ഈ ബുധനാഴ്ച മുതല്‍ ആരംഭിക്കേണ്ട എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ സിഡി ഇതിനോടകം സ്കൂളില്‍ എത്തിക്കാണുമല്ലോ? സാധാരണയില്‍ നിന്ന് വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാകണം, പ്രത്യേക പരിശീലനങ്ങളൊന്നും ഇല്ലാത്തത്. ( ഇനി, ഏതുതരം സഹായത്തിനും മാത്സ് ബ്ലോഗ് ഉള്ളതുകൊണ്ടു കൂടിയാകാം..!). ഓരോ സിസ്റ്റത്തിലും സിഡി അതിന്റെ ഡ്രൈവിലിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു പകരം, പെന്‍ഡ്രൈവ് ഉപയോഗിച്ചുള്ള ഫയല്‍ ബേസ്ഡ് ഇന്‍സ്റ്റലേഷന്‍ നാം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരേ ഒരു കമാന്റ് ഉപയോഗിച്ച് പരീക്ഷാ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യാമത്രേ! നമ്മുടെ അധ്യാപകരുടെ ലിനക്സ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ഹസൈനാര്‍ മങ്കടയാണ് ഇത്തവണയും പുതിയ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാണാ കമാന്റ് എന്നറിയേണ്ടേ?
Tidak ada komentar:
Posting Komentar