ഡിസംബര്‍ 22. ഇന്‍ഡ്യന്‍ ഗണിതശാസ്ത്രത്തിലെ രാജകുമാരന്റെ ജന്മദിനം.ദിനാഘോഷപ്പട്ടികയില്‍ ഇടം കിട്ടാതെ പോയ ഈ ദിവസമാണ് ശ്രീനിവാസരാമാനുജന്‍ അയ്യങ്കാര്‍ ജനിച്ചത്.ഗണിതമേളകളിലൂടെ, അധികവായനയ്ക്കുള്ള കണക്കുപുസ്തകങ്ങളിലൂടെ കുട്ടികളുടെ കളക്ഷന്‍ പുസ്തകങ്ങളിലൂടെ രാമാനുജന്‍ എന്ന ഗണിതജ്ഞന്‍ ജീവിക്കുന്നു. നമ്മുടെ പുതിയ ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ വൃത്തത്തിന്റെ ചുറ്റളവും പരപ്പളവും ചര്‍ച്ചചെയ്യവെ നല്‍കിയിട്ടുള്ള രാമാനുജനെക്കുറിച്ചുള്ള സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ?
1729 എന്ന സംഖ്യയുടെ വ്യക്തിത്വം അനാവരണം ചെയ്തുകൊണ്ട് കുട്ടികള്‍ ലഘുപ്രോജക്ടുകള്‍ തയ്യാറാക്കാറുണ്ട്.ഈ സംഖ്യയുടെ എല്ലാഘടകങ്ങളും ഒറ്റസംഖ്യകളാണത്രേ!അവ കൊണ്ട് രൂപീകരിച്ച ഒരു സംഖ്യാപാറ്റേണ്‍ കണ്ടിട്ടുണ്ടോ?
1729 ന്റെ പ്രത്യേകതയുള്ള അനേകം സംഖ്യകളുണ്ട്. അവയെ പൊതുവെ Rസംഖ്യകള്‍ എന്നു വിളിക്കുന്നു.പഠന സൗകര്യത്തിനായി ഗവേഷകര്‍ 1729 നെ ആദ്യത്തെ മൂന്നാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യയായി കണക്കാക്കുന്നു.
രണ്ട് വ്യത്യസ്ത നിസര്‍ഗ്ഗ സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ തുകയായി രണ്ടുവ്യത്യസ്ത തരത്തില്‍ എഴുതാന്‍ കഴിയുന്ന സംഖ്യകളാണ് രണ്ടാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യകള്‍ .ഇത്തരം സംഖ്യകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത് Cayley പട്ടിക ഉപയോഗിച്ചുകൊണ്ടാണ്.പട്ടികയുടെ ഒരു ചെറുരൂപമാണ് താഴെ കാണുന്നത്
ഈ പട്ടികയില്‍ നിന്നും ആദ്യത്തെ രണ്ടാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യ വളരെ എളുപ്പത്തില്‍ കണ്ടെത്താം.
ഇവ കണ്ടെത്തുന്നതിനുള്ള ബീജഗണിതസമീപനം ചിന്തനീയമാണ്.
ഈ സര്‍വ്വസമവാക്യത്തില്‍ n ന് നിസര്‍ഗ്ഗസംഖ്യാവിലകള്‍ നല്‍കി അനേകം രണ്ടാംവര്‍ഗ്ഗരാമാനുജന്‍ സംഖ്യകള്‍ എഴുതാം.
ഇത്തരം ഒരു പഠനത്തിനുതന്നെ പ്രസക്തിയുണ്ടായത് ആദ്യത്തെ മൂന്നാംവര്‍ഗ്ഗ രാമാനുജന്‍സംഖ്യയുടെ സാന്നിധ്യമാണല്ലോ.
ഇവ കണ്ടെത്തുന്നതിനുള്ള രീതിയും ഒരു പട്ടികയയും കൊടുത്തിരിക്കുന്നു.
ഇതു പോലെ ഉയര്‍ന്ന വര്‍ഗ്ഗത്തിലുള്ള സംഖ്യകളെ കണ്ടെത്തുക ശ്രമകരമാണ്. അവിടെയാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ പ്രസക്തി.രാമാനുജന്‍ സംഖ്യകളെക്കുറിച്ച് പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അധ്യാപകരും കുട്ടികളും നമ്മുടെ ഇടയിലുണ്ട് . അവരുടെ അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിലപ്പെട്ടതാണ്.
റിവിഷന്‍ പേപ്പര്‍ 5 ന് ഇവിടെ ക്ലിക്ക് ചെയ്യുക
Tidak ada komentar:
Posting Komentar