ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഈ യാഥാര്‍ഥ്യം അധ്യാപിക നേരിടുന്ന വെല്ലുവിളിയാണ്. സമകാലിക ക്ലാസ്മുറികളില്‍ വളരെ ഗൌരമമായി ഇടപെടേണ്ടതും എന്നാല്‍ വേണ്ടത്ര പരിശീലനമില്ലാത്തതുകൊണ്ട് കണ്ടില്ലെന്നു നടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും ഇതുതന്നെയാണ്. കുട്ടികളുടെ ശേഷിയറിഞ്ഞ് അവരുടെ നിലവാരത്തിന്നനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും തുടര്‍ന്ന് നിലവാരം ഉയര്‍ത്താനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. ചര്‍ച്ചക്കായി താഴെ നല്‍കിയിരിക്കുന്ന ഒരു മാതൃക നോക്കുമല്ലോ.
പ്രവര്‍ത്തനങ്ങള്‍ ഇങ്ങിനെയാവാമോ?
മാതൃകയ്ക്കായി തല്‍ക്കാലം മലയാളം എടുത്താലോ? ഒന്‍പതാം ക്ലാസിലെ ‘ഭൂമിഗീതങ്ങള്‍’ എന്ന കവിത കുട്ടി ആസ്വദിച്ചത് മൂല്യനിര്‍ണ്ണയം ചെയ്യാന്‍…താഴെ പറയുന്ന പ്രവര്‍ത്തനങ്ങളില്‍ ആവുന്നവയൊക്കെ ചെയ്യുക.
- ഭൂമിഗീതങ്ങള്‍ എന്ന കവിതയില്‍ കവി ആവിഷ്കരിക്കുന്ന ദര്‍ശനം എന്ത്? ഒരു കുറിപ്പ് എഴുതുക.
- ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ലഘു നാടകം രചിക്കുക.
- ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ചെറു സിനിമക്ക് തിരക്കഥ രചിക്കുക.
- ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു കത്ത് തയ്യാറാക്കുക
- ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ കുറേ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുക
- ഭൂമിഗീതങ്ങള്‍ എന്ന കവിതയുമായി സമാനതയുള്ള മറ്റു കവിതകളുടെ പേര്‍ പറയുക
- ഈ കവിത നന്നായി ഈണം കൊടുത്ത് പാടുക
- ഈ കവിത നൃത്തരൂപത്തില്‍ അവതരിപ്പിക്കുക
ഈ കവിതയില്‍ പറയുന്ന പ്രശ്നങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കണ്ടെത്തുക - ഈ കവിതയിലെ ഉള്ളടക്കം വിശദമാക്കുന്ന സ്ന്ദേശവാക്യങ്ങള്‍ രചിക്കുക.
- ഈ കവിതയിലെ പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്യുക
- ഈ കവിത മനസ്സിലിട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ നമ്മുടെ സ്കൂളില്‍ ചെയ്യേണ്ട പരിപാടികള്‍ തയ്യാറാക്കുക
ഈ ചിത്രത്തിന്ന് അനുയോജ്യമായ ഒരു പാട്ട് /കവിതഎഴുതുക
ഈ കാര്‍ട്ടൂണിന്ന് ഒരു അടിക്കുറിപ്പ് എഴുതുക.
ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊടുക്കുമ്പോള്‍ അവനവന്റെ ശേഷിക്കനുസരിച്ച് എല്ലാ കുട്ടിക്കും പ്രതികരിക്കാന്‍ കഴിയില്ലേ? എല്ലാ പ്രവര്‍ത്തനത്തിന്നും ഒരേ സ്കോര്‍ ആവില്ല. എന്നാല്‍ ഒരു നിശ്ചിത സമയത്തിന്നുള്ളില്‍ (2 ദിവസം….4 പീരിയേഡ്…)കുറേ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവുന്നതോടെ അധിക സ്കോറില്‍ എത്താന്‍ കഴിയില്ലേ?
പ്രവര്‍ത്തനം സ്കോര്‍
- ദര്‍ശനം കുറിപ്പ് (3)
- കത്ത് (1)
- ചിത്രം (1)
- കാര്‍ട്ടൂണ്‍ (2)
- നൃത്തം (1)
- കവിതകളുടെ പേര്‍ (3)
- നെറ്റില്‍ നിന്ന് ചിത്രം (3)
ഇതു പാരമ്പര്യ രീതിയിലുള്ള ചോയ്സ് അല്ല. ഒരേ പ്രശ്നത്തിന്റെ വിവിധ മാനങ്ങള്‍ ഉപയോഗിച്ചു കാവ്യാസ്വാദനം എന്ന ശേഷി വികസിപ്പിക്കുകയാണ്. സാധ്യതകള്‍ പ്രയോജനപ്പെടുത്തലാണ്.
തുടര്‍ന്ന് കുട്ടികള്‍ക്ക് ചെയ്യാനാവാത്തവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ സാധിക്കണം. നിലവില്‍ ചെയ്യാന്‍ കഴിയുന്നതില്‍ നിന്ന് ഒരുപടികൂടി ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനം ചെയ്യാന്‍ വേണ്ട കഴിവ് നേടന്‍ ലഭിക്കണം.
ഇതിന്റെ തുടര്‍ച്ച കാവ്യഭാഗാസ്വാദനവുമായി മറ്റു വിഷയങ്ങള്‍കൂടി പ്രയോജനപ്പെടുത്തലാണ്. സമ്പൃക്ത പഠനം ( integrated learning) എന്നൊക്കെ പരികല്‍പ്പനം ചെയ്യുന്നത് ഇങ്ങനെയാവില്ലേ? ഭൂമിഗീതങ്ങളുടെ റഫറന്‍സ് ഭൂമിശാസ്ത്രപഠനവേളയിലും തിരിച്ചും ഉണ്ടാവണം. ഇതിന്നായുള്ള പരിശീലനം അധ്യാപികക്ക് നല്‍കണം.ഗണിതം, ഐ.ടി, രസതന്ത്രം, ബയോളജി തുടങ്ങി എല്ലാ വിഷയങ്ങളും ഇതുപോലെ പരസ്പരം ബന്ധപ്പെടുത്തണം.ഇതുകൊണ്ടുണ്ടാവുന്ന മറ്റൊരു നേട്ടം അധ്യാപികയുടെ അറിവുപരമായ വളര്‍ച്ചകൂടിയാണല്ലോ.അധ്യാപകശാക്തീകരണം എന്നൊക്കെ പറയുന്നത് ഇങ്ങനെയൊക്കെയല്ലേ?
പ്രതികരിക്കുക
Tidak ada komentar:
Posting Komentar