എട്ട്, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള ആനുവല്‍ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍ കോഡും പാസ്സ്വേഡും ഇതിനോടകം മെയില്‍ വഴി ലഭിച്ചുകാണുമല്ലോ..? അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് ഉപയോഗിച്ച അതേ സി.ഡി. ഉപയോഗിച്ചുതന്നെയാണ് ഈ പരീക്ഷയും നടത്തേണ്ടത്. ഫെബ്രുവരി 15ന് തുടങ്ങി മാര്‍ച്ച് 31 നകം തീര്‍ത്താല്‍ മതിയെന്നാണ് നിര്‍ദ്ദേശമെങ്കിലും, പരമാവധി നേരത്തേ തീര്‍ത്ത് സ്വസ്ഥമാകാനാകും അധികം പേരുടേയും ശ്രമം. ഇല്ലെങ്കില്‍ ഫെബ്രുവരി 24 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വേണ്ടി എട്ട്-ഒന്‍പത് പരീക്ഷ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ഫെബ്രുവരി 23 ന് മുമ്പ് തന്നെ, എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പരീക്ഷ തീര്‍ക്കുന്നതാകും അഭികാമ്യം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പത്താം ക്ലാസ്സിലെ മോഡല്‍ പരീക്ഷയ്ക്ക് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഹസൈനാര്‍ മങ്കടയുടെ കമാന്റ് ഉപകാരപ്പെട്ടെന്ന് അറിയിച്ചവര്‍ക്ക് കയ്യും കണക്കുമില്ല! ഇത്തവണയും അത് വേണമെന്ന് ഒട്ടനവധിപേര്‍ ആവശ്യപ്പെട്ടിരുന്നു. വളരെ നേരത്തേതന്നെ അദ്ദേഹം ഇത് റെഡിയാക്കി അയച്ചു തന്നിരുന്നു. ഇനി അദ്ദേഹത്തിന്റെ വിവരണങ്ങളിലേക്ക്.........
Tidak ada komentar:
Posting Komentar