കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദ വിഷയത്തിന് (സ്പാര്‍ക്ക്), ധാരാളം പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രസ്സില്‍, ഇതിനോടനുബന്ധിച്ചുവന്ന വാര്‍ത്തയും, പ്രിന്‍സിപ്പല്‍ ഐടി സെക്രട്ടറിയുടെ ഇതിനോടെന്നപോലെയുള്ള പ്രതികരണവും ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതായി. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാകട്ടെ ഇന്നത്തെ സംവാദ വിഷയം.
നമ്മുടെ ബ്ലോഗ് ടീം മെന്വറായ ശ്രീനാഥ് സാര്‍ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രചാരകനാണ്.ലിനക്സ് സംബന്ധിച്ചുള്ള പോസ്റ്റുകളില്‍ കമന്റുബോക്സിലെ ബ്ലോഗിന്റെ ഔദ്ദ്യോഗിക സാന്നിധ്യമായിരിക്കും അദ്ദേഹം. ശ്രീനാഥ് ഒരു പ്രധാന വിഷയം ഈയാഴ്ച സംവാദത്തിനായി നല്‍കുന്നു......
കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കുന്നതില്‍ ഐറ്റി@സ്കൂള്‍ പദ്ധതി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. വളര്‍ന്നു വരുന്ന പുതുതലമുറ കമ്പ്യൂട്ടര്‍ പഠിക്കുന്നതിനോടൊപ്പം തന്റെ അറിവ് മറ്റുള്ളവര്‍ക്കും കൂടി പകര്‍ന്നു നല്‍കണമെന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയം പ്രാവര്‍ത്തികമാക്കുക്കയും ചെയ്യുന്നു. ഐ.റ്റി. മേഖലയില്‍ ജോലി സമ്പാദിക്കാനുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലയിലും അതിന്റെ ആശയം എത്തിക്കുക്ക എന്നതിന് വേണ്ടി കൂടിയാണ്. എന്നാല്‍ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഗ്നു/ലിനക്സിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ച ഒരു വിദ്യാര്‍ഥി പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ വീണ്ടും സ്വര്‍ണകൂട്ടില്‍ തളയ്ക്കപെടുന്നു. എന്താണിതിനു കാരണം?
ഇന്ന് ലോകംമുഴുവന്‍ പ്രശംസിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസസംസ്ക്കാരത്തിന്റെ വക്താക്കളാണ് നാം.ഹൈസ്ക്കള്‍ തലത്തിലെത്തുന്വോഴേക്കും കുട്ടി ആര്‍ജ്ജിക്കുന്ന ശേഷികള്‍ ,രൂപപ്പെടുന്ന മികവുകള്‍ ഇവയെല്ലാം വിലമതിക്കാനാവാത്തതാണ്.സ്വതന്ത്രസോഫറ്റ് വെയര്‍ അറിഞ്ഞോ ,അറിയാതെയോ ഒരു സംസ്ക്കാരമായി കുട്ടിയില്‍ വളര്‍ന്നുതുടങ്ങിയിരിക്കും.അതിന്റെ ഫലവത്തായ വികാസം പതിനൊന്നാം ക്ളാസില്‍ നടക്കുന്നുണ്ടോ?
പ്ലസ്‌ടുവിന് പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ പഠനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലളിതമാക്കുന്നതിനോടൊപ്പം താന്‍ നേടിയ മഹത്തായ അറിവ് മനസ്സില്‍ ഉറപ്പിക്കുന്നതിനുമുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പടിവരെ വെള്ളം കോരിയിട്ടു കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതല്ലേ?
ഇതാണ് ഇന്നത്തെ സംവാദത്തിനുള്ള വിഷയം. എല്ലാവരും തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപെടുത്തുക.
Tidak ada komentar:
Posting Komentar