
കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച 'പൈത്തണ്‍പാഠങ്ങ'ളുടെ ഒന്നാം പാഠത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കൊച്ചു കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള ഫിലിപ്പ് സാറിന്റെ അവതരണത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാമെന്നാണ്, ഫോണില്‍ വിളിച്ചും നേരിലും സന്തോഷമറിയിച്ച ഒട്ടേറെ സുഹൃത്തുക്കളുടെ ഏകകണ്ഠമായ അഭിപ്രായം. അടുത്ത അധ്യായത്തിനായി അക്ഷമരായി കാത്തിരിക്കുകയാണു തങ്ങളെന്ന് ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍മാരടക്കമുള്ള സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. ഒട്ടേറെ തിരക്കുകള്‍ക്കിടയിലും, നമ്മുടെ അധ്യാപകരുടെ ഉത്സാഹത്തോടെയുള്ള കമന്‍റുകള്‍ കണക്കിലെടുത്ത്, തുടര്‍ന്നുള്ള പാഠങ്ങളും അധികം വൈകാതെ തന്നെ പ്രസിദ്ധീകരിക്കാമെന്ന് ഫിലിപ്പ് സാര്‍ ഏറ്റിട്ടുണ്ട്. ഇതിനിടയില്‍ പൈത്തണില്‍ അറിവുള്ള പലരും ചര്‍ച്ചകള്‍ക്ക് ശക്തി പകരാന്‍ എത്തിയതും സന്തോഷകരമായി. ഇതാ രണ്ടാം പാഠം ....
Tidak ada komentar:
Posting Komentar