വിദ്യാഭ്യാസം സമൂഹത്തിന്‍റെ സമഗ്രമേഖലകളിലേക്കും എത്തിക്കുന്നതില്‍ വിജയിച്ച അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണല്ലോ. സൌജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികളിലേക്കെത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിരന്തരമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണിതെന്ന് നിസ്സംശയം പറയാന്‍ കഴിയും. പക്ഷേ, മറ്റെവിടെയുമെന്ന പോലെ തന്നെ വിവിധ സാമ്പത്തിക സമൂഹങ്ങള്‍ ഈ നാട്ടിലും കാണാനാകും. അതുകൊണ്ടു തന്നെ പല തരത്തിലുള്ള പിന്നോക്കാവസ്ഥയ്ക്ക് ഈ തലങ്ങള്‍ ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടെന്ന് നമുക്ക് കാണാം. എങ്കിലും വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ നല്‍കിപ്പോരുന്ന വിവിധ സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്നും വലിയൊരു ആശ്വാസമാണ്. പക്ഷെ പലപ്പോഴും ഈ സ്കോളര്‍ഷിപ്പുകളെപ്പറ്റിയൊന്നും നാമറിയാറില്ല എന്നതാണ് വാസ്തവം. ഇതു മനസ്സിലാക്കി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു കൊണ്ട് വിവിധ വകുപ്പുകളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി സ്കോളര്‍ഷിപ്പുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഒരു പുസ്തകം തയ്യാറാക്കുകയുണ്ടായി. സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളും ലഭിക്കുന്ന മാസങ്ങളെക്കുറിച്ചും അപേക്ഷായോഗ്യതകളെപ്പറ്റിയുമൊക്കെ അറിയുന്നതിനും അപേക്ഷാഫോമുകള്‍ സഹിതമുള്ള വിവരണങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് തീര്‍ച്ച. താഴെയുള്ള ലിങ്കില്‍ നിന്നും 300 പേജുള്ള ഈ പുസ്തകം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
സര്‍ക്കാരിനു വേണ്ടി സീമാറ്റ് (STATE INSTITUTE OF EDUCATIONAL MANAGEMENT AND TRAINING -KERALA) ആണ് വിവരങ്ങളെ സമാഹരിച്ച് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വലിയൊരു പരിശ്രമം ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്ന് നമുക്കു കാണാനാകും. ആമുഖ പേജില്‍ത്തന്നെ ഇതേക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചു കൊണ്ട് തുടര്‍ശില്പശാലകള്‍ സംഘടിപ്പിച്ചു. പത്രങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഇതേപ്പറ്റി വിവരങ്ങള്‍ തേടിക്കൊണ്ടുള്ള പരസ്യം നല്‍കുകയും ചെയ്തു. മറുവശത്ത് ലഭിക്കുന്ന വിവരങ്ങളുടെ കൃത്യതയ്ക്കായി നിരന്തരമായി എല്ലാ വകുപ്പുകളിലേക്കും കത്തിടപാടുകള്‍ നടത്തുകയും നേരിട്ടു ചെന്ന് അന്വേഷിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഇത്തരമൊരു ഭഗീരഥപ്രയത്നം ഈ പുസ്തകത്തിനു പിന്നിലുണ്ടായിരുന്നുവെന്ന് പുസ്തകം കാണുമ്പോഴേ മനസ്സിലാകും. കൂടുതല്‍ വിവരങ്ങള്‍ പുസ്തകത്തിന്‍റെ ഇ-കോപ്പി താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തു കൊണ്ട് നേരിട്ടു കണ്ട് മനസ്സിലാക്കുക.
Click here to download the PDF of Copy of Scholarship Book
Tidak ada komentar:
Posting Komentar