Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Minggu, 27 Juni 2010
പൈത്തണ്‍ പ്രോഗ്രാമിങ്- മൂന്നാംഭാഗം
പൈത്തണ്‍ എന്ന പ്രോഗ്രാമിങ് ഭാഷയെ അങ്ങേയറ്റം ലളിതമായി കൈകാര്യം ചെയ്യുന്ന ഫിലിപ്പ് മാഷിന്‍റെ പോസ്റ്റുകള്‍ ഇതിനോടകം അധ്യാപക സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ ആറാം അധ്യായമായ 'കളിയല്ല കാര്യം', ഒന്‍പതാം അധ്യായമായ 'കണക്കുകൂട്ടലുകള്‍ക്കപ്പുറം' എന്നിവയിലൂടെയാണ് ഈ വര്‍ഷം പൈത്തണ്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇപ്രകാരം ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ ആരംഭിക്കുന്ന പൈത്തണ്‍ ഒന്‍പതും പത്തും ക്ലാസുകളില്‍ കുറേക്കൂടി ആഴത്തിലെത്തുമ്പോള്‍ വിഷണ്ണരാവാതിരിക്കാന്‍ നാമിന്നേ ശ്രമിക്കണം. അധ്യാപകനെക്കാള്‍ മികച്ച ടെക്നിക്ക് സ്ക്കില്‍ ഉള്ളവരാണ് കുട്ടികളെന്ന് മുമ്പാരോ കമന്‍റായി എഴുതിയത് ഇവിടെ പ്രസക്തമാണ്. നമ്മുടെ ക്ലാസിനിടയില്‍ ഒരു കൊച്ചു മിടുക്കനൊരു സംശയം ചോദിച്ചാല്‍ അവന് മുന്നില്‍ നിശബ്ദരായിപ്പോകാതിരിക്കേണ്ടേ നമുക്ക്? അന്നിതെല്ലാം സധൈര്യം പഠിപ്പിക്കാന്‍ ഇന്നേ നമ്മള്‍ ഹരിശ്രീ കുറിക്കണം. പാഠങ്ങളെഴുതുന്നതിനിടെ ഫിലിപ്പ് സാര്‍ പ്രയോഗിക്കന്ന വരികളും ചില പദങ്ങളുടെ മലയാളപരിഭാഷയുമെല്ലാം ലേഖനം വിഭവസമൃദ്ധമായ ഒരു സദ്യ തന്നെയാക്കി മാറ്റുന്നുണ്ടെന്നാണ് പൊതുവിലുള്ള അഭിപ്രായം. എന്നാണ് പൈത്തണ്‍ പാഠങ്ങളുടെ തുടര്‍ച്ച പ്രസിദ്ധീകരിക്കുന്നത് എന്നറിയാന്‍ പോലും ഇപ്പോള്‍ അധ്യാപകര്‍ വിളിക്കുന്നുണ്ടെന്നുള്ളത് ഞങ്ങള്‍ക്കേറെ സന്തോഷം പകരുന്നു. രണ്ട് പാഠങ്ങളാണല്ലോ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നത്. ഒന്നാം പാഠത്തില്‍ എന്താണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, എന്താണ്/എന്തുകൊണ്ട് പൈത്തണ്‍, ഇതാര്‍ക്കൊക്കെയാണ് പഠിക്കാന്‍ പറ്റുക, ഈ പാഠനപദ്ധതി ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ സജ്ജീകരണങ്ങളാണ് വേണ്ടത് എന്നിവയെപ്പറ്റിയാണ് പറഞ്ഞിരുന്നത്. ഒപ്പം ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചുനോക്കുകയും ചെയ്തു. രണ്ടാം പാഠത്തിലാകട്ടെ ആദ്യ പ്രോഗ്രാമിന്റെ മലയാളം പതിപ്പ് പരീക്ഷിക്കുകയും, പൈത്തണുപയോഗിച്ച് ഗണിതക്രിയകള്‍ ചെയ്തു നോക്കുകയും ചെയ്തു. ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന മൂന്നാം പാഠത്തില്‍ പൈത്തണ്‍ ഷെല്‍, IDLE, ചരങ്ങളും പ്രോഗ്രാമിലേക്ക് ഇന്‍പുട്ട് എടുക്കാനുള്ള ഒരു രീതി എന്നിവയെപ്പറ്റിയൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഇനി നേരേ മൂന്നാം പാഠത്തിലേക്ക് പ്രവേശിക്കാം.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar