MATHEMATICS

Jumat, 31 Desember 2010

9th Kerala Pay Revision Commission 2010 (ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍)


പേ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന പുതിയ ശമ്പള സ്കെയിലില്‍ ബേസിക് പേ തയ്യാറാക്കാനുള്ള എക്സെല്‍പ്രോഗ്രാം വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ജനാര്‍ദ്ദനന്‍ മാഷ് തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. പ്രിന്റ് എടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ പ്രോഗ്രാമിന്റെ രൂപകല്‍പ്പന.താഴെയുള്ള പാരഗ്രാഫില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ചര്‍ച്ചയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1104 രൂപ മുതല്‍ 4490 രൂപ വരെ ശമ്പള വര്‍ദ്ധന ശുപാര്‍ശ ചെയ്യുന്ന ഒന്‍പതാം ശമ്പള പരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ ഡിസംബര്‍ 31 ന് മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശമ്പള പരിഷ്കരണത്തിന് 2009 ജൂലായ് 1 മുതല്‍ പ്രാബല്യമുണ്ടായിരിക്കും. 1965 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് സര്‍ക്കാരിന് പ്രതിവര്‍ഷം ഉണ്ടാവുക. അതിനിടെ ശമ്പളപരിഷ്ക്കരണം കൊണ്ട് ഏറ്റവും മെച്ചം ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കാണെന്ന മാധ്യമവിലയിരുത്തലുകള്‍ പ്രധാന ശുപാര്‍ശകള്‍ക്കൊപ്പം ചുവടെ നല്‍കിയിരിക്കുന്നു. ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന 27 ശമ്പളസ്കെയിലുകളുടേയും പഴയ 24 സ്കെയിലുകളുടേയും താരതമ്യത്തിനുള്ള പി.ഡി.എഫ് കോപ്പി താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.


Excel Program for Pay Fixation (Prepared By Janardhanan Master)
പേ ഫിക്സ് ചെയ്യുന്നതിനുള്ള എക്സെല്‍ പ്രോഗ്രാം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

പേ ഫിക്സേഷന് വിജയന്‍ സാര്‍ തയ്യാറാക്കിയ റെഡി റെക്കണര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ശമ്പള സ്കെയിലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

മുകളില്‍ നല്‍കിയിരിക്കുന്ന താരതമ്യങ്ങളൊന്നും ഔദ്യോഗികമല്ല. ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ ധനകാര്യവകുപ്പും ക്യാബിനറ്റും അംഗീകരിച്ച് ഫെബ്രുവരിയോടെ മാത്രമേ പുറത്തു വരികയുള്ളു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്ക് വേണ്ടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളില്‍ ഗുണം ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക്

വിദ്യാഭ്യാസ മേഖലയില്‍ ശമ്പള പരിഷ്‌കരണം കൊണ്ട് കൂടുതല്‍ മെച്ചം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കാണെന്നു മാതൃഭൂമി. അതിനവര്‍ കാരണങ്ങളും നിരത്തുന്നു. 8390 എന്ന ബേസിക് ശമ്പളം 14620 ആയി വര്‍ധിപ്പിച്ചു. 8,16,23 വര്‍ഷങ്ങളിലായി നല്‍കിയിരുന്ന ഗ്രേഡ് 8,15,22 വര്‍ഷങ്ങളിലായി നല്‍കും. നാലാമത്തെ ഗ്രേഡ് 27-ാം വര്‍ഷവും ലഭിക്കും. 2000 മുതല്‍ 3000 രൂപ വരെയായിരിക്കും അധ്യാപകരുടെ ശമ്പളത്തിലെ ശരാശരി വര്‍ധനയെന്ന് കണക്കാക്കുന്നു. 14620-360-14980-400-16980-440-18740-500-21240-560-23480 എന്നതാണ് ഹൈസ്‌കൂള്‍ അധ്യാപകരുടെ പുതിയ സെ്കയില്‍. എല്‍.പി, യു.പി അധ്യാപകരുടെ സെ്കയിലില്‍ ആനുപാതിക മാറ്റമുണ്ട്. 6680-10790 എന്ന എല്‍.പി, യു.പി. അധ്യാപകരുടെ സെ്കയില്‍ 11620 മുതല്‍ 18740 വരെയാകും. എന്നാല്‍ ഇവരുടെ ഗ്രേഡ് വര്‍ധിപ്പിച്ചിട്ടില്ല.ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ക്ക് 9190-15510 ആയിരുന്നത് 16180-27140 ആകും. സീനിയര്‍ അധ്യാപകരുടെ സെ്കയില്‍ 11070-18450 ആയിരുന്നത് 19240-32110 ആയി വര്‍ധിക്കും. ഹൈസ്‌കൂള്‍ അധ്യാപകരുടെ ഗ്രേഡ് നാലായി വര്‍ധിപ്പിക്കണമെന്നത് അവരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.

ഹൈസ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകളില്‍ 10 ശതമാനം സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലുള്ളവര്‍ക്കായി സംവരണം ചെയ്യണമെന്ന് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ബി. എഡ്. അടക്കമുള്ള യോഗ്യതയുള്ളവര്‍ക്കായി ഹൈസ്‌കൂള്‍ അധ്യാപകരുടെ 10 ശതമാനം ഒഴിവുകള്‍ സംവരണം ചെയ്യണമെന്നാണ് ശുപാര്‍ശ. ബി.എഡ്. ബിരുദധാരികളായ മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. തങ്ങളുടെ യോഗ്യതയ്ക്കനുസൃതമായുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന ഇത്തരം ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഇതനുവദിക്കുന്നതെന്ന് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു.

ഹൈസ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ ഇപ്പോള്‍ ത്തന്നെ 30 ശതമാനം മാത്രമേ പൊതുമെറിറ്റില്‍ നിന്ന് എടുക്കുന്നുള്ളൂവെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് വീണ്ടും 10 ശതമാനം സംവരണംകൂടി വരുന്നത്. നിലവില്‍ 30 ശതമാനം അന്തര്‍ജില്ലാ മാറ്റം,30 ശതമാനം പ്രൈമറി വിഭാഗത്തില്‍ നിന്നുള്ള സ്ഥാനക്കയറ്റം, 10 ശതമാനം മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നുള്ള സംവരണം എന്നിങ്ങനെ വീതം വെച്ചിരിക്കയാണ്. ഇതിനുപുറമെ വീണ്ടും അധ്യാപക തസ്തികകള്‍ സംവരണം ചെയ്യുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്ന വിമര്‍ശവുമുയര്‍ന്നിട്ടുണ്ട്.

ഡി.ഇ.ഒയുടെ പി.എ. യുടെ തസ്തികയുടെ പേര് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നാക്കി മാറ്റി. ഡി.ഇ.ഒയുടെ കനത്ത ജോലിഭാരം കണക്കിലെടുത്ത് അവരുടെ ശമ്പളവും നന്നായി വര്‍ധിപ്പിച്ചു. 12930-20250 ആണ് അവരുടെ പുതിയ സ്‌കെയില്‍. സമാനകാരണങ്ങളാല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരില്‍ 20 ശതമാനം പേര്‍ക്ക് ഉയര്‍ന്ന ഗ്രേഡും നല്‍കും.

പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീപ്രൈമറിയിലെ ടീച്ചര്‍മാര്‍ക്ക് വേതനം 600 ആയും ആയമാരുടെ ശമ്പളം 400 ആയും ഉയര്‍ത്തും.


Nineth finance Commission (Rajendra Babu Commission): Recomendations for the Pay revision of Kerala Government Employees & teachers

  1. 64 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും
  2. കുറഞ്ഞ ശമ്പളം: 8500
  3. കൂടിയ ശമ്പളം: 59840
  4. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതം-1:7.04 (നിലവിലുള്ള അനുപാതം 1:7.48)
  5. കുറഞ്ഞ ഇന്‍ക്രിമെന്റ് : 230
  6. കൂടിയ ഇന്‍ക്രിമെന്റ് : 1200
  7. ഗ്രാറ്റുവിറ്റി പരിധി 3.4 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തി
  8. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ആദ്യമായി ശമ്പള സ്കെയില്‍; 300 രൂപ മുതല്‍ 470 രൂപ വരെ ആനുകൂല്യം.
  9. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 4500
  10. പെന്‍ഷന്‍കാര്‍ക്ക് വിരമിച്ച തസ്തികയുടെ 50 ശതമാനത്തിലും കൂടിയ വര്‍ദ്ധന
  11. പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും പ്രതിമാസം 300 രൂപ മെഡിക്കല്‍ അലവന്‍സ്
  12. അദ്ധ്യാപകര്‍ക്ക് മൂന്നാമത്തെ ഗ്രേഡും ഉയര്‍ന്ന ശമ്പളവും
  13. ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും 10 ദിവസം അവധി
  14. പ്രൊഫഷണല്‍ വിഭാഗത്തിന് കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം
  15. സമയബന്ധിത ഹയര്‍ ഗ്രേഡ് ഉദാരമാക്കി. 8, 15, 22 വര്‍ഷ സര്‍വീസിന് മൂന്നു ഗ്രേഡുകള്‍. ആദ്യത്തെ 5 സ്കെയിലുകള്‍ക്ക് 4 ഗ്രേഡുകള്‍ (8, 15, 22, 27 വര്‍ഷ സര്‍വീസിന് 4 ഗ്രേഡുകള്‍).
  16. 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്ക് ഒറ്റത്തവണ എല്‍.ടി.സി
  17. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത എന്നിവയില്‍ വര്‍ദ്ധന
  18. കണ്ണട അലവന്‍സ് ഓരോ പത്തുവര്‍ഷത്തിലും 1000 രൂപ
  19. അര്‍ഹരായവര്‍ക്ക് റിസ്ക് അലവന്‍സ്
  20. കഴിഞ്ഞ പരിഷ്കരണത്തിലുണ്ടായ സ്കെയിലുകളിലെ അന്തരം കുറച്ചു. ഇതിനായി മൂന്നു പുതിയ സ്കെയിലുകള്‍ ശുപാര്‍ശ ചെയ്തു
  21. റേഷ്യോ പ്രൊമോഷന്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക്
  22. പൊലീസ്, എക്സൈസ്, ജയില്‍, വനം, അഗ്നിശമന സേന, പൊതുമരാമത്ത്, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ വകുപ്പുകളില്‍ ശമ്പള വര്‍ദ്ധന
  23. നഴ്സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, എല്‍.ഡി.സി, യു.ഡി.സി എന്നിവര്‍ക്ക് ഉയര്‍ന്ന സ്കെയില്‍
  24. എല്‍.ഡി ക്ളാര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികകള്‍ക്ക് പ്ളസ് ടുവും കംപ്യൂട്ടര്‍ പരിജ്ഞാനവും അടിസ്ഥാന യോഗ്യതകള്‍
  25. പെന്‍ഷന്‍കാര്‍ക്ക് വര്‍ദ്ധിച്ച ചികിത്സാച്ചെലവിന് പ്രത്യേക ഫണ്ട് സ്വരൂപിക്കണം
  26. പെന്‍ഷന്‍ വകുപ്പ് ആരംഭിക്കണം
  27. സര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശകള്‍
  28. ഗസറ്റഡ് ജീവനക്കാരെ പേസ്ളിപ്പ് സമ്പ്രദായത്തില്‍നിന്ന് എസ്റ്റാബ്ളിഷ്മെന്റ് ബില്‍ സമ്പ്രദായത്തിലേക്ക് മാറ്റണം.
  29. സര്‍വകലാശാലാ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഗവണ്‍മെന്റ് ജീവനക്കാരോടൊപ്പം നടപ്പിലാക്കണം
  30. ദിവസ വേതനക്കാരുടെ വേതനം പരിഷ്കരിക്കണം
  31. വനിതാ ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന
  32. 80 വയസ് മുതല്‍ 100 വയസുവരെയുള്ള പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍
ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചുവടെ നടത്തുമല്ലോ.

An article from The Hindu Daily

Chief Minister V.S. Achuthanandan has said that the new pay scales recommended by the 9th State Pay Commission will be given effect from April.

Mr. Achuthanandan, who was talking to reporters after receiving the report from the Pay Commission chairman R. Rajendra Babu here on Friday, congratulated the Pay Commission for having completed its work in record time. The new pay scales would have effect from July 2009, when the wage revision became due, he said and added that the revised scales would make the civil service more efficient.

Finance Minister T. M. Thomas Isaac, who was also present on the occasion, said that the Pay Commission report would be placed before the next Cabinet meeting and subjected to simultaneous scrutiny by a Cabinet sub-committee and the Finance Department. It would also be published an open discussion. The government hoped to hand over the draft wage revision order to the Accountant General by January end and issue the final orders by February second week, he said.

Poll promises
Dr. Isaac said that with the implementation of the Pay Commission report, the Left Democratic Front (LDF) government would have implemented all its election promises. It would also thus become the first government in the State to have gone in for two wage revisions during its tenure.

While the wage bill of most other State governments was in the region of 30 per cent of their revenue earnings, Kerala's wage bill was already around 50 per cent of the State's revenue.

High wage bill
Once the current wage revision proposals are implemented, the wage bill would go up much higher and the State may have to borrow to pay salaries and pensions, he said.

The Finance Minister, however, said that the entire amount required for implementing the Pay Commission recommendations would be earmarked in the budget.

Mr. Rajendra Babu said that the Commission had interacted with representatives of 600 organisations to elicit their views about pay revision and to remove anomalies. The Commission, he said, had tried to propose the best pay scales possible.

Main Recommendations of the Pay Revision commission report details are as follows,
  • Gratuity Amount increased from earlier Rs.3.30 Lakhs to 7 Lakhs
  • According to 9th Salary Commission , More Pension will be made available to Pensioners who are older than 80.
1. From age 80 to 85 there will be 5 % increase in Pension
2. From age 85 to 90 there will be 10 % increase in Pension
3. From age 90 to 95 there will be 20 % increase in Pension
4. From age 95 to 100 there will be 50 % increase in Pension

  • Pension amount of all govt. employees will have an increase of 12%
  • Pensioners and Family Pensioners will get Rs.300 Medical allowance per month.
  • UGC Pensioners will get the pension amount as , Half the highest salary fixed in Kerala for similar posts.
  • Minimum Pension will be Rs.4500. Earlier this was Rs.2520 only.
  • Minimum Salary of Govt. Employees increased to Rs.8500. Master Scale is Rs.8500 to Rs.59840.
  • Salary Scales increased from 24 to 27.
  • Eye Glass Allowance Increased to Rs.1000 for every 10 years.
  • Organising the salary Scales of Employees of all 7 universities in Kerala. If salary after organising is lesser than previous salary , then those employees will continue to receive the additional amount as personal salary.
  • Salary scales of University staffs from Assistant to Registrar has been revised to similar salary scales in Secretariat.
  • Part Time Employees in Government will be getting monthly pay based on 3 new Salary scales.
  • Secretariat employees like Additional Secretary , Joint Secretary and Deputy Secretary will get special allowances of Rs.900 , Rs.500, Rs.300.
  • Higher Grades allotted on years like 8th , 15th , 22nd , 27th. This will benefit 2nd , 3rd , 4th Grade Employees.
  • Hike in Salary and allowances of Last Grade Employees up to Rs.1662.
  • Risk Allowance will be granted to all qualifying employees.
  • Special Corpus Fund for treatment of employees who are affected by diseases like cancer.
  • The new changes will be applicable from 1st July 2009
  • Smallest increment as per this Report is Rs.1104
  • Higher Grades for Teachers
  • More Benefits for Engineers
  • 40 to 50% Increase in Allowances
  • City Compensatory Allowance will increased to double the current amount
  • House rent allowance HRA will be increased by 40%
  • Travel Allowance will be increased
  • Daily Allowance will be increased
  • Pension for Personal Staffs ( Minimum 3 years service) of High Court Judges. With the retirement of judges , the personal staffs will also get retirement.
  • There will be special training classes for improving the behavior of Government employees towards citizens of Kerala.

Tidak ada komentar:

Posting Komentar