ഈ ബ്ലോഗിനെന്തു കൊണ്ടാണ് മാത്സ് ബ്ലോഗെന്ന് പേരിട്ടിരിക്കുന്നതെന്ന് പലരും ഈയിടെയായി ചോദിക്കാറുണ്ട്. പലവട്ടം പലരോടും നേരിട്ടു പറഞ്ഞിട്ടുള്ളതാണെങ്കിലും അതിനുള്ള മറുപടി ഇവിടത്തെ പോസ്റ്റുകള്‍ തന്നെയായിരിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. 2009 ജനുവരി 31 ലെ ഒരു മാത്സ് ക്ലസ്റ്ററില്‍ രണ്ടു പേര്‍ കൂടി മാത്സിന് വേണ്ടിയാണ് ബ്ലോഗ് ആരംഭിച്ചതെങ്കിലും ഈ ബ്ലോഗ് ആദ്യകാലം മുതലേ അധ്യാപക സമൂഹത്തെ ഒന്നായി കണ്ടു കൊണ്ടുതന്നെ വിഷയഭേദമന്യേ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു പോരുകയായിരുന്നു. എന്നാല്‍ ബ്ലോഗ് അധ്യാപകര്‍ക്കിടയില്‍ പരിചിതമായത് മാത്സ് ബ്ലോഗ് എന്നപേരിലായതു കൊണ്ട് തന്നെ പിന്നീടതില്‍ മാറ്റം വരുത്താനും നിന്നില്ല. മേല്‍പ്രസ്താവിച്ച കാര്യം അന്വര്‍ത്ഥമാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പോസ്റ്റ് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പത്താം തരം ഭൗതിക ശാസ്ത്രപുസ്തകത്തിലെ ആറാം അദ്ധ്യായമായ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗത്തെ രണ്ട് ഭാഗങ്ങളിലായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ അധ്യായത്തില്‍. ആദ്യഭാഗം റേഡിയോ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടാം ഭാഗം ന്യൂക്ലിയര്‍ ഊര്‍ജ്ജവുമായും ബന്ധപ്പെട്ട കാര്യങ്ങളും ആണ് അവതരിപ്പിക്കുന്നത്. മാത്സ് ബ്ലോഗിനു വേണ്ടി ഹിത.പി.നായരുടെ സഹായത്തോടെ ആതിര പരുത്തിപ്പള്ളി അയച്ചു തന്ന ഫിസിക്സ് പി.ഡി.എഫ് ഫയലാണ് ഇതോടൊപ്പം നല്‍കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും ഏഴ് പേജുള്ള പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പ്രധാന ആശയങ്ങള്‍
- ന്യൂക്ലിയസ് എന്ന ആശയവും ന്യൂക്ലിയര്‍ പ്രവര്‍ത്തനവും
- ഐസോടോപ്പുകള്‍, ഐസോബാറുകള്‍ എന്ന ആശയം
- ന്യൂക്ലിയര്‍ സ്ഥിരതയും റേഡിയോ ആക്ടിവിറ്റിയും
- റേഡിയോ ആക്ടീവ് വികിരണങ്ങള്‍
- വികിരണങ്ങള്‍ ഉല്‍സര്‍ജ്ജിക്കുമ്പോള്‍ ന്യൂക്ലിയസ്സിലെ മാറ്റങ്ങള്‍
Tidak ada komentar:
Posting Komentar