ഇന്ന് ജനുവരി 31. കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായമാവുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യഘട്ടത്തില്‍ രണ്ടുപേര്‍ കൂടിയാണ് ഈ പ്രയാണം ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ വിവിധ ജില്ലകളില്‍ നിന്നും സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് ആവേശത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ടീമിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ ബ്ലോഗിന്റെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന ക്ലസ്റ്ററുകളില്‍ മാത്‌സ് ബ്ലോഗ് പരിചയപ്പെടുത്തല്‍ ഒരു ഓണ്‍ലൈന്‍ സെഷനായിരുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ബ്ലോഗിലെ പോസ്റ്റുകളും ചോദ്യപേപ്പറുകളും പലയിടത്തും ചര്‍ച്ചാവിഷയമായി എന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷമാണ് തോന്നിയത്. കഴിയുമെങ്കില്‍ ഇത്തരമൊരു ചര്‍ച്ച നടക്കാത്ത ഇടങ്ങളില്‍ അടുത്തയാഴ്ചത്തെ ക്ലസ്റ്ററുകളില്‍ ഈ സംരംഭത്തെ ഒന്നു പരിചയപ്പെടുത്തുമല്ലോ.എ പ്ലസ് ലക്ഷ്യം വെക്കുന്ന കുട്ടികള്‍ക്ക് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങള്‍ സഹായകമാകുമെന്നതില്‍ തെല്ലും സംശയം വേണ്ട. (112 ചോദ്യങ്ങള്‍ ഏറ്റവും മികച്ച ഉദാഹരണം). ഇത്തരം വിഭവങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ടെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ വിളിക്കുമ്പോള്‍ ഞങ്ങളോര്‍ക്കുക കുട്ടികള്‍ക്ക് ഈ ബ്ലോഗ് പരിചയപ്പെടുത്തിയ അവരുടെ അധ്യാപകരെക്കുറിച്ചാണ്. ഇവിടെ ലാഭേച്ഛയില്ലാതെ, അധ്യാപകസമൂഹത്തിന്റെ കൂട്ടായ്മയ്ക്കായി ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത കുറച്ച് അധ്യാപകര്‍ ഒരേ മനസ്സോടെ കൂട്ടായി ശ്രമിക്കുമ്പോള്‍ അത് ലക്ഷ്യപാപ്തിയിലെത്തിയതിന്റെ ഒരു നിര്‍വൃതി ഈ പോസ്റ്റൊരുക്കുമ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്. ഒരു മലയാളം ബ്ലോഗിന് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിന് മുകളില്‍ ഹിറ്റുകളിലേക്കെത്താന്‍ സാധിച്ചതിന് പിന്നില്‍ ബ്ലോഗ് ടീമംഗങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്താന്‍ ഏറെ പേരുണ്ട്. ആദ്യമായി
- ഐ.ടി അറ്റ് സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനും ഈ ആശയം മുന്നോട്ട് വച്ച എറണാകുളം ഐ.ടി അറ്റ് സ്ക്കൂള്‍ ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനും മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനും
- ഈ ബ്ലോഗ് തുടങ്ങിയ കാലം മുതലേ ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യു പ്രൊഫണല്‍ സുനില്‍ പ്രഭാകര്‍ സാറിനും
- ഞങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന പാലക്കാട് ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും ഹരിശ്രീ പാലക്കാടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും
- മലപ്പുറം ജില്ലയിലെ ഹസൈനാര്‍ മങ്കട, ഹക്കീം മാസ്റ്റര്‍ എന്നിവരടക്കമുള്ള മാസ്റ്റര്‍ ട്രെയിനേഴ്സിനും
- ബ്ലോഗ് ടീമംഗങ്ങളെപ്പോലെ തന്നെ ഞങ്ങളോടൊപ്പം സഹകരിച്ചു പോരുന്നവരും കമന്റ് ബോക്സിനെ ഏറെ സജീവമാക്കുന്നവരുമായ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗൂഗിളിലെ ഉമേഷ് സാര്‍, പാലക്കാട്ടെ കണ്ണന്‍ സാര്‍, ഖത്തറിലെ അബ്ദുള്‍ അസീസ് സാര്‍ എന്നിവര്‍ക്കും
- ഞായറാഴ്ച സംവാദങ്ങളിലും ഇതര പോസ്റ്റുകളിലും സ്വാഭിപ്രായം വെട്ടിത്തുറന്നു പറയുന്ന മലയാളത്തിലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വന്തം ബ്ലോഗിലൂടെ ഞങ്ങളെ പരിചയപ്പെടുത്തിയ ബൂലോകര്‍ക്കും
- ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും അയച്ചു തരുന്ന വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും
- സ്വന്തം ജില്ലയിലെ സ്ക്കൂളുകളിലേക്ക് മാത്‌സ് ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുക്കുകയും അവരെ പരിചയപ്പെടുത്തുകയുമെല്ലാം ചെയ്ത മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും
- പത്രമാധ്യമങ്ങളിലൂടെ ഈ ബ്ലോഗിനെ കൂടുതല്‍ പ്രശസ്തിയിലേക്കെത്തിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കും
- ബ്ലോഗിന്റെ വായനക്കാരും ഞങ്ങളുടെ അഭ്യുദയ കാംക്ഷികളുമായ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി... നന്ദി... നന്ദി...
Tidak ada komentar:
Posting Komentar