2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ പഠനബാഹുല്യം കണക്കിലെടുത്ത് ഓരോ വര്‍ഷവും ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതനുസരിച്ച് താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കി.
- ഇംഗ്ളീഷ് : King Lear (from Supplementary Reader- Evergreen Tales).
- ഗണിതം : പോളിനോമിയലുകള്‍ (പൂര്‍ണ്ണമായും ഒഴിവാക്കി), ട്രിഗണോമെട്രി (8.6, 8.7, 8.8 Heights and distance).
- സാമൂഹ്യശാസ്ത്രം : ആധുനിക വിപ്ളവങ്ങള്‍ (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം രണ്ട്), ആധുനിക കേരളം (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം ഒമ്പത്), വന്‍കരകളുടെയും സമുദ്രങ്ങളുടെയും രൂപീകരണം (സാമൂഹ്യശാസ്ത്രം രണ്ട് അധ്യായം മൂന്ന്), അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ (സാമൂഹ്യ ശാസ്ത്രം രണ്ട് അധ്യായം 10)
2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഒരുക്കം-2011 വിഷയക്രമത്തില്‍ താഴെയുള്ള ലിങ്കുകളില്‍ നിന്നും ക്ലിക്ക് ചെയ്തെടുക്കാം. അതിനായി തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Tidak ada komentar:
Posting Komentar