഞാനത്തിന്റെ മഹാസാഗരമായ Internet- നെ പരിചയപ്പെടല്‍, രസതന്ത്ര പഠനം എളുപ്പമാക്കാന്‍ Kalzium, Ghemical എന്നിവ, സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങള്‍ കളികളിലൂടെ പഠിക്കുന്നതിന് Kaliyalla Kaaryam, ജ്യാമിതീയ നിര്‍മ്മിതികള്‍ എളുപ്പമാക്കാന്‍ Geogebra, വിവരങ്ങള്‍ പട്ടികയാക്കുക, ക്രോഡീകരിക്കുക, അപഗ്രഥിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമാക്കാന്‍ Spreadsheet, ഭൂപട പഠനത്തിനായി Marble, Xrmap എന്നിവ, നമ്മുടെ കണ്ടെത്തലുകള്‍ ആശയങ്ങള്‍, നിർദ്ദേശങ്ങള്‍ തുടങ്ങിയവ മറ്റുള്ളവരുടെ മുമ്പില്‍ ആകര്‍ഷകമായി അവതരിപ്പിക്കുവാന്‍ സഹായിക്കുന്ന Presentation സോഫ്റ്റെയര്‍, ആകാശ കാഴ്ച്ചകള്‍ നിരീക്ഷിക്കാനുതകുന്ന KStars എന്നീ സോഫ്റ്റെയറുകള്‍ ആണ് എട്ടാം ക്ലാസിൽ പരിചയപ്പെടുത്തുന്നത്.

കൂടുതല്‍ അന്വേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പാഠപുസ്തകത്തിനും അപ്പുറത്തേയ്ക്ക് പോകുന്നതിന് പ്രേരണ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന വിധത്തില്‍ ആദ്യ ആറ് പാഠങ്ങളുടെ നോട്സ് പ്രസിദ്ധീകരിക്കുന്നു. അവ പൂര്‍ണ്ണമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ്സ് ആയെത്തുമ്പോള്‍ അവ കുറ്റമറ്റതാക്കാം എന്ന് കരുതുന്നു.

VIII -ICT notes : Chapter 1
VIII -ICT notes : Chapter 2
VIII -ICT notes : Chapter 3
VIII -ICT notes : Chapter 4
VIII-ICT notes : Chapter 5
VIII -ICT notes : Chapter 6

Senin, 26 Maret 2012

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

"പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി ശ്രദ്ധിക്കുന്നതാണ്. ദൈവമേ ഹിന്ദിയില്‍ A+ നഷ്ടമായാല്‍ പിന്നെ..? ആലോചിക്കാന്‍ കൂടി കഴിയുന്നില്ല സ്കൂളിലെ ഏക ഹിന്ദി വിശാരദയായ ശാലിനി ടീച്ചര്‍ക്ക്! വന്നയുടന്‍ ചോദ്യപ്പേപ്പര്‍ തട്ടിയെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങി.ഹാവൂ..എട്ടാം ചോദ്യത്തിന്റെ വിചാരണാസമയം വരെ കാര്യങ്ങള്‍ ശുഭം. ഒമ്പതാം ചോദ്യത്തിന് മൂന്ന് ചോദ്യങ്ങളില്‍ ഉത്തരമെഴുതേണ്ട രണ്ടെണ്ണത്തില്‍ ഏതെല്ലാമെഴുതിയെന്ന് ചെദിച്ചപ്പോഴാണ് സംഗീതയുടെ അലമുറ പുറപ്പെട്ടത്. "ടീച്ചറേ..ഞാന്‍ ഒരെണ്ണമേ...ഞാന്‍ കരുതി ഒരെണ്ണം..." ഹിന്ദിയിലെ A+ പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം ടീച്ചറുടെ പ്രതീക്ഷക്കപ്പുറമായിരുന്നു. വീട്ടില്‍ ചെന്നയുടന്‍ സംഗീത കട്ടിലില്‍ കമഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങിയതാണ്. ഭാഗ്യത്തിന് അടുത്ത പരീക്ഷയായ കണക്ക് രണ്ടുദിനം കഴിഞ്ഞേയുള്ളൂവെന്നത് മാത്രമാണ് സമനില അല്പമെങ്കിലും വീണ്ടെടുക്കാന്‍ അവള്‍ക്ക് തുണയായത്."
ഇത്തവണ നടന്ന ഈ സംഭവത്തില്‍ പേരുകള്‍ മാത്രമേ വ്യാജമായുള്ളൂ. അനവസരത്തിലുള്ള അവലോകനങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങള്‍ സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍സാര്‍ തയ്യാറാക്കി എന്നേ അയച്ചുതന്ന അവലോകനവും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്തെന്ന ചോദ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യമാണ് മേല്‍ വിവരിച്ചത്. ഇനി വായിക്കൂ...
പുതിയ പാഠപുസ്തകത്തെ ആസ്പദമാക്കി നടന്ന ആദ്യത്തെ പൊതുപരീക്ഷ ആയതിനാല്‍ കുട്ടികളും അധ്യാപകരും ഏറെ ആശങ്കയോടെയാണ് ഗണിതപരീക്ഷയെ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യാതൊരുവിധ ആശങ്കക്കും ഇടനല്‍കാതെ, എല്ലാത്തരം കുട്ടികളിലും സംതൃപ്തി ഉളവാക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറായിരുന്നു ഇത്തവണത്തേത്. മൂന്നോ നാലോ ചോദ്യങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ എളുപ്പം ഉത്തരമെഴുതാനാകുന്ന ചോദ്യങ്ങള്‍. ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.
സമാന്തരശ്രേണി
1, 9, 12 ചോദ്യങ്ങളാണ് സമാന്തരശ്രേണിയില്‍ നിന്നും വന്നിരുന്നത്. ഇതില്‍ ഒന്നം ചോദ്യം എല്ലാത്തരം കുട്ടികളും ചെയ്തിരിക്കും. ഒമ്പതാം ചോദ്യവും കുട്ടികള്‍ ചെയ്തു ശീലിച്ചതുതന്നെ. പന്ത്രണ്ടാം ചോദ്യം താഴ്​ന്ന നിലവാരക്കാര്‍ പൂര്‍ണ്ണമായി ചെയ്തുകാണണമെന്നില്ല, എന്നാല്‍ ശരാശരിക്കു മുകളില്‍ നില്ക്കുന്നവര്‍ എളുപ്പത്തില്‍ ചെയ്തുകാണും.
വൃത്തങ്ങള്‍, തൊടുവരകള്‍
വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളില്‍നിന്നും വന്ന നിര്‍മ്മിതികള്‍ കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല, എന്നിരുന്നാലും ഒരു അന്തര്‍വൃത്തം വരയ്ക്കാന്‍ നേരിട്ടുള്ള നിര്‍മ്മിതി കുട്ടികള്‍ പ്രതീക്ഷിച്ചിരുന്നു. ചോദ്യം നമ്പര്‍ 15, SCERT ചോദ്യശേഖരം ചെയ്തുശീലിച്ച കുട്ടികള്‍ വളരെ എളുപ്പം ചെയ്തുകാണും. ഇതിലെ രണ്ടാം ചോദ്യം കൂടുതല്‍ കുട്ടികളും ചെയ്യാന്‍ ശ്രമിച്ചുകാണുകയില്ല. എന്നാല്‍ ചിത്രം കാണുമ്പോഴുള്ള പേടി ശരിയായി വിശകലനം ചെയ്താല്‍ ഉണ്ടാകാന്‍ വഴിയില്ല. ഒരുപക്ഷേ നിര്‍മ്മിതിയേക്കാള്‍ എളുപ്പം സ്കോര്‍ നേടാന്‍ കഴിയുന്നതും ഇതിലൂടെയാണ് എന്ന് തോന്നുന്നു.ചോദ്യം നമ്പര്‍ 21(a)മോഡല്‍പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. (b)ഭാഗവും കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയില്ല. ഇവിടെ (a),(b) എന്ന് പറഞ്ഞതുകൊണ്ട് ചുരുക്കം ചില കുട്ടികള്‍ (a)ഭാഗം ചെയ്ത് (b)ല്‍ വീണ്ടും (a)ഭാഗം വരച്ച് A,B,C എന്നീ ബിന്ദുക്കളിലൂടെ തൊടുവരകള്‍ വരച്ചുകാണും. എന്നാല്‍ ഇവരണ്ടും ഒറ്റച്ചിത്രത്തില്‍ വരക്കാവുന്നതാണ്. ഇനി രണ്ടുചിത്രങ്ങളായി വരച്ചതുകൊണ്ട് മാര്‍ക്ക് നഷ്ടപ്പെടുകയൊന്നുമില്ല! ആറാം ചോദ്യത്തില്‍ അവ്യക്തതയുണ്ടെന്ന് ചില കുട്ടികള്‍ക്കെങ്കിലും തോന്നിയിരിക്കും. ത്രികോണം APB സമപാര്‍ശ്വത്രികോണം എന്നു പറയുമ്പോള്‍ ഏതൊക്കെ വശങ്ങളാണ് തുല്യം എന്ന വസ്തുത പറയാന്‍ വിട്ടുപോയി എന്ന തോന്നല്‍ കുട്ടികളിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ചിത്രം ശരിയായി വിശകലനം ചെയ്താല്‍ BA=BP എന്ന സാധ്യതയ്ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്ന് മനസ്സിലാക്കാം. ഭൂരിഭാഗം കുട്ടികളും ഇത് ശരിയായി ചെയ്തുകാണും.എട്ടാം ചോദ്യം, ചോദ്യശേഖരത്തിലെ ചോദ്യത്തിന്റെ പകര്‍പ്പായിരുന്നു. PQxPB=PA2 എന്ന ആശയം മനസ്സിലാക്കിയ കുട്ടികള്‍ വളരെ എളുപ്പം ഈ ചോദ്യം ചെയ്തുകാണും. എന്നാലും വൃത്തത്തിന്റെ ആരം കണ്ട് മുഴുവന്‍ സ്കോറും നേടുന്നവര്‍ കുറവാകാനാണ് സാധ്യത.
രണ്ടാംകൃതിസമവാക്യം, ബഹുപദങ്ങള്‍
ഈ പാഠഭാഗങ്ങളില്‍ നിന്നും വന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചായിരുന്നു. മൂന്നാം നമ്പ്ര് ചോദ്യം ഏതു നിലവാരക്കാര്‍ക്കും ചെയ്യാന്‍ കഴിയും. അഞ്ചാം ചോദ്യത്തിനും ഭൂരിഭാഗം കുട്ടികളും ഉത്തരത്തിലെത്തിക്കാണും. ക്ലാസ്റൂം പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.പതിനാറാം ചോദ്യത്തില്‍ കിച്ചു, സച്ചു എന്നിവര്‍ ഉള്‍പ്പെട്ട ചോദ്യം ചെയ്ത് മുഴുവന്‍ മാര്‍ക്കും നേടാന്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ. എന്നാല്‍ ഇവിടെ വന്ന രണ്ടാം ചോദ്യം ടെക്സ്റ്റ് ബുക്കിലെ അറുപത്തിയേഴാം പേജിലെ സമാനചോദ്യം ചെയ്ത കുട്ടികള്‍ എളുപ്പം ചെയ്തു കാണണം.ചോദ്യം നമ്പര്‍ 19(a)എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ (b),(c),(d) എന്നിവ ചെയ്ത് മുഴുവന്‍ മാര്‍ക്ക് നേടല്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ.
ത്രികോണമിതി
ത്രികോണമിതിയില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 10 മോഡല്‍പരീക്ഷയുടേതിന് സമാനമായ ഒന്നായിരുന്നു. എന്നാല്‍ ചോദ്യം നമ്പര്‍ 17 ചിത്രം വരച്ച് പുഴയുടെ വീതിയും മരത്തിന്റെ ഉയരവും കണ്ടെത്തി മുഴുവന്‍ മാര്‍ക്കും നേടുന്ന കുട്ടികളുടെ എണ്ണം കുറവാകാനാണ് സാധ്യത. ഉയര്‍ന്ന ചിന്താശേഷിയുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ഈ ചോദ്യം.
സൂചകസംഖ്യകള്‍, ജ്യാമിതിയും ബീജഗണിതവും
സൂചകസംഖ്യകളില്‍ നിന്നും വന്നചോദ്യം നമ്പര്‍ 2 താഴ്ന്ന നിലവാരക്കാര്‍ക്ക് സന്തോഷിക്കുവാനുള്ള വക നല്‍കി. പതിനെട്ടാം ചോദ്യത്തിന് നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാണെന്ന് പറയാന്‍ കഴിയില്ല.BD എന്ന വശം അക്ഷത്തിനു സമാന്തരം ആണ് എന്നാല്‍ ചിത്രം മാത്രം വിശകലനം ചെയ്‌താല്‍ മാത്രം ഇത് കണ്ടെത്താന്‍ കഴിയുകയില്ല ചെയ്ത് ശീലിച്ചതായതിനാല്‍ എളുപ്പമായിരുന്നേക്കാമെങ്കിലും മുഴുവന്‍ മാര്‍ക്കുംനേടുന്ന കുട്ടികള്‍ കുറവായിരിക്കാം.ഇരുപതാം ചോദ്യത്തില്‍ 3x-2y+9 എന്നതില്‍ =0 അടിക്കാന്‍ വിട്ടുപോയിട്ടുണ്ട്. പക്ഷേ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നതുകൊണ്ട് പൊതുവെ കുട്ടികള്‍ ഈ ചോദ്യത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കാണണം.
സ്ഥിതിവിവരക്കണക്ക്
സ്ഥിതിവിവരക്കണക്കില്‍നിന്നും വന്ന രണ്ടു ചോദ്യങ്ങളും പ്രതീക്ഷിതം തന്നെ. D+ ഗ്രേഡുകാര്‍ ഏറെ ആശ്രയിക്കുന്ന ഈ ചോദ്യങ്ങള്‍ നേരിട്ടുതന്നെ ചോദിച്ചത് കുട്ടികളെ (അധ്യാപകരേയും!)ഏറെ സന്തോഷിപ്പിച്ചിരിക്കും.
സാധ്യതയുടെ ഗണിതം
ഈ അധ്യായത്തില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 4 കുട്ടികളെ കുഴക്കിയില്ല. ആദ്യ ചോദ്യത്തെയായിരിക്കും ഏറെപ്പേരും ആശ്രയിച്ചിരിക്കുക. ഇവിടെ ചില കുട്ടികളെങ്കിലും രണ്ട് പെട്ടിയില്‍ നിന്നും ഒരേസമയം ഓരോ മുത്തെടുക്കുന്നുവെന്ന് പരിഗണിച്ച് ആകെ സാധ്യതകള്‍ 255 എന്ന് കാണാനുള്ള സാധ്യത വിരളമല്ല. പക്ഷേ, മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്നും വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നു ഈ ചോദ്യവും!ഇതിലെ രണ്ടാം ചോദ്യത്തിന്റെ വലുപ്പം കാരണം അത് മുഴുവനായി വായിച്ചുപോലും നോക്കാത്തവരും ധാരാളമായി കാണും. (വായിച്ചുനോക്കാനുള്ള സാധ്യത 1/10 ആയിരിക്കും..!)
ഘനരൂപങ്ങള്‍
രണ്ടു ചോദ്യങ്ങളാണ് ഘനരൂപങ്ങളില്‍ നിന്നും വന്നത്. പതിനൊന്നാം ചോദ്യത്തില്‍ കടലാസിന്റെ ഒരു വശം കാണുന്നതിന് സ്തൂപികയുടെ ചരിവുയരം കണ്ട് അതിന്റെ പാദവക്കിനോട് കൂട്ടി (12+8+8 = 28)എന്നെഴുതുന്നതില്‍ ശരാശരിക്കാര്‍ വിജയിക്കണമെന്നില്ല. എന്നാല്‍ മിടുക്കരെ ഈ ചോദ്യം വലക്കില്ല. ചരിവുയരത്തിന്റെ ഭാഗത്ത് കുത്തുകളിട്ടത് ചിലര്‍ക്ക് സംശയമുണ്ടാക്കിക്കാണണം. 10m എന്നത് ചരിവുയരമാണോ എന്ന് ചില കുട്ടികള്‍ക്കെങ്കിലും സംശയമുണ്ടാക്കിക്കാണും.ചോദ്യം 13 കുട്ടികള്‍ ചെയ്തുശീലിച്ചതും പ്രതീക്ഷിച്ചതുമാകയാല്‍ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നൂ ഈ ചോദ്യവും.
ഉപസംഹാരം
പൊതുവേ കുട്ടികളുടെ നിലവാരമളക്കുന്നതില്‍ വിജയം കണ്ട ഒരു ചോദ്യപ്പേപ്പറെന്ന് ഉപസംഹരിക്കാം. എല്ലാ വിഭാഗക്കാരേയും പരിഗണിച്ചുവെന്നതാണ് മേന്മ. A+ നേടുന്ന കുട്ടികളുടെ എണ്ണം കുറവായിരിക്കുമെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭേദം.തോല്ക്കാന്‍ ഏറെ പ്രയാസപ്പെടും. C+, B ഗ്രേഡുകാരായിരിക്കും കൂടുതല്‍.
ഉത്തരസൂചികകള്‍
ഉത്തരസൂചിക മലയാളം മീഡിയം

Answer Key English Medium

ഹിതയുടെ ഫിസിക്സ് ഉത്തരസൂചിക


എസ്.എസ്.എല്‍.സി ഐടി ഉത്തരങ്ങള്‍ : Thanks to Vipin Mahatma

Selasa, 20 Maret 2012

Information Technology Examination Special

മെച്ചപ്പെട്ട തുടര്‍മൂല്യനിര്‍ണ്ണയ മാര്‍ക്കും, പ്രാക്ടിക്കല്‍ സ്ക്കോറും നേടിയ കുട്ടികള്‍ക്ക് A+ ഉറപ്പാക്കുന്നതിന് ഐ.ടി തിയറിയുടെ മാര്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. പത്തുമാര്‍ക്കിന്റെ പരീക്ഷയ്ക്ക് കിട്ടുന്ന അര മാര്‍ക്കിന്റെ ചോദ്യം എണ്‍പതില്‍ കിട്ടുന്ന നാലുമാര്‍ക്ക് ചോദ്യത്തിന് സമാനമാണ്. പ്രത്യേകിച്ച് ഗ്രേഡിങ്ങ് സംവിധാനത്തില്‍. ഇന്നത്തെ പോസ്റ്റ് തിയറിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കുളത്തുപുഴ ഗവ. ടെക്ക്നിക്കല്‍ സ്ക്കൂളിലെ അധ്യാപകനും കൊല്ലം മാര്‍ത്തോമ കോളേജിലെ M.Sc (Information Technology) വിദ്യാര്‍ഥിയുമായ അനു സാര്‍ തയ്യാറാക്കിയ പി.ഡി.എഫ് പഠന വിഭവം കുട്ടികള്‍ക്ക് പ്രയോജനകരമായിരിക്കും. മാത്രമല്ല, മാത്​സ് ബ്ലോഗില്‍ത്തന്നെ ഐ. ടി പരീക്ഷയുമായി ബന്ധപ്പെട്ട ധാരാളം പഠനവിഭവങ്ങള്‍ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. അവയെല്ലാം പുനഃപ്രസിദ്ധീകരിക്കുന്നു.(പരീക്ഷ കഴിഞ്ഞതോടെ 2011 മാര്‍ച്ചിലെ ഐടി പരീക്ഷാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്​ഡേറ്റ് ചെയ്തിരിക്കുന്നു)
SSLC 2011 IT Question Paper


അനു സാര്‍ തയ്യാറാക്കിയ പ്രോഗ്രാം അധിഷ്ഠിത ചോദ്യങ്ങള്‍, ഉത്തരങ്ങള്‍


IT theory notes prepared by Sushern sir ,S I T C , H S S Vallapuzha

IT theory notes prepared by C. K Muhammed , SITC , JDT Islam HS Calicut"

ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )


ഐടി തിയറി-പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും ടി.എച്ച്.എസ്.എല്‍.സി ഐടി-ഗണിതശാസ്ത്ര മോഡല്‍ ചോദ്യപേപ്പറുകളുമാണ് ഇന്നത്തെ വിഭവങ്ങള്‍. ആമുഖമായി മറ്റൊന്നു കൂടി പറയട്ടെ. മോഡല്‍ എക്സാമിനേഷന്‍ കഴിയാന്‍ ഇനി രണ്ടു പരീക്ഷകള്‍ മാത്രം. മാത്​സ് കൂടാതെ മറ്റു വിഷയങ്ങളുടെ കൂടി പരിശീലന ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മാത്​സ് ബ്ലോഗിനെ സമീപിക്കുന്നുണ്ട്. സമാന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോലും ഞങ്ങള്‍ക്ക് മെയില്‍ ലഭിക്കുന്നുണ്ട്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശകരുമായ അധ്യാപകര്‍ വിചാരിച്ചാല്‍ അവരെയെല്ലാം സഹായിക്കാനാകും. എസ്.സി.ഇ.ആര്‍.ടി ചോദ്യബാങ്കില്‍ നിന്നല്ലാത്ത ചോദ്യങ്ങളാണ് ഇനി നമുക്ക് വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ളവരേയും ശരാശരിക്കാരേയുമടക്കം എല്ലാ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളേയും തൃപ്തിപ്പെടുത്താനാകും വിധത്തിലുള്ള ചോദ്യപേപ്പറുകളായാല്‍ അവ തയ്യാറാക്കുന്നവര്‍ക്കും സംതൃപ്തിയായിരിക്കും. കഴിവുള്ളവരെ സമൂഹം തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു വേദി കൂടിയാകുമത്. ചോദ്യബാങ്കുകളും മറ്റും തയ്യാറാക്കുന്നവരുടെ കൂട്ടത്തിലേക്ക് ബ്ലോഗ് കുടുംബാംഗങ്ങള്‍ എത്തപ്പെടുകയാണെങ്കില്‍ അത് ഞങ്ങള്‍ക്കുണ്ടാക്കുന്ന സന്തോഷം ചെറുതായിരിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. സന്മനസ്സും സന്നദ്ധതയുമുള്ളവര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി hariekd@gmail.com എന്ന വിലാസത്തിലേക്കോ mathsblogteam@gmail.com എന്ന വിലാസത്തിലേക്കോ മെയില്‍ അയക്കുമല്ലോ. ഐടി തിയറി,പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും മാത്​സ്,ഐടി ചോദ്യപേപ്പറുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഗണിതശാസ്ത്രവും ഐടി പരീക്ഷയുമാണ് ഇനി കഴിയാനുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയെന്ന ലക്ഷ്യത്തിലേക്ക് ഇനി മൂന്നാഴ്ച മാത്രം. അതിനിടയില്‍ ഫെബ്രുവരി 22 ബുധനാഴ്ചയോടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുകയായി. ഈ മൂന്നു പരീക്ഷകള്‍ക്കും സഹായകമാകുന്ന ചില മെറ്റീരിയലുകളാണ് ഇതോടൊപ്പമുള്ളത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി.ഐ.എച്ച്.എസിലെ സി.കെ മുഹമ്മദ് സാര്‍ അയച്ചു തന്ന ഐടി പ്രാക്ടിക്കല്‍ പരീക്ഷാ സഹായി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി രണ്ടു മീഡിയത്തിലും നോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നത് ഒരു പ്രത്യേകതയാണ്. വടകര പുതുപ്പണം ജെ.എന്‍.എം ഹയര്‍സെക്കന്ററി സ്ക്കൂളിലെ എസ്.ഐ.ടി.സിയായ സി.കെ ആനന്ദ് കുമാര്‍ സാര്‍ ഒരു ഐടി തിയറി പരിശീലനചോദ്യപേപ്പര്‍ അയച്ചു തന്നിട്ടുണ്ട്. അതും ഈ പോസ്റ്റിലെ ഡൗണ്‍ലോഡില്‍ കാണാന്‍ കഴിയും. കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ.ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനായ വി.എ നസീര്‍ സാര്‍ ഈ വര്‍ഷത്തെ മോഡല്‍ ടി.എച്ച്.എസ്.എല്‍.സി ഗണിത ശാസ്ത്ര പരീക്ഷയുടേയും ഐടി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവയെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download IT Practical Notes
Malayalam Medium | English Medium

Click here to Download IT Theory Notes
(Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)


IT Theory - a Sample Question Paper
(Prepared By Anand Kumar. C.K, JNM Govt. HSS Puduppanam, Vatakara)

THSLC 2012 Model

Click here to download Mathematics Question Paper

Information Technology (Theory) Question Paper

Selasa, 13 Maret 2012

ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ ഇനിയും അവസരമുണ്ട്. അതിനായി മാതൃകാ ചോദ്യപേപ്പറിന്റെ ഘടന നമുക്കൊന്ന് വിലയിരുത്തി നോക്കാം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. ചോദ്യപേപ്പറിനെ ആധാരമാക്കി ഇതോടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം വിശകലനങ്ങളും ഉത്തരസൂചികയും നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പറിനെ മൂന്ന് ഖണ്ഡങ്ങളായി തിരിച്ചതാണ് പ്രധാന മാറ്റം. ആദ്യ ഖണ്ഡത്തില്‍ (खंड-क) സംഭവങ്ങളെ ക്രമപ്പെടുത്തുക, ശരിയായ പാരിഭാഷിക ശബ്ദങ്ങളെ ചേര്‍ത്തെഴുതുക, പാഠഭാഗത്ത് പരിചയപ്പെട്ട ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത തിരഞ്ഞെടുത്തെഴുതി, അത് തിരഞ്ഞടുക്കാനുണ്ടായ കാരണം പാഠഭാഗത്തെ ആസ്പദമാക്കി വ്യക്തമാക്കുക എന്നിവയോടൊപ്പം വിശേഷണാത്മക ചോദ്യങ്ങളും വിവിധ വ്യവഹാരരൂപങ്ങള്‍ (Discourses) രൂപപ്പെടുത്താനുമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠപുസ്തകം നന്നായി പരിചയിച്ചിട്ടുള്ളവര്‍ക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എളുപ്പമായിരിക്കും. ഈ ചോദ്യമാതൃകയിലെ മുഴുവന്‍ സ്കോറും അനായാസം വാങ്ങാവുന്ന ചോദ്യങ്ങളും ഇവതന്നെ. വിശേഷണാത്മകചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ ചോദ്യങ്ങള്‍ ശരിയായി വായിച്ചുള്‍ക്കൊള്ളുക എന്നത് വളരെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ? വിശേഷത തിരഞ്ഞടുക്കല്‍/സ്വന്തം അഭിപ്രായം രേഖപ്പെടുത്തല്‍ എന്നിവയ്ക്കൊപ്പം അതിന്റെ കാരണം/സാഹചര്യം/തെളിവ് കൂടി വ്യക്തമാക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകുന്നു. ഭാഷാവതരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ തിരഞ്ഞടുപ്പിനുള്ള അവസരം നല്കിയിട്ടുണ്ട്. ഒരു ഗ്രൂപ്പിലെ രണ്ട് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ചോദ്യത്തിനും രണ്ടാമത്തെ ഗ്രൂപ്പിലെ മൂന്ന് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയാല്‍ മതിയാകും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ പലരും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നതായി മുന്‍വര്‍ഷങ്ങളില്‍ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. പിന്നീട് മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടിയില്ല എന്നു വിഷമിച്ചിട്ട് കാര്യമില്ല. മാത്രമല്ല മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ഇത്തരത്തില്‍ ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യമെഴുതിയ ചോദ്യങ്ങളായിരിക്കും മുല്യനിര്‍ണ്ണയം ചെയ്യപ്പെടുവാന്‍ സാദ്ധ്യത കൂടുതല്‍! (നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതണം എന്നു പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?) കത്ത്, ഡയറി, സംഭാഷണം, അഭിമുഖത്തിനാവശ്യമായ ചോദ്യാവലി, ജീവചരിത്രം, അത്മകഥാംശം, പത്രവാര്‍ത്ത എന്നിവയിലേതെങ്കിലും തയ്യാറാക്കാനാവശ്യപ്പെടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കണം. 4 സ്കോറാണ് ഈ ചോദ്യങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.

ഖണ്ഡം രണ്ടില്‍(खंड-ख)ഉള്ള ചോദ്യങ്ങള്‍ പൊതുവെ നേരിട്ട് പാഠപുസ്തകവുമായി ബന്ധമില്ലാത്തവയാണ് എന്നു പറയാം. ഇവിടെ ഒരു കവിത തന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍, പോസ്റ്ററും അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ എന്നിവയുണ്ടാകാം. കവിത മുന്‍പ് പഠിച്ചിട്ടില്ലാത്തതാകാനാണ് സാധ്യത കൂടുതല്‍. എങ്കിലും 8,9,10 ക്ലാസ്സുകളില്‍ മികച്ച കവിതകള്‍ക്ക് ആസ്വാദനക്കുറിപ്പു തയ്യാറാക്കിയ പരിചയവുമായെത്തുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ കഴിയും. കവിതയെക്കുറിച്ചുള്ള ആദ്യ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ കവിതയുടെ ആശയം മനസ്സിലാക്കിയോ എന്ന് പരിശോധിക്കാനുള്ളവയായിരിക്കും. തുടര്‍ന്നു വരുന്ന കവിതയുടെ ഭാവം എഴുതാനുള്ള ചോദ്യത്തിന് ഉത്തരം തയ്യാറാക്കാന്‍ ഈ ചോദ്യങ്ങള്‍ അടിത്തറയൊരുക്കും. കവിതയെ വിശേഷണം ചെയ്ത് ഭാവം എഴുതാന്‍ 2 സ്കോറാണ് നല്കിയിട്ടുള്ളത്. പോസ്റ്ററും, അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ നമുക്ക് പരിചിതമായ മേഖലകളുമായി ബന്ധപ്പെടുത്തിയാവും ചോദിക്കുക. ഉദാഹരണമായി സ്കൂളില്‍ നടക്കാന്‍ പോകുന്ന സെമിനാറിനെപ്പറ്റി പ്രഥമാധ്യാപകന്‍ നല്കുന്ന അറിയിപ്പ്. പാഠപുസ്തകത്തില്‍ സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ടുവരുന്ന അറിയിപ്പുകള്‍ തയ്യാറാക്കല്‍ ഒരു തുടര്‍ പ്രവര്‍ത്തനമായി നല്കിയിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? ആ പ്രവര്‍ത്തനത്തിലൂടെ കടന്നു പോന്നിട്ടുള്ളവര്‍ക്ക് ഈ ചോദ്യം എളുപ്പമായിരിക്കുമെന്ന് തീര്‍ച്ച.

മൂന്നാംഖണ്ഡം(खंड-ख) വ്യാകരണ ചോദ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. തെറ്റുതിരുത്തല്‍ (editing), വാക്യങ്ങളെ യോജിപ്പിച്ച് ഒറ്റ വാക്യമാക്കല്‍,ഉചിതമായ യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ഒന്നിപ്പിക്കല്‍,ഉചിതമായ വിരാമചിഹ്നങ്ങള്‍ ചേര്‍ക്കല്‍,അനുയോജ്യമായ വിശേഷണങ്ങള്‍ ചേര്‍ത്തെഴുതി വാക്യത്തെ/വാക്യങ്ങളെ പുനര്‍ലേഖനം ചെയ്യല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍
ചോദ്യപേപ്പറിലെ സാമാന്യ നിര്‍ദ്ദേശങ്ങള്‍ കുട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. തിരഞ്ഞെടുക്കാവുന്ന(choices) ചോദ്യങ്ങളെക്കുറിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഈ ചോദ്യങ്ങള്‍ വ്യത്യസ്ത ചോദ്യനമ്പറുകളിലാണുള്ളത്. അങ്ങനെയായാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്ന ഒന്നാമത്തെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ല എന്നു സാരം. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിശ്ചിത ചോദ്യനമ്പരുകളില്‍ നിന്ന് ഇത്ര എണ്ണം ചോദ്യങ്ങല്‍ തിരഞ്ഞടുക്കണമെന്നുള്ള നിര്‍ദ്ദേശം നല്കിയിരുന്നങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

ഇപ്പോഴിത്രമാത്രം ഓര്‍ക്കുക- നമ്മുടെ മുന്നിലുള്ള ചോദ്യമാതൃകയില്‍ ആകെ 20 ചോദ്യങ്ങളാണുള്ളത്.7,8 ചോദ്യനമ്പരുകളില്‍ നിന്ന് ഒന്നും 9,10,11 ചോദ്യനമ്പരുകളില്‍ നിന്ന് രണ്ടും ചോദ്യങ്ങള്‍ തിരഞ്ഞടുക്കാന്‍ അനുവാദമുണ്ട്. അപ്പോള്‍ ഫലത്തില്‍ ആകെ 18 ചോദ്യങ്ങള്‍ക്കേ ഉത്തരം എഴുതേണ്ടതുള്ളു. SSLC അവസാനവട്ട പരീക്ഷക്ക് ഈ ചോദ്യനമ്പരുകള്‍ തന്നെ തിരഞ്ഞെടുക്കാവുന്ന(choices)ചോദ്യങ്ങളായി വരികയോ വരാതിരിക്കുകയോ ചെയ്യാം എന്നോര്‍ക്കുക.ആയതിനാല്‍ ഓരോ ചോദ്യത്തോടൊപ്പവുമുള്ള നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കിത്തന്നെ ഉത്തരമെഴുതണം

ഇത്രയേ കാര്യമുള്ളു എന്ന് മനസ്സിലായില്ലേ? ഇതാ ഇവിടെ ഒരു ചോദ്യപേപ്പര്‍ കൂടിയുണ്ട്. ഉത്തരമെഴുതിയ ശേഷം മൂല്യനിര്‍ണ്ണയത്തിനായി വിശദമായ ഒരു ഉത്തര സൂചികയും. പത്താം ക്ലാസ്സിലെ ഹിന്ദി പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണ കിട്ടാ‌ന്‍ ഈ പോസ്റ്റ് സഹായകമാകും എന്നു കരുതുന്നു. നമ്മുടെ സുമനസ്സുകളും ശ്രേഷ്ഠരുമായ സുഹൃത്തുക്കളോട് കമന്റുകളിലൂടെ ഇതിലിടപെട്ട് പിശകുകളും കുറവുകളും പരിഹരിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നേര്‍വഴികാട്ടാന്‍ അഭ്യര്‍ത്ഥിക്കുന്നു. മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പറും വിശകലനവും ചര്‍ച്ച ചെയ്ത് പരമാവധി കുറ്റമറ്റതാക്കാന്‍ സഹായിച്ച മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജയദീപ് മാഷിനോടുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്താതെ വയ്യ. സോമശേഖരന്‍ സാര്‍ ഹിന്ദിസഭ എന്ന ബ്ലോഗിന്റെ ശില്പി കൂടിയാണ്.

SSLC Hindi Model Question Paper (Prepared By G.Somasekharan,G.H.S.S.Sadanandapuram, Kottarakkara)

Hindi Answer Key

Social Science Time Line (Prepared By Kiran Baby, Ex.Guest Teacher, Govt Palace HS Tripunithura/Govt HSS Chottanikkara)

Chemistry SSLC Help (Noushad, Freelance Teacher, Parappanangadi, Malappuram)

Click here to Download the IT Theory Notes IT Practical Notes (Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)

Senin, 03 Oktober 2011

നമുക്ക് ഒരുമിച്ച് ലേടെക്ക് പഠിക്കാം. പാഠം 1

കൃഷ്ണന്‍സാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ ഓര്‍ത്തുകൊണ്ട് ലാടെക് എന്ന സോഫ്റ്റ്‍വെയറിനെ നിങ്ങള്‍ക്കു മുമ്പാകെ ഒന്നു പരിചയപ്പെടുത്തട്ടെ. തുടര്‍പഠനം കൃഷ്ണന്‍ സാര്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ ടെക്ക് പ്രചാരകരില്‍ ഒന്നാം നിരയിലാണ് കൃഷ്ണന്‍ സാര്‍. മറ്റൊരാളെക്കൂടി ഓര്‍ക്കേണ്ടതുണ്ട് . കഴിഞ്ഞവര്‍ഷം 'ഇന്ത്യന്‍ ലിബ്രെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചി'(ILUG) എന്ന ഫ്രീ സോഫ്റ്റ്വെയര്‍ ഗ്രൂപ്പിന്റെ എറണാകളത്തുനടന്ന മീറ്റില്‍ ആദ്യമായി ലേ ടെക്കിനെ കാണിച്ചുതന്നെ സമീര്‍ മുഹമ്മദ് താഹിര്‍ സാറിനെ.

അതിരിക്കട്ടെ, ലാടെക് എന്നു കേട്ടിട്ടുണ്ടോ? ഇതൊരു പേജ് സെറ്റിങ് സോഫ്റ്റ്‌വെയറാണ്. ഇതെങ്ങനെയാണ് പ്രയോഗിക്കുകയെന്നല്ലേ? വിദേശപ്രസിദ്ധീകൃതങ്ങളായ പല പുസ്തകങ്ങളും ചെയ്തിരിക്കുന്നത് തന്നെ ലാടെകിലാണ്. ഈ ഗണിതശാസ്ത്ര പുസ്തകം നോക്കൂ. ഇതിന്റെ പ്രത്യേകത കണ്ടില്ലേ? അതിന്റെ ഭംഗി കണ്ടില്ലേ? വ്യക്തമായില്ലെങ്കില്‍ എന്തായാലും ഒന്നു കൂടി വിശദമാക്കാം. ഗണിതത്തിലാണ് ലാടെക്കിന്റെ അപാരമായ സാധ്യതകള്‍ എളുപ്പത്തില്‍ ദര്‍ശിക്കാനാകുന്നത്. സാധാരണ ഗതിയില്‍ 1 divided by 2 എന്ന് കമ്പ്യൂട്ടറില്‍ നാം എങ്ങിനെയാണ് എഴുതുന്നത്? 1/2 എന്നല്ലേ? എന്നാല്‍ ലാടെക് ഉപയോഗിച്ച് ഇതിനെ $\frac{1}{2}$ എന്നെഴുതാം. LaTeX എന്നാണ് ഇംഗ്ലീഷിലെഴുതുന്നതെങ്കിലും അതിന്റെ ഉച്ചാരണം ലാടെക് എന്നും ലാടെക് രീതിയില്‍ എഴുതുന്നത് $\LaTeX$ എന്നുമാണ്. HTML കോഡുകള്‍ എഴുതുന്നത് പോലെയാണ് അക്ഷരങ്ങളുടെ സ്ഥാനം, കാണേണ്ട രീതി എന്നിവ തീരുമാനിക്കുന്നതിനായി ലാടെക്കിലും കോഡുകള്‍ എഴുതുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കൂ. ലാടെകിന്റെ കോഡും അത് റണ്‍ ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന രീതിയും കാണാം.





ഇംഗ്ലീഷില്‍ ലാടെക് ചെയ്യാം

താല്പര്യമുണ്ടെങ്കില്‍ നമുക്ക് വളരെയെളുപ്പം ലാടെക് പഠിക്കാം. ആദ്യം ഇംഗ്ലീഷില്‍ ഒരു പ്രോഗ്രാം എഴുതാം. ഉബുണ്ടുവില്‍ ടെക്റ്റ് എഡിറ്ററിലാണ് എഴുതേണ്ടത്. ടെക്സ്റ്റ് എഡിറ്ററില്‍ ടൈപ്പ് ചെയ്തതിന്റെ മാതൃക ഇതാ. First latex file.
ഈ ഫയലിലുള്ളത് പോലെ ടെക്സ്റ്റ് എഡിറ്ററില്‍ എഴുതി .tex എന്ന Extension നല്‍കി Desktop ല്‍ സേവ് ചെയ്യുക. (ഡൗണ്‍ലോഡ് ചെയ്തത് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ TEXMAKER ല്‍ തുറന്നുവരുകയാണെങ്കില്‍ ക്ലോസ് ചെയ്ത് OPEN WITH GEDIT ആക്കണം) ഇനി ഡസ്ക്ക്ടോപ്പില്‍ സേവ് ചെയ്ത് 2.tex എന്ന പ്രോഗ്രാമിനെ റണ്‍ചെയ്യിക്കണം. ഇതിനായി ടെര്‍മിനല്‍ തുറന്ന് താഴെയുള്ള കമാന്റുകള്‍ ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്യുക.

cd Desktop
texi2pdf 2.tex

ഏതാനും ഫയലുകള്‍ ഡസ്ക്ക് ടോപ്പില്‍ രൂപപ്പെടും. അതില്‍ 2.pdf ഉണ്ടാകും . അത് തുറന്നുനോക്കുക.പ്രോഗ്രാം തെറ്റിയാല്‍ 2.tex തുറന്ന് തിരുത്തുമല്ലോ. ചിലപ്പോള്‍ Texmaker തുറന്നുവരം . ഇത് പെര്‍മിഷന്‍ മാറ്റിയാല്‍ മതി .(rt click --properties . open with--gedit ..add)
ഇനി ഇതൊന്നു നോക്കുക. അക്ഷരവലുപ്പം മാറുന്നത് കണ്ടല്ലോ. ഇതിനായുള്ള സോഴ്സ് ഫയലും പി.ഡി എഫ് ഫയലും തന്നിട്ടുണ്ട്

pdf output file
Source

(രണ്ട് ബാക്ക് സ്ലാഷുകള്‍ (\\) ചേര്‍ത്താല്‍ അടുത്ത വരി വരും)

മലയാളത്തില്‍ ലാടെക് ചെയ്യാം

ഇനി മലയാളം ലാടെക് ചെയ്യുന്നതിനായി നമ്മുടെ കമ്പ്യുട്ടറിനെയൊന്ന് സജ്ജമാക്കാം. തിരുവനന്തപുരം സ്വദേശിയായ അലക്സ് A.J യാണ് ഒമേഗ എന്ന പാക്കേജ് തയ്യാറാക്കി ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ടെക് ചെയ്യുന്നതിന് പര്യാപ്തമാക്കിയത്. ഈ പാക്കേജ് ഇല്ലായിരുന്നെങ്കില്‍ ഫൊണറ്റിക് രീതി (മംഗ്ലീഷ്) മാത്രമേ ഇന്നും ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു. 2007 ലായിരുന്നു ഒമേഗ പാക്കേജിന്റെ അവസാന വേര്‍ഷന്‍ പുറത്തിറക്കിയത്. അദ്ദേഹവും ഞങ്ങളെ ടെക് പഠനത്തിന്റെ ആരംഭദശയില്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഉബുണ്ടുവില്‍ ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ മലയാളം ടെക് ചെയ്യുന്നതെങ്ങനെയെന്ന് താഴെ വിശദമാക്കിയിരിക്കുന്നു.

സരോവര്‍ മലയാളം ടെക് പ്രോജക്ട് ‍ എന്ന സൈറ്റില്‍ പ്രവേശിക്കുക. അതില്‍ നിന്ന് മൂന്നു കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
1) malayalam-0.9.6 .tar.gz
2) ildc-cdac-malayalam-1.0.tar.gz
3) malayalam- omega-1.0.2
ഇവ മൂന്നും ഡെസ്ക്ക് ടോപ്പില്‍ കോപ്പി എടുത്ത് ഇടുന്നു.

ഇനി ഓരോന്നായി ഇന്‍സ്റ്റാള്‍ ചെയ്യാം . ആദ്യത്തേത് Extract ചെയ്യുക
malayalam-0.9.6 .tar.gz എന്നത് Extract ചെയ്യുമ്പോള്‍ കിട്ടുന്നത് malayalam-0.9.6 എന്ന ഫോള്‍ഡര്‍ ആണല്ലോ. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടെര്‍മിനലില്‍ പ്രവേശിക്കുക

cd Desktop
cd malayalam-0.9.6
sudo ./install.sh

അപ്പോള്‍ TEXMF root directory (Press 'Enter' if the default is ok)
(/usr/share/texmf):

എന്നുവരും . എന്റര്‍ ചെയ്താല്‍ installation ആരംഭിക്കും ചിലപ്പോള്‍ മൂന്നുസ്റ്റെപ്പുകള്‍ എന്റര്‍ ചെയ്യേണ്ടി വരും .
ഇതുപോലെ തന്നെ ildc-cdac-malayalam-1.0.tar.gz, malayalam- omega-1.0.2 എന്നിവയും ഇപ്രകാരം തന്നെ ചെയ്യുക

ഇനി ചെയ്യേണ്ടത് texlive-omega സിനാപ്റ്റിക്ക് പാക്കേജ് മാനേജര്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യണം . അത് മിക്കവാറും ചെയ്തിട്ടുണ്ടാകും. ഇനി നമ്മുടെ സ്വന്തം മലയാളത്തില്‍ എഴുതി നോക്കാം . അതാണല്ലോ ആവശ്യം . ആദ്യം നമ്മള്‍ സരോവറില്‍ നിന്നും ചിലത് എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്തല്ലോ. താഴെയുള്ള സോഴ്സ് ഡൗണ്‍ലോഡ് ചെയ്ത് കോപ്പിയെടുത്ത് gedit ല്‍ പേസ്റ്റ് ചെയ്ത് Desktop ല്‍ സേവ് ചെയ്യുക . ഞാന്‍ ചെയ്തത് mal.tex എന്നാണ്.

മലയാളത്തിന്റെ ഒരു സോഴ്സ് ഫയല്‍

ഇനി ടെര്‍മിനല്‍ തുറന്ന് താഴെ നല്‍കിയിരിക്കുന്ന കമാന്റുകള്‍ നല്‍കി എന്റര്‍ ചെയ്യുക.

cd Desktop
lamed mal.tex
dvips mal.dvi
ps2pdf mal.ps
xpdf mal.pdf
ഒമേഗ വഴിയോ അല്ലാതെയോ ഇപ്പോള്‍ ഒരു ടെക് ഫയലിനെ നേരിട്ട് pdf ആക്കി മാറ്റാന്‍ സാധിക്കില്ല. അതാണ് വിവിധ കമാന്റുകള്‍ ഉപയോഗിച്ച് പല ഫോര്‍മാറ്റുകളിലേക്ക് മാറ്റി മാറ്റി ഒടുവില്‍ pdf ലേക്ക് ആക്കി മാറ്റുന്നു.

cd Desktop
ആദ്യം cd (Change Directory) എന്ന കമാന്റ് വഴി
ടെക് ഫയല്‍ കിടക്കുന്ന Desktop ലേക്ക് പ്രോഗ്രാമിനെ കൊണ്ടു വരുന്നു.

lamed mal.tex
പിന്നീട് lamed എന്ന കമാന്റിലൂടെ ഡെസ്ക്ടോപ്പിലുള്ള ടെക് ഫയലിനെ ഡിഫോള്‍ട്ട് ഔട്ട്പുട്ടായ Dvi (Device Independent) ഫോര്‍മാറ്റിലേക്ക് കണ്‍വര്‍ട്ട് ചെയ്തെടുക്കുന്നു.

dvips mal.dvi
രണ്ടാം കമാന്റില്‍ dvi ഫയലിനെ PDF ന്റെ തന്നെ ബന്ധുവായ ps (Post script) ഫോര്‍മാറ്റിലേക്ക് മാറ്റുന്നു.

ps2pdf mal.ps
മൂന്നാം കമാന്റില്‍ ps ഫയലിനെ pdf ആക്കി മാറ്റുന്നു.

xpdf mal.pdf
നാലാം കമാന്റ് xpdf ല്‍ ഈ പി.ഡി.എഫ് ഫയലിനെ തുറന്നു കാണുന്നതിനുള്ളതാണ്.

മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. ചിലപ്പോള്‍ lamed mal.tex എന്ന് ചെയ്യുമ്പോള്‍ ആദ്യം മാത്രം ഒരു ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും . നിര്‍ദ്ദേശമനുസരിച്ച് ടെര്‍മിനലില്‍ അതു ചെയ്യണം . എന്തു ചെയ്യണമെന്ന് ടെര്‍മിനിലില്‍ത്തന്നെ വ്യക്തമായ നിര്‍ദ്ദേശമുണ്ടാകും. നമുക്കു ലഭിക്കുന്ന OUTPUT ഇതായിരിക്കും.

ഏറെ നാളായുള്ള എന്റെ സ്വപ്നം


മലയാളം ടെക്ക് ചെയ്യാന്‍ മേല്‍കാണിച്ച എല്ലാ കമാന്റുകളും കൂടി ഒറ്റക്കമാന്റിലൊതുക്കി കൃഷ്ണന്‍ സാര്‍ ഒരു വിദ്യ പറഞ്ഞു തന്നിരുന്നല്ലോ. ഹസൈനാര്‍ സാര്‍ ഈ സ്ക്രിപ്റ്റിനെ ഒരു ഡെബിയന്‍ പാക്കേജ് ആക്കി അയച്ചു തന്നിട്ടുണ്ട്. ഈ പാക്കേജ് Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Desktopല്‍ ഉള്ള ഒരു tex ഫയലിന്റെ പി.ഡി.എഫ് ഔട്ട്പുട്ട് കിട്ടാന്‍ ഒരേയൊരു കമാന്റ് ഉപയോഗിച്ചാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ pdf ഫയല്‍ മാത്രമേ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. ആദ്യം ടെര്‍മിനലിനെ ഫയല്‍ കിടക്കുന്ന Desktop ലേക്ക് ലൊക്കേറ്റ് ചെയ്യിക്കുക.
cd Desktop
maltex filename
(ഫയല്‍ നെയിം നല്‍കുമ്പോള്‍ എക്സെന്‍ഷനായ .tex എന്നു ചേര്‍ക്കേണ്ടതില്ല.)

പരീക്ഷിച്ചു നോക്കൂ. ഗണിതാധ്യാപകന്‍ ലേ ടെക്കിന്റെ സൗന്ദര്യവും ഉപയോഗവും തിരിച്ചറിയുന്നത് കണക്കെഴുതുമ്പോഴാണ് . അത് വഴിയെ കാണാം. കുടുതല്‍ ടാഗുകളും പരീക്ഷണങ്ങളുമായി പിന്നെ കാണാം. ഇനിയും കാണും വരെ വണക്കം. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കുറിക്കുമല്ലോ.

Jumat, 27 Mei 2011

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.

നാലുവര്‍ഷം മുമ്പ് കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ പ്രതിഭാധനരായ കുട്ടികള്‍ക്ക് വേണ്ടി ഫ്ലാഷ് എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്​വെയറില്‍ തുടങ്ങിയതാണ് ഈ സംരംഭം. സ്ഥലം എംഎല്‍എ (ഇപ്പോള്‍ തവന്നൂര്‍ എംഎല്‍എ)ശ്രീ. കെ ടി ജലീലിന്റെ കൂടി ഉത്സാഹത്തില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ആവേശകരമായ പിന്‍തുടര്‍ച്ചകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. തുടക്കം ഫ്ലാഷിലായിരുന്നുവെങ്കിലും കെ ടൂണിന്റേയും, ജിമ്പ്- ഒഡാസിറ്റി- ഓപണ്‍ഷോട്ട് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെയും മികവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഈ കോഴ്സിനെ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ ബാച്ചുകള്‍ സുരേഷ്സാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നൂവെങ്കില്‍, തുടര്‍ന്ന് ജില്ലാതലങ്ങളിലേക്കും, ഇപ്പോള്‍ ഉപജില്ലാതലങ്ങളിലേക്കും വ്യാപിക്കുന്നത്, ആദ്യ ബാച്ചുകളില്‍ മികവുകാട്ടിയ 'കുട്ടി ആര്‍പി'മാരുടെ മേല്‍നോട്ടത്തിലാണ്. നാലുദിവസത്തെ പത്ത് മൊഡ്യൂളുകളുടെ വീഡിയോ ഡിവിഡിയിലൂടെയും, എഡ്യൂസാറ്റ് വഴിയുള്ള ഇന്ററാക്ഷനുകളിലൂടെയും സജീവസാന്നിധ്യമായി സുരേഷ് സാര്‍ കൂടെത്തന്നെയുണ്ട്.
നാലുദിന പഠനം കഴിഞ്ഞ് നമ്മുടെ കൊച്ചുകൂട്ടുകാര്‍ തയ്യാറാക്കിയ ചില അനിമേഷന്‍ ലഘുചിത്രങ്ങള്‍ ഇവിടെയുണ്ട്.

Sabtu, 19 Februari 2011

പത്താം ക്ലാസ് ഐ.ടി പരീക്ഷാ ടിപ്പുകള്‍


കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അവിശ്വസനീയമായ വിധം കുതിച്ചു ചാട്ടം നടത്തിയ ദശകത്തിലൂടെയാണ് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറെന്നാല്‍ വിന്‍ഡോസും മൈക്രോസോഫ്റ്റും മാത്രമാണെന്ന ധാരണയില്‍ നിന്ന് ഒരു തലമുറയെ മാറ്റിയെടുക്കാന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതിക്കു സാധിച്ചുവെന്നത് നിസ്സാരമായ ഒരു നേട്ടമല്ല. അറിയാനും അറിയിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ വിശാലമനഃസ്ഥിതി നമ്മുടെ കുട്ടികളുടെ ചിന്താധാരയില്‍ വരുത്തിയ മാറ്റത്തിന്റെ ഫലങ്ങളറിയുക വീണ്ടുമൊരു ദശകം കൂടി കഴിയുമ്പോഴാകാം. എന്തായാലും വിപ്ലവകരമായ ഒരു ചുവടുവെപ്പാണ് ഇക്കാലം കൊണ്ട് നമ്മുടെ നാട് നേടിയെടുത്തത്. പത്താം ക്ലാസിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും എളുപ്പമുള്ളതുമായ വിഷയമേതെന്ന് ചോദിച്ചാല്‍ മറ്റൊന്നും ആലോക്കാതെ ഐടി എന്നായിരിക്കും അവര്‍ ഉത്തരം നല്‍കുക. വളരെ എളുപ്പമുള്ളതു കൊണ്ടു തന്നെ എല്ലാവരും ഈ വിഷയത്തെ മറ്റു വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തോടെ അതിനെ സമീപിക്കുന്നുണ്ടോ എന്നത് വസ്തുതാപരമായ ഒരു ചോദ്യമാണ്. യഥാര്‍ത്ഥത്തില്‍ ഐടിക്ക് എ പ്ലസ് വാങ്ങാന്‍ വലിയ പ്രയാസമൊന്നുമില്ല. മറ്റു വിഷയങ്ങള്‍ക്ക് ചിലവഴിക്കുന്ന സമയം അതിനു നല്‍കേണ്ടതുമില്ല. മോഡല്‍ പരീക്ഷ സമാഗതമായിരിക്കുന്ന ഈ ഘട്ടത്തില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്ക്കൂളിലെ എസ്.ഐ.ടി.സി ആയ സി.കെ മുഹമ്മദ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേണ്ട നോട്ടുകള്‍ പി.ഡി.എഫ് രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here to Download the IT Theory Notes
Click here to Download the IT Practical Notes